പെരുമ്പാവൂര്‍ സ്വദേശിയായ 71 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഹൈദരാബാദിലെ അവരുടെ വീട്ടില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നന്ദിനി നായരുടെ(71) മൃതദേഹമാണ് കണ്ടെത്തിയത്. നോര്‍ത്ത് കമലാനഗറിലെ അവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസം പഴക്കമുണ്ട്. ഇവരുടെ മക്കളായ ശ്രീദേവിയും ശ്രീലതയും കുടുംബസമേതം അമേരിക്കയിലാണ്. അയല്‍ക്കാരുമായിപ്പോലും സമ്പര്‍ക്കം പുലര്‍ത്താത്ത നന്ദിനി നായര്‍ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് കുഷായിഗുഡ കമലാനഗറിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഹൈദരാബാദ് ഇ.സിഐ.എല്ലിലായിരുന്നു നന്ദിനി നായര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ ഭര്‍ത്താവിനും ഇതേ സ്ഥാപനത്തിലായിരുന്നു ജോലി. ഇവര്‍ എല്ലാ ജോലികളും സ്വയം ചെയ്ത് വരികയായിരുന്നുവെന്നും ഒരു സഹായത്തിനും ആരെയും ആശ്രയിച്ചിരുന്നില്ലെന്നും കുഷായിഗുഡ പൊലീസ് പറഞ്ഞു. അവസാനമായി അയല്‍ക്കാര്‍ ഇവരെ കണ്ടത് കഴിഞ്ഞ മാസമാണ്. മക്കളുമായി ഇവര്‍ അവസാനം സംസാരിച്ചതും ഒരു മാസം മുന്‍പ് തന്നെ. രണ്ടു ദിവസം മുമ്പാണ് മകള്‍ ശ്രീദേവി ഹൈടെക്…
Day: July 18, 2018
പള്‍സര്‍ സുനിയും സംഘവും ആക്രമിക്കപ്പെട്ട നടി ഇനി ‘എക്സ്’ എന്ന പേരില്‍ കോടതി രേഖകളില്‍ അറിയപ്പെടും
കൊച്ചി: പള്‍സര്‍ സുനിയും സംഘവും ആക്രമിക്കപ്പെട്ട, നടന് ദിലീപ് പ്രതിയായ, യുവനടി തന്റെ പേരിനു പകരം ‘എക്സ്’ എന്നു രേഖപ്പെടുത്തി ഹര്‍ജി നല്കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറില്‍ വേറെ നല്കി. ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും…
മുഖ്യമന്ത്രിയും സംഘവും പ്രധാന മന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കാലവര്‍ഷക്കെടുതിയിലും സഹായം തേടും. നേരത്തെ നാലുപ്രാവശ്യം മോദി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. മന്ത്രിമാരായ ജി. സുധാകരന്, പി. തിലോത്തമന്, കടന്നപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. വീരേന്ദ്രകുമാര്‍, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസന്, കെ. പ്രകാശ് ബാബു, എ.എന്‍. രാധാകൃഷ്ണന്, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, എം.കെ. കണ്ണന്, സി. വേണുഗോപാലന്‍ നായര്‍,…
ചിക്കാഗോ മലയാളി അസോസിയേഷന് ഓണം 2018 തിരുവോണ നാളില്‍
ചിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണ നാളായ ഓഗസ്റ്റ് 25 നു തന്നെ നടത്തുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രെഷറര്‍ ഫിലിപ്പ് പുത്തെന്‍പുരയും അറിയിച്ചു അറിയിച്ചു. ഓഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയ്ന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ചാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണം നല്കുന്നു
ചിക്കാഗോ: ഹൃസ്വ സന്നര്ശനത്തിന്നു ചിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് , ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ ജുലൈ 21 ശനി വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള തോമസ് ജോര്‍ജ് തെങ്ങും തോട്ടത്തിലിന്റെ ഭവന അങ്കണത്തില്‍ സ്വീകരണം ഒരുക്കുന്നു. താല്‍പ്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതിക്കായി തോമസ് ജോര്‍ജ് അറിയിക്കുന്നു . സ്ഥലം ; 8338 Gross point Rd , Morton Grove -60053 . വിശദവിവരങ്ങള്‍ക്ക് പ്രവീണ്‍ തോമസ് 847 769 0050, തമ്പി മാത്യു 847 226 5486 , ജോര്‍ജ് (ബാബു) മാത്യു 847 602 9326, തമ്പി മാമ്മൂട്ടില്‍ 847 390 8116 ,റോയ് ചെറിയാന്…
ചിക്കാഗോ സീറോ മലബാര്‍ കത്തിഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28,29 തിയതികളില്‍
ചിക്കാഗോ: മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷം ജൂലായ് 28,29 (ശനി,ഞായര്‍) തിയതികളില്‍ അത്യന്ത്യം ഭക്തിനിര്‍ഭരവും ആഘോഷപുര്വ്വവും കൊണ്ടാടുകയാണ്. ജൂലായ് 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയേസ് മാര്‍ ക്ലിമിസ് തിരുമേനിയുടെ മുഖ്യ കാര്മികത്തില് ആഘോമായ വിശുദ്ധ കുര്‍ബ്ബാനയും സന്ദേശവും ഗ്രോട്ടോയിലേക്കുള്ള ജപമാല പ്രദിഷണവും നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. 29വേ ഞായറാഴ്ച 11 മണിക്ക് ചിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്മമികത്തില് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും വചന സന്ദേശവും കൊച്ചുവീട്ടില്‍ ബിറ്റ്സിന്റെ ചെണ്ടമേള അകമ്പടിയോടുകൂടിയ തിരുനാള്‍ പ്രദിഷണവും ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കത്തിഡ്രല്‍ വികാരി റവ.ഡോ.അഗസ്റ്റ്യന്‍ പാലക്കാപറമ്പിലും അസി.വികാരിമാരായ റവ.ഫാ.ടി.എ…
കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18-ന് ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കില്‍
ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ സ്പോണ്‍സര്‍ഷിപ്പ് സമാഹരണ ഉത്ഘാടനം സമാജം പ്രസിഡണ്ട് കുര്യന് പ്രക്കാനത്തിനു ചെക്ക് നല്കി മുഖ്യ സ്പോണ്‍സറും കാനഡയിലെ പ്രമുഖ വ്യവസായിയുമായ മനോജ് കരത്താ നിര്‍വഹിച്ചു. ടൊറന്റോയിലും പരിസരങ്ങളിലും ഇന്നലെ വരെ വളര്‍ന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങള്‍ക്കും മനോജ് കാരത്ത ഒരു പ്രതീക്ഷയാണ്. ഇദ്ദേഹത്തെ പോലുള്ള സന്മനസുള്ളവര് മലയാളി സമൂഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടാണ് പല സംഘടനകളും നിലനില്‍ക്കുന്നത്. സ്വന്തം നന്മക്കായി മാത്രമല്ല സമൂഹനന്മക്കായികൂടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മാതൃകാവ്യവസായിയാണ് മനോജ് കരാത്ത എന്നു സമാജം പ്രസിഡണ്ട് കുര്യന് പ്രക്കാനം പറഞ്ഞു. സമാജത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റികൂടിയായ ഇദ്ദേഹമാണ് വിജയികള്‍ക്കുള്ള ആയിരം ഡോളര്‍ സമ്മാനം നല്‍കുന്നതും. ലോകമെമ്പാടും അറിയപെടുന്ന…
യു.ഡി.എഫിന്റെ വിജയത്തിന് പ്രവാസികളുടെ സഹായം അനിവാര്യം: വി.പി. സജീന്ദ്രന് എം.എല്‍.എ
ചിക്കാഗോ: കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന് ജൂലൈ 15-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രോസ്പെക്ട് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്സില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന് പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു സ്വീകരണം നല്കി. യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും, കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്നു വി.പി. സജീന്ദ്രന് എം.എല്‍.എ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരെന്ന് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം ആവശ്യമാണെന്നു മുന്‍ പ്രസിഡന്റ് അഗസ്റ്റിന് കരിങ്കുറ്റിയില്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും തകര്‍ക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി…
കുടുംബ വഴക്കും ഭര്‍തൃപീഡനവും സഹിക്കവയ്യാതെ തമിഴ് സീരിയല്‍ നടി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു
ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കുടുംബ വഴക്കും അതിരു വിട്ടപ്പോള്‍ സീരിയല്‍ നടി ആത്മഹത്യ ചെയ്തു. ‘വംശം’ അടക്കമുള്ള സൂപ്പര്‍ഹിറ്റ് ടിവി സീരിയലിലൂടെ തമിഴില്‍ ശ്രദ്ധേയായ യുവനടി പ്രിയങ്കയാണ് ഇന്നു രാവിലെ വലസരവക്കത്തെ വീട്ടില്‍ തൂങ്ങി മരിച്ചത്. രാവിലെ വീട്ടുജോലിക്കെത്തിയയാളാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ പ്രിയങ്കയെ കണ്ടെത്തിയത്. നടി രമ്യ കൃഷ്ണന് നായികയായ വംശം എന്ന സീരിയലിലെ ജ്യോതികയെന്ന വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായിരുന്നു ഇവര്‍. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിലെ വഴക്കിനെത്തുടര്‍ന്നാണ് അങ്ങേയറ്റത്തെ തീരുമാനത്തിലേക്കു നടിയെത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു. മൂന്നുവര്‍ഷം മുമ്പ് വിവാഹിതയായ പ്രിയങ്കയും ഭര്‍ത്താവും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു രണ്ടുമാസമായി മാറിത്താമസിക്കുകയായിരുന്നെന്നും പറയുന്നു. ഇവര്‍ക്കു കുട്ടികളില്ല. സണ്‍ടിവിയിലെ അപൂര്‍വ രാഗങ്ങള്‍, ഭൈരവി എന്നീ സീരിയിലുകളിലും ഇവര്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. സണ്ടിവിയില്തന്നെയാണു വംശമെന്ന സീരിയലും പ്രക്ഷേപണം ചെയ്തിരുന്നത്. പ്രിയങ്കയുടെ മൃതദേഹം റോയപ്പേട്ട ഗവണ്മെന്റ് ആശുപത്രിയിലേക്കു…
ഇന്ത്യന്‍ യുവ പൈലറ്റ് നിഷ സെഗ്വാള്‍ ഫ്ളോറിഡ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
ഫ്ളോറിഡ: ജൂലൈ 17-ന് ഫ്ളോറിഡയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് കൊല്ലപ്പെട്ട നാലു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവ പൈലറ്റ് നിഷ സെഗ്വാളും (19) ഉള്‍പ്പെടുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജോര്‍ജ് സാഞ്ചസ് (22), റാള്‍ഫ് നൈറ്റ് (72), കാര്‍ലോസ് ആല്‍ഫ്രഡോ (22) എന്നിവരാണ് മറ്റു മൂന്നുപേര്‍. ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റ് സ്കൂളിന്റെ വകയായിരുന്നു അപകടത്തില്‍പ്പെട്ട ഇരു വിമാനങ്ങളും. മോശം കാലാസ്ഥയായിരുന്നു അപകടകാരണമെന്നു പറയപ്പെടുന്നു. പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തിവെച്ചിരുന്ന അന്വേഷണം ജൂലൈ 18-ന് പുനരാരംഭിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്. ഡല്‍ഹി അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നം പ്രൈവറ്റ് ഫ്ളൈറ്റ് ലൈസന്‍സ് നേടിയിരുന്ന നിഷ 2017-ലാണ് അമേരിക്കയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റ് സ്കൂളില്‍ പരിശീലനം ആരംഭിച്ചത്. 2007 -17 കാലഘട്ടത്തില്‍ ഇതേ ഫ്ളൈറ്റ് സ്കൂളിലെ രണ്ടു ഡസനിലധികം വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നു മയാമി ഡേഡ് കൗണ്ടി…