ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍  വൈസ്‌മെന്‍  ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഷോളി കുമ്പിളുവേലി സ്ഥാനമേറ്റു. ജൂലൈ 15-ാം തിയ്യതി ഞായറാഴ്ച വൈറ്റ്‌ പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് കാഞ്ഞമലയിൽ നിന്ന് ഷോളി കുമ്പിളുവേലി സ്ഥാനമേറ്റു. റീജനല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വപ്ന മലയിലില്‍ നിന്നും ഷാറ്റി കാത്തി വൈസ്‌മെനറ്റ്സ് സ്ഥാനവും സ്വീകരിച്ചു. പുതിയ സെക്രട്ടറിയായി ജിം ജോര്‍ജ്, ട്രഷറര്‍ ആയി മാണി ജോര്‍ജ്, വൈസ് പ്രസിഡന്റായി ഷാജി സഖറിയാ, ജോ. സെക്രട്ടറിയായി കെ.കെ. ജോണ്‍സണ്‍, ജോ. ട്രഷറര്‍ ആയി ബെന്നി മുട്ടപ്പള്ളി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ജോസ് ഞാറകുന്നേല്‍, ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോഷി തെള്ളിയാങ്കല്‍, സണ്ണി മാത്യു, ടോണി പാലക്കല്‍, ജോസഫ് മാത്യു, വൈസ്‌മെനറ്റ്സ് സെക്രട്ടറിയായി സോണാ ഷിനു, ട്രഷറര്‍ ആയി ജെസി കണ്ണാടന്‍ എന്നിവരും…

മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്

ന്യൂയോര്‍ക്ക്: മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന സിംഹാസന പളളികളുടെ അധിപനായിരുന്ന മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്‌കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന കുട്ടിക്ക് പനക്കല്‍ ഫാമിലി സ്‌­പോണ്‍സര്‍ ചെയ്യുന്ന മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് (1001 ഡോളര്‍ ) നല്‍കി ആദരിക്കുന്നു. മലങ്കര സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ സത്യവിശ്വാസം നിലനിര്‍ത്തുന്നതിനും സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കുന്നതിനും അഹോരാത്രം പരിശ്രമിക്കുകയും പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും വിധേയത്വവും കൂറും ജീവിതാന്ത്യം വരെ നിലനിര്‍ത്തുകയും ചെയ്ത ഭാഗ്യ സ്മരണാര്‍ഹനായ, ബന്യാമിന്‍ തിരുമേനിയുടെ നാമത്തില്‍ ഇത്തരത്തിലൊരു അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വരും തലമുറക്ക് ഇതൊരു പ്രചോദനമായി തീരട്ടേയെന്നും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ആശംസിച്ചു.…

ജോലി സ്ഥലത്തെത്താന്‍ ഇരുപത് മൈലോളം നടന്ന യുവാവിന് സമ്മാനമായി ലഭിച്ചത് ഒരു കാര്‍

ന്യൂയോര്‍ക്ക്: അലബാമയിലെ വാള്‍ട്ടര്‍ കാര്‍ എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജോലിക്ക് കയറിയ ആദ്യദിവസം തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്ര തടസപ്പെട്ടപ്പോള്‍ ഒന്നും ചിന്തിക്കാതെ 20 മൈല്‍ നേരെ അങ്ങ് നടന്നതിനാണ് വാള്‍ട്ടര്‍ കാര്‍ ഇപ്പോള്‍ ലോകത്തിന്റെ കൈയ്യടി വാങ്ങിയത്. ആദ്യ ദിവസം തന്നെ ജോലി സ്ഥലത്ത് എത്താന്‍ താമസിച്ചാല്‍ ആരായാലും പരിഭ്രാന്തരാകാതിരിക്കില്ല എന്നാല്‍ ഈ ചെറുപ്പക്കാരന്‍ കൃത്യസമയത്തുതന്നെ ലക്ഷ്യസ്ഥാനത്തെത്താന്‍ വ്യാഴാഴ്ച അര്‍ധരാത്രി 20 മൈലോളം ദൂരം ഒറ്റയ്ക്ക് നടന്നു. അലബാമയിലെ കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യ ജോലി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വാള്‍ട്ടര്‍ തന്റെ 2003 മോഡല്‍ നിസാന്‍ അള്‍ട്ടിമ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അത് സ്റ്റാര്‍ട്ടാകുന്നില്ല. രാവിലെ എങ്ങനെ ജോലിക്കു…

സെന്റ് ലൂയീസില്‍ എന്‍.എസ്.എസ് രൂപീകരിച്ചു

ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനാലാമത് കരയോഗമായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് സെന്റ് ലൂയീസ് രൂപീകൃതമായി. എന്‍.എസ്.എസ്.ഒ.എന്‍.എയുടെ രജിസ്‌ട്രേഷന്‍ ചെയര്‍ അരവിന്ദ് പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. രവീന്ദ്രന്‍ നായര്‍ ഭദ്രദീപം കൊളുത്തി സംഘടനയുടെ ഔപചാരിക ഉദ്ഘാടന നിര്‍വഹിച്ചു. സെന്റ് ലൂയീസിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ സമുദായാംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടന ശക്തിപ്പെടുത്തുമെന്നു അരവിന്ദ് പിള്ള അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. എന്‍.എസ്.എസ്.ഒ.എന്‍.എ ട്രഷറര്‍ മഹേഷ് കൃഷ്ണന്‍ നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഓഗസ്റ്റ് മാസം ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ദേശീയ നായര്‍ സംഗമത്തില്‍ ഏവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നായര്‍ സംഗമം 2018 ഫിനാന്‍സ് കമ്മിറ്റി ചെയര്‍ സുരേഷ് നായര്‍ സംഗമത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. പുതിയ സംഘടനയുടെ ഭാരവാഹികളായി വിമല്‍ നായര്‍ (പ്രസിഡന്റ്), സുധീര്‍ കോയിക്കല്‍…

പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!

തൃശൂര്‍: തോരാത്ത പേമാരിയില്‍ കേരളത്തിലുടനീളം വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. തല ചായ്ക്കാന്‍ പോലും ഇടമില്ലാതെ ഉഴലുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ജില്ലകള്‍ തോറും ഷെല്‍ട്ടറുകളും മറ്റും തുറന്നിട്ടുണ്ടെങ്കിലും ചിലര്‍ക്ക് ആ സഹായമെത്താന്‍ വൈകുന്നതും അധികൃതര്‍ക്ക് തലവേദന സൃഷിടിക്കുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്റിലും മഴയിലും ഒരു വീട് തകര്‍ന്നെന്നും ആ വീട്ടില്‍ അമ്മയും മകളും മാത്രമാണ് താമസമെന്നും ആരും സഹായിക്കാനില്ലെന്നും ആരോ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. അദ്ദേഹം ആ സ്ഥലത്തേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. വീടിന്റെ ഒരു ഭാഗം പാടേ തകര്‍ന്നിരിക്കുന്നു. പാട്ടുരായ്ക്കല്‍ ഡിവിഷനിലെ വിയ്യൂര്‍ റോസ ബസാറിലാണ് വീട്. കല്യാണിക്കുട്ടി(75), അമ്പിളി(50) എന്നിവരാണ് താമസക്കാര്‍. ജോണ്‍ ഡാനിയേല്‍ നാട്ടുകാരില്‍ പലരോടും…

കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കേരളത്തില്‍ നിന്നു പോയ സര്‍‌വ്വകക്ഷി സംഘത്തില്‍ മന്ത്രി അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി അറിയിച്ച് കേന്ദ്രം. സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിയെ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനത്തെ അതൃപ്തി അറിയിച്ചതായി വിവരം. കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ കൃത്യമായ ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയതുമില്ല. ചിലത് പാടെ തള്ളുകയും ചെയ്തു. കേന്ദ്രസഹായം ചോദിച്ചപ്പോള്‍ കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. 2012ല്‍ അനുമതി നല്‍കിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അന്ന് എന്തുകൊണ്ട് നടപ്പാക്കിയില്ല. പദ്ധതി നടപ്പാകാത്തതിന്റെ ഉത്തരവാദി അന്നത്തെ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി; ആവശ്യങ്ങള്‍ അനുഭാവത്തോടെ അംഗീകരിച്ചു: അല്‍ഫോണ്‍സ് കണ്ണന്താനം  ന്യൂഡല്‍ഹി: സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി…

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റി. വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വൈദികരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വാദം ഒന്നരയോടെ അവസാനിച്ചു. ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്. കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല.…

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ അറിയിച്ചു. സ്വകാര്യക്ഷേത്രമെന്ന സങ്കല്‍പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് അസാധ്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയോണോയെന്ന് സുപ്രീംകോടതി ചോദിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന…

ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍

ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നടിമാര്‍ ആവശ്യപ്പെട്ട മീറ്റിംഗിന് അമ്മ സമ്മതം മൂളി. കത്തു നല്‍കി മൂന്നാഴ്ചയോളം പിന്നിടുമ്പോഴാണ് സംയുകത ചര്‍ച്ചയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ മീറ്റിംഗ് നടത്താമെന്നാണ് ഡബ്ല്യൂസിസിക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഡബ്ല്യൂസിസിയില്‍ സ്ഥാപക അംഗങ്ങളും അമ്മയില്‍ നിന്ന് രാജിവെച്ചിട്ടില്ലാത്തവരുമായ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. പാര്‍വ്വതി വിദേശത്ത് ഷൂട്ടിംഗിലായതിനാല്‍ ചര്‍ച്ചയ്‌ക്കെത്താനാവില്ല. രേവതിയും പത്മപ്രിയയും എത്തും. ഡബ്ല്യൂസിസിയുടെ ഭാരവാഹികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് സ്ഥിതീകരണമായിട്ടില്ല. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് ഡബ്ല്യൂസിസി വിമര്‍ശനവുമായെത്തിയത്. ഇതിനു പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വെച്ചിരുന്നു. ഇത്തരത്തില്‍ ദിലീപിനനുകൂലമായ അമ്മ സംഘടനയുടെ നയങ്ങള്‍ക്കെതിരെയായിരുന്നു നടിമാരുടെ പ്രതിഷേധം. സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇവര്‍ വിശദമായ ഫേസ്ബുക്ക് കുറിപ്പും പുറത്തുവിട്ടിരുന്നു.…

ചിക്കാഗോ കരിങ്കുന്നം സംഗമം ഓഗസ്റ്റ് നാലാം തീയതി ശനിയാഴ്ച

ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ സംഗമം 2018 ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ Lake Ave Woods 2622 Euclid Ave Northbrook IL വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ 1 ന് ജോസ് ഓലിയാനിക്കലിന്റെ ഭവനത്തില്‍ വച്ച് ചിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2018 ആഗസ്റ്റ് 4 ന് നടക്കാന്‍ പോകുന്ന ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കണ്‍വീനേഴ്‌സായ സാജന്‍ ഉറുമ്പില്‍, ജോസ് ഓലായനി എന്നിവര്‍ സംയുക്തമായി പറഞ്ഞു. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങള്‍ പുതുക്കുന്നതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്ന് വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.