എന്റെ തിമിര ശസ്ത്രക്രിയയും ഉത്ക്കണ്ഠകളും പുതിയ ലോകവും (ജോസഫ് പടന്നമാക്കല്‍)

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ കണ്ണുകളില്‍ തിമിരം (ക്യാട്രാക്റ്റ്) വ്യാപിക്കുവാന്‍ തുടങ്ങിയിരുന്നു. തിമിരം, 2018 സെപ്റ്റംബറില്‍ പൂര്‍ണ്ണവികാസം പ്രാപിച്ചപ്പോള്‍ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. അതുവരെ ചെറുതും വലുതുമായ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഭാഗികമായി ഇടത്തെ കണ്ണിന്റെ കാഴ്ച തീര്‍ത്തും മങ്ങിയിരുന്നു. 2018 സെപ്റ്റംബര്‍ പതിനാലാം തിയ്യതിയായിരുന്നു ഇടത്തെ കണ്ണിന്റെ ഓപ്പറേഷന്‍. ഓപ്പറേഷനു ശേഷം ഇടത്തുകണ്ണില്‍ക്കൂടിയുള്ള കാഴ്ചകള്‍ തിളങ്ങിയും വലത്തെ കണ്ണ് ശസ്ത്രക്രിയ ചെയ്യാതിരുന്നതിനാല്‍ മങ്ങിയുമിരുന്നു. സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി വലത്തേക്കണ്ണിലും വിജയകരമായ തിമിര ശസ്ത്രക്രിയ ചെയ്തു. 1970 കളിലും അതിനുശേഷവും കുടിയേറ്റക്കാരായി വന്ന ഒന്നാം തലമുറയില്‍പ്പെട്ടവരില്‍ അനേകരുടെ കണ്ണുകളില്‍ തിമിര രോഗം പിടിപ്പെട്ടിരിക്കാം. തിമിരത്തെപ്പറ്റിയും ഗ്ലോക്കോമയെപ്പറ്റിയും മുമ്പ് ഞാനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തിമിരത്തിനുള്ള തയ്യാറെടുപ്പോടെ ഭീതിയുടെ നിഴലില്‍ പരിഭ്രാന്തിയോടെ ഞാന്‍എഴുതിയ ഒരു ലേഖനമായിരുന്നു, അത്. കണ്ണിന്റെ സര്‍ജറിയില്‍ ആകുലരായവര്‍ക്ക് എന്റെ…

Legless Venezuelan rapper, surfer, overcoming odds in Colombia

Venezuelan migrant Alfonso Mendoza was born without legs. Abandoned by his parents, he flirted with suicide. But everything about him shouts: “Believe in Yourself!” — ask anyone who attends his motivational classes. His main mode of movement is on a shabby skateboard, which he kept close during a dangerous crossing into Colombia with his wife. “It was difficult because of the guerrillas and the Venezuelan National Guard; it is a very difficult journey.” The skateboard, its wheels squeaking over the rutted path outside his wood and corrugated iron shack, has…

Global leaders, or grassroots campaigners? Nobel Peace Prize wide open

The bookies’ odds point towards the Koreans, or Donald Trump. The experts are betting on the fight against sexual violence or defenders of the press. But all speculation ends Friday when the Nobel Peace Prize is unveiled in Oslo. At 0900 GMT, the annual Nobel prize-giving week reaches its peak as the five-member Norwegian committee ends the guessing game by announcing this year’s winner. And anticipation is likely to be heightened after the postponement of this year’s Literature Prize for the first time in 70 years over a rape scandal…

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക്-കിഴക്ക് ഇന്ന് രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ 7ാം തീയതി ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടിയും ആരംഭിച്ചു. ശക്തമായ ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി സംസ്ഥാനത്തെ ബാധിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്നതിനാല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന അതീവജാഗ്രതാ…

റഫേലില്‍ കുരുങ്ങി മോദി സര്‍ക്കാര്‍; മോദി അധികാര ദുര്‍‌വിനിയോഗം നടത്തിയെന്ന് മുന്‍ ബിജെപി കേന്ദ്ര മന്ത്രിമാര്‍ സിബി‌ഐയ്ക്ക് പരാതി നല്‍കി

പുകഞ്ഞു കൊണ്ടിരുന്ന റഫേല്‍ വിമാന വിവാദം മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണും. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനും എതിരെ പരാതിയുമായി സിബിഐയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിന് കീഴിലുള്ള ‘അധികാര ദുര്‍വിനിയോഗമാണ് പ്രധാനമന്ത്രിക്കെതിരെ ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ആക്രമണം മൂവരും കടുപ്പിച്ചിരുന്നു. 2015 ഏപ്രിലില്‍ ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനം വാങ്ങാനുള്ള കരാറുണ്ടാക്കിയത് പല മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് പത്രസമ്മേളനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഇവര്‍ ആവര്‍ത്തിക്കുകയുണ്ടായി. റഫേല്‍ നിര്‍മ്മാതാക്കളായ ദസോ ഏവിയേഷനില്‍ നിന്നും 126 വിമാനം വാങ്ങാനുള്ള യുപിഎ കരാറില്‍ അട്ടിമറി നടത്തിയത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ സഹായിക്കാനാണെന്ന കോണ്‍ഗ്രസ് വാദം തന്നെയാണ് യശ്വന്ത് സിന്‍ഹയും…

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അടിപതറുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്; തെക്കേ ഇന്ത്യയില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണയും സാധ്യമാകില്ല

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലസഖ്യമുണ്ടായാല്‍ പ്രതിപക്ഷ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ് – സീ വോട്ടര്‍ നടത്തിയ ദേശ് കാ മൂഡ് എന്ന സര്‍വെയിലാണ് ബിജെപി തിരിച്ചടിയേല്‍ക്കുമെന്ന് പ്രവചിക്കുന്നത്. യുപിയിലായിരിക്കും തെരഞ്ഞെടുപ്പ് സഖ്യമുണ്ടായാല്‍ ബിജെപിയ്ക്ക് തിരിച്ചടി ഏല്‍ക്കുക. ബിഹാര്‍, രാജസ്ഥാന്‍ എന്ന പ്രദേശങ്ങളില്‍ ഭൂരിപക്ഷം സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിക്കുമെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകള്‍ കുറയും. തെക്കേ ഇന്ത്യയില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. ആകെയുള്ള 129 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ആകെ ലഭിക്കുക 21 സീറ്റാണ്. യുപിഎ 32 സീറ്റുകള്‍ നേടി പ്രാദേശിക കക്ഷികള്‍ 76 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചനം. ഉത്തര്‍പ്രദേശില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യത്തോടൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാല്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി നേരിടുമെന്ന്…

പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ്; പുതുപ്പള്ളി അച്ചന്‍ മുഖ്യാതിഥി

ഡാളസ്, ടെക്‌സാസ്: പെന്തക്കൊസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ (PYCD) മുപ്പത്തെഴാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഡാളസില്‍ നടത്തപ്പെടുന്നു. അഞ്ചും ആറും തീയതികളില്‍ മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ നടക്കുന്ന സായാഹ്ന യോഗങ്ങളില്‍ പാസ്റ്റര്‍ സിസില്‍ മാത്യൂ (ന്യൂയോര്‍ക്ക്) വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഞായറാഴ്ച രാവിലെ 9:30 മുതല്‍ വെസ്റ്റിന്‍ ഡാളസ് ഗലേറിയയില്‍ നടക്കുന്ന സംയുക്ത ആരാധനയില്‍ ഡാളസ്‌മേട്രോപ്ലെക്‌സിലെ അമ്പതോളം സഭകള്‍ പങ്കെടുക്കുന്നുണ്ട്. ഇത് ആദ്യമായി മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ പ്രത്യകം നടക്കുന്ന ആരാധനാ യോഗത്തില്‍ മലയാളം സെഷനില്‍ റവ. ജോര്‍ജ്ജ് മാത്യൂവും (പുതുപ്പള്ളി അച്ചന്‍), ഇംഗ്ലീഷ് സെഷനില്‍ പാസ്റ്റര്‍ സിസില്‍ മാത്യൂവും (ന്യൂയോര്‍ക്ക്) മുഖ്യാഥിതികള്‍ ആയിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്. ‘We The Church (Micah 6:8)’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. ജോര്‍ജ്ജ് ടി മാത്യൂ നേതൃത്വം നല്‍കുന്ന…

ഇന്ത്യയും പാക്കിസ്താനുമായുള്ള പ്രശ്നങ്ങള്‍ക്ക് അവര്‍ തന്നെ പരിഹാരം കണ്ടെത്തണമെന്ന് യു.എസ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്താനുമായുള്ള പ്രശ്നങ്ങള്‍ക്ക് അവര്‍ തന്നെ പരിഹാരം കണ്ടെത്തണമെന്ന് യു.എസ്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന പാകിസ്താന്റെ ആവശ്യം അമേരിക്ക തള്ളി. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്ങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നത് ഇരു രാജ്യങ്ങളിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രതികരിച്ചിരുന്നു. എന്നാല്‍, ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിന്നുകൊണ്ട് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാകില്ലെന്നാണ് അമേരിക്കന്‍ നിലപാട്. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച് അമേരിക്കയുടെ മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാല്‍ട്ടണ്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ മറ്റ് അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് ശരിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. സ്ഥിതി തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ ഉണ്ടാകുമെന്നും പാക് നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. സര്‍ജിക്കല്‍ സട്രൈക്കും മറ്റും പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കുന്നില്ലെന്നും…

നഷ്ടപ്പെട്ട ഇമേജ് തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചു പിടിക്കാന്‍ ബിജെപി; പെട്രോളിനും ഡീസലിനും വില കുറച്ചു

തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിലൂടെ പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ചു. മറ്റു സംസ്ഥാനങ്ങളിലും നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും.സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്. വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. സംസ്ഥാനങ്ങളും…

‘ഡിജി യാത്ര’ യ്ക്ക് ഇന്ത്യയില്‍ തുടക്കമായി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ‘ഡിജി യാത്ര’ സം‌വിധാനമൊരുക്കി വ്യോമയാന മന്ത്രാലയം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നല്‍കുന്ന സംവിധാനത്തിനാണ് ഇന്ത്യയില്‍ തുടക്കമായത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും. അടുത്ത വര്‍ഷം മുതല്‍ മുഖം തിരിച്ചറിഞ്ഞ് യാത്രക്കാരെ എര്‍പോര്‍ട്ടുകളിലേക്ക് പ്രവേശിപ്പിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യമൊട്ടാകെ നിലവില്‍ വരും. ഭാവിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അതേസമയം ഡിജി യാത്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമല്ലെന്നും യാത്രാസംബന്ധമായ നടപടികള്‍ വേഗത്തിലും കടലാസ് രഹിതവുമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2019 ഫെബ്രുവരി അവസാനത്തോടെ ഡിജി യാത്ര നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ബെംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാവും പദ്ധതി അവതരിപ്പിക്കുക. കൊല്‍ക്കത്ത, വാരാണസി, പൂണെ, വിജയവാഡ എയര്‍പോര്‍ട്ടുകളില്‍ ഏപ്രില്‍…