‘കേരള കേരള ഡോണ്ട് വറി കേരള’ ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്. റഹ്മാന്റെ ശബ്ദം ഉയര്‍ന്നത് കേരളത്തിനു വേണ്ടിയായിരുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തവുമായി വരുന്നവര്‍ ഒന്നോ രണ്ടോ അല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു മാത്രമല്ല, രാജ്യത്തിനു പുറത്തുനിന്നും കേരളത്തെ സഹായിക്കാന്‍ തയ്യാറായി നിരവധി പേര് രംഗത്തെത്തി. ഇതില്‍ ഒരാളായിരുന്നു സംഗീതജ്ഞനനായ എആര്‍ റഹ്മാനും. ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്ന് അദ്ദേഹം പാടുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ സംഗീത പരിപാടിക്കിടെ കേരളത്തിനായി പമം സ്വരൂപിച്ച വിവരം അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഒരു കോടി രൂപയാണ് എആര്‍ റഹ്മാനും സംഘവും കേരളത്തിന് വേണ്ടി സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉടന്‍ തന്നെ കൈമാറും. റഹ്മാന് നന്ദി അറിയിച്ച് നേരത്തേ…
Day: September 2, 2018
പിണറായി വിജയന് ന്യൂയോര്‍ക്കിലെത്തി; കണക്റ്റിംഗ് ഫ്ലൈറ്റില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോയി
ന്യൂയോര്‍ക്ക്: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെത്തി. ഉച്ചയ്ക്ക് രണ്ടേമുക്കാലിന് എമിറേറ്റ്സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം ചികില്‍സയ്ക്കായി മിനസോട്ടയിലെ മയോക്ലിനിക്കിലേക്ക് പോയി. ഭാര്യ കമലയോടൊപ്പമാണ് അദ്ദേഹം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞമാസം 19ന് അമേരിക്കയിലേക്ക് വരാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കുകയായിരുന്നു. പ്രോസ്റ്റേറ്റ് സംബന്ധിച്ച ചികില്‍സയ്ക്കായാണ് മുഖ്യമന്ത്രി മയോക്ലിനിക്കിന്റെ സേവനം തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്. ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ച് കേരളത്തിലേക്ക് പോകും. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും…
വിപ്രോയും അലൈറ്റും ഒരുമിക്കുന്നു
ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സോഫ്റ്റ്വെയര് കമ്പനി വിപ്രോ. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയുമായി ചേര്‍ന്ന് 1.5 ബില്യന്‍ ഡോളറിന്റെ (10,650 കോടിയിലേറെ രൂപ) കരാര്‍ ഒപ്പിട്ടിരിക്കുകയാണ് വിപ്രോ. 117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. വിപ്രോ ഗ്രൂപ്പ് ചെയര്മാന് അസിം പ്രേംജിയുടെ മൂത്തമകന് റിഷാദിന് പിന്നാലെ ഇളയ മകന് താരിഖും ബിസിനസിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്തകളും വന്നിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ഐടി ഇതര കമ്പനിയായ വിപ്രോ എന്റര്‍പ്രൈസസിന്റെ ഡയറക്ടറായി താരിഖ് നിയമിതനായി. സന്തൂര്‍ സോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഉത്പന്നങ്ങള്‍, ലൈറ്റുകള്‍ എന്നിവയാണ് വിപ്രോ എന്റര്‍പ്രൈസസിന് കീഴിലുള്ളത്. 8,248 കോടി…
പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാദം തെറ്റ്; റഡാറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന രേഖകള്‍ പുറത്ത്
തിരുവനന്തപുരം: പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാദം പൊള്ളയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തായി. കേരളത്തില്‍ അതിശക്തമായ മഴ തുടങ്ങിയ ഓഗസ്റ്റ് എട്ടിനും ഒന്‍പതിനും കാലാവസ്ഥാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡോപ്ലര്‍ റഡാറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പരാതി നല്‍കിയിട്ടും അടിയന്തര നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. പിന്നീടു ദേശീയദുരന്തനിവാരണ അതോറിറ്റി ഇടപെട്ടതിനെത്തുടര്‍ന്നു പത്തിനാണു രണ്ടു റഡാറുകളും ശരിയാക്കിയത്. അന്തരീക്ഷസ്ഥിതിയും മഴസാധ്യതയും കൃത്യമായി വിലയിരുത്തുന്നത് ഡോപ്ലര്‍ റഡാറുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കാലാവസ്ഥാവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഈ വിവരങ്ങളെയാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡാമുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാന്‍ ആശ്രയിക്കുന്നത്. കൊച്ചിയിലെ ഡോപ്ലര്‍ റഡാര്‍ രണ്ടു മുതല്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനു പകരം തിരുവനന്തപുരത്തെ റഡാറില്‍നിന്നുള്ള വിവരങ്ങളാണ് അതോറിറ്റി ആശ്രയിച്ചത്. എട്ടിനു തിരുവനന്തപുരത്തെ റഡാറും പണിമുടക്കി. ഇതോടെ അതോറിറ്റി കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറലിനു പരാതി നല്കി. കൊച്ചിയിലെ റഡാറിനു സാങ്കേതികത്തകരാറുണ്ടെന്നു സമ്മതിച്ച…
ഡോ ശശിതരൂരിന്റെ പ്രളയ ചിന്തകളും ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനങ്ങളും (ജോസഫ് പടന്നമാക്കല്‍)
കേരളത്തില്‍ സംഭവിച്ച ജലപ്രളയം ഈ നൂറ്റാണ്ടിലെ ഏറ്റവും അതിഘോരവും ഗുരുതരവുമായിരുന്നു. അതുമൂലം വന്ന നാശനഷ്ടങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്തുവാന്‍ പ്രയാസമേറിയതുമാണ്. ഈ ഘട്ടത്തില്‍ നമുക്ക് കിട്ടാവുന്ന സഹായങ്ങള്‍ എവിടെനിന്നു ലഭിച്ചാലും അത് സ്വീകരിക്കുകയാണ് വേണ്ടത്. കേന്ദ്രം ധന സഹായം നല്‍കുന്നതിനൊപ്പം ലോകരാജ്യങ്ങള്‍ തരാന്‍ തയാറാകുന്നുവെങ്കില്‍ അത് യാതൊരു മടിയുമില്ലാതെ സ്വീകരിക്കേണ്ട സ്ഥിതി വിശേഷങ്ങളാണ് ഇന്ന് കേരളത്തിനുള്ളത്. ഇന്നത്തെ നാശനഷ്ടങ്ങള്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയില്‍ അധികം വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. അത്രയും ഭീമമായ തുക കേന്ദ്ര സര്‍ക്കാരിനോ കേരള സര്‍ക്കാരിനോ താങ്ങാന്‍ സാധിക്കില്ല. കേന്ദ്രത്തിലെ ബഡ്ജറ്റ് അനുസരിച്ചു ഉള്ളത് മാത്രമേ സര്‍ക്കാരുകള്‍ക്ക് നല്കാന് സാധിക്കുള്ളൂ. കേരളത്തെ സംബന്ധിച്ച് 39 പാലങ്ങള്‍ പൊളിഞ്ഞു പോയി. 50000 കിലോമീറ്ററുകളോളം റോഡുകള്‍ താറുമാറായി കിടക്കുന്നു. അമ്പതിനായിരം വീടുകള്‍ നാശോന്മുഖമാകുകയും പത്തു ലക്ഷം പേര് ഓരോ തരത്തില്‍ ദുരന്തത്തിന് അടിമപ്പെടുകയും ചെയ്തു. കേരളത്തിന്റെ പ്രളയ…
മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സിറ്റീഫന്സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നു
ന്യൂജേഴ്സി: മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയും സെപ്റ്റംബര്‍ 8 ശനിയാഴ്ചയും നടക്കുന്ന കണ്‍വന്‍ഷനില്‍ നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സുവിശേഷ പ്രസംഗം നടത്തും. സെപ്റ്റംബര്‍ 9 ഞായറാഴ്ച അഭി. തിരുമേനി അവിടെ വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കുന്നതാണ്. ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി എല്ലാ വിശ്വാസികളും കടന്നു വന്ന് അനുഗ്രഹീതരാകുവാന്‍ ഇടവക വികാരി റവ. ഫാ. ബാബു കെ. മാത്യുവും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു. സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7.45 ന് ദേവാലയ ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷ, 8 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ വചനശുശ്രൂഷ, 9 മണിക്ക് ആശീര്‍വാദവും സ്നേഹ വിരുന്നും. സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന,…
റവ.ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍
ചിക്കാഗോ: ചിക്കാഗോ രൂപത കാറ്റക്കെറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോര്‍ജ് ദാനവേലിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. സെപ്റ്റംബര്‍ 13-നു നിയമനം നിലവില്‍ വരും. ഇതുവരെ, സി.സി.ഡി ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വെരി. റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ വികാരി ജനറാള്‍ എന്ന നിലയില്‍ തുടര്‍ന്നും വിശ്വാസ പരിശീലനത്തിന്റെ പൊതു ചുമതലതയും, സേവ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ ചുമതലയും നിര്‍വഹിക്കുന്നതാണ്. പാലാ രൂപതാംഗമായ റവ.ഡോ. ദാനവേലില്‍ റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മതബോധനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇപ്പോള്‍ ഷാര്‍ലെറ്റ് വികാരിയായി ശുശ്രൂഷ നിര്‍വഹിക്കുന്ന ഫാ. ദാനവേലില്‍ പുതിയ ചുമതലയേല്‍ക്കുന്നതോടുകൂടി, ഹൂസ്റ്റന്‍ സെന്റ് ജോസഫ് ഫോറോന അസിസ്റ്റന്റ് വികാരിയായിരുന്ന റവ.ഫാ. സിബി കൊച്ചീറ്റത്തോട്ട് എം.എസ്.ടി ഷാര്‍ലെറ്റ് സെന്റ് മേരീസ് പള്ളിയുടെ പുതിയ വികാരിയാകും. ഡയോസിഷന്‍ ഓഫീസില്‍ നിന്നും ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചതാണിത്.
റവ.ഫാ. തോമസ് മാത്യു പ്ലെയിനോ സെന്റ് പോള്‍സ് വികാരിയായി ചുമതലയേറ്റു
പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡാളസിന്റെ വികാരിയായി റവ.ഫാ. തോമസ് മാത്യു സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇടവക അസി. മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മോര് അപ്രേം നിയമിച്ചതനുസരിച്ച് ചുമതലയേറ്റു. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ജനിച്ച ഫാ. തോമസ് മാത്യു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നും ബിരുദവും, സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദവും ഡിപ്ലോമയും നേടിയശേഷം, തുമ്പമണ്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുകയുണ്ടായി. അതിമനോഹരമായ അരാധാന, ചിട്ടയോടുകൂടി പ്രസംഗവൈഭവം, സംഗീതജ്ഞന്, സഭാ ചരിത്രകാരന്, മികച്ച സംഘാടകന്‍ തുടങ്ങി വിവിധ ശ്രേണികളില്‍ ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട വ്യക്തിയാണ് റവ.ഫാ. തോമസ് മാത്യു എന്ന ജോബിയച്ചന്. ജസ്നി സഖറിയ ആണ് സഹധര്‍മ്മിണി. മകള്‍: സെമറിയാ മറിയം…
റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുന്നു? (കേരളാ മോഡല്‍): നര്‍മ്മ നിരീക്ഷണം
ഇനി വലിയ കാര്യങ്ങളില്ലാ, ചെറിയ കളികള്‍ മാത്രം. ചിക്ബോസ്. മ്ഊ….മ്ഊഊ ….മ്ഊഊഊ. സൂപ്പര്‍ സ്റ്റാര്‍ പ്രസന്ന വദനനാണ്! രാവിലെ ആറു മണി. കഥാ പാത്രങ്ങള്‍ കക്കൂസിലേക്ക്. കരളുന്ന ക്യാമറകള്‍ കവര്‍ന്നെടുക്കുന്ന ക്ളോസപ്പുകള്‍. കഴുകി പുറത്തു വരുന്പോള്‍ ചിക് ബോസ്സിന്റെ ഘന ഗംഭീര ശബ്ദം : ഇനി ബ്രെക് ഫാസ്റ്റ് ടാസ്ക്.. പുട്ടും, കടലക്കറീം തീറ്റ. ചവക്കുന്പോള്‍ തെറിക്കുന്ന കരണ ഞെരമ്പുകളില്‍ ക്യാമറ. സമയം പകല്‍ പത്തു മണി : ടാക്സ് കൊത്താംകല്ലുകളി. കല്ലുകളിച്ചു തിമിര്‍ക്കുന്ന സെലിബ്രിറ്റികള്‍? വളഞ്ഞും, ചരിഞ്ഞും ഉലയുന്ന മുഴുപ്പുകളില്‍ കാട്ടെലി ക്യാമറകളുടെ കരളല്‍ . ഉച്ചക്ക് പന്ത്രണ്ടു മണി. പ്രധാന ടാസ്ക് : ഊണ്. പാകം ചെയ്തു വച്ചിരുന്ന മീന്‍ കറിയില്‍ കഷണങ്ങള്‍ കാണാനില്ല. ഉണ്ടായിരുന്ന ചാറില്‍ സൂപ്പര്‍ സ്റ്റാര്‍ വിളന്പിക്കൊടുത്തുള്ള ശാപ്പാട്. മീന്‍ കട്ട് തിന്നതാര് എന്നറിയാന്‍ സിനിമാ രാഷ്ട്രീയ സിനിമയിലെ വെറും…
വൈറ്റ്പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അഭി. സഖറിയാസ് മോര് പീലക്സീനോസ് നയിക്കുന്ന ധ്യാനയോഗം
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനും ആയ അഭിവന്ദ്യ സഖറിയാസ് മോര് പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത നയിക്കുന്ന ധ്യാനയോഗം സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെ 10:30 മുതല്‍ വൈകിട്ട് 4 വരെ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെ 9.45 ന് അഭിവന്ദ്യ സഖറിയാസ് മോര് പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതിനുശേഷം 10 മണിക്ക് പ്രാംരംഭ പ്രാര്‍ത്ഥന, 10.15 ന് സെന്റ് മേരീസ് ഗായകസംഗത്തിന്റെ ഗാനാലാപനം ശേഷം 10.30 ന് അഭിവന്ദ്യ സഖറിയാസ് മോര് പീലക്സീനോസ് തിരുമേനി നയിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ആരംഭിക്കുന്നതാണ്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും യുജനങ്ങള്‍ക്കുമായി ഡീക്കന്‍ അജീഷ് മാത്യുവും ഡോ. മാറ്റ് കുര്യാക്കോസും ചേര്‍ന്ന് നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.12.30 ന് ഉച്ച നമസ്ക്കാരം, 12.45 ന് നേര്‍ച്ച ഭക്ഷണത്തിനുശേഷം വീണ്ടും ധ്യാനയോഗങ്ങള്‍ ആരംഭിച്ചു വൈകിട്ട്…