ഫൊക്കാന സാഹിത്യസമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുക്കും

ഫിലഡല്‍ഫിയ വാലിഫോര്‍ജ് കാസിനോയില്‍ അരങ്ങേറുന്ന 18-മത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്, ഭാഷയേയും ഭാഷാസ്‌നേഹികളെയും പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തോടെ, 2018 ജൂലൈ 5 മുതല്‍ 7 വരെയുള്ള സാഹിത്യസമ്മേളനത്തില്‍ സാഹിത്യവും സാമൂഹിക പരിവര്‍ത്തനവും, അമേരിക്കന്‍ മലയാളസാഹിത്യവും മുഖ്യചര്‍ച്ചാ വിഷയമായിരിക്കും. സാഹിത്യസെമിനാറില്‍ കേരളത്തില്‍ നിന്നുള്ള സാഹിത്യകാരന്‍മാരും അമേരിക്കന്‍ സാഹിത്യത്തിലെ പ്രശസ്തരും പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി കഥ, നോവല്‍, കവിത, ലേഖനം, ലോകസാഹിത്യം , മലയാളസാഹിത്യം എന്നീ വിഷയങ്ങളില്‍ ചെറിയ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും പുരസ്‌കാര സമര്‍പ്പണങ്ങളും ഉണ്ടായിരിക്കും. ഓരോ വിഭാഗങ്ങള്‍ക്കും ഉപസമിതികള്‍ രൂപംകൊടുത്തു പ്രവര്‍ത്തിക്കും. ആറാം തീയതി വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ ഒരു മണിവരെ കവിതാ, ചെറുകഥാ അവതരണവും ചര്‍ച്ചകളും ഉണ്ടായിരിക്കും. കവിതയില്‍ അമേരിക്കന്‍ മലയാള കവിതയുടെ പുരോഗതി, കഥയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളുടെ നിലവാരം, കഥകളുടെ കുറവ്, രചനാ ശൈലി, ശില്പഭദ്രത, ഉള്ളടക്കം, ഭാഷാ, ഗൃഹാതുരത്വം രചനകളില്‍. രണ്ടുമണി മുതല്‍…

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ് എടുത്തു

ചിക്കാഗോ:മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ: സി .എസ്. മധു അര്‍ബുദ രോഗ പ്രതിരോധ ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗത്ത തടയുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം മെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി വിവരിച്ചു. . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓങ്കോളജിയില്‍ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്‌സ്’യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാന്‍സര്‍ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച ഡോ: മധു ഏഴുവര്‍ഷത്തോളം തിരുവനന്തപുരം ആര്‍.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തില്‍ ജോലിചെയ്തശേഷം 2010ല്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ക്യാന്‍സര്‍ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയത്തും…

സെന്റ് മേരീസില്‍ ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്തവരെ ആദരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളജില്‍നിന്നും ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിച്ചു. ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ കൂടിയ ഹ്രസ്വ ചടങ്ങിലായിരുന്നു ആദരിക്കപ്പെട്ടത്. ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഈ വര്‍ഷം ഹൈ സ്കൂള്‍/കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം റ്റോണി കിഴക്കേക്കുറ്റ് എന്നിവര്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി.നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആദരണ ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസികളുടെ പ്രലോഭനങ്ങള്‍ (ചിത്രീകരണം)

വിസിറ്റിംഗിന് നാട്ടില്‍ എത്തിയപ്പോഴാണ് ആ പത്രവാര്‍ത്ത കണ്ടത്. പ്രവാസി സാഹിത്യകാരന്മാരുടെ ശ്രദ്ധക്ക്! പ്രവാസി എഴുത്തുകാര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. ആരും നിരാശപ്പെടേണ്ട, സാഹിത്യ അവാര്‍ഡുകള്‍ സൗജന്യ നിരക്കില്‍. ഇന്ത്യന്‍ രൂപാ സ്വീകരിക്കുകയില്ല. അമേരിക്കന്‍ ഡോളര്‍ മാത്രം. പാക്കേജിന്‍െറ നിലവാരം അനുസരിച്ച് തുകകള്‍ക്ക് പെരുപ്പം കൂടും. കളിപ്പീര് തെല്ലുമില്ലാ. അവാര്‍ഡുകള്‍ കൈപ്പറ്റാനെത്തുമ്പോള്‍ മാത്രം തുക ഏല്‍പ്പിച്ചാല്‍ മതിയാകും. ധാരാളം പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. ശെടാ, എന്നാലിത്തരമൊന്ന് ആദ്യം കാണുകയാണ്. നീലിഭൃംഗാദിയുടെ ഇടതൂര്‍ന്ന മുടിയുടെ പരസ്യം മുതല്‍ ബ്രായുടെ, അണ്ടര്‍ വെയറിന്‍െറ പരസ്യമൊക്കെ സഹിക്കാവുന്നതേയുള്ളൂ. കാന്‍സറ്, എയിഡ്‌സ്, എബോള, പക്ഷിപ്പനി, ചിക്കന്‍ഗുനിയ, തുടങ്ങിയ മഹാരാഗങ്ങളെ ഒറ്റമൂലിയുടെ ചൂണ്ടു വിരലില്‍ നിര്‍ത്തുന്ന മഹാന്മാര്‍ മുതല്‍ മുസ്‌ലി പവ്വര്‍ ഉത്തേജന ഗുളികള്‍ വരെ വില്‍ക്കുന്ന രാജ്യത്ത് ഇതും ഒരു പരീക്ഷണമാകുന്നു. പണ്ടൊക്കെ കേള്‍ക്കാറുള്ളത് “കാളന്‍ നെല്ലായി”, എല്ലാ രോഗങ്ങള്‍ക്കും ഒറ്റമൂലി. സമയക്കുറവു മൂലം ചീഫ് ഫിസിഷ്യന്‍…

കേരള സര്‍വകലാശാല സമയബന്ധിതമായി പരിക്ഷാ ഫലം പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കൊല്ലം .കേരള സര്‍വകലാശാല സമയബന്ധിതമായി പരിക്ഷാ ഫലം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നിക്കോട് സംഘടിപ്പിച്ച കാമ്പസ്‌ ഓറിയെന്റേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ഇമ്പ്രൂവ്മെന്റ് ഫലവും അഞ്ച് ,ആറ് സെമസ്റ്ററുകളുടെ പരിക്ഷ ഫലവുമാണ് പ്രഖ്യാപിക്കേണ്ടത്. പരിക്ഷകളുടെ കാലതാമസവും ഇതിനു കാരണമായിട്ടുണ്ട്. ഡിഗ്രി പ്രാക്ടിക്കല്‍, വൈവ പരിക്ഷകള്‍ ഇതുവരെ തുടങ്ങിട്ടില്ല. ഇതു പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ ഫലപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റുഫ്സിന റഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അസ്ലം അലി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, ഫയറൂസ് ജലാല്‍, അംജദ് അമ്പലകുന്നു, ഹന എന്നിവര്‍ സംസാരിച്ചു.

നിപ്പ വൈറസ്; യു‌എ‌ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സൗദിയും കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദമാം: നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നത്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ഇറക്കുമതി വിലക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ യുഎഇയിലും ബഹ്‌റൈനിലും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി. നിലവിലുള്ള വിലക്ക് താത്കാലികമാണ്. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശില്‍ ബിജെപി വ്യാജ വോട്ടര്‍ പട്ടികയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന കോണ്‍ഗസിന്റെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ 60 ലക്ഷം വ്യാജവോട്ടര്‍മാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സ്ത്രീയുടെ ഫോട്ടോയ്ക്ക് പുരുഷന്റെ പേരും മേല്‍വിലാസും വരെ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ജോതിരാധിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് എന്നിവരാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സംസ്ഥാനത്ത് നടത്തിയ സര്‍വേയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ജനസംഖ്യയില്‍ കഴിഞ്ഞ ഏതാനു വര്‍ഷങ്ങള്‍ക്കിടെ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉത്തര്‍പ്രദേശിനോട്…

ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്‍ അന്തരിച്ചു; സംസ്ക്കാരം നാളെ രവിപുരം ശ്മശാനത്തില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരാന്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ആ മേഖല തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലീലാ മേനോന്‍. 1978 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2000-ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ പിരിഞ്ഞു. ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ്…

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍‌എസ്‌എസിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ ആശങ്കയറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; എനിക്ക് പറയാനുള്ളത് അവിടെ പറയുമെന്ന് മുഖര്‍ജി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍‌എസ്‌എസിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ ആശങ്കയറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍, നാഗ്പൂരില്‍ എന്താണോ പറയേണ്ടത് അതവിടെ ചെന്ന് പറയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ പ്രണബ് മുഖര്‍ജി പറഞ്ഞു. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണം. വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്നു പ്രണബ് പറഞ്ഞു. ‘എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്പുരില്‍ പറയും. ഒരുപാടു കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല’ പ്രണബ് മുഖര്‍ജി പറഞ്ഞു. ആര്‍എസ്എസ് പരിശീന ക്യാമ്പിന്റെ ഭാഗമായുള്ള പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്, പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചത്. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. പ്രണബിന്റെ തീരുമാനത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്നു…

രാജ്യസഭ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡന്‍; യുവാക്കളുടെ അവസരത്തിന് തടസ്സം നില്‍ക്കുകയില്ലെന്ന് പി.ജെ. കുര്യന്‍; തനിക്ക് ആരോഗ്യപ്രശ്നനങ്ങളില്ലെന്ന് പിപി തങ്കച്ചന്‍; യുവനേതാക്കളെ തള്ളി കെ. മുരളീധരന്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പി.പി.തങ്കച്ചന്‍.തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ഇത്രയും നാള്‍ പറ്റുമെങ്കില്‍ ഇനിയും ആ സ്ഥാനത്ത് തുടരാന്‍ കഴിയും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറാണെന്നും തങ്കച്ചന്‍ പറഞ്ഞു. അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. യുവാക്കളുടെ അവസരത്തിന് തടസമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് വലിയ തോല്‍വിയാണ്. ഇതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനിര രംഗത്തെത്തിയ സാഹചര്യത്തിലാണ് കുര്യന്റെ പ്രതികരണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും കെ. സുധാകരനും രംഗത്തെത്തി. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.…