ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‌സ് ഡേ ആഘോഷിച്ചു

ഡേവി, ഫ്‌ളോറിഡ: പ്രളയദുരന്തത്തില്‍ വേദനിക്കുന്ന േകരളത്തിലെ ജനതകളോട് പങ്കുചേര്‍ന്ന് ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ഡേവി മഹാത്മാഗാന്ധി സ്ക്വയറില്‍, കേരളചാപ്റ്റര്‍ പ്രസിഡന്റ് അസ്സീസ്സി നടയില്‍ന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍, കേരളത്തിലെ പ്രളയദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിന് മറ്റു സംഘടനകളുമായിചേര്‍ന്ന് സഹകരിക്കുന്നതിനു തീരുമാനിച്ചു. ഐഎന്‍ഓസി നാഷണല്‍ വൈസ് പ്രസിഡന്റ ്‌ഡോ. മാമന്‍ സി ജേക്കബ് കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി എല്ലാ സഘടനകളുമായി നിരുപാധികംസഹകരിക്കണമെന്നു ആവശ്യപ്പെട്ടു. ഫൊക്കാന മുന്‍ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പ്രസംഗിച്ചു. ഡെട്രോയിറ്റില്‍ നിന്നും സന്ദര്‍സഹിക്കുന്ന ജെയിംസ് കുരീക്കാട്ടില്‍ യോഗത്തില്‍ ആശംസ അറിയിച്ചു. അമല പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍ യോഗത്തില്‍ പ്രസംഗിച്ചു. കേരത്തിലേക്കു രക്ഷാപ്രവര്‍ത്തിനായി കൂടുതല്‍ സൈന്യങ്ങളെ അയക്കണമെന്ന് സെക്രട്ടറി സജി സക്കറിയാസ് ആവശ്യപ്പെട്ടു. മിയാമിയിലെ മലയാളികളുടെ മാതൃതുല്യയായ കുഞ്ഞമ്മ കോശിയുടെ നേതൃത്വത്തില്‍ മഹാത്മാപ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തി. മുന്‍ പ്രധനമന്ത്രി അടല്‍ബഹാരി വാജ്പായിയുടെ നിര്യയനത്തില്‍ അനുശോചനരേഖപ്പെടുത്തി. സജിസക്കറിയാസ് നന്ദി…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഘോഷിച്ചു

ഓഗസ്റ്റ് 9 വ്യയാഴാഴ്ച പരേതരെ സ്മരിച്ചു റെവ .ഫാ .റോയി മൂലേച്ചാലില്‍ (ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി )റെവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍ (ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി )വി കുര്‍ബ്ബാന അര്‍പ്പിച്ചു .റെവ .ഫാ .റോയി മൂലേച്ചാലില്‍ വചന സന്ദേശം നല്‍കുകയും മുഖ്യ കാര്‍മ്മികനുമായിരുന്നു . ആഗസ്റ്റ് 10 വെള്ളിയാഴ്ച ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍ തിരുന്നാള്‍ കൊടിയേറ്റു നടത്തുകയും വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ,വചന സന്ദേശം നല്‍കുകയും പ്രസുദേന്തി വാഴ്ച്ച നടത്തുകയും ചെയ്തു .ഇടവക ജനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു . ആഗസ്റ്റ് 11 ശെനിയാഴ്ച ലദീഞ്ഞും വി കുര്‍ബ്ബാനയും വാഴ്‌വും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി അസ്സി .വികാരി റെവ .ഫാ .ബിന്‍സ് ചേത്തലിലിന്റെ…

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം റദ്ദാക്കി

ന്യൂയോര്‍ക്ക്: റോക്‌ലാന്റ് കൗണ്ടിയിലെ മലയാളികളുടെ കൂട്ടായ്‌മയായ ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് ലൈസി അലക്സ് അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ചു ജീവന്‍ മാത്രം വാരിപ്പിടിച്ചുകൊണ്ട് പാലായനം ചെയ്യുന്ന വേളയില്‍ ഇവിടെ ഓണം ആഘോഷിക്കുവാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് ലൈസി പറഞ്ഞു. അവരവരുടെ കഴിവനുസരിച്ചു ദുരന്തത്തില്‍ പെട്ടുഴലുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഓരോ അംഗങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സംഘടനകള്‍ ദുരിതാശ്വാസ നിധി സമാഹരിക്കുന്നുണ്ടെന്നും എച്ച്‌വി‌എം‌എ അംഗങ്ങള്‍ കേന്ദ്ര സംഘടനയായ ഫൊക്കാനയില്‍ കൂടി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സജി പോത്തന്‍ അഭ്യര്‍ത്ഥിച്ചു.

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കുന്നു

ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെപ്തംബര്‍ 2-ാം തിയ്യതി നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ എല്ലാ അംഗങ്ങളോടും പ്രസിഡന്റ് കരുണാകരന്‍ പിള്ള അഭ്യര്‍ഥിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഓണാഘോഷ ചടങ്ങുകള്‍ക്കായി നീക്കിവെച്ചിരുന്ന തുകയും എന്‍‌ബി‌എ അംഗങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ്‌ മേനോന്‍ അറിയിച്ചു. കേരളത്തിലേക്ക് അടിയന്തിരമായ സഹായമാണ് ആവശ്യമെന്നും, അതുകൊണ്ട് എത്രയും വേഗം എന്‍.ബി.എ.യുടെ ഫണ്ടിലേക്ക് സഹായം എത്തിക്കണമെന്നും ട്രഷറര്‍ പ്രഭാകരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് പിക്നിക് നടത്തി

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്നിക് ആഗസ്റ്റ് 11 ശനിയാഴ്ച്ച ബക്സ്കൗണ്ടിയിലെ കോര്‍ ക്രീക്ക് പാര്‍ക്കില്‍ നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നുവെങ്കിലും കുട്ടികളടക്കം ധാരാളം പേര്‍ പിക്നിക്കില്‍ പങ്കെടുത്ത് തങ്ങളുടെ കായിക കഴിവുകള്‍ പ്രകടിപ്പിച്ചു. പാര്‍ക്കിലെ 11ാം നമ്പര്‍ പവിലിയനില്‍ രാവിലെ പത്തരമണിക്കു ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഉല്‍ഘാടനം ചെയ്ത പിക്നിക്കിനോടനുബന്ധിച്ച് വിവിധ കായികമല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ ഉണ്ടായിരുന്നു. ഇടവകയിലെ യുവജനങ്ങളും, അഡള്‍ട്ട് വോളന്‍റിയേഴ്സും മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്തു. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍ പാസിങ്ങ്, ബാഡ് മിന്‍റണ്‍, ഷട്ടില്‍ കോക്ക്, ബാസ്കറ്റ്ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫികള്‍ പിക്നിക്ക് സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്തു. ഇടവകയിലെ ഹോസ്പിറ്റാലിറ്റി ടീമിന്‍റെ മേല്‍നോട്ടത്തില്‍ രുചികരമായ ബാര്‍ബിക്യു…

കെ.സി.എഫ്. ഓണാഘോഷം റദ്ദാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കും

ന്യൂജേഴ്സി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് കൈത്താങ്ങാകുവാനായി കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്) അടുത്ത ആഴ്ച്ച നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കി. ഓണാഘോഷങ്ങള്‍ക്കായി സ്വരുക്കൂട്ടിയ മുഴുവന്‍ തുക ഉള്‍പ്പെടെ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഇന്നലെ ചേര്‍ന്ന കെ.സി എഫ് നേടി.നേതൃ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കോശി കുരുവിള സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് , രക്ഷാധികാരി ടി.എസ്. ചാക്കോ എന്നിവര്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ പ്രളയ ദുരിതത്തില്‍ കഴിയുമ്പോള്‍ ഇവിടെ നാം ഓണം ആഘോഷിക്കുന്നതില്‍ ഔചിത്യമില്ലെന്ന തിരിച്ചറിവാണ് ചില നഷ്ടങ്ങള്‍ സഹിച്ചിട്ടാണെങ്കില്‍ക്കൂടി ഓണാഘോഷം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍കൂ ട്ടിതീരുമാനിച്ച ഓണാഘോഷം റദ്ദാക്കിയതില്‍ ഖേദിക്കുന്നതായും അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുമെന്നു കരുതുന്നതായും പ്രസിഡണ്ട് കോശി കുരുവിള സെക്രട്ടറി ഫ്രാന്‍സിസ് ഫ്രാന്‍സിസ് കാരക്കാട്ട് എന്നിവര്‍ പറഞ്ഞു.കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ന്യൂജേഴ്‌സിയിലെ നല്ലവരായ…

മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ?: സാംസി കൊടുമണ്‍

ആഗസ്റ്റ് 12-ാം തീയ്യതി വൈകിട്ട് അഞ്ചു മണിക്ക് കെ.സി.എ.എന്‍.എയില്‍ വര്‍ഗീസ് ചുങ്കത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, അന്ന മുട്ടത്തിന്റെ “ജീവന്റെ ഈണങ്ങള്‍” എന്ന കൃതിയുടെ വെളിച്ചത്തില്‍ “മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ” എന്ന വിഷയം ചര്‍ച്ച ചെയ്തു. സമകാലിന ഇന്ത്യന്‍ രാഷ്ട്രിയത്തെ ബഹുദൂരം നയിച്ച എം. കരുണാനിധിക്കും, ഇന്ത്യന്‍ വംശജനായ നൊബേല്‍ പുരസ്കാര ജേതാവായ വി.എസ്. നയ്പാളിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു. മുട്ടത്തു വര്‍ക്കിയുടെ മരുമകള്‍ അന്ന മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍ എന്ന ഓര്‍മ്മക്കുറിപ്പ്, മുട്ടത്തു വര്‍ക്കിയുടെ വ്യക്തി ജീവിതത്തിലേക്ക് ഏറെ വെളിച്ചം വീശുന്നതാണന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തില്‍ അന്ന മുട്ടത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇന്ന് ഈ ചര്‍ച്ചക്ക് വഴിയൊരിക്കിയതെന്നും അദ്ദേഹം പറഞ്ഞു. 71-ാം പേജില്‍ പറയുന്നു; “… എന്നാല്‍ മലയാള സാഹുത്യസാംസ്കാരിക രംഗം വേണ്ട രീതിയില്‍…

ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം; നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ചെങ്ങന്നൂരില്‍ നിന്ന് രക്ഷപ്പെട്ടവര്‍

ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് രക്ഷപ്പെട്ടവര്‍ അതീവ ഗുരുതരമാണ് ചെങ്ങന്നൂരിലെ സ്ഥിതി. ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിലുള്ളവര്‍ക്ക് മാത്രം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് നാട്ടുകാര്‍ മാത്രമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നതിനിടെ പുറത്തു വരുന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ്. പ്രളയത്തില്‍ മുങ്ങി അഞ്ച് ദിവസമായിട്ടും ഒരു സഹായം പോലും എത്താത്ത ഇടങ്ങളും ചെങ്ങന്നൂരിലുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ പാണ്ടനാട് ഏതാണ്ട് 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ചെങ്ങന്നൂരില്‍ മരിച്ചവരുടെ എണ്ണം 21ആയി എന്നാണ് സൂചന.രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന നിലയിലാണ് പാണ്ടനാട് കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് നാല് പേരുടെ…

ദിലീപും അമല പോളും നേരിട്ടെത്തി; ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

അപ്രതീക്ഷിതമായി വന്നു ഭവിച്ച പേമാരിയും മഹാപ്രളയവും കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ടോവിനോയും ജയസൂര്യയും ഇന്ദ്രജിത്തും പൃഥിരാജുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാക്കളായ ദിലീപും അമലപോളും നേരിട്ട് കടകളില്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുകള്‍ വാങ്ങിച്ചു നല്‍കിയത്. ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കു പറ്റിയതിനാല്‍ പ്ലാസ്റ്റര്‍ ധരിച്ചുകൊണ്ടായിരുന്നു അമലാ പോള്‍ കടകളില്‍ എത്തിയത്. ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചു.  

ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന്; പതിനൊന്ന് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ കേരളത്തില്‍ വീണ്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്ബലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍. 9495998258 എന്ന വാട്സാപ്പ് നമ്ബരും പ്രവര്‍ത്തനസജ്ജമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിലും എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനീയര്‍…