അടിപൊളി അവതാരങ്ങളും, അവരുടെ തേര്‍വാഴ്ച്ചകളും (ലേഖനം)

ഇത് അടിപൊളിയുടെ കാലമാണ്. ഏതു രംഗവും ഇന്ന് കുതിച്ചു പായുന്നത് അടിപൊളിയെ കൂട്ട് പിടിച്ചുകൊണ്ടാണ്. മതവും, രാഷ്ട്രീയവും, മാത്രമല്ലാ, സിനിമയും, സാംസ്കാരികവും, കലയും, സാഹിത്യവുമെല്ലാം ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അടിപൊളിയില്‍ ആരാധകരെ വീഴ്ത്തുക എന്നത് വളരെ എളുപ്പമാണ്. സേവന മേഖലകള്‍ എന്ന മേലെഴുത്തിനടിയില്‍ തകൃതിയായി ബിസ്സിനസ്സ് നടത്തി ലാഭം കൊയ്യുന്നവര്‍ക്ക് ഒരുപക്ഷേ, അവരുടേതായ ന്യായങ്ങളുണ്ടാവാം. എന്നാല്‍ അദ്ധ്യാത്മിക നേതാക്കന്മാര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ( അങ്ങിനെ ഒരു കൂട്ടരുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.) അടിപൊളിയെ കൂട്ട് പിടിക്കേണ്ടി വരുന്നു എന്നതും, അത് അവരുടെ ഭൗതിക നേട്ടങ്ങള്‍ക്ക് വളമായിത്തീരുന്നു എന്നതും ഒരു വിരോധാഭാസമായിത്തന്നെ നില നില്‍ക്കുകയാണ്!. ആചാരാനുഷ്ഠാനങ്ങളുടെ ഈറ്റില്ലമായ ഭാരതത്തില്‍ എന്തും,ഏതും എളുപ്പം വിറ്റഴിക്കാവുന്നതേയുള്ളു. ആരാധകരുടെ വലിയ കൂട്ടങ്ങള്‍ എന്തിനെയും, ഏതിനെയും നെഞ്ചിലേറ്റുവാന്‍ കച്ചകെട്ടി നില്‍ക്കുകയാണവിടെ. സിനിമാ താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, അവരെ പൂജാമുറികളില്‍ വച്ച് പൂജിക്കുകയും ചെയ്യുന്ന…

ക്‌നാനായ റീജിയന്‍ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ പള്ളിയില്‍ വച്ച് ചിക്കാഗോ രൂപത ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികര്‍, സന്യസ്തര്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, ഡി.ആര്‍.ഇ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സെപ്തംബര്‍ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേര്‍ന്നു അര്‍പ്പിച്ച സമൂഹബലിയില്‍ സെ.മേരിസ് ഇടവക വികാരിയും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, ഭാവി കര്‍മപരിപാടികള്‍ തുടങ്ങി ക്‌നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദൃ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങില്‍…

പ്രസാദ് ജേക്കബ് (അനിയന്‍, 62) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പുല്ലാട് പുന്നക്കല്‍ പരേതനായ പി. ജെ ജേക്കബ് -ചിന്നമ്മ ദമ്പതികളുടെ മകന്‍ പ്രസാദ് ജേക്കബ് (അനിയന്‍, 62 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 4 നു രാവിലെ 9 മണിക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസംബ്ലി (ICA) യുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടും. ഭാര്യ: ഓമനപ്രസാദ് റാന്നി പ്ലാക്കുട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ ചെറിയാന്‍, സ്‌റ്റെഫി പ്രസാദ്. മരുമകന്‍: റോബിന്‍ ചെറിയാന്‍.

ജോഷി എന്ന യുവപ്രതിഭയുടെ ‘മഴയൊരു നിറവായ്‌ നിറയുന്നു’ എന്ന ഗാനം ഹിറ്റാവുന്നു

(ഫേസ്‌ ബുക്ക്‌ കൂട്ടായ്‌മയായ ഗോഡ്‌സ്‌ ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമ മഴയ്‌ക്ക്‌ മുന്നെയിലെ `മഴയൊരു നിറവായ്‌ നിറയുന്നു` എന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ തരംഗമാകുകയാണ്‌. വരികള്‍ രചിച്ചത്‌ കട്ടപ്പന കാല്‍വരി മൌണ്ട്‌ സ്വദേശിയും യുവപ്രതിഭയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത സംഗീത സംവിധായകന്‍ സച്ചിന്‍ ബാലു ആണ്‌. ആലാപനം ശ്രീരാം കെ ദാസ്‌. സിനിമ സംവിധാനം രെഞ്ചിത്‌ പൂമുറ്റം. വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു) മഴ …. മഴ… മഴ… മഴ… മഴ… പൊടിമഴ…പുതുമഴ… നറുമഴ… നിറമഴ മഴ… മഴ… മഴ…മഴ… മഴയൊരു നിറവായ്‌ നിറയുന്നു…. മഴയൊരു കുളിരായ്‌ പൊഴിയുന്നു… മഴയറിയാതെ മഴയോടലിയാം വഴിയറിയാതെ വഴിയേ അലയാം മഴയുടെ കൂടെ കൂടണയാം… മഴയോടൊപ്പം വീടണയാം… മഴയൊരു വഴിയായ്‌ പൊഴിയുന്നു… വഴിയൊരു പുഴയായ്‌ ഒഴുകുന്നു… പുഴയൊരു കടലായ്‌ ചേരുന്നു… കടലൊരു കനലായ്‌…

ദുരിതബാധിതര്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം

മലപ്പുറം: പ്രളയ കാലത്ത് മനുഷ്യര്‍ കോര്‍ത്ത കൈകള്‍ എല്ലാകാലത്തും അഴിയാതെ നിലനില്‍ക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്. സഹജീവികള്‍ക്കൊപ്പം പരിസ്ഥിതിയേയും സ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നല്‍കുന്ന പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്‌ഘാടനം മമ്പുറം എ.ആര്‍ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, നോട്ട്ബുക്ക് അടക്കമുള്ള പഠനോപരണങ്ങള്‍ വിതരണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ.എം.എ ഹമീദ്, എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുസമദ്, എഫ്.ഐ.ടി.യു മണ്ഡലം കണ്‍വീനര്‍ എം.കെ അലവി എന്നിവര്‍ സംസാരിച്ചു. സക്കീറലി അരീക്കന്‍ സ്വാഗതവും പി.പി നിഹാദ് നന്ദിയും പറഞ്ഞു.

“സാംസ” ബഹ്റൈന്‍ കേരള പുനര്‍നിര്‍മ്മാണത്തിന് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിക്ക് കൈമാറി

പ്രളയത്തിൽ നശിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി “സാംസ” സാംസകാരിക സമിതി ബഹ്‌റൈന്‍ പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ വേതനം നല്‍കി സമാഹരിച്ച തുക കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സാംസ ഉപദേശക സമിതി അംഗം ബാബുരാജന്‍ മാഹി കൈമാറി. സാംസയുടെ സീനിയര്‍ മെമ്പർ മോഹനന്‍ തൃശൂര്‍, ഹംസ കെ.ടി., വിമന്‍സ് വിംഗ് മുന്‍ പ്രസിഡണ്ട് ശ്രീമതി സറീന ഹംസ, ശ്രീമതി പ്രേമ ബാബുരാജ്, ശ്രീമതി സുജ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വഴിയോര കച്ചവടക്കാര്‍ സംഭാവന നല്‍കി

മലപ്പുറം: ജില്ലയിലെ വഴിയോര കച്ചവടക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച സംഭാവന വഴിയോര കച്ചവട ക്ഷേമസമിതി -എഫ് ഐ ടിയു ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മംഗലം ജില്ലാ കലക്ടര്‍ അമിത് മീണക്ക് കൈമാറി. എഫ് ഐ ടിയു ജില്ലാ പ്രസിഡണ്ട് ആരിഫ് ചൂണ്ടയില്‍, വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ സെക്രട്ടറി അഹമ്മദ് അനീസ്, ട്രഷറര്‍ ഹബീബുറഹ്മാന്‍ പൂക്കോട്ടുര്‍ എന്നിവരും സന്നിഹിതരായിരുന്നു.

മണിരത്നം തിരിച്ചറിഞ്ഞ അഭിനയ പ്രതിഭ.. ഇത് അപ്പാനി ശരത് അഭിനയം കൊണ്ട് തിളങ്ങുന്ന കാലം…!

അപൂര്‍വ്വതയാണ് മലയാളത്തില്‍ നിന്നൊരു നടന്‍ തമിഴിലെത്തി തിളങ്ങുക എന്നത്, അതിനാദ്യം സംവിധായകന്‍ തിരിച്ചറിഞ്ഞ് ആ വേഷം നല്‍കണം, അത് മണിരത്നവും നമ്മുടെ അപ്പാനി ശരത്തും ആയാലോ…? സംശയം വേണ്ട, അവിടെയും ശരത്ത് പൊളിച്ചു.. ശാരീരിക ഘടനയ്ക്ക് അപ്പുറം കഥാപാത്രമായി ഉള്‍ക്കരുത്തു നല്‍കാന്‍ തനിയ്ക്കു കെല്‍പ്പുണ്ടെന്ന് അപ്പാനി രവിയിലൂടെ നമുക്ക് കാട്ടി തന്ന ശരത് തമിഴ് സിനിമയെയും വിസ്മയിപ്പിച്ചു കഴിഞ്ഞു. ഒട്ടനവധി മികച്ച പ്രോജക്റ്റുകളാണ് അപ്പാനി ശരത്തിനെ കാത്ത് ഈ വര്‍ഷമുളളത്. ചെക്ക ചുവന്റെ വാനത്തിനു ശേഷം സണ്ടക്കോഴി 2 ല്‍ പ്രധാന വില്ലനായെത്തുന്നു. നെല്ല്, ഓട്ടോ ശേഖര്‍, കോണ്ടസ തുടങ്ങി വ്യത്യസ്ത കഥാപാത്രങ്ങളുടെ നിര തന്നെ ഒരുങ്ങി കഴിഞ്ഞു. വന്ന വഴി മറക്കാതെ എന്നും പുതുമയെ പ്രോത്സാഹിപ്പിക്കുന്ന യുവപ്രതിഭയില്‍ നിന്നും ഇനിയും അത്ഭുതങ്ങള്‍ കാത്തിരിയ്ക്കുകമാണ് മലയാളി പ്രേക്ഷകരും സിനിമാ ലോകവും…

കാക്കിക്കുള്ളില്‍ നിന്നൊരു താരാട്ട്

കാക്കിക്കുള്ളില്‍ കലാകാരന്മാരുള്ള നിരവധി പോലീസുകാര്‍ ഈ ലോകത്തുണ്ടെന്ന് പലരും തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹൈദരാബാദിലെ മൂസാപ്പേട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്മാനാണ് ‘കാക്കിക്കുള്ളില്‍ താരാട്ടു’ള്ള പോലീസുകാരനെന്ന പേരില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രമാ രാജേശ്വരി ഐപിഎസ് ആണ് ചിത്രം ട്വീറ്റ് ചെയ്തത്. മെഹ്ബൂബ് നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളെജില്‍ നടന്ന സ്‌റ്റൈപ്പെന്‍ഡറി കേഡറ്റ് ട്രെയ്‌നീ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാന്‍ ഒരു സ്ത്രീയെത്തിയത് കൈക്കുഞ്ഞിനെയും കൊണ്ടാണ്. പരീക്ഷയെഴുതാനായി ഇവര്‍ പരീക്ഷാ ഹാളില്‍ പ്രവേശിച്ചപ്പോള്‍ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുജീബ് റഹ്മാനായിരുന്നു. ഇതിന്റെ ചിത്രമാണ് രമാ രാജേശ്വരി ഐപിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹ്യൂമന്‍ ഫെയ്‌സ് ഓഫ് കോപ്‌സ്, എംപതി എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുൃന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്ളിലെ നന്മയേയും സ്‌നേഹത്തേയും മനുഷ്യത്വത്തേയുമെല്ലാം തുറന്നുകാട്ടുന്ന ഒരു ചിത്രമാണിത്.…