ലോകപ്രശസ്ത സാഹിത്യകാരനും നോബേല്‍ ജേതാവുമായ നയ്പോള്‍ അന്തരിച്ചു; 85 വയസ്സായിരുന്നു

ലണ്ടന്‍: ലോകപ്രശസ്ത സാഹിത്യകാരനും നോബേല്‍ ജേതാവുമായ നയ്പോള്‍ അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. ലോകസാഹിത്യ ചക്രവാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനായിരുന്നു വി.എസ്. നയ്‌പോള്‍ (85). 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. മുപ്പതിലധികം പുസ്തകങ്ങളില്‍ രചിച്ചു. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. സാര്‍വലൗകികമായ കഥയാണ് എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്ന പുസ്തകത്തിനാധാരം. സ്വന്തമായി ഒരു വീടുണ്ടാക്കാനായി അസംതൃപ്തനായ ഒരു വ്യക്തി നടത്തുന്ന എണ്ണമറ്റ ശ്രമങ്ങളാണ് ഈ കഥ പറയുന്നത്. മൂന്നാം ലോക ജീവിതത്തിന്റെ ദുരന്തങ്ങളാണ് നയ്‌പോളിന്റെ നോവലുകളുടെയും യാത്രാ വിവരണങ്ങളുടെയും ഉള്ളടക്കം. ഇക്കാരണങ്ങള്‍ കൊണ്ട് പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രയോക്തവായി നയ്പാളിനെ…

ഒരു പിതാവിന്റെ ക്രൂരത മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിക്കുന്നത്; രണ്ടു കുട്ടികളെ നിര്‍ദ്ദയം കഴുത്തറുത്തു കൊന്ന പിതാവ് ജീന്‍ പിയറ് ഡൊസോകയെ പോലീസ് അറസ്റ്റു ചെയ്തു

ഹൂസ്റ്റണ്‍: ഒരു പിതാവ് ഇത്രയും ക്രൂരനാകുമോ എന്ന് മനഃസ്സാക്ഷിയുള്ളവര്‍ ചോദിച്ചേക്കാം. എന്നാല്‍, മനുഷ്യമനസ്സുകളെ മരവിപ്പിക്കും‌വിധം ഈ പിതാവ് രണ്ടു മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഹ്യൂസ്റ്റണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പിതാവ് മക്കളെ കൊലപ്പെടുത്തിയത്. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. എട്ടു വയസുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസുകാരിയായ അന്ന ബെല്‍ എന്നിവരെയാണു പിതാവ് ജീന്‍ പിയര്‍ ഡൊസോക നിക്ഷ്‌കരുണം കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ സബീന്‍ എന്റ്റോംഗോയാണ് ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറക്കാന്‍ തുടങ്ങിയപ്പോള്‍ എട്ടു വയസുകാരനായ മകന്‍ തേങ്ങികരഞ്ഞെന്നും ‘അച്ഛാ, എന്നോട് ക്ഷമിക്കണം’ എന്നു യാചിച്ചുകൊണ്ടിരുന്നതായും ഇയാള്‍ ചോദ്യം…

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ 31നെതിരെ 38 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു; അര്‍ജന്റീന സെനറ്റ് ബില്‍ തള്ളി

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന സെനറ്റ് തള്ളി. പതിനാറുമണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് തീരുമാനം. 14 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കാനുള്ള ബില്ലാണ് 31നെതിരേ 38 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും ബലാത്സംഗത്തിന് വിധേയരായവര്‍ക്കും മാത്രമാണ് അര്‍ജന്റീന ഗര്‍ഭച്ഛിദ്രത്തിന് അനുമതിനല്‍കുന്നത്. അതേസമയം, ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബില്ലിനെ അനുകൂലിക്കുന്ന സംഘടനകളും വ്യക്തമാക്കി. ഇത് അര്‍ജന്റീനയുടെ പൊതു ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയരായ ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വര്‍ഷവും അര്‍ജന്റീനയിലെ ആശുപത്രികളിലെത്തുന്നത്. 2016ല്‍മാത്രം ഇങ്ങനെ 43 സ്ത്രീകള്‍ മരിച്ചെന്നും സംഘടനകള്‍ പറഞ്ഞു. റോമന്‍ കാത്തലിക് വിശ്വാസികള്‍ കൂടുതലുള്ള അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ബില്‍ നിയമമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരികയാണ്. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തിരുന്ന പ്രസിഡന്റ് മൗറീഷ്യോ മക്രി വിഷയം കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടുകയും ജൂണില്‍ കോണ്‍ഗ്രസിന്റെ അധോസഭയില്‍ ബില്‍ പാസാകുകയും ചെയ്‌തോടെ സ്ത്രീകളുടെ…

മെക്കാനിക്ക് തട്ടിയെടുത്ത് പറന്ന വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണു

വാഷിംഗ്ടണ്‍: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനം വിമാനത്തിന്റെ മെക്കാനിക് റാഞ്ചി.  വാഷിംഗ്ടണ്‍ ഡി.സി.യിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് മെക്കാനിക് വിമാനവുമായി കടന്നു കളഞ്ഞത്. യാതൊരു അനുമതിയും വാങ്ങാതെ വിമാനം ഉയര്‍ന്നതോടെ അധികൃതര്‍ പരിഭ്രാന്തരാകുകയും ചെയ്തു. പക്ഷേ പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണു. വിമാനം പറപ്പിക്കുന്നതിനെക്കുറിച്ച് കൃത്യമായ അറിവൊന്നും ഇല്ലാതെയാണ് മെക്കാനിക് വിമാനം നിയന്ത്രിച്ചത്. അതാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവം ഭീകരാക്രമണമാണെന്നതിനു തെളിവുകളില്ലെന്നും ആത്മഹത്യയാണെന്നും അധികൃതര്‍ അറിയിച്ചു. മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും പിയേര്‍സ് കൗണ്ടി ഷെരീഫ് പോള്‍ പാസ്റ്റര്‍ പറഞ്ഞു. വിമാനത്തെ രണ്ടു എഫ്-15 എസ് സൈനിക വിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അവയ്ക്ക് അപകടത്തില്‍ പങ്കില്ലെന്നു സിയാറ്റിലിലെ കിറോ 7 ന്യൂസ് സ്റ്റേഷന്‍ അറിയിച്ചു. അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ എയര്‍ ക്യു400 എന്ന…

കൊളംബസ് നസ്രാണി കപ്പ്- തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും

ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സി.എന്‍.സി. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 18-ാം തീയതി ഡബ്ലിന്‍ ഏവറി ഫീല്‍ഡ്‌സില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും മിഷന്‍ മെമ്പേഴ്‌സിനെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സി.എന്‍.സി. ഇത്തവണ മിഷന് പുറത്തുള്ള മൂന്ന് ടീമുകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് നടത്തുവാന്‍ സാധിക്കുന്നു എന്നുള്ളത് ഒരു വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഡെവ് കെയര്‍ സൊല്യൂഷന്‍സ് ആണ് പ്രധാന സ്‌പോണ്‍സര്‍ ഈ വര്‍ഷം മിഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകള്‍ക്ക് പുറമേ സെന്റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രഗേഷന്‍, ഒഹായോ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രഗേഷന്‍, സിന്‍സിനാറ്റി സീറോ മലബാര്‍ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ടീമുകളും പങ്കെടുക്കുന്നു. വിന്നേഴ്‌സ് ടീമിന് ട്രോഫികളും ഗോള്‍ഡ് മെഡലും റണ്ണേഴ്‌സ് അപ്പ് ടീമിന് സില്‍വര്‍…

ലാന റീജിയണല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഫിലാഡല്‍ഫിയ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വെന്‍ഷന്‍ 2018 ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലഡല്ഫിയയിലുള്ള ‘ക്‌ളീന്‍ലൈഫ് സെന്ററില്‍ ‘ (KLEINLIFE CENTER, 10100 JAMISON AVE., PHILADELPHIA, PA 19116 ) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിലേക്കായി, സാഹിത്യത്തിലും സംഘടനാപാടവത്തിലും കഴിവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭ വ്യക്തികളെ ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രഗത്ഭ പത്രപ്രവര്‍ത്തകനും തികഞ്ഞ ഭാഷാസ്‌നേഹിയും ആയ ജോര്‍ജ് നടവയലും, അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവും, സംഘാടകനും ലാനയുടെ സഹയാത്രികനുമായ അശോകന്‍ വേങ്ങശ്ശേരിയും യഥാക്രമം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണും , കണ്‍വെന്‍ഷന്‍ കണ്‍വീനറും ആയി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. പ്രൊഫസര്‍ കോശി തലക്കല്‍, മുരളി ജെ.നായര്‍, അനിത പണിക്കര്‍, നീന പനക്കല്‍, സോയ നായര്‍, തുടങ്ങി കര്‍മ്മനിരതരായ ഒരു കൂട്ടം ഭാഷാസാഹിത്യ സ്‌നേഹികളുടെ കൂട്ടായ…

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം; ജോസ് ഇടിയാലിയും, നിണല്‍ മുണ്ടപ്ലാക്കനും നാലാം തവണയും റഫറിമാര്‍

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍ ക്ലബ്ബിനും, ചിക്കാഗോയിലെ വടംവലി പ്രേമികള്‍ക്കും രണ്ടു പേരുകളെ ഉള്ളൂ. ശ്രീ. ജോസ് ഇടിയാലിയും ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും. അങ്കത്തട്ടിലെ കമ്പകയറില്‍ മല്ലന്മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍, ആവേശത്താല്‍ ആര്‍പ്പുവിളികളും ആരവങ്ങളും ഉയരുമ്പോഴും യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ കമ്പകയറിലെ റിബണില്‍ മാത്രം കണ്ണും മനസ്സും അര്‍പ്പിച്ച് അര്‍പ്പണബോധത്തോടും നീതിപൂര്‍വ്വം മത്സരം നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷവും യാതൊരു പിഴവും വരുത്താത്ത രണ്ടു വ്യക്തികളാണ് നിണല്‍ മുണ്ടപ്ലാക്കനും, ജോസ് ഇടിയാലിയും എന്ന് സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍

കാലിഫോര്‍ണിയ: പഴമയും പാരമ്പര്യവും ഉന്നതനിലവാരവും കൊണ്ട് ഇന്ത്യയിലെ ഒന്നാംകിട സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിന് ആഗോള പെരുമയുണ്ടാക്കാന് അമേരിക്കയിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമം സിലിക്കണ്‍വാലിയിലും വാഷിംഗ്ടണ്‍ ഡിസിയിലും നടത്തുന്നു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ സി.ഇ.റ്റിഅലൂമ്‌നി അസോസിയേഷന്റെ കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡിസി, ഘടകങ്ങളാണ് സംഘാടകര്‍. ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടക്കുന്ന സംഗമത്തില്‍ ലോകമെമ്പാടുമുള്ള അഞ്ഞൂറോളം പൂര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രസിഡന്റ് ജെ ചാക്കോ കീഴാഞ്ഞിലി അറിയിച്ചു. ഇതിന് മുന്നോടിയായി വാഷിങ്ടണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെ സംഗമം നടക്കുന്നുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍് നിന്ന് പ്രത്യേകം ടൂര് തന്നെ ഒരുക്കികഴിഞ്ഞു. അമേരിക്കയില്‍ നടക്കുന്ന ഈരണ്ടു സംഗമങ്ങളും സിഇടിയെ ആഗോളതലത്തില്‍ ഒരു ബ്രാന്‍ഡ് ആക്കിമാറ്റുക എന്നലക്ഷ്യത്തോടെയാണ്. സി.ഇ.റ്റി അലൂമ്‌നി ഗ്ലോബല്‍ മീറ്റ് എന്ന് പേരിട്ട ഈ…

വിശ്വാസദീപ്തി നിറപ്രഭ ചൊരിഞ്ഞു; സീറോ മലങ്കര കണ്‍വെന്‍ഷന് കൊടിയിറങ്ങി

സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: വിശ്വാസ നിറദീപം പ്രഭപരത്തിയ മൂന്നുദിനങ്ങള്‍;സഭാപിതാവ് മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ തെളിയിച്ച നിലവിളക്കില്‍ നിന്നു പടര്‍ന്ന ദീപം അല്‍മാവിന്റെ അഗ്‌നിയായി സമൂഹത്തില്‍ പെയ്തിറങ്ങി. കണക്ടിക്കട്ടിലെ സ്റ്റാഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ അഞ്ചു വരെ നടന്ന പത്താമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ വിശ്വാസ ദൃഢതയുടെയും പ്രാത്ഥനാ മഞ്ജരികളുടെയും അഗ്‌നിയായി ജ്വലിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി പങ്കെടുത്ത 850-ല്‍പ്പരം പേരാണ് യേശുക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസതീവ്രത ദൃഢപ്പെടുത്തി ആല്‍മീയ നിര്‍വൃതിയില്‍ മടങ്ങിപ്പോയത്. സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സഭാപിതാക്കന്മാരും വൈദികരും അല്‍മായ നേതൃത്വവും നയിച്ച നടത്തിയ ത്രിദിന…

നിങ്ങള്‍ ഒരു നല്ല മനുഷ്യനാണോ ? (ലേഖനം): തോമസ് കളത്തൂര്‍

നല്ല മനുഷ്യന്‍ എന്നതിന്റെ ആഴത്തിലേക്കും മാനദണ്ഡങ്ങളിലേക്കും കടന്നു ചിന്തിക്കുന്നില്ല. ലളിതമായ ഒരു ചോദ്യം എന്ന് മാത്രം കരുതുന്നു. ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും. ഈ ചോദ്യം എന്നോടാണെങ്കില്‍ സത്യസന്ധമായ എന്റെ ഉത്തരം “അങ്ങനെ ആകാനാണ് ഞാന്‍ ഇപ്പോഴും ശ്രമിക്കുക” എന്നാണ്. അതിനു സാധിക്കാതെ വരുന്നത് എന്റെ മാത്രം തോല്‍വിയായി കാണുന്നു. അതിനു സാഹചര്യങ്ങളെയോ വൈകാരികതെയോ ഒന്നും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്റെ ധാരണകളും എന്റെ ആവശ്യങ്ങളും എന്നെക്കൊണ്ടു അത് ചെയ്യിക്കുന്നു. എനിക്ക് എന്റെ ശരീരത്തിനോടും എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ രാജ്യത്തിനോടും ഈ ലോകത്തിനോടും ചില കടപ്പാടുകളൊക്കെ ഉണ്ട്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മുന്‍ഗണനകള്‍ക്കും ചില മാനദണ്ഡങ്ങള്‍ക്കും അടിസ്ഥാനപ്പെട്ടായിരിക്കും നടപ്പില്‍ വരുത്തുക എന്ന് മാത്രം. ജീവിതം അനുദിനം കൂടുതല്‍ കൂടുതല്‍സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഓരോ നിമിഷവും ഇത്തരം വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. എനിക്ക് എന്റെ ശരീരത്തെ കഴിയുംവിധം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത്…