സാഹിത്യകാരന്മാര്‍ക്ക് മാനുഷിക പക്ഷമാണുള്ളത്: ഡോ. ശശിധരന്‍

ഫിലഡല്‍ഫിയ: ലോകത്തിന് ഏറ്റവും അറിവു പകരുന്നത് സാഹിത്യമാണെന്നും, സാഹിത്യകാരന്മാര്‍ക്ക് മാനുഷിക പക്ഷമാണുള്ളതെന്നും, ദിശാബോധം നല്‍കുന്ന കൃതികള്‍ക്ക് മരണമില്ലെന്നും ഡോ. ശശിധരന്‍. ഫിലഡല്‍ഫിയയിലെ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ‘സൗഹൃദനഗറില്‍’ ചേര്‍ന്ന ഫൊക്കാനാ 18ാം അന്താരാഷ്ട്ര സാഹിത്യ സമ്മേളനത്തില്‍ ”സാഹിത്യവും സാമൂഹ്യ പരിവര്‍ത്തനവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. ഡോ. ശശിധരന്‍. ഇന്ത്യയിലെ അതിപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ജെ എന്‍ യൂ) നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം, കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ പ്രഫസ്സറായും പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാട്‌മെന്റ് മേധാവിയായും സേവനം പൂര്‍ത്തിയാക്കി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഗവേഷണവിഭാഗം മൂല്യനിര്‍ണ്ണയാംഗമായി തുടരുന്ന വിദ്യാഭ്യാസ്സ വിചക്ഷണനാണ് പ്രൊഫ. ഡോ. ശശിധരന്‍. എപ്പോഴും തുറന്നു വയ്‌ക്കേണ്ട സാഹിത്യ അക്കാദമികളുടെ വാതിലുകള്‍ അടച്ചിട്ട് സാഹിത്യകാരന്മാരെ ഇടതു പക്ഷ സാഹിത്യകാരന്മാരെന്നും വലതുപക്ഷ സാഹിത്യകാരന്മാരെന്നും ഗവണ്മെന്റുകള്‍ തരം തിരിച്ച് അവാര്‍ഡുകള്‍ കൊടുത്ത് ആദരിക്കുന്ന…

അമ്മയ്‌ക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തന്‍

ഡാളസ്: കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദിലീപ് കേസില്‍ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടുകള്‍ പ്രതിക്ഷേധാര്‍ഹമാണെന്നും , സംഭവത്തില്‍ പീഡനം അനുഭവിക്കേണ്ടിവന്ന നടിക്കൊപ്പമാണ് താനുള്‍പ്പടെ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രമുഖരുമെന്നു സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി ‘അമ്മ’യില്‍ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുകുമെന്നും അനുഭവങ്ങളുടെവെളിച്ചത്തില്‍ ദിലീഷ് പറഞ്ഞു. കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14-ന് ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പത്തു വര്‍ഷത്തിനുള്ളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായത് പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നു നിര്‍മ്മാണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പോത്തന്‍ പറഞ്ഞു. കേരള…

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ചിക്കാഗോ: നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. തടസം നില്‍ക്കുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള തൊഴിലാളികളെ കോരിത്തരിപ്പിക്കുന്ന ഹേ മാര്‍ക്കറ്റ് സ്‌ക്വയറും, സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സ്ഥലവും സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വിവേകാനന്ദന്റെ പ്രസംഗം നടന്നപ്പോള്‍ ഉണ്ടായിരുന്ന തുറസായസ്ഥലം ഇപ്പോള്‍ ഹാളായി. മ്യൂസിയവുമുണ്ട്. ‘സഹോദരീ സഹോദന്മാരേ..’ എന്ന അഭിസംബോധനയിലൂടെ വലിയ ചര്‍ച്ചയ്ക്കാണ് സ്വാമി വിവേകാനന്ദന്‍ വഴിവെച്ചത്. മതങ്ങളുടെ സാരാംശമെല്ലാം ഒന്നാണെന്നും എല്ലാവരും സൗഹാര്‍ദ്ദത്തോടെ കഴിയണമെന്നുമാണ് സ്വാമി വിവേകാനന്ദന്‍ പഠിപ്പിച്ചത്. നമ്മുടെ നാട് ഇന്ന് ലോകമെങ്ങും പ്രസിദ്ധമാണ്. കേരളം ഒരിക്കലും സമ്പന്നമായ സ്‌റ്റേറ്റായിരുന്നില്ല. എന്നാല്‍ ജീവിത നിലവാരത്തിന്റെ കാര്യത്തിലും, ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ കാര്യത്തിലും വികസിത രാജ്യങ്ങളോടൊപ്പം…

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ലീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 40-മത് വാര്‍ഷികവും 2018 ജൂലൈ 20,21,22 ( വെള്ളി, ശനി, ഞായര്‍)തീയതികളില്‍ ഇടവക മെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പായുടെയും സഹോദര ഇടവകകളിലെ വന്ദ്യ വൈദികരുടേയും സഹകാര്‍മ്മികത്വത്തിലുംമുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. പെരുന്നാളിനു തുടക്കം കുറിച്ചുജൊണ്ട് 2018 ജുലൈ 15 ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം ബഹു: ഷിറില്‍ മത്തായി അച്ചന്റെ സാന്നിധ്യത്തില്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും ചേര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റി. ജുലൈ 20, 21 (വെള്ളി ശനി) ദിവസങ്ങളില്‍വന്ദ്യ…

തൊഴില്‍ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും: സുബ്രമണി അറുമുഖം

പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ദേശവ്യാപകമായി തൊഴിലാളി പ്രക്ഷോഭം ശക്തമാക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്. ഐ.ടി.യു) ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം പറഞ്ഞു. എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ നിന്നുമാരംഭിച്ച നിയമ ഭേദഗതി ബിസിനസ് സൗഹൃദ നിക്ഷേപം എന്ന ഓമനപേരിട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാറിന്റ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. രൗദ്ര വര്‍ഗീയതയും കുത്തകവല്‍ക്കരണവും നരേന്ദ്രമോദി സര്‍ക്കാറിന്റെ ജന വിരുദ്ധതയുടെ തെളിവാണ്. ഇതിനെതിരെ മുഴുവന്‍ സമൂഹവും പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയംഗം സുരേന്ദ്രന്‍ കരിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു. പിണറായി സര്‍ക്കാര്‍ തൊഴിലാളി വഞ്ചനയാണ് നടക്കുന്നതെന്നും നോക്കുകൂലി നിര്‍ത്താമെന്ന പേരില്‍ കൊണ്ടുവന്ന…

2022 ഖത്തര്‍ ലോകകപ്പ്: ‘ജനറേഷന്‍ അമേസിംഗ്’ ലോഞ്ചിംഗ് പ്രോഗ്രാമിന് ഗോതമ്പറോഡില്‍ ആവേശത്തുടക്കം

മുക്കം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ സൗത്ത് ഇന്ത്യയിലെ ലോഞ്ചിംഗ് ഗോതമ്പറോഡില്‍ മുക്കം എസ്.ഐ അഭിലാഷ് കെ.പി നിര്‍വഹിച്ചു. ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നിര്‍ദ്ദേശാനുസരണം ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിക്കാനുതകുന്ന പരിശീലന പരിപാടികളാണ് ലക്ഷ്യം വെക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിഥികളായി റഷ്യന്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷന്‍ അമേസിംഗ് വര്‍ക്കേര്‍സ് അംബാസിഡര്‍മാരായ സാദിഖ് റഹ്മാന്‍ സി.പിയും നാജിഹ് കുനിയിലുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. 2022ലെ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമെന്ന പ്രഖ്യാപനം വന്ന 2010 മുതലാണ് ജനറേഷന്‍ അമേസിംഗിന് തുടക്കം. ബ്രസീല്‍, ജോര്‍ഡന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്താഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ വേരൂന്നിയ പ്രോഗ്രാമിന്റെ…

കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം

ടൊറോന്റോ: ഗ്രേറ്റര്‍ ടൊറോന്റോ ഏരിയായിലുള്ള 19 പള്ളികള്‍ അംഗങ്ങളായുള്ള കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ സെക്കണ്ടറി സ്‌കൂള്‍ (50 Bristol Rd W, Mississauga, ON L5R 3K3) ആഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക. റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ തിരുമേനി മുഖ്യാതിഥി ആയിരിക്കും. ഇവന്റ് കോഓര്‍ഡിനേറ്റര്‍മാരായ സാക്ക് സന്തോഷ് കോശിയും, ജോസഫ് പുന്നശ്ശേരിയും ചേര്‍ന്നാണ് പരിപാടികളുടെ എല്ലാ ക്രമീകരണങ്ങളും നിര്‍വ്വഹിക്കുന്നത്. ഭക്തിനിര്‍ഭരമായ ദുക് റാനാ തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിശ്വാസോദ്ദീപങ്ങളായ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas…

സമൂഹത്തിന്‍റെ അരാഷ്ട്രീയവത്കരണം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു: ഹമീദ് വാണിയമ്പലം

കൊച്ചി : ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യ സംരക്ഷണത്തിലൂടെയുണ്ടാകുന്ന സമൂഹത്തിന്‍റെ അരാഷ്ട്രീയവത്കരണമാണ് ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ മോശം മനോഭാവത്തിന്‍റെ പ്രധാന കാരണമെന്ന് വെല്‍‌ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്‍റിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശ പോരാട്ടങ്ങളോടൊപ്പം രാഷ്ട്രീയ ബോധത്തോടെയുള്ള ജനപക്ഷ പ്രവര്‍ത്തന രീതിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധികാരങ്ങളും സംഘപരിവാരത്തിലേക്ക് ചുരുട്ടിക്കെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമഫലമായി ഉദ്യോഗസ്ഥര്‍ ഡീപ് സ്റ്റേറ്റ് ആയി വര്‍ത്തിക്കുകയാണ്. എറണാകുളം ചില്‍ഡ്രന്‍സ് തിയറ്ററില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സുനില്‍ വെട്ടിയറ അധ്യക്ഷത വഹിച്ചു. കാലഹരണപ്പെട്ട രീതികളും സമ്പ്രദായങ്ങളും കാലോചിതമായി പരിഷ്കരിക്കണമെന്ന് അദ്ദേഹം ഫറഞ്ഞു. യു.ജി.സി.യെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതാണ്. പ്രജകളില്‍നിന്ന് പൗരന്മാരായി ജനങ്ങള്‍ മാറിയത്…

ലക്ഷ്യം തെറ്റുന്ന ക്രിസ്ത്യാനിറ്റി (ലേഖനം): ജയന്‍ വര്‍ഗീസ്

സ്വപ്നങ്ങളെവിടെ, യാഥാര്‍ഥ്യമെന്ത് ? മനുഷ്യത്വത്തിന്റെ മറ്റൊരു മഹത്തായ പേരാണ് ക്രിസ്ത്യാനിറ്റി. 1168 തളിര്‍ പേജുകളിലായി നനുത്ത അക്ഷരങ്ങളില്‍ നീണ്ടു പരന്നു കിടക്കുന്ന ബൈബിള്‍ പ്രഖ്യാപനങ്ങളില്‍ മനുഷ്യത്വം എങ്ങിനെ പ്രയോഗത്തിലാക്കാം എന്നാണു വിശദീകരിക്കുന്നത്. വ്യാഖ്യാനങ്ങളും, ഉപ വ്യാഖ്യാനങ്ങളുമായി അനേകം വിഷനുകള്‍ നിലവില്‍ വരികയും, അവയുടെ ഉപജ്ഞാതാക്കളും, ഉപകര്‍ത്താക്കളുമായി അനേകം പേര്‍ അന്നം കണ്ടെത്തുകയും ചെയ്തുവെങ്കിലും, യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയെ കണ്ടെത്തുന്നതിലും, പ്രയോഗിക്കുന്നതിലും ആയിരത്തി അറുന്നൂറില്‍പ്പരം വരുന്ന ക്രിസ്തീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലാ എന്ന് തുറന്നു പറയുന്‌പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുപ്പുകളും, അലര്‍ച്ചകളും കേള്‍ക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എടുക്കുക എന്നതല്ലാ, കൊടുക്കുക എന്നതാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയുടെ പ്രായോഗിക പാത. നിഷ്ക്കാമ കര്‍മ്മ സൂത്രം ഉപദേശിക്കുന്ന ഗീതാകാരനും ഇത് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഒന്നും ആഗ്രഹിക്കാതെ കര്‍മ്മം ചെയ്‌യുന്‌പോള്‍, ഒന്നും കൈവശപ്പെടുത്താതെ എല്ലാം വിട്ടു കൊടുക്കുന്‌പോള്‍ ഉളവാകുന്ന ആത്മ സംതൃപ്തിയുടെ വന്‍ റവന്യൂ ആണ്…

ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ശനിയാഴ്ച മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തിയ ചീട്ടുകളി മത്സരത്തില്‍ ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികളായി. സണ്ണി ഇണ്ടിക്കുഴി, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം നേടിയ ടീമിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത കുരിയന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ജിബി കൊല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത കെ കെ തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്‌ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിച്ചു. കുന്നത്ത്നാട് എംഎല്‍എ വി പി സജീന്ദ്രന്‍ മത്സരങ്ങള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തരിച്ച കാരപ്പള്ളില്‍ കുരിയന്‍…