വേര്‍പാടിന്റെ ദുഃഖം (മിനിക്കഥ)

കഴിഞ്ഞ 17 വര്‍ഷങ്ങളായി എന്റെ ഇംഗിതം ഞങ്ങള്‍ക്കനുസരിച്ചു, ഒരു ദുര്‍മുഖവും കാട്ടാതെ, എന്നോടൊപ്പം ഏതു കൂരിരുട്ടിലും മഴയത്തും മഞ്ഞത്തും സഞ്ചരിച്ച എന്റെ ലിസാ…. എന്നോട് വിടവാങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞങ്ങളുടെ കഴിഞ്ഞ കാലങ്ങളെക്കുറിച്ചു അല്പമൊന്നു ചിന്തിക്കുകയെങ്കിലും ചെയ്തു, എന്റെ ദുഃഖത്തിന്റെ തീവ്രതയെ അല്പമെങ്കിലും ശമിപ്പിക്കട്ടെ. “മാതള പഴവര്‍ണ്ണമുള്ള നിന്റെ മേനിയില്‍ സ്പര്‍ശിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ശിവ പാര്‍വ്വതിമാരെപ്പോലെ നാം കഴിഞ്ഞ ദിനങ്ങള്‍, മായാതെ എന്നും മനസിലുണ്ടാവും. നിന്റെ ചൂരും ചൂടും എന്റെ ജീവിതത്തെ സജീവമാക്കി, കര്‍മ്മോല്‍സുവമാക്കി. നിന്റെ തോളില്‍ കൈ ഊന്നിക്കൊണ്ടു, നിന്റെ ശരീരത്തില്‍ ചാരികൊണ്ട് , സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുമ്പോള്‍, അഭിമാനപുളകിതനായി ഞാന്‍ മറ്റേതോ ലോകത്തെത്തി എന്ന് തോന്നിപ്പോയിട്ടുണ്ട്. നമ്മള്‍ക്കു പറ്റിയ ഒരപകടത്തില്‍, മുറിവുകളും ചതവുകളുമായി കിടക്കുന്ന നിന്റെ സമീപം, മുറിവേറ്റു അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന എന്നെ, ദുഃഖത്തോടും വികാരവായ്പ്പോടും ദുര്‍ബലമായ കണ്ണുകളാല്‍ നോക്കികിടക്കുന്ന…

എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍ വാലിയുടെ ഫാമിലി ട്രിപ്പും ആപ്പിള്‍ പിക്കിംഗും

ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലി, ഒക്ടോബര്‍ 13 ശനിയാഴ്ച്ച ന്യൂയോര്‍ക്കിലെ വാർവിക്കിലേക്ക് (Warwick) ഒരു ഫാമിലി ട്രിപ്പ് നടത്തുന്നു. രാവിലെ 10 മണിക്ക് നാന്വറ്റിലെ പാര്‍ക്ക് ആന്‍ഡ് റൈഡില്‍ നിന്നും യാത്ര പുറപ്പെടും. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ആപ്പിള്‍ പിക്കിംഗ്. (Masker Orchards, 45 Ball Road, Warwick, NY 10990). ഈ ഫാമിലി ഫണ്‍ ട്രിപ്പിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കോഓര്‍ഡിനേറ്റര്‍മാരായി ഗോപിനാഥ് കുറുപ്പും ജയപ്രകാശ് നായരും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ. നായര്‍ (പ്രസിഡന്റ്) 845 269 1445, പത്മ നായര്‍ (സെക്രട്ടറി) 845 268 2992, കൃഷ്ണ കുമാര്‍ (ട്രഷറര്‍) 845 825 9306.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി കൊണ്ടാടി

ഒര്‍ലാന്റോ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ 2018- 2020 പ്രവര്‍ത്തനവര്‍ഷത്തിന്റെ ഉല്‍ഘാടനം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സെപ്റ്റംബര്‍ 22-നു ശനിയാഴ്ച ഒര്‍ലാന്റോയിലെ ജോര്‍ജ് പെര്‍കിന്‍സ് സിവിക് സെന്റെറില്‍ വച്ച് വര്‍ണാഭമായി കൊണ്ടാടി. കേരളീയ തനിമയാര്‍ന്ന താലപ്പൊലിയുടെയും ശിങ്ങാരിമേളത്തിന്റെയും നിരപ്പകിട്ടാര്‍ന്ന അകമ്പടിയോടെ വിശിഷ്ട വ്യക്തികളെ വേദിയിലേക്കാനയിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ആര്‍.വി.പി ബിജു തോണിക്കടവിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ദേശീയ കമ്മറ്റി അംഗമായ പൗലോസ് കുയിലാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ബിജു തോണിക്കടവില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഫോമാ വില്ലജ് പദ്ധതിക്കായി ഒരു ഏക്കര്‍ സ്ഥലം സംഭാവനചെയ്ത സണ്‍ഷൈന്‍ റീജിയന്റെ ദേശീയ കമ്മറ്റി അംഗമായ നോയേല്‍ മാത്യുവിന്റെയും പ്രസ്തുത പദ്ധതിക്കായീ ഒരുവീട് സംഭാവനചെയ്ത പൗലോസ്കുയിലാടന്റെയും ഹൃദയവിശാലതയെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചതോടൊപ്പം നമ്മുടെ റീജിയനിലെ 10 സംഘടനകളും…

ഗാന്ധിയന്‍ സമാധാന ദിനം ആചരിക്കുന്നു

മയാമി: ഫ്‌ളോറിഡ ഗാന്ധി സ്ക്വയറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഒത്തുചേര്‍ന്ന് മഹാത്മജിയുടെ ജന്മദിനം ‘ഗാന്ധിയന്‍ സമാധാനദിനമായി’ ആചരിക്കുന്നു. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടാംതീയതിയെ അനുസ്മരിച്ചുകൊണ്ട് സെപ്റ്റംബര്‍ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡേവി സിറ്റിയിലുള്ള ഗാന്ധി പാര്‍ക്കില്‍ (14900 സ്റ്റെര്‍ലിംഗ് റോഡ്, ഡേവി 33331) ഡേവി മേയര്‍ ജൂഡി പോളിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മഹാത്മജിയുടെ ഗ്രാന്റ് സണ്‍ രാജ്‌മോഹന്‍ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തും. കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ – അറ്റ്‌ലാന്റാ ഡോ. സ്വാതി കുല്‍ക്കര്‍ണി ഗാന്ധി പീസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ സിറ്റി അധികാരികളും പങ്കെടുക്കും. സമ്മേളനത്തിനുശേഷം ഡേവിയിലുള്ള പാലസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ രാജ്‌മോഹന്‍ ഗാന്ധിയോടും അതിഥികളോടും ചേര്‍ന്നു ലഞ്ച് കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗാന്ധി പീസ് ഡേ സമ്മേളനദിനത്തിന്റെ പരിപാടിയിലേക്ക് ഏവരേയും…

സ്വര്‍ഗ്ഗീയ വിരുന്നിന്റെ ശാപവിമുക്തി ശുശ്രൂഷ ഇന്നുമുതല്‍ ലണ്ടനില്‍

കേരളത്തില്‍ അതിവേഗം വളര്‍ന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അനേകം ലോക്കല്‍ സഭകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) ആദ്യത്തെ Curse Breaking (ശാപവിമുക്തി) ശുശ്രൂഷ ഇന്നു മുതല്‍ ലണ്ടന്‍ നഗരത്തില്‍ നടക്കുന്നു. ലണ്ടന്‍ പട്ടണത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) എന്നിവര്‍ ശുശ്രൂഷിക്കുന്നു. കേരളത്തിലെ കോട്ടയം നഗരത്തില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ കൂട്ടമായി തങ്കു ബ്രദറിന്റെ ഭവനത്തില്‍ ആരംഭിച്ച ഹെവന്‍ലി ഫീസ്റ്റ് (സ്വര്‍ഗ്ഗീയ വിരുന്ന്) കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗം വളരുന്ന സഭകളില്‍ മുമ്പന്തിയിലാണ്. ദുബായ്, അബുദാബി, കുവൈറ്റ്, മസ്കറ്റ്, ദോഹ, ബഹ്‌റിന്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സ്വര്‍ഗ്ഗീയവിരുന്നിന്റെ സഭകള്‍ അതിവേഗം വളര്‍ന്നുകഴിഞ്ഞു. എല്ലാവര്‍ഷവും ഈ രാജ്യങ്ങളില്‍ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കാറുണ്ട്. അമേരിക്കയിലെ പ്രധാന സഭയും ഹെവന്‍ലി ഫീസ്റ്റിന്റെ…

ഭൂമിയിലേക്കിറങ്ങിവന്ന മേഘപാളികള്‍ അപൂര്‍‌വ്വ കാഴ്ചയായി

ലോകത്ത് പലയിടങ്ങളിലും ആകാശത്തും ഭൂമിയിലും ചില സമയങ്ങളില്‍ അപൂര്‍‌വ്വ പ്രതിഭാസങ്ങള്‍ ദര്‍ശിക്കാറുണ്ട്. ഇക്കഴിഞ്ഞ മഹാപ്രളയം കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ പ്രകൃതി തന്നെ ചില അപൂര്‍‌വ്വ ദൃശ്യങ്ങള്‍ കാണിച്ചു തന്നതാണ്. അതുപോലെ പര്‍‌വ്വത നിരകളിലും മലഞ്ചെരിവുകളിലും വനാന്തര്‍ഭാഗത്തും മാറ്റങ്ങള്‍ വരുന്നത് സാധാരണയാണ്. അത്തരം ഒരു അപൂര്‍‌വ്വ കാഴ്ചയാണ് സമുദ്രനിരപ്പില്‍ നിന്നും 4,900 മീറ്റര്‍ ഉയരത്തിലുള്ള ടിബറ്റ്. മഞ്ഞുമൂടിയ പ്രദേശങ്ങളാലും ഉയര്‍ന്നു നില്‍ക്കുന്ന കൊടിമുടികളാലും ടിബറ്റ് ലോകത്തിന്റെ മേല്‍ക്കൂര തന്നെയാണ്. അവിടെ പര്‍വ്വതങ്ങളെ മൂടുന്ന മേഘ ആവരണം സ്ഥിരം കാഴ്ചയാണ്. എന്നാല്‍, മേഘപാളികള്‍ നടപ്പാതയിലേക്ക് ഇറങ്ങി വരുന്നത് അപൂര്‍വ്വ കാഴ്ചയാവുകയാണ്. ടിബറ്റില്‍ റോഡിലേക്ക് ഇറങ്ങിവരുന്ന മേഘങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ആകര്‍ഷകവും അപൂര്‍വ്വവുമാണ് ഈ കാഴ്ച. ഈ പ്രതിഭാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. വീഡിയോയില്‍ ഒരു കൂട്ടം മേഘങ്ങളാണ് താഴേക്കിറങ്ങി വന്നിരിക്കുന്നത്. ചലിക്കാതെ ഒരേ ആകൃതിയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പുകയോ…

അയോദ്ധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് മൂന്നംഗ ബെഞ്ച്; സാമുദായിക സ്പര്‍ദ്ധ ഒഴിവാക്കാന്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശരി വെച്ചു

ന്യൂഡൽഹി: സാമുദായിക സ്പര്‍ദ്ധ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ ശരിവെച്ച് സുപ്രിം കോടതി.  അയോധ്യ കേസിലെ തര്‍ക്ക വിഷയമായ അനുബന്ധ കേസ് വിശാല ബെഞ്ചിന് വിടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.  ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമോ എന്ന കാര്യത്തില്‍ മൂന്നംഗ ബെഞ്ചില്‍ നിന്ന് രണ്ട് വ്യത്യസ്ത്യവിധികളാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ആദ്യ വിധിയിലാണ് ഭരണഘടനാ ബെഞ്ചിന് കേസ് വിടേണ്ടതില്ലെന്ന് പറയുന്നത്. അയോധ്യ കേസില്‍ ഈ വിധി ബാധകമല്ല, അയോധ്യ കേസുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിടില്ലെന്നും ഭൂരിപക്ഷ വിധിയില്‍ പറയുന്നു. അതേസമയം ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ രണ്ടാമത്തെ വിധിയില്‍ ഇസ്മയില്‍ ഫറൂഖി കേസ് വിശാല ബെഞ്ചിന് വിടണമെന്നാണ് വ്യക്തമാക്കുന്നത്. നിസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്നും എവിടെവെച്ചും ആകാമെന്നും 1994ല്‍ സുപ്രീം കോടതി…

വീണ്ടുമൊരു ലൗ ജിഹാദ് ആക്രമണം; യുപിയില്‍ വി‌എച്ച്‌പി പ്രവര്‍ത്തകര്‍ ഹിന്ദു യുവതിയേയും മുസ്ലിം യുവാവിനേയും പോലീസിന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ലൗ ജിഹാദ് ആരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങളും പുറത്ത്. പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവിനെ ഒരുകൂട്ടം വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലവ് ജിഹാദ് ആരോപിച്ചുളള മര്‍ദ്ദനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ വാഹനത്തിനുളളില്‍ വെച്ച് യുപി പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഹിന്ദുക്കളുണ്ടായിട്ടും മുസ്ലീം പുരുഷനെ സുഹൃത്താക്കിയത് എന്തിനാണെന്ന് ആക്രോശിച്ച് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും വ്യാപക പ്രതിഷേധത്തിനിടയാക്കിയതും. വിഎച്ച്പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആക്രമണം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ഐഡി കാര്‍ഡില്‍ നിന്നും ഹിന്ദുമത വിശ്വാസിയെന്ന് മനസിലാക്കി എന്തിനൊരു മുസ്ലീം യുവാവിനെ തെരഞ്ഞെടുത്തു എന്നെല്ലാം ചോദിച്ചായിരുന്നു അക്രമണമെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. ലൈംഗികപീഡനത്തിന് കേസ് കൊടുക്കാന്‍ വരെ…

സുപ്രീം കോടതി വിധിയനുസരിച്ച് ഐ‌എസ്‌ആര്‍‌ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയിലൂടെ നീതി ലഭിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണനുള്ള നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കണമെന്ന സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ചാരക്കേസിലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് തീരുമാനം. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്പി നാരായണന് നഷ്ടപരിഹാരം 8 ആഴ്ചക്കകം നല്‍കണം എന്നായിരുന്നു സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് 33 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞത്. നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി…

ഭര്‍ത്താവില്ലാത്ത സംഗീത ലക്ഷ്മണ ‘പ്രസവ വേദന’യിലാണെന്ന്

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമര്‍ശത്തിലും സുപ്രധാന വിധിയിലും പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ എഴുതി അറിയിച്ചത്. വിധിയെക്കുറിച്ച് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. വിധിയെ കുറിച്ച് പഠിച്ചിട്ടില്ല, കോടതിയില്‍ കേസുകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താനെന്നും സംഗീത ലക്ഷ്മണ കുറിച്ചു. ഭാര്യ ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള ഈ വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ലെന്നും സംഗീത ലക്ഷ്മണ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ഒരു അറിയിപ്പ്. ഞാന്‍ കോടതിയിലാണ്. ഇന്നത്തെ കേസുകളുടെ പ്രസവവേദനയിലുമാണ് ഞാന്‍. വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള വിളികള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിക്കുന്ന ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട് പോലും സുപ്രീം കോടതി. അതിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ അറിയണം.…