പെണ്‍വേട്ടക്കാര്‍ പാര്‍ട്ടിയെ നയിച്ചാല്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

സി.പി.എമ്മിന് എന്തുപറ്റി എന്ന് കണ്ണും കാതുമുള്ള മനുഷ്യരെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. പാലക്കാട് എം.എല്‍.എ പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉയര്‍ത്തിയ പീഢന പരാതി പുറത്തുവന്നതോടെ സി.പി.എം നേതൃത്വത്തില്‍നിന്നുള്ള പ്രതികരണങ്ങള്‍ ആ നിലയ്ക്കാണ്. കുരങ്ങിന്റെ കൈയില്‍ പൂമാലകിട്ടിയതുപോലെ സ്ത്രീപീഢന പരാതി സി.പി.എമ്മിനെപോലെ ഒരു ഇടതുപക്ഷപാര്‍ട്ടി കൈകാര്യംചെയ്യുന്നതാണ് ആ നില സൃഷ്ടിച്ചിട്ടുള്ളത്. പ്രളയത്തില്‍പെട്ട കേരളത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നേതൃത്വംനല്‍കേണ്ട സമയത്ത്. ചികിത്സയ്ക്കായി പി.ബി അംഗമായ മുഖ്യമന്ത്രി വിദേശത്തായിരിക്കെ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗങ്ങളും ആരോപണവിധേയനായ പാര്‍ട്ടി എം.എല്‍.എയും നിലപാടുകള്‍ മാറ്റിമാറ്റി ഈ നാറ്റക്കേസിന്റെ കുരുക്ക് സി.പി.എമ്മിന്റെ കഴുത്തില്‍ കൂടുതല്‍ മുറുക്കാന്‍ ഓരോദിവസവും മത്സരിക്കുന്നു. യുവ വനിതാനേതാവും കരുത്തനായ എം.എല്‍.എയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായതും പരാതിയുയര്‍ന്നതും കഴിഞ്ഞമാസമാണ്. അത് സ്ഥിരീകരിച്ചത് ഏറ്റവും ഒടുവില്‍ യുവ വനിതാനേതാവില്‍നിന്ന് പരാതി ലഭിച്ചകാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതോടെയും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ…

വി.ഐ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ (88) ബംഗളൂരുവില്‍ ദിവംഗതനായി

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രമുഖ വൈദികനും, മംഗലാപുരം മേഖലയില്‍ വിവിധ ഇടവകകളുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും മുഖ്യ പങ്കുവഹിക്കുകയും ചെയ്ത ആദരണീയനായ വി.ഐ മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ (80) സെപ്റ്റംബര്‍ 9-ന് ബംഗളൂരുവില്‍ ദിവംഗതനായി. സംസ്കാരം സെപ്റ്റംബര്‍ 12-നു ബുധനാഴ്ച ബംഗളൂരൂ ജാലഹള്ളി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. തിരുവല്ല വളഞ്ഞവട്ടം വയലിപ്പറമ്പിലായ മണിക്കളത്തില്‍ കുടുംബാംഗമായ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ മലബാര്‍, മദ്രാസ്, സൗത്ത് കാനറ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ ഇടവകകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. ഇച്ചിലാംപടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സമ്പ്യാടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായ സ്വാധീനമായിരുന്ന വന്ദ്യ കോര്‍എപ്പിസ്‌കോപ്പ ഇടവക ശുശ്രൂഷകള്‍ അവസാനിപ്പിച്ച് ബംഗളൂരുവില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ സെക്രട്ടറിയായി ശുശ്രൂഷിച്ച അദ്ദേഹത്തെ ദിദിമോസ് ബാവ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം…

ജോര്‍ജ് പി. ചാക്കോ (ജോര്‍ജുകുട്ടി 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: റാന്നി, മക്കപ്പുഴ പുലിക്കൊഴുപ്പില്‍ കുടുംബാംഗം ജോര്‍ജ് പി ചാക്കോ (ജോര്‍ജുകുട്ടി 73) സെപ്റ്റംബര്‍ എട്ടാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. പതിനൊന്നാം തീയതി ചൊവ്വാഴ്ച പൊതുദര്‍ശനവും ബുധനാഴ്ച സംസ്കാരവും നടക്കും. തിരുവല്ല മേപ്രാല്‍ കട്ടത്തറ കുടുംബാംഗം ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, റിട്ടയേര്‍ഡ് നഴ്‌സ് Wyckoff Hospital) ആണു പരേതന്റെ ഭാര്യ. ഡോ. ജെറി ജോര്‍ജ് (സ്റ്റോണിബ്രൂക്ക് ഹോസ്പിറ്റല്‍, ലോംഗ് ഐലന്റ്) ഏക പുത്രനും, ജിന്‍സി ജെറി ജാമാതാവുമാണ്. കെയില, നോവ എന്നിവരാണ് കൊച്ചുമക്കള്‍. സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ക്വീന്‍സിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ (St. Johns Marthoma Church, 90-37, 213rd St., Queens Village, NY 11428) പൊതുദര്‍ശനം ഉണ്ടായിരിക്കും. 12-നു ബുധനാഴ്ച രാവിലെ 8.30-നു ദേവാലയത്തില്‍ വച്ചു മരണാനന്തര ശുശ്രൂഷകളും തുടര്‍ന്നു ലിന്റന്‍…

Kathua Victim Was Sexually Assaulted; She died of Asphyxia: Medical Panel

PATHANKOT (PUNJAB) The doctors who conducted a postmortem on the eight-year-old Kathua rape victim told a court here that the girl was sexually assaulted and died of asphyxia, a lawyer has said. As many as 54 witnesses have deposed before the court so far in the ongoing trial in the brutal rape and murder of the girl. She was allegedly repeatedly assaulted before being killed at a village in Jammu and Kashmir’s Kathua district in January. Special public prosecutor J K Chopra said the doctors who conducted the postmortem recorded their statement before the court of…

I have never seen the color of khaki fading away; Wife of ex IPS officer Sanjay Bhatt

Wife of arrested ex-IPS officer Sanjiv Bhatt claims cops are helpless and can’t stand up for what is right I have never seen khakhi (police uniform) so helpless, lamented Shweta Bhatt, wife of ex-IPS office Sanjiv Bhatt who spent his fifth day in judicial custody in Palanpursub-jail on Sunday. He was arrested by CID (Crime) in a 22-year-old case of allegedly planting drugs on a Rajasthani lawyer back in 1996. Speaking to reporters, she said, “Many police officers have forgotten that we used to sit together, have tea and eat together. Many of…

After Sec 377 verdict, Odisha’s first transgender official now hopes to marry soon

KENDRAPARA (ODISHA) Bolstered by the Supreme Court ruling that consensual gay sex is not a crime, Odisha’s first gazetted government officer from the transgender community plans to marry her livein partner and have a family of her own. The Supreme Court judgment on September 6 struck down IPC 377 Section and has paved the way for dignified living for LGBTQ (lesbian, gay, bisexual, transgender and queer) community. The court should now stamp its seal of approval on same-sex marriage, inheritance of property in accordance with right to equality, said AishwaryaRutuparna Pradhan, whom the Odisha…

പത്തനാപുരം മൗണ്ട് താബോര്‍ ദെയ്റ കോണ്‍‌വെന്റില്‍ കന്യാസ്ത്രീയുടെ മരണം; എല്ലാ പഴുതുകളും അടച്ച് അന്വേഷണം നടത്തുമെന്ന് കെ ബി ഗണേഷ്‌കുമാര്‍

പത്തനാപുരം മൗണ്ട് താബോര്‍ ദെയ്റ കോണ്‍‌വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസമ്മ മാത്യുവിന്റെ മരണത്തില്‍ എല്ലാ പഴുതുകളും അടച്ച് അന്വേഷണം നടത്തുമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം‌എല്‍‌എ.  കന്യാസ്ത്രീയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. രണ്ട് കൈകളിലേയും ഞരമ്പുകള്‍ക്ക് മുറിവുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടക്കും. പത്തനാപുരം സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടത്. സിസ്റ്റര്‍ സൂസമ്മ മാത്യു (54) വിന്റെ മൃതദേഹമാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോഴാണ് ഇത് സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.…

ആര്‍‌എസ്‌എസ് മേധാവി മോഹന്‍ ഭഗവത് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ഹിന്ദു ഏകീകരണ വിഷയം സംബന്ധിച്ച് മോഹന്‍ ഭഗവത് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗം വിവാദമായി. ഷിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. സിംഹം ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചു കൊല്ലാന്‍ കഴിയും, അതാരും മറക്കണ്ട. ഹിന്ദുക്കള്‍ക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ ആധിപത്യ മോഹത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഷിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തിയാണ് ആര്‍എസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭാഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആര്‍എസ്എസ്…

സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ ദുരൂഹ മരണം; ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു; മുറിയില്‍ മുടി മുറിച്ച നിലയില്‍ മുറിയിലും ചുറ്റുപാടും രക്തക്കറകള്‍

പത്തനാപുരം മൗണ്ട് താബോറ് ദയറാ കോണ്‍‌വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ച നിലയില്‍ കന്യാസ്ത്രീയെ കണ്ടെത്തിയത് മരണത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്. ഓര്‍ത്തഡോക്‌സ് സഭയുടെതാണ് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ്. കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മോര്‍ട്ടം നടക്കും. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ സഹോദരി ലാലി രംഗത്തെത്തി. കന്യാസ്ത്രീക്ക് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്നും തൈറോയിഡുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്നും ലാലി മൊഴി നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് കന്യാസ്ത്രീക്ക് ഭയമുണ്ടായിരുന്നുവെന്നും ലാലി സൂചിപ്പിച്ചു. കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീ രണ്ട്…

ചില “കൊടുക്കല്‍ വാങ്ങല്‍” മൂലമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതിന്റെ മുഖ്യ കാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് കെമാല്‍ പാഷ ആരോപിച്ചു. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ബിഷപ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തത്. അറസ്റ്റ് അന്തിമഘട്ടത്തിലാണെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാൽപാഷ ചോദിച്ചു. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണ്. സ്ത്രീ സുരക്ഷയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരിന് നാണക്കേടാണിത്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നും കെമാല്‍ പാഷ ആവശ്യപ്പെട്ടു. പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തലിൽ എത്തിയതായിരുന്നു കെമാൽപാഷ. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധിപേർ സമരപന്തലിലേക്ക്…