ഫാമിലി കോണ്‍ഫറന്‍സിനുവേണ്ടി കലഹാരി റിസോര്‍ട്ട് ഒരുങ്ങി

ന്യൂയോര്‍ക്ക്:  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനുവേണ്ടി പെന്‍സില്‍വേനിയായിലെ കലഹാരി റിസോര്‍ട്ടസ് ഒരുങ്ങി. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ്വിനും വിനോദത്തിനും വേണ്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് ഉള്ളത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ പോക്കണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളിലൊന്നാണ് കലഹാരി. 2,20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താമസിക്കുന്ന ആരുടെയും മനംകവരുന്ന രീതിയില്‍ നിരവധി റൈഡുകള്‍ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിനോദ വേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ ഷോകള്‍ കലഹാരിയിലെ വാട്ടര്‍പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു.…

ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശം: വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍

പാലക്കാട്: വിശുദ്ധ ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശമാണെന്നും മനുഷ്യ മനസ്സിനെ വ്യക്തിതലത്തില്‍ നിന്നും സാമൂഹിക തലത്തിലേക്ക് ഉയര്‍ത്തുന്ന മഹത് തീര്‍ത്ഥാടനമാണതെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി പാലക്കാട് ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും സഹജീവികള്‍ക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുകയാണ് ഹജ്ജ്. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളെയും വേര്‍തിരിവുകളെയും ഇല്ലായ്മ ചെയ്ത് മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്ത വളര്‍ത്തുകയാണ് ഹജ്ജ്. മുഴുവന്‍ ജീവിതവും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കാനുള്ള മനസ്സ് ഹജ്ജിലൂടെ വിശ്വാസി നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. ‘ഹജ്ജ്; എന്ത്, എങ്ങനെ’ എന്ന വിഷയത്തില്‍ ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് എം.എം.…

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 32-ാമത് കുടുംബമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും മലങ്കര അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന 32-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫ്രറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി കുടുംബമേളയുടെ വിവിധ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കുടുംബമേള “കലഹാരി റിസോർട്സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയ”യിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 25-ാം തീയതി വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി 32-ാമതു കുടുംബ മേളക്കുള്ള തുടക്കം കുറിക്കും. യൂത്ത്‌ &ഫാമിലി കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം “നിങ്ങള്‍ പൂര്‍ണ്ണ പ്രസാദത്തിന്നായി കര്‍ത്താവിനു യോഗ്യമാം വണ്ണം നടന്ന്, ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണമെന്നും, സകല സത്‌പ്രവര്‍ത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും ….” (കൊലോസ്യന്‍സ് 1 :10).എന്നതാകുന്നു.…

പോള്‍ ജോണ്‍ (റോഷന്‍) ഫോമ 2020-22 എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്

ഫോമയുടെ 2020-22 കാലഘട്ടത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വെസ്റ്റേണ്‍ റീജനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുമെന്ന് അറിയിച്ചു. 2008-ല്‍ ഫോമയുടെ രൂപീകരണത്തിനുശേഷം ലാസ് വേഗാസില്‍ നടത്തിയ ആദ്യത്തെ കണ്‍‌വന്‍ഷന്‍ വന്‍ വിജയമായിരുന്നു. ഫോമ വെസ്റ്റേണ്‍ റീജന്റെ ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടിയ ആ കണ്‍‌വന്‍ഷന്‍ ഫോമയുടെ മാത്രമല്ല വെസ്റ്റേണ്‍ റീജന്റെ ശക്തിയും ആര്‍ജ്ജവവും തെളിയിക്കുകയായിരുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടത്തിയ ആ കണ്‍‌വന്‍‌ഷന്‍ വമ്പിച്ച വിജയത്തിലേക്ക് നയിച്ചത് പോള്‍ ജോണിന്റെ മേല്‍‌നോട്ടത്തിലായിരുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായിരുന്നു പോള്‍ ജോണ്‍. ജനമനസുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഫോമയുടെ കേരള ഭവന പദ്ധതി, അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ ചരിത്ര വിജയത്തിന്റെ അമരക്കാരന്‍ പോള്‍ ജോണ്‍ ആയിരുന്നു. 2020-ല്‍ ഡാളസില്‍ നടക്കുന്ന കണ്‍‌വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ റീജനില്‍ നിന്ന്…

ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നുള്ള യു.എന്‍. റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍; അടിസ്ഥാനരഹിത റിപ്പോര്‍ട്ടാണതെന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കശ്മീലെത്തിയാലെ സൈന്യത്തിന്റെ നടപടികള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതേസമയം, റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. കരാര്‍ നടപ്പാക്കാന്‍ നാല് വര്‍ഷം വരെ സമയമെടുക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യുഎൻ ആദ്യമായാണ് കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോർട്ട് പുറത്തിറക്കുന്നത്. യുഎൻ റിപ്പോർട്ടിൽ പറയുന്നത്: 2016 ജൂൺ മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചാണു യുഎൻ റിപ്പോർട്ട്. ഇതിൽ‍ പരാമർശിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ അനുവദിക്കണമെന്ന യുഎൻ സംഘത്തിന്റെ ആവശ്യം ഇന്ത്യയും പാക്കിസ്ഥാനും നിരസിച്ചിരുന്നു. വിവിധ സംഘടനകളിൽനിന്നു വിവരാവകാശ നിയമപ്രകാരവും പത്രവാർത്തകളുടെ അടിസ്ഥാനത്തിലും ശേഖരിച്ച വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്. 2016 ജൂലൈ എട്ടിന് ഹിസ്ബുൽ കമാൻഡർ…

ഷുഹൈബിന്റെ കൊലപാതകികള്‍ക്ക് പി. ജയരാജനുമായോ മുഖ്യമന്ത്രി പിണറായി വിജയനുമായോ ബന്ധമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍. ഷുഹൈബിന്റെ മാതാപിതാക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന വാദവും സര്‍ക്കാര്‍ നിരാകരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സ്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ പിടികൂടിയ പ്രതികളെല്ലാം ഇപ്പോഴും ജയിലിലാണ്. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തിയില്ലെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നേരത്തെ ഷുഹൈബിന്റെ…

വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് കണ്ണൂര്‍ സര്‍‌വ്വകലാശാലയിലെ അസി. പ്രഫസര്‍ നിയമനം; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: നിയമവും വിജ്ഞാപനവുമെല്ലാം കാറ്റില്‍ പറത്തി കണ്ണൂര്‍ സര്‍‌വ്വകലാശാലയിലെ അസി. പ്രഫസര്‍ നിയമനം സിപി‌ഐ‌എമ്മിനേയും സര്‍ക്കാരിനേയും വെട്ടിലാക്കി. ഒന്നാം റാങ്ക് ജേതാവിനെ തഴഞ്ഞ് രണ്ടാം റാങ്ക് ജേതാവിന് എങ്ങനെ നിയമനം കൊടുത്തു എന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കാനുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സിപിഐഎമ്മിനും സര്‍ക്കാറിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക. എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം…

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റെയ്ഡ്; പ്രതികള്‍ക്കെതിരെ യു.പി.എ. ചുമത്തുന്നത് ആലോചനയിലാണെന്ന് ഡിജിപി

മലപ്പുറം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമാണിത്. അതേസമയം, കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പ്രതികളെ പിടിച്ച ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കേസില്‍ 11 പേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രതികളെ എത്രയും വേഗം പിടിക്കാനാണ് പൊലീസിന്റെ ശ്രമം. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ…

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കോഴഞ്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഫാ. ജോണ്‍സണ്‍ വി മാത്യുവിനെ പിടികൂടി പതിന്നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വീട്ടമ്മയുടെ കുമ്പസാര വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മറ്റു വൈദികര്‍ക്ക് ആ രഹസ്യം ചോര്‍ത്തിക്കൊടുത്ത് അവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കിയ കുറ്റത്തിന് അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികരിലൊരാളായ ഫാ. ജോണ്‍സണ്‍ വി മാത്യു കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡിന് ഉത്തരവിട്ടത്. യുവതിയെ പീഡിപ്പിച്ചെന്ന് വൈദികന്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഫാ. ജോണ്‍സണ്‍ വി മാത്യു. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വൈദികനെ പിടികൂടിയത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റ സമ്മതം നടത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ്…

ആഭ്യന്തര റബര്‍വിപണി തകര്‍ത്തിട്ട് കര്‍ഷകരക്ഷ പ്രഖ്യാപിക്കുന്നത് വിചിത്രം: ഇന്‍ഫാം

കൊച്ചി: ആഭ്യന്തര റബര്‍ വിപണിയില്‍ വന്‍ വിലത്തകര്‍ച്ച തുടരുമ്പോഴും അനിയന്ത്രിതമായി റബര്‍ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നവര്‍ കര്‍ഷകരക്ഷ പ്രസംഗിക്കുന്നതും പ്രഖ്യാപിക്കുന്നതും വിചിത്രവും കര്‍ഷകവഞ്ചനയുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിലയിടിവും മൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതുമൂലം ഉല്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിന്റെ പിന്നില്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയാണെന്ന് ഇന്‍ഫാം പലതവണ പറഞ്ഞത് ശരിയാണെന്ന് റബര്‍ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 254797 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യപ്പെട്ടിരിക്കുന്നതും ഇത് തുടരുന്നതും പ്രതികൂല കാലാവസ്ഥയിലും ആഭ്യന്തരവിപണിയില്‍ വില ഉയരാനുള്ള സാധ്യതകള്‍ മങ്ങുന്നത് കര്‍ഷകര്‍ തിരിച്ചറിയണം. ഇതിനോടകം റബര്‍ ഇറക്കുമതിക്കുണ്ടായിരുന്ന തുറമുഖനിയന്ത്രണവും എടുത്തുകളഞ്ഞു. രാജ്യാന്തര കര്‍ഷകവിരുദ്ധ കരാറുകളുടെ ബാക്കിപത്രമായി കേന്ദ്രസര്‍ക്കാര്‍ റബര്‍ ആക്ട് പോലും റദ്ദ് ചെയ്യാനൊരുങ്ങുന്നു. ഇതിനിടയില്‍ റബര്‍ നയം പ്രഖ്യാപിച്ചാല്‍ റബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍…