Upset Hindus urge Missouri brewery to remove Lord Ganesha image from beer & apologize

Upset Hindus are urging Springfield (Missouri) based award-winning Springfield Brewing Company (SBC) to apologize and not use Hindu deity Lord Ganesha’s image on its Bombay Brown IPA beer, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that inappropriate usage of Hindu deities or concepts or symbols for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, indicated that Lord Ganesha was highly revered in Hinduism and he was meant to be worshipped in temples…

‘ഞങ്ങളും കൂടെയുണ്ട്’; സല്‍വ ഹോം കെയറിലെ അന്തേവാസികള്‍ക്ക് സാന്ത്വനവുമായി അല്‍ ജാമിഅ വിദ്യാര്‍ഥികള്‍

ശാന്തപുരം: പ്രായത്തിന്റെ അവശതയും നിരാശ്രയത്തിന്റെ ചുളിവുകളുമായി പാണ്ടിക്കാട് സല്‍വ ഹോം കെയറില്‍ എത്തപ്പെട്ട അന്തേവാസികള്‍ക്ക് സ്നേഹവും സാന്ത്വനവുമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദ വിദ്യാര്‍ത്ഥികള്‍. പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കു വെച്ചും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം അവരോടൊപ്പം ചിലവഴിച്ചു. ‘മെഹ്ഫിലെ-സമ’ മ്യൂസിക്കല്‍ ബാന്റ് അവതരിപ്പിച്ച ക്വവാലി സന്ധ്യ അന്തേവാസികള്‍ക്ക് പുത്തന്‍ അനുഭവമായി. അധ്യാപകരായ ഡോ. കെ. മുഹമ്മദ് നിഷാദ്, ടി. തന്‍വീര്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, ഡോ. മുഹമ്മദ് അജ്മല്‍, വിദ്യാര്‍ത്ഥികളായ ഹിലാല്‍ സ്വാലിഹ്, കെ.കെ. ഉനൈസ്, കെ.കെ ജുബൈരിയ, സഫീദ മറിയം, ഇബ്‌ഷാറുദ്ധീന്‍ ശര്‍ഖി, കെ. അനസ്, കെ. നസ്രിന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. വാര്‍ദ്ധക്യത്തിലും പ്രസന്നമായിരിക്കാന്‍ ഒപ്പം ഞങ്ങളുമുണ്ടാവുമെന്ന് അവര്‍ക്ക് വാക്കുകൊടുത്താണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റ് നിലവില്‍ വന്നു

തൃശൂര്‍: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകര്‍ക്ക് കഴിയുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു. കേരള സ്ക്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റ് സംഘടനാ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന അപ്പറാവുമാര്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരായ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കാന്‍ അധ്യാപകര്‍ക്കാണ് കഴിയുക എന്നും അദ്ദേഹം പറഞ്ഞു. കേരള സ്ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്മെന്റ് പ്രഖ്യാപനം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (FITU) സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിര്‍വഹിച്ചു. അസെറ്റ് ജനറല്‍ കണ്‍വീനര്‍ കെ. ബിലാല്‍ ബാബു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കഞ്ഞിമുഹമ്മദ് പുലവത്ത്, എന്‍.ടി.യു ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, കെ.എ.എം.എ സംസ്ഥാന…

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് ആഗസ്റ്റ് 2-ന് കണക്റ്റിക്കട്ടില്‍ തിരിതെളിയും

സ്റ്റാംഫോര്‍ഡ് (കണക്റ്റിക്കട്ട്): സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൂടിച്ചേരുന്ന നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷന് ഓഗസ്റ്റ് രണ്ടിന് കണക്ടിക്കട്ടില്‍ തിരിതെളിയും. ഓഗസ്റ്റ് അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന പത്താമത് മലങ്കര കണ്‍വന്‍ഷന് സ്റ്റാംഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലാണ് വേദി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 850-ല്‍പ്പരം പേര്‍ പങ്കെടുക്കും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയാകുന്ന കണ്‍വന്‍ഷനില്‍ പസൈക്കിലെ ബൈസന്റൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ഡോ. കുര്‍ട് ബുര്‍നെറ്റ്, ബ്രിഡ്ജ്‌പോര്‍ട്ട് ബിഷപ്പ് ഡോ. ഫ്രാങ്ക് ജെ. കാഗിയാനോ, സ്റ്റാഫോര്‍ഡിലെ ഉക്രൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ബോള്‍ പാട്രിക് ചോംമ്‌നിസ്കി, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ രൂപതാ കോ അഡ്ജത്തൂര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍…

സ്റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29-നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. രാവിലെ 8.30-ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി റവ.ഫാ. ജോയി ജോണ്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ച് ആനയിക്കും. തുടര്‍ന്നു നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മുപ്പത്തിരണ്ടാമത് കുടുംബമേളയിലെ മുഖ്യാതിഥിയായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന തിരുമനസ്സ് മികച്ച ധ്യാന പ്രസംഗകനും, സാധു യുവജന സംരക്ഷണമേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയുമാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകയ്ക്കുവേണ്ടി…

എം.ജി.ഒ.സി.എസ്.എം അലം‌നൈ മീറ്റിംഗ് വിജയപ്രദമായി

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എംജിഒസിഎസ്എം അലം‌നൈ മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി മാത്യു സാമുവേല്‍ സംക്ഷിപ്ത വിവരണം നല്‍കി. ഭദ്രാസനത്തിലെ കാമ്പസ് മിനിസ്ട്രിയെ സജീവമാക്കാന്‍ അലം‌നൈ ചെയ്ത പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി പ്രത്യേകം പരാമര്‍ശിച്ചു. ‘ഭദ്രാസനത്തിന്റെ അടുത്ത പത്തു വര്‍ഷത്തെക്കുറിച്ചുള്ള വിഷന്‍’ എന്ന വിഷയത്തെകുറിച്ച് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ചര്‍ച്ച തുടങ്ങി വെച്ചു. ഭദ്രാസന മിനിസ്ട്രികളില്‍ പ്രധാനമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെക്കുറിച്ചും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജോ ഏബ്രഹാം വിശദീകരിച്ചു. മുന്‍കാലങ്ങളില്‍ സഭാകാര്യങ്ങളിലും നേതൃകാര്യങ്ങളിലും സജീവമായിരുന്നവരും വിവിധ കാരണങ്ങളാല്‍ വിശ്വാസ കാര്യങ്ങളില്‍ നിന്ന് സമീപകാലത്തായി വിട്ടുനില്‍ക്കുന്നവരുമായവരെ സജീവമാക്കേണ്ടതു സംബന്ധിച്ച് അലം‌നൈ മുമ്പെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത സഫേണ്‍ സെന്റ് മേരീസ്…

എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് വീണ്ടും തലപൊക്കുന്നു; പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. പിണറായി അറിയാതെ ലാവ്‌ലിന്‍ കരാറില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും സി.ബി.ഐ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ നിന്ന് പിണറായിയേയും ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച കെ.ജി.രാജശേഖരന്‍, ആര്‍.ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

ടെക്സാസ് നഴ്സിംഗ് ഹോമില്‍ വെടിവെപ്പ്; അഞ്ചു മരണം

റോബസ്‌ടൗണ്‍ (ടെക്സസ്) : കോര്‍പ്പസ് ക്രിസ്റ്റിക്ക് സമീപമുള്ള റെറ്റമ മാന്നാര്‍ മേനാര്‍ നഴ്‌സിംഗ് ഹോമിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചതായി റോബസ്‌ടൗണ്‍ പോലീസ് അറിയിച്ചു. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. ജൂലൈ 29 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരം ലഭിച്ചയുടനെ എത്തിയ പോലീസ് ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. 95 പേരാണ് ഈ നഴ്സിംഗ് ഹോമില്‍ ഉണ്ടായിരുന്നത്. നാല് പുരുഷന്മാരും (അക്രമിയുള്‍പ്പടെ) ഒരു സ്ത്രീയുമായിരുന്നു മരിച്ചതെങ്കിലും വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല്. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നു അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു. അക്രമി മരിച്ചവരുമായി ബന്ധമുള്ള വ്യക്തിയായിരിക്കാം എന്ന് പോലീസ് പറഞ്ഞു. നഴ്സിംഗ് ഹോമും പരിസരവും കനത്ത പോലീസ് ബന്തവസ്സിലാണ്.

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഡിട്രോയ്റ്റ് മലയാളി അസ്സോസിയേഷന്‍

ഡിട്രോയിറ്റ്: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുറ്റൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറു കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മറ്റു സഹായഹസ്തവുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) നാട്ടിലെ ഒരുപറ്റം യുവാക്കളുമായി സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. അമേരിക്കയിലെ മോട്ടോര്‍ നഗരിയെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്കു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ‘ഹാബിറ്റാറ്റ്’ എന്ന അമേരിക്കന്‍ പദ്ധതിയുമായി സഹകരിച്ച് മക്കൊമ്പു കൗണ്ടിയില്‍ ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണവുമായും, സൂപ്പ് കിച്ചനുകളില്‍ സന്നദ്ധസേവകര്‍ ഭക്ഷണം പാചകം ചെയ്തു വിളമ്പി നല്‍കിയും സജീവമായി രംഗത്തുള്ള ഡിഎംഎ യെന്ന മലയാളി കൂട്ടായ്മ, വര്‍ഷങ്ങളായി അനേകം രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി സഹായിച്ചു വരുന്നു. അടുത്തകാലത്ത് ഓഖി ദുരന്തം കേരളത്തെ ബാധിച്ചപ്പോള്‍ കോഴിക്കോട് കേന്ദ്രമായി നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുകയും ചെയ്തിരുന്നു. കുറ്റൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ അര്‍ഹരായവരെ കണ്ടെത്തുന്നതിനും കിറ്റുകള്‍ എത്തിക്കുന്നതിനും പഞ്ചായത്ത് അംഗം ഹരികൃഷ്ണനോടൊപ്പം ഡി.എം. എയുടെ പ്രതിനിധികളായി ടി…

ഫാ. തോമസ് പെരുനിലം (80) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: ഫാ. തോമസ് പെരുനിലം (80 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ജൂലൈ 26 ന് പെര്‍ത്ത് അംബോയിയിലെ രാരിറ്റന്‍ ബേ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. അരുവിത്തുറയില്‍ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പല്‍ സെമിനാരിയിലും, ആലുവയിലെ സെയ്ന്റ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂജേഴ്സിയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 1964 മാര്‍ച്ച് 11 ന് സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെയ്ന്റ് മേരീസ് പള്ളി തീക്കോയി, ളാലം സെയ്ന്റ് മേരീസ് പള്ളി പാലാ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. 1973-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ന്യൂജേഴ്‌സി മെറ്റച്ചന്‍ രൂപതയുടെ കീഴിലുള്ള സൗത്ത് റിവര്‍, കോര്‍പ്പസ് ക്രിസ്റ്റി, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സോമര്‍വില്‍, സെയ്ന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഹാമില്‍ട്ടണ്‍ എന്നീ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1985-ല്‍ മില്‍ടൗണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത…