എസ്.എം.സി.സി വെല്‍ഫെയര്‍ റിഫോം സെമിനാര്‍ വന്‍വിജയമായി

ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെല്‍ഫെയര്‍ റിഫോമും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളേയും സംബന്ധിച്ച സെമിനാര്‍ നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് അച്ചനായിരുന്നു. ജയിംസച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. അച്ചന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കമ്യൂണിറ്റിയുടെ നന്മയ്ക്കായി ഇത്തരത്തില്‍ നടത്തപ്പെടുന്ന സെമിനാറുകളുടെ പങ്ക് വളരെ വലുതാണെന്ന് പറഞ്ഞു. കത്തീഡ്രല്‍ ഇടവകാംഗവും ഇല്ലിനോയി സ്റ്റേറ്റ് എംപ്ലോയിയുമായ ജോസ് കോലഞ്ചേരിയാണ് ക്ലാസുകള്‍ നയിച്ചത്. സെമിനാറില്‍ സദസ്യരുടെ ചോദ്യോത്തരങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടികള്‍ നല്‍കുകയും, ഭാവിയില്‍ ഇതുപോലുള്ള സെമിനാറുകള്‍ക്ക് സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സ്വാഗതം പറയുകയും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. എസ്.എം.സി.സി ഭാരവാഹികളായ മേഴ്‌സി കുര്യാക്കോസ്, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, ഷാജി കൈലാത്ത്, സജി…

ടാമ്പാ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം മെയ് 22 മുതല്‍ 28 വരെ

ടാമ്പാ: ടാമ്പായിലെ അയ്യപ്പഭക്തരുടെ ചിരകാല അഭിലാഷമായ അയ്യപ്പക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. വരുന്ന മെയ് 22 മുതല്‍ 28 വരെ നടക്കുന്ന മഹാ കുംഭാഭിഷേക ചടങ്ങുകളിലൂടെ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ട് പടികളുടെ പുനരാവിഷ്കാരം ടാമ്പാ അയ്യപ്പക്ഷേത്രത്തില്‍ (6829 Maple Lane, Tampa, FL 33610) ഉണ്ടാകും. മെയ് 27-നു രാവിലെ 5.45 മുതല്‍ 7.45 വരെ “പ്രാണ പ്രതിഷ്ഠ’കര്‍മ്മങ്ങള്‍ നടക്കും. അന്നു വൈകുന്നേരത്തോടെ ഇരുമുടിക്കെട്ടുകളുമായി ശരണംവിളികളോടെ ഭക്തര്‍ക്ക് 18 പടികള്‍ ചവുട്ടി കടന്ന് ലോകപാപങ്ങളില്‍ നിന്നു മുക്തിനേടി, “തത്വമസി’ എന്ന പൊരുള്‍ തിരിച്ചറിഞ്ഞ് അയ്യപ്പദര്‍ശനം നടത്താവുന്നതാണ്. ഈ ദിവ്യമുഹൂര്‍ത്തത്തില്‍ ഭാഗമാകാനും അനുഗ്രഹങ്ങള്‍ നേടാനും ഏവരേയും ഭാരവാഹികള്‍ കുടുംബസമേതം ക്ഷണിക്കുന്നു. 2000-ല്‍ രൂപംകൊണ്ട ശ്രീഅയ്യപ്പ സൊസൈറ്റി ഓഫ് താമ്പാ (എസ്.എ.എസ്.ടി.എ)യുടെ വളരെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിശ്രമത്തിന്റേയും ഫലമാണ് ശ്രീഅയ്യപ്പക്ഷേത്രം. തുടര്‍ച്ചയായി അയ്യപ്പദര്‍ശനത്തിന് നാട്ടില്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച

ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018 – 2020 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ മൗണ്ട്‌ പ്രോസ്‌പെക്ടറിലുള്ള സിഎംഎ ഹാളില്‍ വെച്ച് നടത്തപ്പെടും. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് തെരഞ്ഞെടുപ്പിന് ആവശ്യമായ നടപടികള്‍ തീരുമാനിച്ചത്. ഇലക്ഷന്‍ കമ്മിറ്റിയിലേക്ക് മുന്‍ പ്രസിഡന്റ്മാരായ ജോസഫ് നെല്ലുവേലില്‍ (ചെയര്‍മാന്‍) 847 334 0456, പി.ഒ. ഫിലിപ്പ് 630 660 0689, ജോയി വാച്ചാച്ചിറ 630 731 6649 എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജോയിന്റ്‌ സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളും വനിതാപ്രതിനിധികള്‍ 2 , സീനിയര്‍സ് (60 വയസും അതിനു മുകളിലും) – 1 , യൂത്ത് (18 മുതല്‍ 30 വയസ്സുവരെ)…

ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന്‍ അനുശോചിച്ചു.

ഫിലഡല്‍ഫിയ: ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ ഡോ.ഇസിജി സുദര്‍ശനന്റെ വേര്‍പാടില്‍ കോട്ടയം അസോസിയേഷന്റെ പ്രത്യേക യോഗം ജോബി ജോര്‍ജ്ജിന്റെ(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടി അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി. പ്രവാസ ജീവിതത്തില്‍ നാടിനു മുതല്‍ കൂട്ടായിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളിലൂടെ നടത്തുകയും കൂടാതെ ശാസ്ത്രലോകത്തിലെ തന്റെ നേട്ടങ്ങള്‍ തലമുറകള്‍ക്ക് പ്രയോജപ്പെടുമെന്നതിന് കാരണമാകുകയുമായി. കോട്ടയം സ്വദേശിയും പാക്കില്‍ എണ്ണക്കല്‍ കുടുംബാംഗവുമായ ഡോ. എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശനന്‍ ശാസ്ത്രലോകത്തിനു നല്‍കിയ വലിയ സംഭവാനകളെ മാനിച്ച് നോബല്‍ സമ്മാനത്തിന് അടുത്തെത്തുകയുണ്ടായി എന്നും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം കോട്ടയം അസോസിയേഷനും പങ്കുചേരുന്നതായി പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി. തദവസരത്തില്‍ കൂടിയ അനുശോചനയോഗത്തില്‍ ശാസ്ത്രലോകത്തിനു തീരാനഷ്ടമായി അദ്ദേഹത്തിന്റെ വേര്‍പാട് എന്ന് കമ്മറ്റി അംഗങ്ങള്‍ പറയുകയുണ്ടായി.

അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് പാക്കിസ്താന്‍ വഴങ്ങി; റോഡപകടം വരുത്തി പാക് പൗരന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ നയതന്ത്രജ്ഞന് പാക്കിസ്താന്‍ വിടാന്‍ അനുമതി നല്‍കി

ഇസ്‌ലാമാബാദ്: ബൈക്ക് യാത്രക്കാരന്‍ റോഡപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ യുഎസിലേക്കു തിരിച്ചയച്ചു. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്. ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ഇസ്‌ലാമാബാദില്‍ 22 കാരനായ ബൈക്ക് യാത്രികന്‍ മരിച്ചത്. വിയന്ന കണ്‍വെന്‍ഷനില്‍ കൈകൊണ്ട തീരുമാനപ്രകാരമാണു ഹാളിനെ ഇസ്!ലാമാബാദ് പൊലീസ് യുഎസിലേക്കു തിരികെവിട്ടത്. സംഭവത്തെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. തീവ്രവാദികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് ഇസ്‌ലാമബാദില്‍ റോഡപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാകുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനു നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇസ്‌ലാമാബാദിലെ ഒരു കോടതി വ്യക്തമാക്കിയിരുന്നു. യുഎസിലെ…

ഫോമാ കണ്‍വന്‍ഷന്‍; റെനസന്‍സ് നിറഞ്ഞു; ഇനി ഹയറ്റ് റീജന്‍സിയില്‍

ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നടക്കുന്ന ചിക്കാഗോയ്ക്ക് അടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിലെ മുറികള്‍ നിറഞ്ഞതിനാല്‍, ഇനിയുള്ള രജിസ്‌ട്രേഷനുകള്‍ തൊട്ടടുത്തുള്ള ഹയറ്റ് റീജന്‍സിയില്‍ കൂടി മുറികള്‍ എടുക്കുവാന്‍ എക്‌സിക്യുട്ടീവ്/കണ്‍വന്‍ഷന്‍ കമ്മറ്റികള്‍ തീരുമാനിച്ചു. ഹയറ്റ് ഹോട്ടല്‍ ശൃംഖല ലോകത്തിലെ തന്നെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഹയറ്റ് ഹോട്ടലുകള്‍ ഉണ്ട്. കണ്‍വന്‍ഷന്‍ നടക്കുന്ന റെനസന്‍സ് ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള ഹയറ്റ് റീജന്‍സിയില്‍ മുറികള്‍ കിട്ടിയത് കൂടുതല്‍ സൗകര്യമായി എന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ടും പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വലിയ ടീം തന്നെ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സണ്ണി പറഞ്ഞു. കേന്ദ്ര ടൂറിസം…

തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന് ‘നന്മ’യുടെ ആദരം

ന്യൂജെഴ്സി: അമേരിക്കയില്‍ പര്യടനം നടത്തുന്ന തൃത്താല എം‌എല്‍‌എ വി.ടി. ബല്‍‌റാമിനെ ‘നന്മ’ (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിംസ് അസ്സോസിയേഷന്‍സ്) ആദരിച്ചു. മെയ് 13 ഞായറാഴ്ച ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടന വേദിയിലാണ് ‘നന്മ’ പ്രസിഡന്റ് യു.എ. നസീര്‍, ജനറല്‍ സെക്രട്ടറി മെഹബൂബ് കിഴക്കെപ്പുര, എന്‍ ആര്‍ ഡി മെമ്പര്‍ മുഹമ്മദ് നൗഫല്‍, സരിന്‍ ജലാല്‍ ‘നന്മ’ അംഗവും പ്രമുഖ വ്യവസായിയുമായ ഹനീഫ് എരഞ്ഞിക്കല്‍ എന്നിവര്‍ ചേർന്ന് ‘നന്മ’യുടെ ഉപഹാരം വി.ടി. ബല്‍റാമിന് സമ്മാനിച്ചത്. ഇന്ത്യാ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളും, സാമൂഹ്യ സാംസ്ക്കാരിക നേതാക്കളുമടങ്ങുന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി എം‌എല്‍‌എ ഉപഹാരം സ്വീകരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ചടങ്ങില്‍ സംബന്ധിക്കുവാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന കാരണം ഇന്ത്യാ പ്രസ് ക്ലബ്ബ് പത്തു വര്‍ഷം മുന്‍പ് തുടങ്ങിയപ്പോള്‍ ഒരു…

എല്ലാവര്‍ക്കും നന്ദി; കര്‍ണ്ണാടക വോട്ടര്‍മാര്‍ക്ക് മോദിയുടെ നന്ദി

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തില്‍ വോട്ടര്‍മാരോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ വികസന അജണ്ടയെ ദൃഢമായി പിന്തുണച്ച കര്‍ണാടകത്തിലെ സഹോദരങ്ങള്‍ ഞാന്‍ നന്ദിപറയുന്നു. സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വിജയം വരിച്ചിരിക്കുകയാണ്. 24 മണിക്കൂറും പാര്‍ട്ടിക്കായി ആശ്ചര്യകരമായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. 104 സീറ്റുകള്‍ നേടിയാണ് ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിന് നേടാനാകാതെ വന്നതോടെ ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. ഇതിനിടെ 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുകളുള്ള ജെഡിഎസിന്റെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കിയത്.

തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരൂ….; കര്‍ണ്ണാടക എം‌എല്‍‌എമാര്‍ക്ക് കേരള ടൂറിസം വകുപ്പിന്റെ ക്ഷണം

തിരുവനന്തപുരം: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ നിന്നും കഠിനമായ ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ എം‌എല്‍‌എമാരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് കേരള ടൂറിസം വകുപ്പ്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ക്ഷണം. കര്‍ണാടകയിലെ അതികഠിനമായ പോരാട്ടത്തിനു ശേഷം സമ്മര്‍ദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനാണ് കേരള ടൂറിസം വകുപ്പ് പറഞ്ഞിരിക്കുന്നത്. ‘വരൂ, പുറത്തിറങ്ങി കളിക്കൂ’ എന്നൊരു ഹാഷ്ടാഗും കൂടെയുണ്ട്. തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ഉല്ലാസത്തിനായ് കേരളത്തിലേക്ക് ക്ഷണിക്കുന്നതായാണ് ട്വീറ്റിലെ വരികളെങ്കിലും ചില രാഷ്ട്രീയ സൂചനകള്‍ അത് നല്‍കുന്നുണ്ട്. കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും കര്‍ണാടകയില്‍ നേടാനാവാത്ത സാഹചര്യത്തില്‍ എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്കാര്‍ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്. എംഎല്‍എമാരെ എതിര്‍പക്ഷം ചാക്കിട്ടുപിടിക്കുന്നതു തടയാന്‍ കൂട്ടത്തോടെ…

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വീഴ്ച പരിശോധിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ണാടകയില്‍ നേരിട്ട വീഴ്ച പഠിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ ഫലം ബാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളം ബിജെപിയെയും സിപിഐഎമ്മിനേയും തള്ളികളയും. കര്‍ണാടകയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേരളാ നേതാക്കള്‍ നല്ല പ്രകടനം കാഴ്ചവെച്ചു. സാമുദായിക ധ്രുവീകരണം ശക്തമായിരുന്നു. സോളാര്‍ കേസില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് വിരുദ്ധ തരംഗം കേരളത്തിലുണ്ടെന്നും കുമ്മനം പറഞ്ഞു.