Will the youth vote in the Synod?; Four challenges for bishops at synod on young people

by Thomas Reese,in the NCR. Oct 2, 2018 Young people greet Pope Francis during an audience for middle schools belonging to the Cavalieri group, which promotes Christian life for youth, in the Paul VI Hall at the Vatican on June 2, 2017. (L’ Osservatore Romano via AP) Note: More than a two-week long Synod of bishops on youth in the Church is beginning in Rome today Oct.3rd to 28. This is the 15th such synod since pope Paul VI called it first in 1957. Its theme is: Young People, Faith…

ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു

ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ഒക്‌ടോബര്‍ ഒന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അംഗങ്ങള്‍ ആചരിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജെസ്സി റിന്‍സി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വിജയത്തിലൂടെ വരുന്നതല്ല നിങ്ങളുടെ ശക്തി, നിങ്ങളുടെ പ്രശ്‌നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളില്‍ സ്വയം അടിയറവ് പറയില്ലെന്നു നിങ്ങള്‍ തീരുമാനിച്ചാല്‍ അതാണ് ശക്തി എന്നു ഗാന്ധിജി പറഞ്ഞതായി പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തില്‍ ഉറച്ചുനിന്ന ഒരാളായിരുന്നു നമ്മുടെ രാഷ്ട്രപിതാവെന്നു കേരള അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് പാലമറ്റം ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു സത്യത്തേയും അക്രമരാഹിത്യത്തേയും മുന്‍നിര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം നയിച്ച നേതാവായിരുന്നു ഗാന്ധിജി എന്നു മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍…

ലാന്‍ഡിംഗിനിടെ കായലില്‍ വീണ എയര്‍ ന്യൂഗിനി ബോയിംഗ് വിമാനത്തിനകത്തുനിന്ന് ഒരു മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍

വില്ലിംഗ്ടണ്‍: ലാന്‍ഡിംഗിനിടെ റണ്‍‌വേയില്‍ നിന്ന് തെന്നിമാറി കായലില്‍ വീണ എയര്‍ ന്യൂഗിനി ബോയിംഗ് വിമാനത്തിനകത്തുനിന്ന് ഒരു മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ന്യൂസിലാന്റിലെ പസഫിക് ദ്വീപിലാണ് എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 800 വിമാനം അപടത്തില്‍പ്പെട്ടത്. വിമാനം അപകടത്തില്‍ പെട്ട ദിവസം 35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുളളതെന്നും എല്ലാവരെ രക്ഷപ്പെടുത്തിയതെന്നും എയര്‍ ന്യൂഗിനി അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചിലര്‍ കായലില്‍നിന്ന് ജീവനുംകൊണ്ട് നീന്തി രക്ഷപ്പെട്ടപ്പോള്‍ ചിലരെ ചെറുബോട്ടുകളിലാണ് രക്ഷിച്ചത്. അപകട സ്ഥലത്ത് വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എയര്‍ ന്യൂഗിനി ചീഫ് എക്‌സിക്യൂട്ടീവ് തഹാവര്‍ ദുറാനിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം വിമാനത്തില്‍നിന്ന് പുറത്തെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക് ബോക്‌സ് തിരിച്ചെടുക്കാനുളള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മോശമായിരുന്നുതും കനത്ത മഴ കാരണം കാഴ്ച മറഞ്ഞിരുന്നതുമാണ്…

ബച്ചന്‍ സാറിന്റെ ആ ആഗ്രഹം നിറവേറ്റാന്‍ നീയില്ല എന്ന് ഞാനെങ്ങനെ പറയും?; ബാലഭാസ്ക്കറിനെ അനുസ്മരിച്ച് സം‌വിധായകന്‍ ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനെ അനുസ്മരിച്ച് സംവിധായന്‍ ശ്രീകുമാര്‍ മേനോന്‍. ഉറക്കമുണര്‍ന്നതു മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂവെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന് അമിതാഭ് ബച്ചന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനി സാധിക്കില്ലെന്ന് അദ്ദേഹത്തോട് പറയാന്‍ വയ്യെന്നും ശ്രീകുമാര്‍ കുറിക്കുന്നു. ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്: എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണര്‍ന്നത് മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ. വര്‍ഷങ്ങളായി ഞാന്‍ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ. ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍…

ബാലു തന്റെ പുന്നാര മോളുടെ കൂടെ പോയതാണ്; അവന്‍ മരിച്ചിട്ടില്ല; ഹൃദയവേദനയോടെ ഷാഫി പറമ്പില്‍

അന്തരിച്ച ബാലഭാസ്ക്കറിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വളരെ ഹൃദയവേദനയോടെയാണ് പങ്കു വെയ്ക്കുന്നത്. അദ്ദേഹത്തെ അനുസ്മരിക്കുന്ന പ്രമുഖരില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ദിലീപ് തുടങ്ങിയവരെല്ലാം ഉണ്ട്. അവരില്‍ നിന്ന് വ്യത്യസ്തമായാണ് ഷാഫി പറമ്പില്‍ എം‌എല്‍‌എയുടേത്. ബാലഭാസ്‌കറിന്റെ മരണവാര്‍ത്ത കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് എംഎല്‍എ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ട ലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍ പേടുതോന്നുന്നുവെന്ന് ഷാഫി പറഞ്ഞു. ഷാഫി പറമ്പിലിന്റെ വാക്കുകള്‍: എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച് ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ മാസങ്ങള്‍ പാപ്പാ എന്നാ വിളിക്കാറ്. ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവള്‍ക്കും ഞാനിപ്പൊ ‘ഇക്ക’യായി. ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവള്‍ ഇക്കാന്ന് വിളിക്കാറുണ്ടത്രെ. രാവിലെ ഉറക്കമെഴുനേല്‍ക്കുമ്പോള്‍ ഞാനടുത്തുണ്ടെങ്കില്‍ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് (ഇന്ന് രാവിലെയും) ഇക്ക കുളിപ്പിക്കുമ്പോ…

തിരിച്ച് സ്റ്റേജിലേക്ക് വരണ്ടേ, നമുക്കൊന്നിച്ച് യാത്ര ചെയ്യണ്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണം’ എന്ന് മറുപടി പറഞ്ഞു; ബാലഭാസ്ക്കറിനോട് അവസാനമായി സംസാരിച്ച സ്റ്റീഫന്‍ ദേവസ്സി

വയലിനിലിലൂടെ സംഗീതലോകത്ത് പുതിയ വാതായനങ്ങള്‍ തുറന്ന് ആ നാദത്തില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് അന്തിമോപചാരം അര്‍പിക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് എത്തിയത്. യൂണിവേഴ്‌സ്റ്റി കോളെജിലാണ് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. ബാലഭാസ്‌കറിന്റെ വിടവാങ്ങലില്‍ സുഹൃത്തുക്കള്‍ വിങ്ങിപ്പൊട്ടുകയാണ്. കഴിഞ്ഞ ദിവസം രാത്രി സ്റ്റീഫന്‍ ദേവസി ബാലയുമായി സംസാരിച്ചിരുന്നു. സ്റ്റേജിലേക്ക് തിരിച്ചുകയറണ്ടേ എന്ന് ചോദിച്ചപ്പോള്‍ വേണമെന്നായിരുന്നു മറുപടി നല്‍കിയത്. ബാലഭാസ്‌കര്‍ സംസാരിച്ചതിന്റെ സന്തോഷം സ്റ്റീഫന്‍ ദേവസി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. സുഹൃത്തിന്റെ വിയോഗത്തില്‍ ഗായിക രാജലക്ഷ്മി പറയുന്നത് ഇങ്ങനെ: രാജലക്ഷ്മിയുടെ വാക്കുകള്‍: അപകടം നടന്ന അന്നു മുതല്‍ ബാലു ചേട്ടനുമായി അടുപ്പമുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗായകരും ആരാധകരും പ്രശസ്തരും അപ്രശ്‌സതരുമായിട്ടുള്ള എല്ലാവരും ആശുപത്രിയില്‍ വന്നുപോകുന്നുണ്ടായിരുന്നു. അദ്ദേഹം കിടന്നിരുന്ന മുറിക്കു പുറത്തെ വരാന്തയില്‍…

ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; സീറോ മലബാര്‍ സഭയ്ക്ക് മാനസാന്തരം വന്നുവോ?; കന്യാസ്ത്രീകളോട് മാപ്പു ചോദിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി സഭാ മേലധികാരികള്‍ കന്യാസ്ത്രീകളെ മോശക്കാരികളാക്കി പ്രസ്താവനകളിറക്കുകയും, ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമൊക്കെ ചെയ്ത് അവസാനം ഭീഷണിവരെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സഭാദ്ധ്യക്ഷന്‍മാരുടെ ചെയ്തികള്‍ക്ക് പരസ്യമായി മാപ്പ് ചോദിക്കുകയാണ് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്. സഭാദ്ധ്യക്ഷന്‍മാരുടെ ചെയ്തികള്‍ കൊണ്ട് മുറിവേറ്റിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പ്രസ്താവന നടത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്. ഒരു അവയവത്തിനും നീതി നിഷേധിക്കപ്പെടരുതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സഭയ്ക്ക് അകത്ത് പ്രളയമുണ്ടായി. വിശ്വാസത്തിന്റെ അടിത്തറ നഷ്ടപ്പെട്ടു. സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാര്‍ സഭ സംഘടിപ്പിച്ച ധ്യാനത്തിനിടെ നടത്തിയ പ്രഭാഷണത്തിലായിരുന്നു കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ പ്രതികരണം. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാഞ്ഞിരപ്പളളി രൂപതാ മെത്രാന്‍ മാര്‍ മാത്യു…

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടേയും മരണത്തിന് സമാനമായ മരണത്തിന് സാക്ഷിയാകേണ്ടി വന്ന എഴുത്തുകാരി തനൂജ ഭട്ടതിരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറല്‍

സംഗീത ലോകത്തിന് പുതിയ മാനങ്ങള്‍ കണ്ടുപിടിച്ച് വയലിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കര്‍ വിട വാങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും അനുസ്മരിക്കുന്നത്. ബാലഭാസ്‌കറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷിയാകേണ്ടി വന്ന ഒരു അപകടത്തില്‍ തുടര്‍ന്നുണ്ടായ മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിവരിച്ചാണ് തനൂജാ ഭട്ടതിരിയുടെ കുറിപ്പ്. കാറപകടത്തെ തുടര്‍ന്ന് അമ്മയെയും അച്ഛനെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരണത്തിന് കീഴടങ്ങിയിരുന്നു, കുട്ടിയും ഏറെ താമസിയാതെ അച്ഛനോടൊപ്പം യാത്രയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ എല്ലാവരെയും കണ്ണീരണിയിപ്പിക്കുന്ന ഒന്നായിരുന്നു എന്ന് തനൂജ കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മറക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതല്‍…

ശബരിമലയിലെ സ്ത്രീ പ്രവേശനം; വിശ്വാസത്തിനു മുകളില്‍ കയറി കോപ്രായം കാണിക്കരുതെന്ന് രഹ്ന ഫാത്തിമയോട് രശ്മി നായര്‍

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവരില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ച് പറ്റിയവരായിരുന്നു മോഡലിംഗ് മേഖലയിലും, അഭിനയരംഗത്തും തിളങ്ങിയ രശ്മി നായരും, രഹ്നാ ഫാത്തിമയും. രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടവരെ പരിഹസിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ സജീവമാണ് രശ്മി നായര്‍. അതേ സമയം മോഡലും, അഭിനേത്രിയുമായ രഹ്ന ഫാത്തിമ കോടതി വിധിയെ സ്വീകരിച്ചത് അയ്യപ്പന്‍മാരെപ്പോലെ മാലയും, കറുത്ത വേഷവുമിട്ടുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ്. ഈ ചിത്രത്തിന് നിശിതമായി വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ രശ്മി നായരും ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസത്തെ അപമാനിച്ച് പ്രകോപനം സൃഷ്ടിക്കുന്നതാണ് ഈ ചിത്രം എന്നാണ് ഒരു കമന്റിന് മറുപടിയായി രശ്മി കുറിക്കുന്നത്. അതേ സമയം മറ്റൊരു പോസ്റ്റില്‍ ശബരിമലയെ സ്ത്രീകളുള്‍പ്പെടെ പരിശുദ്ധമായി കാണുന്ന…

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കുടുംബസമേതം വിഴിഞ്ഞത്ത്; പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബം വിഴിഞ്ഞത്തെത്തി. രണ്ട് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് വിഴിഞ്ഞത് വന്നത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ വിഴഞ്ഞത്ത് എത്തിയത്. ഇവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി രേഖകള്‍ പരിശോധിച്ചു. തൊഴില്‍ തേടി വന്നതാണെന്ന് അഭയാര്‍ത്ഥികള്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഉള്ളതിനാല്‍ ഇവരെ തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന. അതേസമയം, റോഹിങ്ക്യകളുടെ വരവിനെ കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ സംഘം അന്വേഷണം തുടങ്ങി. സംഭവത്തില്‍ സംസ്ഥാന പൊലീസിനോട് വിവരം നേടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു റോഹിങ്ക്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍…