US hits Russia with sanctions over nerve agent attack in Britain

WASHINGTON (AFP) – The United States said Wednesday it was imposing new sanctions on Russia over Moscow s involvement in the use of a “lethal” nerve agent in the attempted killing of a former spy in Britain. The State Department said the sanctions were in response to “the use of a  Novichok  nerve agent in an attempt to assassinate UK citizen Sergei Skripal” — who was a double agent — and his daughter Yulia in March. The action is aimed at punishing President Vladimir Putin s government for having “used chemical or…

വൈറ്റ്‌ പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്താറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇരുപത്തിരണ്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത നയിക്കുന്ന ധ്യാനയോഗവും സെപ്റ്റംബർ 1 ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 8 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്‌ച വികാരി റവ ഫാ. ബിജോ മാത്യുവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ പെരുന്നാള്‍ ആരംഭിക്കും. കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിരണ്ടാമത്…

അരിസോണയില്‍ ‘ഓണം പൊന്നോണം 2018’ ആഗസ്റ്റ് 18 ശനിയാഴ്ച

ഫീനിക്‌സ് : അരിസോണയിലെ പ്രവാസി സമൂഹം കെ.എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 18 ശനിയാഴ്ച എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. രാവിലെ 10:30 ന്‌ സംഘടനയിലെ വനിതാ അംഗങ്ങള്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടര്‍ന്ന് നൃത്യ ഷൈലി സ്കൂള്‍ ഓഫ് കഥകിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന ഗണേശവന്ദനം കഥക് അവതരണത്തോടെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. അനിത പ്രസീദ് ചിട്ടപ്പെടുത്തി നൂറിലധികം വിവിധ പ്രായത്തിലുള്ള വനിതകള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മഹാതിരുവാതിര, മധു ഗട്ടിഗ്ഗര്‍ ചിട്ടപ്പെടുത്തി അന്‍പതിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഭരതനാട്യം, എബിസിഡി സിനിമാറ്റിക് ഡാന്‍സ് സ്കൂളിന്റെ ഫ്ലാഷ് മോബ്, ശാന്ത ഹരിഹരന്റെ നേതൃത്വത്തില്‍ നാല്പതിലധികം വനിതകള്‍ മാറ്റുരക്കുന്ന ഫാഷന്‍ ഷോ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്. ഉച്ചക്ക് 12…

ഓണവും ആഘോഷങ്ങളും പൗരാണിക സങ്കല്‍പ്പങ്ങളും (ലേഖനം)

ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്. മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതി മത ഭേദ മേന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കല്‍പ്പമാണ് ഓണത്തിന്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളില്‍ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂര്‍വം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളില്‍ക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേല്‍ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കല്‍പ്പമാണുള്ളത്. മലയാളം കലണ്ടറില്‍ കൊല്ലവര്‍ഷം ആദ്യത്തെ മാസമായ ചിങ്ങമാസത്തിലാണ് ഓണാഘോഷ പരിപാടികള്‍ ആഘോഷിക്കാറുള്ളത്. പത്തു ദിവസം ആഘോഷമാണ് ഓണത്തിനുള്ളത്. അത്തം മുതല്‍ തുടങ്ങുന്ന പരിപാടി പത്താം ദിവസം തിരുവോണത്തില്‍ അവസാനിക്കുന്നു. ഓണം ആഘോഷിക്കുന്നതില്‍ക്കൂടി ഒരു അസുരനായ രാജാവിനെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഐതിഹ്യ കഥയനുസരിച്ച് തിരുവോണമെന്നാല്‍ മഹാബലിയുടെ ആത്മാവ് കേരളം ഒന്നാകെ തന്റെ…

വ്യാജ രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കബളിപ്പിച്ച ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

കോട്ടയം: വ്യാജ രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കബളിപ്പിച്ച ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നൽകാൻ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പിൽപെട്ട കർഷകർ അതിന്റെ പേരിൽ കടക്കെണിയിലാവുകയും ചെയ്തെന്ന പരാതിയിലാണ് പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ സ്റ്റേഷനിലായി 12 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്. നിലവിൽ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് തന്‍റെ…

തമിഴ്‌മക്കളുടെ കലൈഞ്ജര്‍ ഓര്‍മ്മയായി; മറീന ബീച്ചില്‍ അന്ത്യവിശ്രമം

തമിഴ്‌മക്കളുടെ കലൈഞ്ജര്‍ ഓര്‍മ്മയായി. മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്. അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തില്‍ സ്റ്റാലിന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ‘ഞാന്‍ നിങ്ങളുടെ കാല് പിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങി…

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ നവവധു മരിച്ചു; വരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷാര്‍ജ: നവവരനും വധുവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് വധു സംഭവസ്ഥലത്തുവെച്ച് മരിച്ചു. നവവരന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് നവവധുവിന്റെ ജീവന്‍ കവര്‍ന്നത്. തിങ്കളാഴ്ച ഷാര്‍ജയിലുണ്ടായ അപകടത്തിലാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ഷാര്‍ജയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹുയാം(25) എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലാഫിനൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഗുരുതര പരുക്ക് പറ്റിയ ജലാഫ് അല്‍ ഖ്വാസമി ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ നിന്നും എമിറേറ്റ്‌സ് റോഡിലൂടെ വാഹനം ഓടിച്ച് വരുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് ട്രാഫിക് നിയമം തെറ്റിച്ചതാണ് അപകടകാരണം. അതോടെ പിന്നില്‍ നിന്നും പെട്ടെന്ന് വന്ന ഒരു ട്രക്ക് വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍…

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (പുസ്തകാവലോകനം)

അമേരിക്കന്‍ മലയാള സാഹിത്യ ശാഖയിലെ ഇന്നത്തെ പ്രശസ്ത സാഹിത്യകാരനും കവിയും (അക്ഷരക്കൊയ്ത്ത്) സാഹിത്യ നിരൂപകനുമായ ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ ദ്വിതീയ സാഹിത്യ നിരൂപണ സമാഹാരമാണിത്. വളരെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണെന്ന് ഇവിടെ പറയുന്നതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ലെന്നു ഞാന്‍ സുദൃഢമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും. പദസൗകുമാര്യം തുളുമ്പുന്ന അവതരണശൈലിയും കുലങ്കഷമായ അവതരണ രീതിയും ഈ ഗ്രന്ഥത്തെ മഹത്വപൂര്‍ണ്ണമാക്കിയിരിക്കുന്നു. അപ്രകാരം ഉള്ള ഒരു ഗ്രന്ഥം വായിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഒരു അവലോകനം എഴുതാന്‍ നിമിത്തമായതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രഥമ വിമര്‍ശന ഗ്രന്ഥമായ ‘പയേറിയയിലെ പനിനീര്‍പ്പൂക്കള്‍’ അതും എനിക്ക് വായിക്കാന്‍ സാധിച്ചു. ഈ പുസ്തകത്തെക്കുറിച്ച് ഈ ലേഖകന്‍ ഒരു അവലോകനം എഴുതിയിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഡോ. നന്ദകുമാര്‍ എഴുതിയ അവലോകനത്തില്‍ ഈ പുസ്തകം പ്രവാസ സാഹിത്യ നിരൂപണത്തിലെ പ്രഥമ ഗ്രന്ഥമാണെന്നു അറിയിച്ചിട്ടുണ്ട്. ശരിയാണ്,…

അനുഷ്ക ശര്‍മ്മ എന്നു മുതലാണ് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയത്? ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌കയുമൊത്തുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഹിറ്റായി മാറാറുണ്ട്. കളിക്കിടെ ഗ്യാലറിയിലെത്തുന്ന അനുഷ്‌ക പലപ്പോഴും വാര്‍ത്തകളിലും ഇടം നേടാറുണ്ട്. ഇപ്പോഴിതാ വിരാടുമൊത്തുള്ള അനുഷ്‌കയുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ട്രോള്‍ ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കാരണം മറ്റൊന്നുമല്ല, നിയമം തെറ്റിച്ച് ഇന്ത്യന്‍ ടീമിനൊപ്പം ഫോട്ടോയെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാണാനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. പിന്നീട് ടീമിനും ഒഫീഷ്യല്‍സിനുമൊപ്പമെടുത്ത ഫോട്ടോയിലും അനുഷ്‌കയുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. താരങ്ങള്‍ക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങില്‍ എത്തുന്നതിന് നിയമപരമായി നിയന്ത്രണമുണ്ട്. മാത്രവുമല്ല ടീം ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താനും പാടില്ല. എന്നാല്‍ അനുഷ്‌കയ്ക്ക് വേണ്ടി ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഉയരുന്നത്. അനുഷ്‌ക…

മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 Dennis Lane, Farmers Branch, Texas 75234) വെച്ച് നടത്തുന്നു. “ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനുമായിരിക്കും. (വെളിപ്പാട് 21: 6, 7 ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പഠന ക്‌ളാസുകളും ധ്യാനങ്ങളൂം പ്രബന്ധങ്ങളും വിവിധ സമയങ്ങളില്‍ അവതരിക്കപ്പെടും. സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോക്ടര്‍ സക്കറിയസ് മാര്‍ അപ്രേം, റെവ. ഫാദര്‍. ഡോക്ടര്‍ തിമോത്തി തോമസ് (ടെനി അച്ചന്‍ ), റെവ. ഫാദര്‍. ജോര്‍ജ് പൗലോസ് (താമ്പാ, ഫ്‌ളോറിഡ) എന്നിവര്‍ ക്ലാസുകള്‍…