2014-ല്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പറന്ന മലേഷ്യന്‍ വിമാനം ഇടയ്ക്ക് റൂട്ട് മാറ്റി പറന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ക്വാലാലംപൂര്‍: 2014-ല്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പറന്ന മലേഷ്യന്‍ വിമാനം എംഎച്ച് 370 റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം. വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. അതേസമയം എന്തുകൊണ്ടാണ് റൂട്ട് മാറിപ്പറന്നതെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് സാധിച്ചില്ല. നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കൂടുതല്‍ വിഭാഗങ്ങളുടെ കണ്ടെത്തലുകള്‍ വരാനിരിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോന്‍ മാധ്യമങ്ങളോട് പറഞ്ഞു. 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു…

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ഷിക്കാഗോയില്‍; ഒക്ടോബര്‍ 19 മുതല്‍ 21 വരെ

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഒക്ടോബര്‍ 19 മുതല്‍ 21 വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് ത്ര്വിദിന പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു. ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷന്‍ നേത്യുത്വം നല്‍കുന്ന ഈ കോഴ്‌സില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ നയിക്കുന്നു. അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്‌സില്‍ പങ്കെടുക്കുടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു. ക്‌നാനായ റീജിയണ്‍ നടത്തുന്ന ഇത്തരം പ്രീമാര്യേജ് കോഴ്‌സിലൂടെ യുവജനങ്ങള്‍ക്ക് വിവാഹ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയും, കുടുംബജീവിതത്തിന്റെ മഹാത്മ്യത്തെപ്പറ്റിയുള്ള അറിവും ലഭിക്കുവാന്‍ സഹായിക്കുന്നുവെന്ന് ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം…

സംസ്കൃത സംഭാഷണ പാഠ്യപദ്ധതി എഡ്മണ്ടനില്‍ ആരംഭിച്ചു

എഡ്മണ്ടന്‍: സംസ്കൃത ഭാരതി കാനഡ, ജൂലൈ 14 ന് എഡ്മണ്ടണില്‍ സംസ്കൃതസംഭാഷണ ശിബിരം സംഘടിപ്പിച്ചുകൊണ്ട്, ആല്‍ബര്‍ട്ട ചാപ്റ്ററിന്റെ തുടക്കംകുറിച്ചു.ഇന്‍ഡോളജി ഫൗണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഹിന്ദു സ്വയം സേവക്‌സംഘിന്റേയും (എച്ച്എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്ന സംസ്കൃത സംഭാഷണശിബിരത്തിനു ടൊറന്റോയില്‍ നിന്നുള്ള പ്രൊഫ. ഹര്‍ഷ് ഹീരാലാല്‍ തക്കര്‍ നേതൃത്വംനല്‍കി. ലളിതമായ സംസ്കൃത വാചകങ്ങളിലൂട പരിപാടിയില്‍ പങ്കെടുത്തവരെ പരസ്പരം സംവദിപ്പിച്ചു കൊണ്ടുള്ള രീതിയിലുള്ള പഠനമാര്‍ഗം ആണ് പ്രൊഫ. ഹര്‍ഷ്തക്കര്‍ അവലംബിച്ചത്. പ്രേക്ഷകപങ്കാളിത്തം ഭാഷപഠിക്കുന്നതിനുള്ള ഫലപ്രദവുംരസകരവുമായ മാര്‍ഗ്ഗമായിമാറുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈപരിപാടി. എച്ച്എസ്എസ് ബാലഗോകുലം കുട്ടികള്‍ നടത്തിയവേദോച്ചാരണങ്ങളോടെ ആയിരുന്നു ഈശിബിരത്തിനു തുടക്കംകുറിച്ചത്.  പൂര്‍ണ്ണമായും സരളസംസ്കൃതഭാഷയില്‍ അവതരിപ്പിച്ച കഥ എല്ലാവരും ആസ്വദിച്ചുകൊണ്ടാണ് സംസ്കൃതസംഭാഷണ ശിബിരംഅവസാനിപ്പിച്ചത്. ചടങ്ങില്‍ ആര്‍.എസ് ധനു, സംസ്കൃത ഭാരതിയുടെ ഈദൗത്യത്തിന്റെ പൊതുവായഅവലോകനവും ശ്രീവല്‍ സ്ത്യാഗരാജന്‍ സ്വാഗതപ്രസംഗവും നടത്തി. ചടങ്ങിനെത്തിയ പ്രൊഫ. ഹര്‍ഷ്തക്കറിനെ എച്ച്എസ്എസ് ബാലഗോകുലം എഡ്മന്റോണ്‍ചാപ്റ്ററിന്റെ പ്രതിനിധി അനന്തു ഉപഹാരംനല്‍കി…

ലോകോത്തര നിലവാരം പുലര്‍ത്തുന്ന മലയാള ഭാഷ: ഡോ: ഡൊണാള്‍ഡ് ഡേവിസ്

ഹൂസ്റ്റണ്‍: മലയാള ഭാഷ പഠിക്കുന്ന ഒരു വിദ്ധ്യാര്‍ത്ഥിക്ക് ലോകോത്തര നിലവാരം പുലര്‍ത്താന്‍ കഴിയും എന്ന് ഡോ: ഡൊണാള്‍ഡ് ഡേവിസ് അഭിപ്രായപ്പെട്ടു. മലയാള ഭാഷാ പഠനത്തിലൂടെ പുതിയതും സുന്ദരവും ആയ ലോകം തന്നെയാണ് ലഭിക്കുന്നത്. അത്രമാത്രം ഈടുറ്റ ലേഖനങ്ങളും,കവിതകളും ഗ്രന്ഥങ്ങളും മലയാള ഭാഷയ്ക്ക് അവകാശപ്പെടുവാന്‍ ഉണ്ട്. ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന മലയാളം സ്കൂളിന്റെ പത്താമത് വാര്‍ഷികം ഉത്ഘാടന പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ഡോ: ഡൊണാള്‍ഡ് ഡേവിസ് മലയാള ഭാഷ പഠിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും. അത് ശരിയല്ല. ധാരാളം പ്രഗല്‍ഭന്‍മാര്‍ മലയാളം അറിയാവുന്നവര്‍ ആയിരുന്നു. അവര്‍ ലോകത്തിനു നല്‍കിയ സംഭാവന ചെറുതല്ല . ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്കൃതം പഠിച്ച ഡോ. ഡേവിസ് മലയാള ഭാഷയില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഇദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസസ്, ഓസ്റ്റിനിലെ സംസ്കൃത…

പ്ലെയിനോ സെന്റ് പോള്‍സില്‍ ഒ.വി.ബി.എസ് നടത്തപ്പെടുന്നു

പ്ലയിനോ: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഒ.വി.ബി.എസ് ക്ലാസുകള്‍ ഓഗസ്റ്റ് 9,10,11 തീയതികളില്‍ നടത്തുന്നതാണ്. ‘നീ ഞങ്ങളെ മെനയുന്നവന്‍ ആകുന്നു’ (യെശയ്യാ 64:8) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. റവ.ഡി. ജോര്‍ജ് (അരുണ്‍) വര്‍ഗീസ് മോടയില്‍ ആണ് ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കുന്നത്. ഗാന പരിശീലനം, ബൈബിള്‍ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈവര്‍ഷത്തെ ഒ.വി.ബി.എസ് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ലിന്‍സ് ഫിലിപ്പ് (916 806 9235).

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ദേശീയ ദുരന്ത പ്രതികരണ സേന ആലുവയില്‍

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയാണ് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ പെരിയാര്‍ തീരത്ത് അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കുന്നത്. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. റെഡ് അലര്‍ട്ട് കഴിഞ്ഞ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമാണ് മുന്നറിയിപ്പോടെ ഷട്ടറുകള്‍ തുറക്കുക. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്യും. ദേശീയദുരന്ത പ്രതികരണസേനയുടെ ഒരു സംഘത്തെ ആലുവയില്‍ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രിയോടെ ഇടുക്കിയിലെത്തിയിട്ടുണ്ട്. മറ്റൊരു സംഘം തൃശൂരിലും ക്യാമ്പ് ചെയ്യുന്നുണ്ട്. കര, നാവിക, വ്യോമ സേനകളുടെയും തീരസേനയുടെയും…

പെണ്‍‌കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കുന്ന ബില്‍ പാസ്സാക്കി

ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ ബില്‍ പാസാക്കി ലോക്സഭ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമത്തില്‍ നിയമഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനനന്‍സിന് ഏപ്രില്‍ 21ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ശബ്ദവോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്ലിലെ പ്രധാന വ്യവസ്ഥകള്‍… ബലാത്സംഗം: ചുരുങ്ങിയത് പത്ത് വര്‍ഷം തടവ് 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍: 20 വര്‍ഷം 16 വയസ്സിന് താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍: ജീവപര്യന്തം 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സം ചെയ്താല്‍: 20 മുതല്‍ വധശിക്ഷ 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗമോ കൂട്ടബലാത്സംഗത്തിനിരയാക്കുകയോ ചെയ്ത ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ബില്ലില്‍ പറയുന്നു. ബലാത്സംഗക്കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍…

CONFIRMED! Katrina Kaif Replaces Priyanka Chopra In Salman Khan’s Bharat

After Priyanka Chopra quit Ali Abbas Zafar’s Bharat, it was announced today that Katrina Kaif has replaced her as the female lead in the film. Now, Salman Khan might have accidentally leaked an important information about Katrina’s character in the film in his Instagram post. A lot has been said over Priyanka Chopra’s exit from director Ali Abbas Zafar’s upcoming film Bharat which stars Salman Khan in the lead. A few days back the director put out a tweet announcing that PeeCee had quit the project and hinted that the…

UK’s chief diplomat begins Brexit bargaining tour

LONDON (AFP) – Britain s new foreign minister begins his first major international trip with a visit to China on Monday, bidding to strengthen trade ties with Beijing ahead of Brexit next year. “The UK and China are both major powers with a global perspective”, said foreign secretary Jeremy Hunt in a statement issued ahead of the visit. “As the UK leaves the EU and becomes ever-more outward-looking, we are committed to deepening this vital partnership for the 21st century.” Following the China summit Hunt is scheduled to travel to Paris…

Saudi-led coalition says destroyed Yemen rebel missile launch sites

RIYADH (AFP) – A military coalition led by Saudi Arabia said Sunday it had destroyed sites used by Huthi rebels in neighbouring Yemen to launch missiles at the kingdom. The coalition announced in a statement the “destruction over the past 24 hours of ballistic missile (launch) sites run by the Huthi militias in Saada”, a northern Yemeni province bordering Saudi Arabia and controlled by the Huthis. Riyadh and its allies are fighting alongside Yemen s government against the Iran-backed Huthis in a war that has killed thousands and pushed impoverished Yemen…