മാതാപിതാക്കളേയും രണ്ടു മക്കളേയും വിഷം കൊടുത്തു കൊന്ന സൗമ്യയെ കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറ്റം സമ്മതിച്ച ഇവരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നത്. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും അമ്മയെയും കൊന്നതെന്നുമാണ് സൗമ്യയുടെ മൊഴി. മകള്‍ക്കും അച്ഛനും അമ്മക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലുണ്ടായ മരണങ്ങളില്‍ മകള്‍ സൗമ്യയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, കസ്റ്റഡിയിലുളള സൗമ്യയുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരി 21നാണ് സൗമ്യയുടെ മൂത്ത…

പൂരങ്ങളുടെ പൂര നഗരമായ തൃശൂര്‍ പൂര ലഹരിയില്‍

തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു തുടക്കമായി. വാദ്യമേള വര്‍ണ വിസ്മയങ്ങളുടെ സമന്വയമായ പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് പുരുഷാരം ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. ഇതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. 11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം. തുടര്‍ന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകളും സ്‌പെഷല്‍ കുടകളും വിരിയും. രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ…

അവിഹിതബന്ധത്തിനു തടസ്സമായി നിന്ന അച്ഛനേയും അമ്മയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊടുത്ത് കൊന്ന വീട്ടമ്മ; പോലീസിനോട് പറഞ്ഞ വിവരങ്ങള്‍ അവിശ്വസനീയം

കണ്ണൂര്‍: അവിശ്വനനീയമാം വിധം സംഭവപരമ്പരകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ മറ്റൊരു അവിശ്വസനീയ സംഭവം കൂടി. ദുരൂഹസാഹചര്യത്തില്‍ പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടമ്മ വണ്ണത്താംകണ്ടി സൗമ്യ (28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും…

മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയം പറയേണ്ട, കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന് പിണറായി വിജയന്‍

കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച മനുഷ്യാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്റെ ഇടപെടല്‍ ശരിയായ രീതിയല്ല. ചെയര്‍മാന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതി. മുന്‍കാല രാഷ്ട്രീയ പശ്ചാതലത്തിലല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. കമ്മീഷന്റെ അപക്വമായ ഇടപെടലുകള്‍ അര്‍ഹിക്കുന്നത് അവഗണനയാണ്. കമ്മീഷന്‍ രാഷ്ട്രീയം പറയാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് എന്നും പിണറായി കുറ്റപ്പെടുത്തി. വരാപ്പുഴ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തൃപ്തികരമാണ്. പൊലീസിന്റെ മൂന്നാം മുറ അനുവദിക്കില്ല. ആക്ഷേപം ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുത്തു. മരണത്തില്‍ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി, വിദേശ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ കാണാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം ശരിയല്ല. താന്‍ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ലിഗയുടെ സഹോദരി തന്റെ ഓഫീസുമായ ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തിന് താമസമുള്‍പ്പെടെ…

അങ്കമാലി എം.എല്‍.എ. റോജി ജോണിന് ന്യൂജെഴ്സിയില്‍ സ്വീകരണം

ന്യൂജെഴ്സി: അങ്കമാലി എം.എല്‍.എ. റോജി എം. ജോണിന് ന്യൂജെഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 തിങ്കളാഴ്ച വൈകീട്ട് 6:30ന് ഔവര്‍ റെഡീമര്‍ ചര്‍ച്ച് ഹാളിലാണ് (344 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യൂ, ഡ്യൂമൊണ്ട്, ന്യൂജെഴ്സി 07628) സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍, എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) യൂണിയന്‍ കൗണ്‍സിലര്‍, നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ്, എന്‍‌എസ്‌യു ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരം 2016- ല്‍ നടന്ന കന്നിയങ്കത്തില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പ്രവാസികളായ അങ്കമാലിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍…

മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസിന് സ്വീകരണം നല്‍കി.

ന്യൂയോര്‍ക്ക് : ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റനും മികച്ച സംഘാടകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ന്യൂയോര്‍ക്കുകാരുടെ അഭിമാനവുമായ ബിജു (മാത്യു വർഗീസ് ) വിന് ന്യൂയോര്‍ക്ക് ‘മില്ലേനിയം ക്രിക്കറ്റ് ക്ലബ്’ യുവജനങ്ങളുടെ വമ്പിച്ച പിന്തുണയും സ്വീകരണം നല്‍കി. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ നാലാം സീസണ്‍ ഉത്ഘാടനത്തിനെത്തിയതായിരുന്നു മാത്യു വര്‍ഗീസ്. ഇന്ത്യന്‍ യുവജനതയുടെ ആവേശമായ ക്രിക്കറ്റ് ടൂര്‍ണമെന്റ് അമേരിക്കന്‍ മണ്ണില്‍ വിജയകരമായി നടത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തി വിജയിപ്പിക്കുവാന്‍ മാത്യു വര്‍ഗീസിന്റെ സംഘടനാ പാടവത്തിനായി. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെട്ട ഫോമാ 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടക മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും മികച്ചു നിന്നു. സര്‍വോപരി ഫോമാ സംഘടനകളിലേക്ക് യുവജനങ്ങളുടെ വമ്പിച്ച മുന്നേറ്റത്തിനും ടൂര്‍ണമെന്റ്…

ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി

2018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ നുണകള്‍ മാത്രം മെനെഞ്ഞെടുത്ത വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ 16 ന് സോഷ്യല്‍ മീഡിയയിലൂടെ കഠ്വയില്‍ പിഞ്ചു ബാലികയെ സംഘ്പരിവാര്‍ ഭീകരര്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്‍റെ പ്രതികരണമെന്നോണം ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ അതില്‍ കക്ഷിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെ വലിച്ചിഴച്ച് ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കവര്‍‌സ്റ്റോറിയിലൂടെ നടത്തിയത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഭവങ്ങളില്‍ പലപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടിക്കു പങ്കുണ്ട് എന്ന പച്ചനുണയോടെയാണ് ഹര്‍ത്താലിനോടനുബന്ധിച്ച സംഭവങ്ങളെ കവര്‍ സ്‌റ്റോറി നിരൂപണം ചെയ്യുന്നത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ഇത് സമര്‍ഥിക്കുന്നത്. ഇതിന് ഉപോല്‍ബലകമായ ഒരു ചെറു കാര്യമെങ്കിലും പുറത്ത് വിടാന്‍ ഏഷ്യാനെറ്റും അവതാരകയും ധൈര്യം കാണിക്കണം. യാതൊരു വസ്തുതയുടെയും പിന്‍ബലമില്ലാത്ത ആരോപണം ഒരു ദൃശ്യ മാധ്യമത്തില്‍ നിന്നുണ്ടാകുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍…

നായര്‍ ബനവലന്റ് അസോസിയേഷന്‍റെ വിഷു ആഘോഷം കെങ്കേമമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഏപ്രില്‍ 15 ശനിയാഴ്ച ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ രീതിയില്‍ വിഷു ആഘോഷിച്ചു. വിഷുക്കണി കണ്ടതിനു ശേഷം കാരണവസ്ഥാനീയരായ ഡോ. ഡോ. എ.കെ.ബി. പിള്ളയും, രാമചന്ദ്രന്‍ നായരും ചേര്‍ന്ന് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. ജനാര്‍ദ്ദനന്‍ തോപ്പിലും വത്സമ്മ തോപ്പിലും ചേര്‍ന്നൊരുക്കിയ വിഷുക്കണി തികച്ചും ഭക്തിനിര്‍ഭരവും നയനാനന്ദകരവുമായിരുന്നു. ശ്രീമതി സുശീലാമ്മ പിള്ള ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് ശുഭാരംഭം കുറിച്ചു. ജനറല്‍ സെക്രട്ടറി സേതുമാധവന്‍ വിഷു ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ്റ് കരുണാകരന്‍ പിള്ള സ്വാഗതമാശംസിക്കുകയും വിഷുവിന്‍റെ മംഗളങ്ങള്‍ നേരുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീമതി വനജ നായര്‍ ആശംസകള്‍ അര്‍പ്പിച്ചതോടൊപ്പം എല്ലാവരുടേയും കൂട്ടായ പരിശ്രമ ഫലമാണ് ആഘോഷം ഇത്ര ഭംഗിയായി നടന്നതെന്ന് അനുസ്മരിക്കുകയും ചെയ്തു. എന്‍‌ബി‌എ മുന്‍ പ്രസിഡന്റും പ്രശസ്ത ഫിസിഷ്യന്‍ എജ്യുക്കേറ്ററും നാഷണല്‍ ബോര്‍ഡ് ഓഫ്…

Dinner over, Trump and France’s Macron get down to business

WASHINGTON (AFP) – After a friendly dinner at a US landmark, US President Donald Trump and his French counterpart Emmanuel Macron were to get down to business Tuesday on divisive issues like the Iran nuclear accord and international trade. They were to meet face to face for half an hour, and then again for an hour in a broader meeting with more aides — the climax of of Macron’s three-day state visit to Washington. Before getting the full red carpet treatment at the White House on Monday — payback for…