ആത്മസംഗീതം 2018 സെപ്റ്റംബര്‍ 19-ന് ബോസ്റ്റണില്‍; കിക്ക്ഓഫ് മീറ്റിംഗ് ഗംഭീരമായി

ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ സി.എച്ച്.എന്‍ നെറ്റ് വര്‍ക്കിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന സംഗീതനിശ ആത്മസംഗീതം 2018-ന്റെ കിക്ക്ഓഫ് മീറ്റിംഗ് ലിറ്റില്‍ട്ടണ്‍ ലൈബ്രറി ഹാളില്‍ വച്ചു നടത്തപ്പെട്ടു. ഫാ. റോയി ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫാ. ടോണി പുല്ലൂക്കാട്ട് ആശംസാ പ്രസംഗം നടത്തി. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സിറ്റിസണ്‍സ് ബാങ്ക് മാനേജര്‍ ബന്നി ജോര്‍ജിന് ആദ്യ ടിക്കറ്റ് നല്‍കി ഫാ. റോയി ജോര്‍ജ് നിര്‍വഹിച്ചു. പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, സി.എച്ച്.എന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കുമെന്നു സംഘടനയുടെ പ്രസിഡന്റ് ജിജി വര്‍ഗീസ് പറഞ്ഞു. കെയിന്‍ പ്രസിഡന്റ് ജോസഫ് കുന്നേല്‍, കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസ് സെക്രട്ടറി ജോസ് പുത്തന്‍പുരയ്ക്കല്‍, കാര്‍മല്‍ മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.compassionatehearts.com

ഐ.എന്‍.എ.ഐ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. 2019- 20 വരെയുള്ള വര്‍ഷങ്ങളിലേക്ക് ഐ.എന്‍.എ.ഐയില്‍ ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 ആയിരിക്കും. നോമിനേഷന്‍ ഫോം ഐ.എന്‍.എ.ഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതായിരിക്കും. എക്‌സിക്യൂട്ടീവ് തലത്തിലുള്ള നോമിനേഷന്‍ ലൈഫ് മെമ്പേഴ്‌സിനു അപേക്ഷിക്കാം. കമ്മിറ്റികളിലേക്ക് ഒരു വര്‍ഷമെങ്കിലും ഐ.എന്‍.എ.ഐയില്‍ അംഗത്വമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയയ്‌ക്കേണ്ട ഇമെയില്‍: inaielection2018@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ.എന്‍.എ.ഐ അഡൈ്വസറി ചെയര്‍- മേഴ്‌സി കുര്യാക്കോസ് ഇലക്ഷന്‍ കമ്മീഷണര്‍- ജൂലി തോമസ്.

ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയില്‍ നിര്യാതയായി

കാലിഫോര്‍ണിയ: ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയിലുള്ള മകന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 9 , 2018 നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പത്തനംതിട്ട, മല്ലശ്ശേരി പുതുപ്പറമ്പില്‍ സി.എം.തോമസ്മറിയാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളായിരുന്നു അവര്‍. ഇലന്തൂര്‍ ഈസ്റ്റ് ദേശത്തു വലിയ കൊച്ചെത്തു കുടുംബാംഗമായ കെ.എ.ഏബ്രഹാമിന്റെ ഭാര്യയാണ്. സംസ്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 15 നു ശനിയാഴ്ച 12 മണിക്ക് സതേണ്‍ ഏഷ്യന്‍ അഡ്വന്റിസ്റ്റ് കമ്മ്യൂണിറ്റി ദേവാലയത്തില്‍ വച്ച് (1207 Cypress Ave , Redlands , California ) നടത്തപ്പെടുന്നതാണ്. പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന അവരുടെ ഭര്‍ത്താവു കെ.എ. ഏബ്രഹാം, മക്കള്‍ ഷാജി, ഷേര്‍ലി, സൂസന്‍, സാലി , മരുമക്കള്‍, കൊച്ചുമക്കള്‍ (മാത്യുഎലിസബത്ത്, നിത്യബെറില്‍ ,ലിസ് ,റേച്ചല്‍ ,ജോണ്‍, ജോഷുവ), ഏഴു സഹോദരിമാര്‍ എന്നിവരോടൊപ്പം നിരവധി ബന്ധു ജനങ്ങളും സഹ വിശ്വാസികളും സുഹൃത്തുക്കളും പങ്കു ചേരുന്നു.

On 9/11 anniversary, Trump salutes ‘heroes’ of Flight 93

SHANKSVILLE (AFP) – President Donald Trump paid tribute Tuesday to the “heroes” who fought back against hijackers on September 11, 2001, vowing he would do whatever it takes to keep America safe. Under a gray sky in Shanksville, Pennsylvania, Trump praised the courage of the 40 men and women aboard Flight 93 who rushed the four hijackers who had seized control of the plane and diverted it towards Washington. “The passengers and crew members came together, took a vote, and they decided to act,” Trump said. “They attacked the enemy.…

Nawaz Sheriff and his daughter Maryam released from Adiala Jail on parole to attend Kulsoom Nawaz’s funeral

ISLAMABAD – Former prime minister Nawaz Sharif, his daughter Maryam Nawaz and son-in-law Capt (retd) Safdar have been released on parole from Adiala Jail in the wee hours of Wednesday to attend funeral of Begum Kulsoom Nawaz, wife of Nawaz Sharif, who died in London on Tuesday. Nawaz Sharif, Maryam Nawaz and Capt (retd) Safdar have left for Jati Umra from Adiala Jail after they were released on parole for 12 hours to attend funeral of Begun Kulsoom Nawaz. Pakistan Muslim League-Nawaz (PML-N) president Shahbaz Sharif is also travelling with…

Former PM of Pakistan Nawaz Sharif’s wife Kulsoom Nawaz passes away in London after battling cancer

LONDON – Begum Kulsoom Nawaz, the wife of former prime minister and Pakistan Muslim League-Nawaz (PML-N) supremo Nawaz Sharif, on Tuesday passed away at London’s Harley Street Clinic after a prolonged battle with cancer. The news was confirmed by PML-N president Shehbaz Sharif. Kulsoom Nawaz is survived by her husband and four children, Hassan, Hussain, Maryam and Asma. “My sister-in-law and wife of Mian Nawaz Sharif, Begum Kulsoom Nawaz is no more. May her soul rest in peace,” Shehbaz Sharif said in a twitter announcement. “Nawaz Sharif had always consulted Kulsoom Nawaz…

കന്യാസ്ത്രീക്ക് ജനപിന്തുണയേറുന്നു; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സമരം വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ബിഷപ്പിന്റെ സഹായിയെ കസ്റ്റഡിയിലെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ദിവസം ചെല്ലുന്തോറും വന്‍ ജനപിന്തുണ. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കൊച്ചിയില്‍ ആരംഭിച്ച സമരം വലിയ പ്രക്ഷോഭത്തിലേക്കു വഴിതെളിയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണു പോലീസ് നീക്കം. പുതുതായി ഒരു കന്യാസ്ത്രീകൂടി സമരത്തിനെത്തിയതോടെ, ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. സമരപ്പന്തലിലേക്കു കൂടുതല്‍ ആളുകള്‍ എത്തുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്കു വഴി തെളിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തലപ്പത്തുനിന്ന് അനുമതി കിട്ടിയതിനു പിന്നാലെ, ബിഷപ്പിനൊപ്പം മഠത്തിലെത്തിയ സഹായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കളും സമരത്തില്‍ പങ്കെടുക്കാനെത്താന്‍ സാധ്യതയുണ്ട്. വോട്ട് ബാങ്കില്‍ കണ്ണുനട്ട് പിന്തുണയ്ക്കാന്‍ മടിച്ചു നിന്നവരും ഇനി രംഗത്തിറങ്ങുമെന്നാണു വിവരം. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികരടക്കം സമരത്തിനു പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. കത്തോലിക്കാ വിശ്വാസികളുടെ വലിയ വിഭാഗത്തിന്റെ…

ഫ്രാങ്കോ മുളയ്ക്കല്‍ കേസ് മറ്റൊരു വഴിത്തിരിവില്‍; കന്യാസ്ത്രീയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും ചെയ്യുന്നത് മനഃസ്സാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് മിഷണറീസ് ഓഫ് ജീസസ്; ബന്ധുവിന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്കു പിന്നില്‍ എല്ലാം ഗുഢാലോചനയാണെന്നാണ് ബിഷപ്പ് പറയുന്നത്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍. കേരള പോലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങള്‍ സഹകരിച്ചു. ഇതില്‍ ജലന്ധര്‍ പോലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമ്മീഷണര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു. സമരം ചെയ്യാനിറങ്ങുമ്പോള്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. മദര്‍ ജനറാള്‍…

പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന ന്യായീകരിക്കാന്‍ കേന്ദ്രം ഇറക്കിയ കണക്കുകള്‍ പൊളിച്ചടുക്കി കോണ്‍ഗ്രസ്

പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യത്ത് ബന്ദും പ്രതിഷേധവും ശക്തമായതോടെ ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട ന്യായീകരണ പോസ്റ്റിന്റെ പെള്ളത്തരം തുറന്നുകാട്ടി കോണ്‍ഗ്രസ്. ബിജെപി ഐടി സെല്‍ പുറത്തുവിട്ട ഔദ്യോഗിക ട്വീറ്റിന് മറു ട്വീറ്റിട്ടാണ് കോണ്‍ഗ്രസ് പൊള്ളവാദം പൊളിച്ചടുക്കിയത്. ഇതോടെ ബിജെപിയുടെ ഗ്രാഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹമാണ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് ബിജെപി ആദ്യം രംഗത്തെത്തിയത്. ഇന്ധനവിലവര്‍ദ്ധനവിന്റെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി ഐടി സെല്‍ പുറത്തു വിട്ടത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പെട്രോള്‍ വിലയില്‍ 75.8 ശതമാനം വര്‍ധനയുള്ളത്, 2014-2018 കാലയളവായപ്പോള്‍ 13 ശതമാനമായി കുറഞ്ഞു എന്ന് സ്ഥാപിക്കുന്ന ഗ്രാഫ് പക്ഷെ, പെട്രോള്‍ വില ഇടിഞ്ഞതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതേ രീതിയില്‍ ഡീസല്‍ വില വര്‍ധനവിനെ കുറിച്ചുള്ള ഗ്രാഫിലും സമാന പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഒന്ന് 2004 മുതലുള്ള പെട്രോള്‍ വിലയുടെയും…

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ഷിക്കാഗൊ: സെപ്റ്റംബര്‍ 2 ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം, വെരി റെവ. ഫാ. എബ്രഹാം മുത്തോലത്ത്, ഇപ്പോഴത്തെയും മുന്‍ വര്‍ഷങ്ങളിലേയും പാരീഷ് എക്സിക്യൂട്ടീവിനോടൊപ്പം കേക്ക് മുറിച്ച് ലളിതമായിട്ട് ആചരിച്ചു. റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിന്റെ വാര്‍ഷികം, മധുരം പങ്കുവെച്ച് ആഘോഷിച്ചത്. വളരെ സന്തോഷകരമായ ഈ വേളയില്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം സ്ഥാപിച്ച മുന്‍ വികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വപാടവവും, പ്രചോദനവും, ദീര്‍ഘവീക്ഷണവും, സഹനശക്തിയും ഫൊറോനാംഗങ്ങള്‍ നന്ദിയോടെ സ്മരിച്ചു. ക്രമീകരണങ്ങള്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ, തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവര്‍ നേതൃത്വം നല്‍കി.