എസ്.ഐ.ഒ ഹൈസ്കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍; ദഅവത്ത് നഗര്‍ ഏരിയ ഉദ്ഘാടനം

മക്കരപറമ്പ : ‘നീതി ചോദിക്കുന്ന ശബ്ദമാണിത്, നന്മ പാലിക്കുന്ന കൂട്ടമാണിത്’ തലകെട്ടില്‍ എസ്.ഐ.ഒ ഹൈസ്കൂള്‍ മെംമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ദഅവത്ത്നഗര്‍ ഏരിയാതല ഉദ്ഘാടനം മക്കരപ്പറമ്പ് ഹൈസ്കൂളില്‍ ഏരിയ പ്രസിഡന്റ് സി.എച്ച് സാജിദ് വിദ്യാര്‍ഥി അമീന്‍ കീരംകുണ്ടിന് അംഗത്വം നല്‍കി നിർവഹിച്ചു. പരിപാടിയില്‍ ഏരിയ വൈസ് പ്രസിഡന്റ്‌ അഷ്റഫ് സി.എച്ച്, സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി എന്നിവര്‍ സംബന്ധിച്ചു.

തൊഴിലാളികളുടെയും മറ്റും സുരക്ഷ ഉറപ്പു വരുത്തണം: എഫ്.ഐ.ടി.യു

പാലക്കാട് : കാലപഴക്കം ചെന്നതും അനധികൃതവുമായ കെട്ടിടങ്ങള്‍ നവീകരിക്കന്നത് തൊഴിലാളികളുടെയും മറ്റും യാതൊരു സുരക്ഷാ സംവിധാനവും പാലിക്കാതെയാണ്. ഭരണകൂടവും ഉദ്യേഗസ്ഥരും ഇതിന് ഉത്തരവാദികളാണ്. പഴക്കം ചെന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്റ് അടക്കം ഒരുപാട് കെട്ടിടങ്ങള്‍ നഗരത്തില്‍ നിന്ന് പൊളിച്ചു നീക്കാന്‍ അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എഫ്.ഐ. ടി. യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിം പറളി (എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്), ഭാസ്കരന്‍ എന്ന്ൻ കെ (കണ്‍സ്ട്രക്ഷന്‍ & ലേബര്‍ യൂണിയന്‍ പ്രസിഡന്റ്), അജിത് കൊല്ലങ്കോട്, ഷംസുദ്ധീന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

ഫിലഡല്‍ഫിയ സീറോ മലബാര്‍ പിക്‌നിക് ആഗസ്റ്റ് 11 ശനിയാഴ്ച

ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്‌നിക് ആഗസ്റ്റ് 11 ശനിയാഴ്ച ബക്‌സ്കൗണ്ടിയിലെ കോര്‍ ക്രീക്ക് പാര്‍ക്കില്‍ (901 East Bridgetown Pike, Langhorne, PA 19047) നടക്കും. രാവിലെ പത്തര മണിമുതല്‍ ആരംഭിക്കുന്ന പിക്‌നിക് പാര്‍ക്കിലെ പതിനൊന്നാം നമ്പര്‍ പവിലിയനിലായിരിക്കും നടക്കുക. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ജോസ് തോമസ്, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവര്‍ പിക്‌നികിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പിക്‌നിക് ഉല്‍ഘാടനം ചെയ്യും. പിക്‌നിക്കിനോടëബന്ധിച്ച് വിവിധ കായിക മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ ഉണ്ടാവും. ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് ലീഗിന്റെ (എസ്. എം. വൈ. എല്‍) നേതൃത്വത്തില്‍ യൂത്ത് വോളന്റിയേഴ്‌സ്…

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു

ന്യൂയോര്‍ക്ക്: പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് സ്റ്റാഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം. സഭയടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ മക്കളുടെ ഒന്നിച്ചുള്ള കൂടിവരവ് പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെടുന്നതിനും സഭാ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു യേശുവിന്റെ സാന്നിധ്യം തങ്ങള്‍ ജീവിക്കുന്ന മേഖലകളില്‍ സാക്ഷ്യമാകുവാന്‍ സംഗമം സഹായിക്കട്ടെ എന്നു പിതാവ് ആശംസിച്ചു. നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും, അതിലൂടെ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം മറ്റുള്ളവരിലേക്ക് പകരുവാന്‍ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെ എന്നും പിതാവ് പറഞ്ഞു. രൂപതാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ആമുഖ പ്രസംഗം നടത്തി. റവ. ഡോ. പീറ്റര്‍ കോച്ചേരില്‍ സ്വാഗതവും, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. 2018ല്‍ വത്തിക്കാനില്‍…

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്; ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ഭക്തിസാന്ദ്രമായി

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിലെ ശ്രദ്ധേയമായ ഒരു ഘടകമായിരുന്നു, സമയാസമയങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച ഗായകസംഘം. ന്യൂജേഴ്‌സി/ സ്റ്റാറ്റന്‍ ഐലന്‍ഡ് ഏരിയ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹമാണ് ഗായകസംഘത്തില്‍ അണിനിരന്നത്. ചാര്‍ട്ട് ചെയ്ത സമയങ്ങളില്‍ ഗായകസംഘാംഗങ്ങള്‍ കൃത്യമായി എത്തി ഗാനങ്ങള്‍ മനോഹരമായി ആലപിച്ചു. ഓരോ ദിവസവും പ്രത്യേക കളറിലുള്ള വേഷവിധാനങ്ങളോടെ എത്തിയ ഗായകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ മനം കവര്‍ന്നു. 20 ഗാനങ്ങള്‍ പരിശീലിച്ച ഗായകസംഘം 10 ഗാനങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു ഷെഡ്യൂള്‍ ബുക്കില്‍ ചേര്‍ത്തിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഗാനാലാപനം ഉണ്ടായിരുന്നു. തീം ഗാനം എഴുതിയത് ക്വയര്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ഫാ. ബാബു കെ. മാത്യുവാണ്. കാല്‍വറി ക്രൂശിലെ സ്‌നേഹമതല്ലൊ, സ്‌നേഹം സ്‌നേഹം സ്‌നേഹമതല്ലൊ, എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ജോസി പുല്ലാട് ആണ്. ഫാ. ബാബു കെ.…

ഡോമിന്‍ മാത്യു (29) കാനഡയില്‍ നിര്യാതനായി

വിന്‍ഡ്‌സര്‍, കാനഡ: തൊടുപുഴ കല്ലൂര്‍ക്കാട് മുണ്ടഞ്ചിറ കുടുംബാംഗം മാത്യുവിന്റെയും മിനിയുടെയും (ചേന്നംകുളം കുടുംബാംഗം) പുത്രന്‍ ഡോമിന്‍ മാത്യു (29) കാനഡയില്‍ നിര്യാതനായി. കാനഡയില്‍ വാല്ട്ടര്‍ പ്രോഡക്ട്‌സില്‍ എഞ്ചിനിയര്‍ ആയിരുന്നു. അവിവാഹിതനാണ്. ധന്യ മാനുവല്‍ (ഹൂസ്റ്റണ്‍) ദിവ്യ അരുണ്‍ (ഡിട്രൊയിറ്റ്) എന്നിവര്‍ സഹോദരിമാരും മനു മൂന്നു മാക്കല്‍ (കവീക്കുന്ന്, പാല), അരുണ്‍ പൂതോലില്‍ (ഉള്ളായം, മണിമല) എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. പൊതുദര്‍ശനം: ഓഗസ്റ്റ് 4 ശനി, വൈകിട്ട് 5 മുതല്‍ 8 വരെ: വിന്‍ഡ്‌സര്‍ ചാപ്പല്‍ ഫ്യൂണറല്‍ ഹോം, 3048 ഡൂഗല്‍ അവന്യു, വിന്‍ഡ്‌സര്‍, ഒന്റാറിയൊ-N9E1S4. സംസ്‌കാരം പിന്നീട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച്, കല്ലുര്‍ക്കാട് വിവരങ്ങള്‍ക്ക്: മനു മൂന്നുമാക്കല്‍ (810) 956-2903, അരുണ്‍ പൂതോലില്‍ (240) 780-2255.

കുമ്പസാരം എന്തിന് നിരോധിക്കണം ?: മൊയ്തീന്‍ പുത്തന്‍‌ചിറ

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് നാലു വൈദികര്‍ ഒരു വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചെന്ന വാര്‍ത്ത കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളേയും ഞെട്ടിച്ചു. അത്ര സുഖകരമല്ലാത്ത ആ വാര്‍ത്തയെ പൊടിപ്പും തൊങ്ങലും വെച്ച് മറ്റു പലരും ദുരുപയോഗം ചെയ്തു എന്നത് മറ്റൊരു വശം. ഒരു കൂട്ടര്‍ ക്രൈസ്തവ വൈദികരെ ഒന്നടങ്കം കുറ്റക്കാരാക്കി മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടരാകട്ടേ വീട്ടമ്മയെ ദുര്‍നടപ്പുകാരിയാക്കി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്. കുമ്പസാരം മാത്രമല്ല എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളില്‍ ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. വിശ്വാസ ജീവിതത്തിന്‍റെ ആധാരശിലകള്‍ എന്നറിയപ്പെടുന്ന, ജനകോടികള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ഉരുത്തിരിയുന്നത് ഈ പ്രമാണങ്ങള്‍ വഴിയാണ്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ആത്യന്തികമായി നന്മയും സമാധാനവും ശാന്തിയും പുലരണമെന്നാണ്. ക്രൈസ്തവ സമൂഹത്തിലെ ഒരു വിശ്വാസമാണ് കുമ്പസാരം അഥവാ ദണ്ഡവിമോചനം (indulgences). കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താത്ക്കാലികമായ ശിക്ഷയില്‍നിന്നും ഒരു…

വന്ന വഴി മറക്കരുതെന്ന് അഞ്ജലി അമീറിനോട് സൂര്യ ഇഷാന്‍

ട്രാന്‍സ്‌ജെന്‍ററും അഭിനേത്രിയുമായ അഞ്ജലി അമീറിനെതിരേ സൂര്യ ഇഷാന്‍. ട്രാൻസ്ജെന്‍റര്‍ വ്യക്തികളെ മുഴുവന്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ വരുത്തുന്ന രീതിയിലാണ് അഞ്ജ‌ലി അമീറിന്‍റെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രകടനമെന്നു സൂര്യ പറയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും നടി ശ്വേത മേനോന്‍ പുറത്തായ ശേഷമാണ് അഞ്ജലി അമീര്‍ എത്തുന്നത്. പരിപാടിക്കിടെ ട്രാന്‍സ്ജെന്‍റേഴ്‌സിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസിലാക്കണം നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ഫേക്ക് ആളുകള്‍ കുറെ ഉണ്ടെന്നും അവര്‍ സൗത്ത് പാലത്തിനടിയില്‍ സെക്‌സ് വര്‍ക്ക്‌ ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാന്‍ വേണ്ടിയല്ല മറിച്ചു ധനികര്‍ ആവാന്‍ വേണ്ടി ആണെന്നുമായിരുന്നു അഞ്‌ജലിയുടെ നിലപാട്. എന്താണ് ഈ ഫേക്ക് ട്രാൻസ്ജെന്‍ഡറെന്നു സൂര്യ ചോദിക്കുന്നു. പണ്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അഞ്ജലിയെ സ്വയം…

ജസ്ന കേസിന് നിര്‍ണ്ണായക വഴിത്തിരിവ്; ജസ്ന ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡ് വീട്ടിലെ ബൈബിളിനകത്തുനിന്ന് പോലീസ് കണ്ടെടുത്തു

കൊച്ചി: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രതിസന്ധിയിലായ ഘട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ജസ്‌ന രഹസ്യമായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് പൊലീസ് കണ്ടെടുത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈബിളില്‍ നിന്നാണ് കാര്‍ഡ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകുമെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ അറിയിച്ചു. രഹസ്യ സിം കാര്‍ഡില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിരുദ വിദ്യാര്‍ഥിനിയായ ജസ്നയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ജസ്നയുമായി പ്രണയമുണ്ടായിരുന്നു എന്ന കാര്യം ഇയാള്‍ സമ്മതിച്ചെന്നാണ് വിവരം. നേരത്തെ ആണ്‍ സുഹൃത്ത് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അതിനിടെ തിരോധാനക്കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഇന്നു…

സോളാര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കാരണമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് കേരള കോണ്‍ഗ്രസ് (ബി) എം‌എല്‍‌എ ഗണേഷ് കുമാറാണെന്ന് ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും തനിക്കും എതിരേ സരിത ആരോപണങ്ങള്‍ ഉന്നയിച്ച് തയാറാക്കിയ കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. മുഖ്യപ്രതി സരിതാ നായരുടെ കത്തിനോടൊപ്പം പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ കെ ബി ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍വേണ്ടി 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സരിതയും എത്തി. കത്ത് താനെഴുതിയതാണെന്നും…