ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായില്‍, സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9.45 ന് നടന്ന വിശുദ്ധ ബലിക്കുശേഷം ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്ത് ഫൊറോനായിലൂള്ള എല്ലാ ഗ്രാന്റ് പേരന്റിനേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിശ്വാസപരിശീലനത്തിലൂടെ മക്കളേയും, കൊച്ചുമക്കളേയും വളര്‍ത്തുന്നതിനും, നല്ല മാതൃകയായി ജീവിക്കുന്നതിനും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

സെ. മേരിസില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യക മാതാവിന്റെ ജന്മദിനം ആചരിച്ചു. കഴിഞ്ഞ എട്ട് ദിനങ്ങളിലായി ആത്മീയമായ ഒരുക്കത്തോടെ ഭക്തിപൂര്‍വ്വം നടത്തിയിരുന്ന നോമ്പാചരണത്തിന്റെ സമാപന ദിനമായ സെപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വി. ബലിയില്‍ ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ കാര്‍മികരായിരുന്നു. ജീവിത പ്രതിസന്ധികളില്‍ നാം ഭഗ്നാശരാകാതെ പരി. അമ്മയെപ്പോലെ എല്ലാ സഹനങ്ങള്‍ക്കും പിന്നില്‍ ദൈവത്തിന്റെ പദ്ധതിയുണ്ടെന്നുള്ള തിരിച്ചറിവിലൂടെ നമ്മുടെ ജീവിതവും പുണ്യ ജന്മങ്ങളാക്കി മാറ്റണമെന്നും ഓര്‍മിപ്പിക്കുകയും, അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് നമ്മുടെ ഉള്ളിലും പരിശുദ്ധ അമ്മ വന്നു പിറന്ന് ജീവിത സഹനങ്ങള്‍ നേരിടുവാനുള്ള കൃപയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബഹുമാനപ്പെട്ട ബിന്‍സ് അച്ഛന്‍ തന്റെ വചന സന്ദേശത്തില്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ മേരി നാമധാരികളെ ആദരിക്കുകയും വെഞ്ചിരിച്ച പരിശുദ്ധഅമ്മയുടെ…

ചിക്കാഗോ “ഫൊറെയിന്‍ ഫെസ്റ്റ്”; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോര്‍ട്ടണ്‍ഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ “ഫൊറെയിന്‍ ഫെസ്റ്റ്” ഒക്ടോബര്‍ 27ന് ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകീട്ട് 6:00 മണി വരെ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിയാവോ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ അന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കത്തോലിക്ക വിശ്വാസത്തെയും ക്‌നാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫൊറെയിന്‍ ഫെസ്റ്റ്‌ന്റെ വിജയകരമായ ക്രമീകരണങ്ങള്‍ക്ക് ക്‌നാനായ റീജിയന്‍ ഡയറക്ടറും മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍,…

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍ പെട്ടു; 43 പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഹൈദരാബാദ്: തെലങ്കാനയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍ പെട്ടു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് 43 പേർ മരണപ്പെട്ടത്. 12 പേര്‍ക്ക് പരുക്കേറ്റു. തെലങ്കാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കൊണ്ടഗാട്ട് ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങിയ ബസാണ് അപകടത്തില്‍ പെട്ടത്. 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ജഗ്തിയാളില്‍ നിന്നും വന്ന ബസ് മൂന്ന് ഗ്രാമങ്ങളില്‍ നിന്ന് യാത്രക്കാരെ എടുത്താണ് ക്ഷേത്രത്തിലെത്തിയതെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജി.നരേന്ദ്ര പറഞ്ഞു. ‘ക്ഷേത്രത്തില്‍ നിന്നും തിരിച്ചുളള വഴിയിലാണ് വളവില്‍ വച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ബ്രേക്ക് കിട്ടാഞ്ഞതോ മറ്റെന്തോ സാങ്കേതിക പിഴവോ പറ്റിയെന്നാണ് കരുതുന്നത്. നിയന്ത്രണം വിട്ട് ആദ്യം ഒരു ഓട്ടോറിക്ഷയിലിടിച്ചു. ബസില്‍ നിന്നും യാത്രക്കാരുടെ നിലവിളി ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട ബസ്…

The Community Chest Opens New Professional Development Series This Fall

(Eastern Bergen County, New Jersey; September 11, 2018) — During its 85th anniversary, The Community Chest, a nonprofit, tax-exempt organization serving eastern Bergen County, resumes its well received Professional Development Series this fall.  In conjunction with The State University of New Jersey’s Office of Continuing Education and the School of Social Work, speaker Kathryn (Bedard) Townsend, CEO of Sojourner, LLC, presents the first workshop in the series, Grief, Loss, Stress and Vicarious Trauma in the Workplace, on October 11, 2018 from 9:30 a.m. to 1:00 p.m. at Flat Rock Brook Nature Center,…

കെസിആര്‍എം – നോര്‍ത്ത് അമേരിക്ക ഉപന്യാസ മത്സരവും ടെലികോണ്‍ഫറന്‍സും സംഘടിപ്പിക്കുന്നു

• KCRM -North America-യുടെ ആഭിമുഖ്യത്തില്‍ ഉപന്യാസ മത്സരം. • ജാതി-മത-സ്ത്രീ-പുരുഷ-പ്രായഭേദമെന്യേ ആഗോളതലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. • വിഷയം: മതനിയമങ്ങളും രാഷ്ട്ര നിയമങ്ങളും ധാര്‍മിക വീക്ഷണത്തില്‍. • രണ്ടു സമ്മാനങ്ങള്‍: 150 ഡോളര്‍, 75 ഡോളര്‍. • മലയാളത്തില്‍ 12 പോയന്റില്‍ ഡിടിപി ചെയ്ത് പിഡി‌എഫ് ഫോര്‍മാറ്റിലാക്കിയ ലേഖനം 5 പേജില്‍ കൂടാന്‍ പാടില്ല. • ലേഖനം ഇ-മെയിലില്‍ (kcrmnorthamerica@gmail.com) ഒക്ടോബര്‍ 10-നുമുമ്പ് അയക്കുക. പ്രിയ സുഹൃത്തുക്കളേ: കെസിആര്‍എം – നോര്‍ത്ത് അരിക്ക സംഘടിപ്പിച്ചുകൊണ്ടിരുന്ന ടെലികോണ്‍ഫറന്‍സ് വേനല്‍ കാലത്ത് വേണ്ടെന്നു തീരുമാനിച്ചിരുന്നു. വേനല്‍ക്കാലം കഴിയാന്‍ പോകുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ അത് വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. മുന്‍‌പ് നടത്തിയിരുന്നതുപോലെ പത്താമത്തെ ഈ ടെലികോണ്‍ഫറന്‍സും മാസത്തിലെ രണ്ടാം ബുധനാഴ്ച അതായത് ഒക്ടോബർ 10, 2018 വൈകീട്ട് 9.00 മണിക്ക്, ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടൈം (October 10, 2018, 9.00 pm,…

മണ്ണിനടിയില്‍ നിന്ന് വിലമതിക്കാനാവാത്ത സ്വര്‍ണ്ണ നാണയങ്ങളടങ്ങുന്ന മണ്‍‌കുടം കണ്ടെത്തി

ഭൂമിക്കടിയില്‍ നിന്ന് അമൂല്യ നിധിശേഖരങ്ങള്‍ കണ്ടെടുക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള നിധി ശേഖരങ്ങളുണ്ടെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അത്തരത്തിലൊരു നിധി ശേഖരമാണ് ഇറ്റലിയില്‍ നിന്ന് കണ്ടെടുത്തത്. സ്വർണ നാണയങ്ങൾ നിറച്ച മൺകുടമാണ് ഇറ്റാലിയന്‍ പ്രവിശ്യയായ കോമോയിൽനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. നൂറിലധികം സ്വർണ നാണയങ്ങൾ അടങ്ങിയ ഒരു കുടമാണ് അവര്‍ കണ്ടെടുത്തത്. പുരാതന നഗരമായ നോം കോം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. മണ്ണ് കുഴിച്ചപ്പോഴാണ് രണ്ടു കൈപ്പിടിയുളള കുടം പുരാവസ്തു ഗവേഷകരുടെ കണ്ണിൽപ്പെട്ടത്. പാത്രത്തിന്റെ ഒരു വശം പൊട്ടിയനിലയിലായിരുന്നു. മണ്ണ് മാറ്റി എടുത്തുനോക്കിയപ്പോഴാണ് നിറയെ സ്വർണ നാണയങ്ങൾ കണ്ടത്. 300 ഓളം നാണയങ്ങളാണ് പാത്രത്തിൽ ഉണ്ടായിരുന്നത്. റോമൻ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. പുരാതന കാലത്ത് വൈൻ പോലുളള പാനീയങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇത്തരം കുടങ്ങൾ ഉപയോഗിച്ചിരുന്നത്. ചരിത്രപരമായ…

ന്യു ജെഴ്‌സിയില്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച

ന്യു യോര്‍ക്ക്: ന്യു ജെഴ്‌സിയിലെ കാര്‍ടററ്റില്‍ ക്‌നാനായ കാത്തലിക്ക് മിഷന്‍-ന്യു ജെഴ്‌സി-സ്റ്റാറ്റന്‍ ഐലന്‍ഡ് വാങ്ങിയ ദേവാലയത്തിന്റെ ആശീര്‍വാദവുംപുതിയ ഇടവകയുടെ സ്ഥാപനവും ശനിയാഴ്ച (സെപ്റ്റംബര്‍ 15) രാവിലെ 9:30-നു നടക്കും. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് എന്നു പേരിട്ടിരിക്കുന്ന ദേവലയത്തിന്റെയും ഇടവകയുടെയും ആശീര്‍വാദം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാധ്യകഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍നിര്‍വഹിക്കും. രാവിലെ 9:30-നു അതിഥികള്‍ക്കു സ്വീകരണം. 10 മണിക്കു പള്ളിയുടെ കൂദാശ. 10:30-നു വി. കുര്‍ബാന. 12:30-നു പൊതു സമ്മേളനം. ഫാ. റെനി കട്ടേല്‍ ആണു മിഷന്‍ ഡയറക്ടറും വികാരിയും. ട്രസ്റ്റിമാര്‍ ജോസ്‌കുഞ്ഞ് ചാമക്കാലായില്‍, ലൂമോന്‍ മാന്തുരുത്തില്‍. ഷാജി വെമ്മേലില്‍, പീറ്റര്‍ മാന്തുരുത്തില്‍ എന്നിവരാണു മിഷന്‍ എക്‌സിക്യൂട്ടിവ്മാര്‍.

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യക്ക് മറ്റൊരു കാമുകന്‍; ഭാര്യയെ കഴുത്തറുത്തു കൊന്ന് തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി; ചിക്ക്മംഗളൂരിനെ ഞെട്ടിച്ച കൊലപാതകം

പ്രണയിച്ച് വിവാഹം കഴിച്ചവരില്‍ ചിലരുടെ ദാമ്പത്യജീവിതം പരാജയത്തില്‍ അവസാനിക്കുന്നത് നിരവധി കാരണങ്ങള്‍ കൊണ്ടാണെന്ന് മനഃശ്ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. ചിലര്‍ വേര്‍‌പിരിയുമ്പോള്‍ മറ്റു ചിലരാകട്ടേ കൊലപാതകത്തിന്റെ വഴിയാണ് തിരഞ്ഞെടുക്കാറ്. അത്തരത്തില്‍ ഒരു സംഭവമാണ് ചിക്ക്മംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തല ബാഗിലാക്കി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന സതീഷ് കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്നു യുവതിയുടെ തല, മുടിയില്‍ പിടിച്ച് പുറത്തെടുത്ത് കാണിച്ചതോടെ അവിടുണ്ടായിരുന്ന പൊലീസുകാര്‍ ഞെട്ടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സതീഷും രൂപയും ഒമ്പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്ന്ന ജാതിക്കാരിയുമായിരുന്നു. ഇക്കാരണത്താല്‍ ഇരുവരേയും കുടുംബങ്ങള്‍ കൈയൊഴിയുകയായിരുന്നു. പിന്നീട് ടാക്‌സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.…

റഷ്യയുടെ ‘വോസ്റ്റോക്ക് 2018’; റഷ്യയും ചൈനയും കൈകോര്‍ത്ത് അമേരിക്കയെ വെല്ലുവിളിക്കുന്ന സൈനികാഭ്യാസം സൈബീരിയയില്‍ നടന്നു

അമേരിക്കയെ പ്രകോപിപ്പിക്കാനോ വെല്ലുവിളിക്കാനോ ലക്ഷ്യം വെച്ച് റഷ്യയും ചൈനയും കൈകോര്‍ത്ത് ലോകം കണ്ട ഏറ്റവും വലിയ സൈനിക ശക്തിപ്രകടനം സൈബീരിയയില്‍ നടന്നു. റഷ്യയും അമേരിക്കയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചുനില്‍ക്കുന്ന സമയത്താണ് ഈ ശക്തിപ്രകടനമെന്നതും ശ്രദ്ധേയമാണ്. ഹിറ്റ്‌ലറുടെ നാസിപ്പടയെ 1945ല്‍ തോല്‍പ്പിച്ചതിന്റെ 73-ാം വാര്‍ഷിക ആഘോഷമായ സെപ്തംബര്‍ ഒമ്പതിലെ വിജയദിനത്തിനാണ് ഒരാഴ്ച നീളുന്ന സൈനിക ശക്തിപ്രകടനത്തിന് റഷ്യ തുടക്കമിട്ടത്. വോസ്‌റ്റോക്ക് 2018 എന്ന പേരില്‍ കിഴക്കന്‍ സൈബീരിയയിലാണ് സൈനികാഭ്യാസം നടന്നത്. മൂന്നു ലക്ഷം സൈനികര്‍, 36000 സേനാ വാഹനങ്ങള്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധകപ്പലുകളും അണിനിരത്തിയാണ് തങ്ങളുടെ സൈനിക ശക്തി റഷ്യ ലോകത്തെ കാണിക്കുന്നത്. അമേരിക്കയുമായി നേരിട്ടു കൊമ്പുകോര്‍ത്ത സോവിയറ്റ് യൂണിയന്റെ കാലത്തെ സൈനിക ശക്തിപ്രകടനത്തെ വെല്ലുന്നതാണ് ഇത്തവണത്തേത്. 1981ല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം സൈനികരെ അണിനിരത്തിയാണ് റഷ്യ സൈനിക ശക്തി കാണിച്ചത്. ഇത്തവണ…