ഫാമിലി കോണ്‍ഫറന്‍സ് ടീം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാന്‍, ഷൈനി രാജു, ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി സ്കറിയാ ഉമ്മന്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ ജോഗി മാത്യു, സാനു, മലങ്കര അസോസിയേഷന്‍ അംഗം ചാര്‍ളി തൈക്കൂടം എന്നിവര്‍ സംബന്ധിച്ചു.ഈ ഇടവകയില്‍ നിന്നും എല്ലാവര്‍ഷവും കോണ്‍ഫറന്‍സിനു നല്‍കുന്ന പ്രോത്സാഹനവും സംഭാവനയും വളരെ വലുതാണെന്നും, ഈ വര്‍ഷവും അതു തുടരണമെന്നും…

ഐ,എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ശശി തരൂര്‍ എം.പിക്കും, ഡോ. സാം പിട്രോഡയ്ക്കും സ്വീകരണം നല്കുന്നു

ചിക്കാഗോ: ജൂണ്‍ 23-നു ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നു ഹോപ്മാന്‍ എസ്റ്റേറ്റിലുള്ള ഇന്ത്യാ ഹൗസ് റെസ്റ്റോറന്റില്‍ വച്ചു (721 Golf Road) ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റേയും, മിഡ്‌വെസ്റ്റ് റീജിയന്റേയും ആഭിമുഖ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ ശശി തരൂര്‍ എം.പിക്കും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (എ.ഐ.സി.സി) ചെയര്‍മാന്‍ ഡോ. സാം പിട്രോഡയ്ക്കും സ്വീകരണം നല്‍കുന്നു. യോഗത്തില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, പ്രസിഡന്റ് ജയചന്ദ്രന്‍, സജി കരിമ്പന്നൂര്‍, സന്തോഷ് നായര്‍, തോമസ് മാത്യു, സതീശന്‍ നായര്‍, വര്‍ഗീസ് പാലമലയില്‍, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, ഡോ. തമ്പി മാത്യു, ജോസി കുരിശിങ്കല്‍, ജോഷി വള്ളിക്കളം, ബാബു മാത്യു, ഈശോ കുര്യന്‍, ഷിബു വെണ്‍മണി, ജസി റിന്‍സി, നടരാജന്‍ കൃഷ്ണന്‍, സജി കുര്യന്‍, സജി തച്ചില്‍, പോള്‍ പറമ്പി,…

നൈനാന്‍ ഫിലിപ്പോസ് ഡാളസ്സില്‍ നിര്യാതനായി

ഡാളസ് (ടെക്സാസ്): മേല്‍‌പ്പാടം അത്തിമൂട്ടില്‍ പരേതരായ മാത്തന്‍ ഫിലിപ്പോസിന്റേയും മറിയാമ്മയുടേയും മകന്‍ നൈനാന്‍ ഫിലിപ്പോസ് (81) ജൂണ്‍ 16 ശനിയാഴ്ച ഡാളസ്സില്‍ നിര്യാതനായി. ഭാര്യ തങ്കമ്മ നൈനാന്‍ കോഴഞ്ചേരി എടത്തില്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: മോന്‍സി, മിനി, റോയ്സ് (യു.എസ്.എ) മരുമക്കള്‍: ജോണ്‍, വിജയന്‍, ഷീന (യു.എസ്.എ.) കൊച്ചുമക്കള്‍: മോബിന്‍, ജോയല്‍, മെറിന്‍, റോഷന്‍, റോഹന്‍. ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും, ജൂണ്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്ക്കാരശുശ്രൂഷകള്‍ക്ക് ശേഷം സണ്ണിവെയ്‌ല്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ്സ് 469 348 5864 Church address: St. Gregorios Orthodox Church, 5130 Locust Grove Rd., Garland, TX 75043. Funeral…

പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ ഷോ മത്സരം

ന്യൂജേഴ്‌സി: വീറും വാശിയും ഏറിയ മത്സരങ്ങള്‍, ഒന്നിനൊന്നു മികച്ച കലാപ്രകടനങ്ങള്‍, ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ യൂത്ത് ഫെസ്റ്റിവലും ടാലെന്റ് കോംപെറ്റീഷനും സ്‌പെല്ലിംഗ് ബി മത്സരവും പുതിയ പ്രതിഭകളുടെ സംഗമവേദിയായി മാറുകയായിരുന്നു. ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കലാ മത്സരവേദികളില്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ വീറും വാശിയുടെയും സൂചനയുളവാക്കുന്നതായിരുന്നു ന്യൂ ജേഴ്‌സിയിലെ ടാലെന്റ്‌റ് ഷോ. ജൂണ്‍ 9ന് ശനിയാഴ്ച് ഡ്യുമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലൂഥറന്‍ പള്ളി ഹാളില്‍ നടന്ന ന്യൂജേഴ്‌സി സംസ്ഥാന തല യൂത്ത് ഫെസ്‌റിവലിലും ടാലെന്റ്‌റ് കോംപെറ്റീഷനിലും ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടിയവര്‍ ഫിലഡെല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമതു നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ടാലെന്റ്‌റ് ഷോ മത്സരത്തില്‍ മാറ്റുരയ്ക്കും. 19 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സ്‌പെല്ലിങ് ബി മത്സരത്തില്‍ ആദര്‍ശ് പോള്‍…

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ ‘സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ’ വര്‍ണ്ണശബളമായി

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള ‘സ്‌പ്രിംഗ്  ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ’ ഈ വര്‍ഷവും വര്‍ണ്ണശബളമായി കൊണ്ടാടി. ജൂണ്‍ 10 ഞായറാഴ്ച എംപയര്‍ സ്റ്റേറ്റ് പ്ലാസ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ആഘോഷങ്ങള്‍. മുന്‍‌വര്‍ഷങ്ങളേക്കാള്‍ വളരെയധികം കലാപരിപാടികള്‍ ഈ വര്‍ഷം അരങ്ങേറി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികളും യുവതീയുവാക്കളും മുതിര്‍ന്നവരുമായി അഞ്ഞൂറില്‍‌പരം പേരാണ് സ്റ്റേജില്‍ അവരവരുടെ സംസ്ഥാനങ്ങളിലെ തനതു പരമ്പരാഗത കലകള്‍ അവതരിപ്പിച്ചത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടികള്‍ വൈകീട്ട് 7 മണിവരെ നീണ്ടു. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പ്രിംഗ്  ഫെസ്റ്റിവല്‍ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആഘോഷമാണ്. വിവിധ ഇന്ത്യന്‍ ഭക്ഷണ ശാലകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവ കൂടാതെ മറ്റനേകം ബൂത്തുകള്‍ കണ്‍വന്‍ഷന്‍ സെന്ററിലും പരിസരത്തും ഒരുക്കിയിരുന്നു. കല്യാണ്‍ ഗുലെ ചെയര്‍മാനും, ഇളങ്കോവന്‍ രാമന്‍, മൊയ്തീന്‍ പുത്തന്‍‌ചിറ,…

പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സ് തീം സോങ്ങ് പുറത്തിറക്കി

ബോസ്റ്റൺ: ജൂലൈ 5 മുതല്‍ 8 വരെ സ്പ്രിംഗ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ സെന്റര്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന 36 – മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ തീം സോങ്ങ് പുറത്തിറക്കി. “നിന്റെ രാജ്യം വരേണമേ” എന്നുള്ള ഈ വര്‍ഷത്തെ പി.സി.എന്‍.എ.കെ കോണ്‍ഫറൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി സിസ്റ്റര്‍ പ്രിയ വെസ്ലി ഡാളസ്സ് എഴുതി തയ്യാറാക്കിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ ക്രൈസ്തവ ഗായകനും രചയിതാവുമായ ഡോ. ബ്ലസന്‍ മേമന ഏബ്രഹാമാണ്. നാഷണല്‍ മ്യൂസിക് കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത്യു ഏകോപനവും ജിന്‍സ് മാത്യൂ ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പവ്വര്‍വിഷന്‍ യു.എസ്.എ യുടെ സഹകരണത്തില്‍ ഡോണ്‍ വലിയ വെളിച്ചമാണ് (ഡി മൂവിസ്) ചിത്രീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്കിലും യൂടൂബിലുമായി അരലക്ഷത്തിലധികം ആളുകള്‍ ഇതുവരെ തീം സോങ്ങ് കണ്ടുകഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. റവ. ബഥേല്‍ ജോണ്‍സന്‍ (നാഷണല്‍ കണ്‍വീനര്‍), വെസ്ളി മാത്യു (നാഷണല്‍ സെക്രട്ടറി),…

ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഫോമ 2020 ന്യൂയോര്‍ക്ക് ടീമിന്റെ സ്വപ്ന പദ്ധതികള്‍ പ്രഖ്യാപിച്ചു !

1. അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ! അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി റീജിയന്‍ തലങ്ങളില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. അതിനുവേണ്ടി എന്‍ഡോവ്മെന്റ് ഫൗണ്ടേഷനുകള്‍ രൂപീകരിക്കും. 2) യൂത്ത് കണ്‍വന്‍ഷന്‍, യൂത്ത് ഫെസ്റ്റിവല്‍ കൂടാതെ സ്പെല്ലിംഗ് ബീ മത്സരങ്ങളും കുട്ടികളുടെ കലാമേളയും സംഘടിപ്പിക്കും. യുവജങ്ങള്‍ക്കുവേണ്ടി യൂത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും, എല്ലാ അംഗ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് രാജ്യമാകമാനം യൂത്ത് ഫെസ്റ്റിവെലുകള്‍ നടത്തും, ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കും, കുട്ടികളുടെ കലാകായിക ബൗദ്ധിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെല്ലിംഗ് ബീ അടക്കമുള്ള മത്സരങ്ങള്‍, കലാകായിക മേളകള്‍ അംഗ സഘടനകളുടെ സഹകരണത്തോടു കൂടെ സംഘടിപ്പിക്കും. ഗ്രാന്‍ഡ് ഫിനാലെ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ വച്ച് നടത്തും, വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള സമ്മാനങ്ങള്‍. 3)…

ഇ-വായനയിലേക്ക് മിഴികള്‍ തുറന്ന് അല്‍ ജാമിഅ സെന്‍ട്രല്‍ ലൈബ്രറി

ശാന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ് ലാമിക്ക് റഫറന്‍സ് ലൈബ്രറികളില്‍ ഒന്നായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സെന്‍ട്രല്‍ ലൈബ്രറി വായനാ ദിനത്തോടനുബന്ധിച്ച് അതിരുകളില്ലാത്ത ഡിജിറ്റല്‍ വായനക്ക് ഒരുങ്ങുന്നു. വ്യത്യസ്ത ഭാഷകളില്‍ അമ്പതിനായിരത്തില്‍പരം പുസ്തങ്ങളുള്ള ലൈബ്രറിയില്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ ലൈബ്രറികളിലെ പുസ്തകങ്ങളടക്കം വായിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വായനയുടെ ഇ-ലോകം സൃഷ്ടിക്കുകയാണ്. അത്യപൂര്‍വ്വ ഇ-പുസ്തകങ്ങളും ജേര്‍ണലുകളും വായനക്കാര്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിവിധ ശീര്‍ഷകങ്ങളിലായി തരംതിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് ബാങ്കിംഗ്, ഫിലോസഫി, ചരിത്രം, ജോഗ്രഫി, സോഷ്യല്‍ സ്റ്റഡീസ്‌, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാല്‍ ലക്ഷത്തില്‍പരം പുസ്തങ്ങളുള്ള ഡിജിറ്റല്‍ സോഫ്റ്റ് വെയര്‍, ഡിജിറ്റല്‍ ആര്‍ക്കിവേഴ്സ് എന്നിവ അല്‍ജാമിഅ ഡിജിറ്റല്‍ ലൈബ്രറിയെ മികവുറ്റതാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്നുമുള്ള ഗവേഷക വിദ്യാര്‍ഥികള്‍, ചരിത്ര ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയവരൊക്കെ നിലവില്‍ അല്‍ ജാമിഅ ലൈബ്രറിയിലെ സന്ദര്‍ശകരാണ്. അവര്‍ക്ക്കൂടി ഉപയോഗപ്രദമാവുന്ന…

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ‘സിംപോണിയ ’18’ എന്ന പേരില്‍ ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 15 വെള്ളിയാഴ്ച ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ ഏകദേശം ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം രക്തദാന ദിന സന്ദേശം നല്‍കി. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, ആക്ടിംഗ് സെക്രട്ടറി അനു റ്റി. കോശി, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍, ട്രഷറര്‍ ജേക്കബ് ജോണ്‍, രക്തദാന ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ അജി ചാക്കോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നികുതിരഹിത റബര്‍ ഇറക്കുമതി ആഭ്യന്തരവിപണി തകര്‍ക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: അഡ്വാന്‍സ് ലൈസന്‍സ് സ്കീമിന്റെ മറവിലുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ റബര്‍ ഇറക്കുമതി ആഭ്യന്തരവിപണിയെ തകര്‍ത്തിരിക്കുമ്പോള്‍ പരിഹാരം കാണാതെ റബര്‍ ഇറക്കുമതിയിന്മേല്‍ തുറമുഖനിയന്ത്രണവുംകൂടി എടുത്തുകളഞ്ഞുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ധിക്കാപരവും കര്‍ഷകദ്രോഹവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിലയിടിവുംമൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഉല്പാദനവും കുറഞ്ഞിരിക്കുന്നു. കര്‍ഷകരുടെ കൈയില്‍ റബര്‍ സ്റ്റോക്കുമില്ല. റബര്‍ വിപണിയില്‍ വ്യാപാരമില്ലാത്തതുമൂലം ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണ്. ക്രൂഡോയില്‍ വില ഉയര്‍ന്നിട്ടും രൂപയ്ക്ക് മൂല്യശോഷണമുണ്ടായിട്ടും ആഭ്യന്തരവിപണിയില്‍ റബറിന് വില ഉയരാത്തതിന്റെ പിന്നില്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള നികുതിരഹിത അനിയന്ത്രിത ഇറക്കുമതി വ്യവസായികള്‍ തുടരുന്നതുകൊണ്ടാണ്. മൂന്നുപതിറ്റാണ്ടു മുമ്പുള്ള നിബന്ധനകളുടെ ചുവടുപിടിച്ച് തീരുവയില്ലാത്ത റബര്‍ ഇറക്കുമതി ചെയ്യുന്നതിന് ഒത്താശചെയ്യുന്നത് റബര്‍ ബോര്‍ഡാണെന്നുള്ളതും കര്‍ഷകരില്‍ ഞെട്ടലുളവാക്കുന്നു. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നത് കയറ്റിഅയക്കുന്ന ഉല്പന്നങ്ങള്‍ക്ക്…