ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; അറസ്റ്റ് തീരുമാനം ബുധനാഴ്ച ഉണ്ടായേക്കുമെന്ന് സൂചന

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു. കൊച്ചി റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച കോട്ടയത്ത് യോഗം ചേരുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനാണ് യോഗം എന്ന സൂഹനയുണ്ട്. ബിഷപ്പിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചു വരികെയാണ് യോഗം. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തണോ അതോ ജലന്ധറില്‍ പോയി അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ കേരളാ പൊലീസ് ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ആദ്യ ചോദ്യം ചെയ്യലുകളില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലോടെ വൈരുദ്ധ്യങ്ങ പരിഹരിക്കാനായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബലാത്സംഗ പരാതി ആയിരുന്നിട്ട് കൂടി പ്രതിയെ പൊലീസ് 76 ദിവസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിൽ തെളിവുകൾ വേഗത്തിൽ ഹാജരാക്കാൻ ഉദ്ദേശിച്ച് കടുത്തുരുത്തി, വാകത്താനം സർക്കിൾ ഇൻസ്പെക്ടർമാരെയും…

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 3)

കാറിന്റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാമെന്ന് അയാള്‍ക്കും അവള്‍ക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു. കൂടിയ സാലറി സ്ലിപ് അവള്‍ക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്‌ലാറ്റിന്റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അയാളും മാറി. സ്വന്തം വീട് എന്ന വിചാരം മകന്റെ കുഞ്ഞു മനസ്സിലും കയറിക്കൂടി. അവന്റെ വീട് അവന്റെ വീട് എന്ന് അവന്‍ സദാ പൊങ്ങച്ചപ്പെട്ടു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍, അവരുടെ വീടുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറയുന്നതില്‍ അവന്‍ അനല്‍പമായ ആഹ്ലാദം കണ്ടെത്തി. അവന്റെ ആ കുഞ്ഞു ആനന്ദവും കുഞ്ഞു പൊങ്ങച്ചവും അവളേയും അതിരറ്റ് സന്തോഷിപ്പിച്ചു. അവളുടെ…

സന്തോഷ ഭാണ്ഡങ്ങള്‍ (ലേഖനം): തോമസ് കളത്തൂര്‍

ആക്രോശങ്ങളുടെയും പൊട്ടിത്തെറികളുടെയും ശബ്ദം മനോഹരമായ ആ വലിയ സൗധത്തിനു ഒരു ‘ചെയ്താന്റെ’ ഭാവം നല്‍കിയിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഭീഷണികളും കുറ്റങ്ങളും അന്യോന്യം ആരോപിച്ചുകൊണ്ടു ‘കലി തുള്ളുകയാണ്’. സര്‍വാധിപത്യത്തിനു വേണ്ടിയുള്ള രണ്ടു “ഈഗോ” കളുടെ യുദ്ധം ആണ് അരങ്ങേറുന്നത്. അവര്‍ക്കു ലഭിച്ച സന്തോഷത്തിന്റെ രണ്ടു ഭാണ്ഡങ്ങള്‍ ഒരു മുറിയില്‍ കടന്നു വാതിലും ചാരി വിങ്ങി പൊട്ടുകയാണ്. ഒരാള്‍ തലയിണയില്‍ മുഖം അമര്‍ത്തി നിശബ്ദനായി കണ്ണീരൊഴുക്കുന്നു. മറ്റേ ആള്‍ പേടിച്ചരണ്ട കണ്ണുകളുമായി, ഭയത്തില്‍ നനഞ്ഞു പോയ കാല്‍സറായിയും ആയി മുറിയുടെ മൂലയില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു. ഇവരെ സന്തോഷിപ്പിക്കേണ്ടവരാണ് ദുഃഖത്തിന്റെയും അനിശ്ചിതത്തിന്റെയും മൂലയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നതു. സന്തോഷം തരുന്ന സുരക്ഷിതമായ മറ്റൊരു സ്ഥലത്തെ സ്വപ്നം കാണാന്‍ അവര്‍ തുനിഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അവര്‍ നടന്നതെല്ലാം മറക്കാന്‍ ശ്രമിച്ചാലും അതുണ്ടാക്കിയ മുറിവുകള്‍ അവശേഷിക്കും. അതിനെല്ലാം അനന്തര ഫലം ഉണ്ടാകാതിരിക്കില്ല. മാതാപിതാക്കളുടെ കര്‍മ്മ ഫലം സ്വന്തം…

ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ സെപ്റ്റം 28, 29

ന്യൂജേഴ്സി: പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായ മെത്രാനുമായ റവ.ഡോ. ജോസഫ് പാംപ്ലാനിയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 28, 29 വെള്ളി, ശനി ദിവസങ്ങളിലായി ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതായി ബഹുമാനപ്പെട്ട വികാരി ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു. വിശ്വാസത്തില്‍ അടിയുറച്ച് ക്രസ്തീയ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവച്ച് കൊണ്ടാണ് ഈ രണ്ടു ദിവസത്തെ ധ്യാന ശുസ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. 28-ന് വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ ദിവ്യബലിയോടെ ധ്യാന പരിപാടികള്‍ ആരംഭിക്കും. 28-ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ധ്യാന ശുശ്രുഷകള്‍ക്ക് സമാപനം കുറിക്കും. വചനാധിഷ്ഠിതമായ പ്രബോധനങ്ങളിലൂടെയും, തീക്ഷണമായ പ്രാര്‍ത്ഥനകളിലൂടെയും വിശ്വാസികളുടെ മനസുകളിലേക്ക് ഇറങ്ങിച്ചെന്ന് പാവനാത്മാവില്‍ നിറച്ച് വിശ്വാസികളെ കൂടുതല്‍…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന്; കന്യാസ്ത്രീയുടെ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമരം നടന്നുവരികയാണ്. സഭയും സര്‍ക്കാരും കൈവിട്ടതോടെയാണ് പരസ്യ പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ് കന്യാസ്ത്രീകള്‍. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധസമരത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്. അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ന്

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ചേരുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജിമ്മി കണിയാലി റിപ്പോര്‍ട്ടും ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിക്കും. 2018 ലെ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായ അലെന്‍ കുഞ്ചെറിയാക്ക് സ്‌പോണ്‍സര്‍ സാബു നടുവീട്ടില്‍ സ്‌കോളര്‍ഷിപ് സമ്മാനിക്കും. ജോണ്‍സന്‍ കണ്ണൂക്കാടന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും. ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളെ എല്ലാവരെയും ഈ വാര്‍ഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍…

കാര്‍ത്തിക ഷാജി സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്തെ തിരക്കുള്ള പിന്നണി ഗായിക

അവര്‍ക്കൊപ്പം എന്ന സിനിമയുടെ പാട്ട് റിലീസ് ചെയ്തപ്പോള്‍ കാര്‍ത്തിക ഷാജി പാടിയ പാട്ടുകളോടൊപ്പം എല്ലാ പാട്ടുകളും ഏറെ ഹിറ്റായി . ജാസി ഗിഫ്റ്റ് , ബിജു നാരായണന്‍, കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ പഞ്ചമി ചേലോത്ത പുഞ്ചിരി കണ്ടേ എന്ന ഗാനവും നജിം അന്‍ഷാദ്, കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ ഏതോ സ്വരം എന്ന ഗാനംവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പാട്ടുകള്‍ക്ക് ശേഷം കേരള സിനിമയില്‍ വളരെ തിരക്കുള്ള ഒരു ഗായികയായി ആയികാര്‍ത്തിക മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കൊപ്പം എന്ന അമേരിക്കയില്‍ ചിത്രികരിച്ച സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചത് യോര്‍ക്കില്‍ നിന്നുള്ള ഗണേഷ് നായര്‍ആണ്. ജീവിതം തന്നെ സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച കലാകാരിയാണ് കാര്‍ത്തിക . അമേരിക്കയിലെ വിവിധ സ്‌റ്റേജ് ഷോ കൂടാതെ തമിഴ്‌നാട്, കേരളം, ബഹ്‌റൈന്‍, ദുബൈ എന്നിവിടങ്ങളിലും കാര്‍ത്തിക സംഗീത സ്‌റ്റേജ് പ്രോഗ്രാംസ് അവതരിപ്പിച്ചിട്ടുണ്ട് . ക്ലാസ്സിക്കല്‍,…

കന്യാസ്ത്രീയെ പീഡിപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കന്യാസ്ത്രീയെ മോശമായി ചിത്രീകരിച്ച പി.സി. ജോര്‍ജ് ദേശീയ വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകണെമെന്ന്; ഡിജിപിയും ഐജിയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കന്യാസ്ത്രീയെ മോശമായി ചിത്രീകരിച്ച പി.സി. ജോര്‍ജ് ദേശീയ വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകണെമെന്ന് നിര്‍ദ്ദേശിച്ചു. കുറവിലങ്ങാട് മഠത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് പി സി ജോര്‍ജിനെതിരെ നടപടി. പി സി സെപ്റ്റംബര്‍ 20ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. ജോര്‍ജിനെതിരെ കന്യാസ്ത്രീ മൊഴി നല്‍കിയാല്‍ കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ലൈംഗീക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു. ഡിജിപിയും ഐജിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. ഐജിയുടെ നേതൃത്വത്തില്‍…

രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് മൂക്കു കയറിടാന്‍ അമേരിക്ക ഒരുങ്ങുന്നു; യു.എസ് പൗരന്മാരെ കോടതിക്ക് കൈമാറാതിരിക്കാന്‍ ഉഭയകക്ഷി കരാറുകളില്‍ മാറ്റം വരുന്നുമെന്ന്

വാഷിംഗ്ടണ്‍: യുദ്ധ കുറ്റങ്ങളില്‍ വിചാരണ നടത്തുന്ന രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് യു.എസിന്റെ ഭീഷണി. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന വിവരമാണു ഡൊണാള്‍ഡ് ട്രം‌പ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാഷിങ്ടണില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന. കോടതിവിചാരണയില്‍ നിന്നു യുഎസ് പൗരന്മാരെയും സഖ്യകക്ഷികളുടെ പൗരന്മാരെയും സംരക്ഷിക്കുമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും യുഎസില്‍ അവര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ഭീഷണി. വിചാരണ നേരിടുന്നതിനു യുഎസ് പൗരന്മാരെ രാജ്യാന്തര കോടതിക്കു കൈമാറില്ലെന്ന് ഉറപ്പു വരുത്താന്‍ ഉഭയകക്ഷി കരാറുകള്‍ക്കും…

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അന്വേഷണത്തില്‍ പോലീസിന്റെ അനാസ്ഥ; പരാതിയെക്കുറിച്ച് വ്യാഴാഴ്ച വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്നു രണ്ടു ഹര്‍ജികളാണ് കേസുമായി ബന്ധപ്പെട്ടു വന്നത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സാക്ഷികളെ സംരക്ഷിക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി സര്‍ക്കാര്‍ വ്യാഴാഴ്ച വിശദീകരിക്കണം. കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന പരാതിയില്‍ എന്ത് നടപടി എടുത്തെന്നും വിശദീകരിക്കണം. കഴിഞ്ഞ ഒരു മാസം കേസില്‍ എന്ത് സംഭവിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഓഗസ്റ്റ് 13നാണ് ബലാത്സംഗം…