‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്യും

• ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ കേരളത്തിലെ നൂറോളം മുന്‍നിര തീയേറ്ററുകളില്‍ റിലീസ് ചെയ്യും. • വര്‍ക്കല, പുനലൂര്‍-ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് സിനിമ പൂര്‍ത്തിയായത്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. • ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പ്രതിഭകളോടൊപ്പം സിനിമാ രംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൊച്ചി (07-08-2018): സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ സെപ്റ്റംബര്‍ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളില്‍ റിലീസ്ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വര്‍ക്കല, പുനലൂര്‍-ഐക്കരക്കോണം, കൊച്ചിഎന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയാണ് ഏരീസ്…

The Indian Filmmaker’s Guide To Oscars

Indian films have been a regular affair in major international festivals. And now, achieving the Oscar dream seems plausible too. Lobbying, promotions, and what not! The race to the Oscars is a mad rush. Indian cinema, despite its rich storytelling tradition, has not been able to decode the Oscar secret. Until now that is! The All Lights Film Services, which broke into this niche scene 2 years ago, is leading the Indian charge, helping filmmakers attain international recognition at the Oscars. In a freewheeling chat with Indulge Magazine, Nisha Joseph,…

സന്മനസ്സുള്ളവര്‍ക്ക് സമാധാനം (കഥ): സന്തോഷ് കുമാര്‍

കോയമ്പത്തൂരിൽനിന്നും കാലത്ത് ചെക്കന്റെ ഫോൺ വന്നതു മുതൽ മണിയമ്മ സമനിലതെറ്റി പുലമ്പാൻ തുടങ്ങിയതാണ്. മകൻ നാട്ടിലുള്ള ഒരു പെണ്ണുമായി ഒളിച്ചോടിയിരിക്കുന്നു. അതും കൊട്ടപ്പാക്കൻ കൊച്ചുകുട്ടന്റെ മകളേയും കൊണ്ട്. അത് അറിഞ്ഞതിനുശേഷം ഒരു നേരവും മണിയമ്മയുടെ നാവടങ്ങിയിട്ടില്ല. മുറ്റമടിക്കുമ്പോഴും അടുക്കളയിൽ പെരുമാറുമ്പോഴും ആടിനേ കറക്കുമ്പോഴുമെല്ലാം അവർ ചെക്കന്റെ അഹമ്മതിയേച്ചൊല്ലി പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. എല്ലാം കഴിഞ്ഞ് അടുക്കളയിൽ പാത്രം മെഴുക്കിക്കൊണ്ടിരിക്കുമ്പോൾ മണിയമ്മ ആക്രോശിച്ചു “ഒന്നൊള്ളതിനേ ഒലക്ക കൊണ്ടടിച്ചു വളർത്തണമാരുന്നു. അതു ചെയ്യാഞ്ഞതിന്റെ കൊഴപ്പമാ” മണിയമ്മയുടെ നാക്കിന്റെ മൂർച്ച അറിയാവുന്നതുകൊണ്ട് കെട്ടിയോൻ കമലാസനൻ മറുത്തൊന്നും പറയാതെ അവരെ മൗനമായി ശരിവച്ചു നിന്നു. ഇരുതലവാളാണ് മണിയമ്മയുടെ നാക്ക്. വല്ലതും മറുത്തു പറഞ്ഞാൽ തനിക്കു നേരേയും എടുത്ത് വീശിക്കളയുമെന്ന് കമലാസനനറിയാം. എനിയും ഉണ്ടാകാൻ പോകുന്ന പുകിലുകളോർത്താണ് അയാൾ തലപുകച്ചത്. കാര്യമറിഞ്ഞാൽ കൊച്ചുകുട്ടൻ വെറുതേയിരിക്കില്ല. വന്ന് വീടു തിരിച്ചുവയ്ക്കും. അതിന്റെ കൂടെയാണ് മണിയമ്മയുണ്ടാക്കുന്ന പുക്കാറ്. എല്ലാം…

Zed urges Australian Hindus to help fellow homeless Australians

In view of the growing problem of homelessness in Australia, Australian Hindus have been urged to help the fellow homeless Australians. According to a recently released “The Essential Report” by Essential Research of Australia, about one third Australians “know someone who has experienced homelessness” and 42% worry “if my circumstances change I could become homeless”. Distinguished Hindu statesman Rajan Zed, in a statement in Nevada today, urged Australian Hindus and Australian Hindu temples to wholeheartedly assist the homeless Australians to help them move out of homelessness cycle. Hinduism told us…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്കു സ്വാഗതം: തോമസ് മൊട്ടക്കല്‍

ന്യൂജേഴ്‌സി : ഓഗസ്റ്റ് മാസം 24 മുതല്‍ 26 വരെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ഡബ്ല്യു.എം.സി ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ അറിയിച്ചു അമേരിക്കയില്‍ ഒരു പൊന്നോണം എന്ന നൂതന ആശയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ആഗോളതലത്തില്‍ മലയാളി പ്രതിനിധികള്‍ ന്യൂജേഴ്‌സിയില്‍ ഒരേ കുടകീഴില്‍ അണിനിരന്നു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നു ശ്രീ തോമസ് മൊട്ടക്കല്‍ എടുത്തു പറഞ്ഞു ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളുന്ന കോണ്‍ഫെറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ പ്രോഗ്രാം കമ്മിറ്റികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു വരികയാണെന്നും , റെജിസ്‌ട്രേഷന്‍ വളരെ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ടെന്നും , കോണ്‍ഫെറന്‍സ് വമ്പിച്ച വിജയമാകുമെന്നും കോണ്‍ഫെറന്‍സ് ചെയര്‍മാനും , അമേരിക്കയില്‍ ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ചു വന്‍ വിജയം കരസ്ഥമാക്കിയ വ്യവസായ പ്രമുഖനുമായ ശ്രീ തോമസ് മൊട്ടക്കല്‍…

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്‌നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ടിനുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി -സെലിന്‍ ദമ്പതികള്‍ വിജയം കരസ്ഥമാക്കി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിക്ക് ജോണി ഇല്ലാക്കാട്ടില്‍ ലേലം വിളിക്ക് നേതൃത്വം നല്‍കി. ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബോബന്‍ വട്ടപുറത്ത് അച്ചനു കൊടുത്ത ആദ്യ ടിക്കറ്റ് ബുക്കിലെ ആദ്യ ടിക്കറ്റിനായുള്ള (0001) ലേലം വിളിയാണ് 4800 ഡോളറിനു പച്ചിക്കര ജോയി വിളിച്ച് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ പള്ളി പെരുന്നാളിനു നടത്തപ്പെട്ട ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി – സെലിന്‍ ദമ്പതികള്‍ വിജയം നേടിയിരുന്നു. കെ.സി.എ.ജി വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനവും ഭാര്യ സബീനയുടേയും 10 റാഫിള്‍ ടിക്കറ്റിന്റെ 1000 ഡോളര്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ്…

മാനവമൈത്രിയുടെ മഹാസന്ദേശവുമായി ഡി.എം.എ. ഓണാഘോഷം

മെട്രോ ഡിട്രോയിറ്റിലുള്ള സകല മലയാളി മനസ്സുകളെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശത്താല്‍ കോര്‍ത്തിണക്കുന്ന മറ്റൊരു ഓണാഘോഷത്തിനുകൂടി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ വേദിയാകുന്നു. ഓണം കേരളത്തിന്റെ കാര്‍ഷിക ഉത്സവമാണെങ്കില്‍ പ്രവാസിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്‌നേഹ സംഗമങ്ങളുടെയും ആഘോഷ രാവുകളുടെയും വരവേല്‍പ്പുകളാണ്. ജാതിമത ഭേദമന്യേ ഡിട്രോയിറ്റിലെ മലയാളി കുടുംബാംഗങ്ങള്‍ക്കായി മലബാര്‍ മുതല്‍ തിരുവിതാംകൂര്‍ വരെയുള്ള രുചിവൈചിത്ര്യങ്ങളോടെ തയ്യാറാക്കി തൂശനിലയില്‍ ആസ്വാദ്യമായി വിളമ്പിനല്‍കുന്ന ഓണസദ്യ സ്ഥിരമായ പ്രവാസികളെയും പുതുതായി എത്തുന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന വിശേഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരയും പൂക്കളവും പുലികളിയും ഗാനോത്സവവും നൃത്യനൃത്തങ്ങളും തുടങ്ങി വിവിധ കലാരൂപങ്ങള്‍ തയ്യാറാകുമ്പോള്‍ കായിക മത്സരമായി വിവിധ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരവും ഉണ്ടാകുമെന്നു പ്രസിഡന്റ് മോഹന്‍ പനങ്കാവിലും സെക്രട്ടറി സാം മാത്യുവും അറിയിച്ചു. ആര്‍പ്പോ 2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ പ്രഥമ ആകര്‍ഷണമായ തീം പ്രോഗ്രാം ചെയ്യുന്നത് സംഘടനയുടെ മുന്‍ പ്രസിഡന്റായ…

സ്വാമി ഉദിത് ചൈതന്യജിയുടെ “ഉദ്ധവഗീത” പ്രഭാഷണ പരമ്പര വിജയകരമായി പര്യവസാനിച്ചു

ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച മുതല്‍ ആഗസ്റ്റ് 4 ശനിയാഴ്ച വരെ ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്നുവന്ന സ്വാമി ഉദിത് ചൈതന്യജിയുടെ “ഉദ്ധവഗീത” യജ്ഞവും പ്രഭാഷണ പരമ്പരയും വിജയകരമായി പര്യവസാനിച്ചു. എല്ലാ ദിവസവും യജ്ഞാന്ത്യത്തില്‍ വിവിധ കലാപരിപാടികളും പ്രസാദ വിതരണവും നടന്നിരുന്നു. ഈ സത്‌സംഗത്തില്‍ പങ്കെടുത്തവര്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഒരു തികഞ്ഞ അവബോധമുണ്ടാക്കുവാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗങ്ങളായ രാം പോറ്റി, ഡോ. നിഷാ പിള്ള തുടങ്ങിയവരടങ്ങുന്ന ബൃഹത്തായ കമ്മിറ്റി ഈ യജ്ഞത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയായിരുന്നു കോ-ഓര്‍ഡിനേറ്റർ. സതീഷ് മേനോന്‍ വീഡിയോ & കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. ബാഹുലേയന്‍ രാഘവന്‍, സുശീലാമ്മ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി പ്രസാദ വിതരണവും സ്വാദിഷ്ടമായ വിഭവങ്ങളടങ്ങിയ സദ്യയും എല്ലാ ദിവസവും ഒരുക്കിയിരുന്നു.…

ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി

അഞ്ചല്‍ വിളക്കുപാറ തടത്തില്‍ പരേതനായ എബ്രഹാമിന്റെ സഹധര്‍മ്മിണിയും ആയൂര്‍ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൂന്നു മണിക്ക് വിളക്കുപാറ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ കബറടക്കശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. മക്കള്‍: ജോണ്‍,അമ്മിണി അനിയന്‍കുഞ്ഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍, അഞ്ചല്‍), ഓമന യോഹന്നാന്‍ (പറക്കോട്), ജോര്‍ജുകുട്ടി (ദുബായ്), ഡൊമിനിക് (ഷാര്‍ജ), മിനി വില്‍സണ്‍ (പറക്കോട്). മരുമക്കള്‍ : അമ്മിണി ജോണ്‍, അനിയന്‍കുഞ് (ആനക്കുളം), ഡെയ്‌സി യാക്കൂബ് (അഞ്ചല്‍), യോഹന്നാന്‍ (പറക്കോട്), സോഫി ജോര്‍ജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാര്‍ജ), വില്‍സണ്‍ (പറക്കോട്) കൊച്ചുമക്കള്‍: ജോസ്മി, സുനില്‍ (അബുദാബി),സനില്‍ (ഷാര്‍ജ ), അനി, അനിത (ദുബായ്) ,അനില്‍ (ഷാര്‍ജ), സോണിയ (അബുദാബി), സൗമ്യ (ഷാര്‍ജ) പ്രിന്‍സ് (ഷാര്‍ജ), ഡോ.പ്രിന്‍സി (ഹൂസ്റ്റണ്‍), കിരണ്‍,…

കനത്ത മഴയില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നു വീണു

കനത്ത മഴമൂലം ഇരുനിലക്കെട്ടിടം തകര്‍ന്നു വീണു. വെസ്റ്റ് ബംഗാളിലെ ബാങ്കുര ജില്ലയില്‍ ജന്‍ബേദിയിലാണ് കെട്ടിടം തകര്‍ന്നുവീണത്. താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകമാണ് കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീണത്. തലനാരിഴയ്ക്കുള്ള രക്ഷപെടലിന്റെ ഞെട്ടലിലാണ് ജനങ്ങള്‍. യാദൃശ്ചികമായി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. നിറഞ്ഞുകവിഞ്ഞൊഴുകുന്ന കനാലിലേക്കാണ് കെട്ടിടം വീണത്. കനത്ത മഴയെത്തുടര്‍ന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സമീപത്തുള്ള കനാലില്‍ വെള്ളം നിറഞ്ഞതും കെട്ടിടം തകരാന്‍ കാരണമായി. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല. മെയ് മാസത്തില്‍ മാത്രം 200 വീടുകളാണ് കാലപ്പഴക്കം മൂലം പൊളിഞ്ഞുവീണത്. കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരുന്നു. കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് നിലംപൊത്താറായ നിലയിലുള്ളത്.