എം.സി ചാക്കോ (ജോണിക്കുട്ടി) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ പരേതരായ വര്‍ക്കിചാക്കോയുടെയും, അന്നമ്മ ചാക്കോയുടെയും പ്രിയപുത്രന്‍ എം.സി ചാക്കോ (ജോണിക്കുട്ടി 71) ഫിലഡല്‍ഫിയയില്‍ ആഗസ്റ്റ് 1-ന് നിര്യാതനായി. ഭാര്യ: പത്തനംതിട്ട പൊയ്കയില്‍ ജോര്‍ജ്ജ് തര്യന്റെയും സാറാമ്മ ജോര്‍ജ്ജിന്റെയും മകള്‍ ആനിയമ്മ. മക്കള്‍: ഷീബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ മരുമക്കള്‍: അനൂപ് വറുഗീസ്, ജോസി ജോര്‍ജ്ജ്, കൊച്ചുമകന്‍: അഡോണ്‍ വറുഗീസ് 1999-ല്‍ അമേരിക്കയിലെത്തിയ എം.സി ചാക്കോ ഫിലഡല്‍ഫിയയിലെ സാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവര്‍ത്തകനും 2018-ലെ ഓഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. പൊതുദര്‍ശനം: ആഗസ്റ്റ് 3 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതല്‍ 9:00 മണി വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമ ചര്‍ച്ചില്‍ (9999 Gantry Road, Philadelphia, PA 19115) സംസ്ക്കാര ശുശ്രൂഷ: ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 11:00 വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമ ചര്‍ച്ച് (9999 Gantry…

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വന്‍വിജയം

ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വുഡ്‌റിഡ്ജ് എ.ആര്‍.സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെ നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ എത്തിച്ചേര്‍ന്ന് ഈ സംരംഭം വന്‍ വിജയമാക്കിയ എല്ലാവരോടും അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ടൂര്‍ണമെന്റ് വിജയികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാലമറ്റത്തിന്റെ സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രേറ്റ് വേ ഇന്‍കോര്‍പറേറ്റ്‌സ് ആണ് ഈ സംരംഭത്തിന്റെ ഇവന്റ് സ്‌പോണ്‍സേഴ്‌സ്. സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച ടീം “നോ മേഴ്‌സി’നു വര്‍ഗീസ് കുടുംബം സ്‌പോണ്‍സര്‍ ചെയ്ത പ്രവീണ്‍ വര്‍ഗീസ് എവര്‍റോളിംഗ് ട്രോഫിയും 500 രൂപയും സമ്മാനമായി ലഭിച്ചു. “ട്യൂസ്‌ഡേ ക്രൂ’ രണ്ടാം സ്ഥാനത്തിനുള്ള 150 ഡോളര്‍ സമ്മാനം നേടി. ഡെക്കറേറ്റീവ് വിന്‍ഡോ കവര്‍ ആണ് രണ്ടാം സമ്മാനം…

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റു വഴി മാത്രം മതിയെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടി ബിജെപി അട്ടിമറിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനില്‍ക്കേ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെടുത്തിയത്. തിങ്കളാഴ്ച പ്രതിപക്ഷ സംഘം തെരഞ്ഞെടുപ്പു കമീഷനെ കണ്ടേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്ര ക്രമക്കേട് സജീവ ചര്‍ച്ചയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃണമൂലിനു പുറമെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, തെലുഗുദേശം പാര്‍ട്ടി, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടുയന്ത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ബി.ജെ.പി സഖ്യകക്ഷിയായി തുടരുന്ന ശിവസേനയും വോട്ടുയന്ത്രത്തിന് എതിരാണ്. വോട്ടുയന്ത്രത്തില്‍ തിരിമറി നടക്കുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പു…

പാലക്കാട് നാല്പത് വര്‍ഷം പഴക്കമുള്ള മൂന്നു നില കെട്ടിടം തകര്‍ന്നു വീണു; പതിമൂന്നു പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് നാല്പത് വര്‍ഷം പഴക്കമുള്ള മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് പതിമൂന്നു പേര്‍ക്ക് പരിക്ക്. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നില അനധികൃതമായി അനുമതിയില്ലാതെയെന്ന് നഗരസഭാ ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞു. നഗരസഭയില്‍ അനുമതി വാങ്ങിയതിന്റെ രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടാവസ്ഥ കണക്കിലെടുത്ത് കെട്ടിടത്തിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭ കെട്ടിടത്തിലെ കടകളും ഒഴിപ്പിക്കും. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം ഉണ്ടായത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നാല്‍പത് വര്‍ഷം പഴക്കമുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിനകത്ത് കുടുങ്ങിയ പതിമൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. 25,000 ചതുരശ്ര അടിയുള്ള അപകടത്തില്‍പ്പെട്ട മൂന്ന് നില കെട്ടിടം ഒരു സ്വകാര്യ വ്യക്തിയുടേതാണ്. അതില്‍ താഴത്തെ നിലയിലാണ് 3,200 ചതുരശ്ര അടിയുള്ള സരോവര്‍ ഹോട്ടല്‍.…

സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ അന്തരിച്ചു; മരണം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ

വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടം. 2009ല്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ ഫെയിം കൂടിയായ മഞ്ജുഷ കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ഥിനിയാണ്. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയായ മഞ്ജുഷ ജൂലൈ 27 ന് കാലടി പെരുമ്പാവൂർ റോഡിൽ അനിത വിദ്യാലയത്തിന് മുമ്പില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. പിക്കപ്പ് വാനും മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരതരമായി പരിക്കേറ്റ മഞ്ജുഷയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്ക് ഷോർ അശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11ന് മരിച്ചു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു; ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു

തിരുവനന്തപുരം: പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഡബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ. രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ്. ‘ഭക്തകണ്ണപ്പ’ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. കന്നി പ്രകടത്തില്‍ തന്നെ അമ്മയുടെ പ്രതിഭയുടെ പാരമ്പര്യം കാട്ടിയ അമ്പിളി പിന്നീടിങ്ങോട്ട് ഡബിങ് ലോകത്തെ മികച്ച കലാകാരികളില്‍ ഒരാളായി. തമിഴ് ഉള്‍പ്പെടെ…

കുവൈറ്റ് തെരുവുകളില്‍നിന്ന് പിടികൂടിയ അനധികൃത താമസക്കാരെ നാടുകടത്താന്‍ തീരുമാനം

കുവൈറ്റ് തെരുവുകളില്‍ അനധികൃത കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തവരെ നാടു കടത്തുന്നു. വിവിധ തെരുവു കച്ചവട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കുവൈറ്റ് പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായ വിദേശികളെയാണ് നാടുകടത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയം. തിങ്കളാഴ്ച ഹസാവിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിയമലംഘകരെ പിടികൂടുന്നതിനായാണ് പരിശോധനാ കാമ്പയിന്‍ നടത്തുന്നതെന്നും പൊതുജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ജലീബ് അല്‍ ശുയൂഖ് , ഹസാവി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന കാമ്പയിനില്‍ 927 പേരുടെ രേഖകള്‍ പരിശോധിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു. ഇതില്‍ 497പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരില്‍ എട്ടു പേര്‍ സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് 59 തെരുവ് കച്ചവടക്കാരും താമസ രേഖകളില്ലാത്ത 172 പേരും മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരും…

Illinois lawmaker resigns after ex-girlfriend says he used her nude photos to ‘Catfish’ men

New York: An Illinois state representative resigned on Wednesday hours after a report about allegations he posted nude photographs of his ex-girlfriend on Instagram without her consent in an effort to draw other men into “graphic” conversations. The lawmaker, Nick Sauer, a Republican who had served on the state Legislature’s task force to combat sexual discrimination and harassment, was the subject of a complaint filed by his ex-girlfriend with the state’s Office of the Legislative Inspector General, according to a report by Politico.  The complaint accused Sauer of using an…

Trump thanks North Korea’s Kim for sending war remains

Seoul: US President Donald Trump said he looked forward to meeting Kim Jong-un soon and thanked the North Korean leader for sending the suspected remains of US soldiers killed in the 1950-1953 Korean War back to the United States. “Thank you to Chairman Kim Jong-un for keeping your word & starting the process of sending home the remains of our great and beloved missing fallen! I am not at all surprised that you took this kind action,” Trump wrote in a Twitter message. “Also, thank you for your nice letter…

Active shooter reported at Air Force base in Ohio

DAYTON, Ohio: Federal and state authorities in armored vehicles and unmarked cars swarmed onto a sprawling Air Force base in Ohio on Thursday amid reports of an active shooter at a medical center. Workers at the base were told to shelter in place on the sprawling base. WHIO-TV reported that an announcement was made at the medical center telling some people inside the building to leave with their hands on their heads. The Bureau of Alcohol, Tobacco, Firearms and Explosives said via Twitter it was among several agencies responding to…