Verismo Opera Presents “NORMA” With Met Opera’s Jessica Sandidge The production is dedicated in memory of Emeritus Principal Conductor Anthony Morss.

(Fort Lee, New Jersey; October 4, 2018) – This fall, the New Jersey Association of Verismo Opera opens with Norma on Sunday, October 28, 2018 at 3:00 p.m.  The company presents Vincenzo Bellini’s tragedia liricaopera set in ancient Rome at the Bergen Performing Arts Center, located at 30 North Van Brunt Street, in Englewood, New Jersey. Cast Verismo Opera announces the artists performing in this dramatic production.  Soprano Jessica Sandidge debuts with the company as the druid high priestess Norma.  Sandidge joined the Metropolitan Opera in the 2016/2017 season performing the role of Jano(c) in Janácek’s Jenufa, and returns for her third…

തുടര്‍ച്ചയായി കേസ് നീട്ടിവെപ്പിച്ച് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ചെലവിനത്തില്‍ ആയിരം രൂപ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ശക്തമായത്. കേസ് അന്വേഷിച്ച വിജിലന്‍സ് ഭൂമി കയ്യേറ്റമല്ലെന്ന് ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ തൃശ്ശൂര്‍ വിജിലന്‍സ് കോടതി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

Raise a Glass for Charity at Oktoberfest at The Community Chest

(Eastern Bergen County, New Jersey; October 4, 2018) — This fall, raise a glass for charity at the third annual Oktoberfest at The Community Chest.  Enjoy an evening of music, dancing, and Bavarian fare on Thursday, October 18 at the Englewood Field Club, located at 341 Engle Street in Englewood, New Jersey, from 6:30 p.m. to 9:30 p.m. “This festive occasion brings together people throughout the community for the charitable purpose to raise funds to provide social, cultural, recreational, and educational services to residents of all ages in eastern Bergen County.  Oktoberfest at…

കലാശ്രീ സ്കൂള്‍ ഓഫ് ഡാന്‍സ് ഫ്‌ളാഷ് മോബ് നൃത്ത വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ്

ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. കലാശ്രീ സ്കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ “ഐ ഡാന്‍സ് ഫോര്‍ എ കോസ് ഓള്‍ ഫോര്‍ കേരള എന്ന സന്ദേശവുമായി നടത്തിയ ഫ്‌ളാഷ് മോബ് നൃത്ത പ്രകടനം ശ്രദ്ധേയമായി. മറ്റു വാര്‍ത്തകള്‍ : യു എസ് കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കുമുള്ള ഇടക്കാല തിരഞ്ഞെടുപ്പ്പ് ഈ വരുന്ന നവംബര്‍ ആറിന്. അമേരിക്കയിലെ ഏറ്റവും ദൈര്‍ഘ്യ മേറിയ ഡൊമസ്റ്റിക് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസിന് ഹവായിയന്‍ എയര്‍ലൈന്‍സ് തുടക്കമിട്ടു. ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം “ഫസ്റ്റ് മാന്‍ ” പ്രദര്‍ശനത്തിനെത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ ഹോസെയില്‍ മലയാളം അക്കാദമി ഓഫ് നോര്‍ത്ത് അമേരിക്ക കാലിഫോര്‍ണിയ പുതിയ…

ഐഎപിസി ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍വംശജരായ അഞ്ചുപേരാണ് ഈവര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നതെന്ന് ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ഡോ: ജയ് എന്‍. സമ്പത്ത് (ഹുമാനിറ്റേറിയന്‍ ആക്ടിവിറ്റീസ്), പി.പി. ചെറിയാന്‍ ( മീഡിയ എക്‌സലന്‍സ്), സണ്ണി മറ്റമന (കമ്യുണിറ്റി സര്‍വീസ്), രാജന്‍ ചീരൻ ( ആര്‍ട്‌സ് ആന്‍ഡ് മീഡിയ), തങ്കമണി അരവിന്ദന്‍ (കമ്യുണിറ്റി സര്‍വീസ്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍. അറ്റ്‌ലാന്റയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍സിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ് ഡോ. ജയ് സമ്പത്ത്. ദക്ഷിണേന്ത്യയിലെ തിരുപ്പൂരില്‍ ജനിച്ച ഇദ്ദേഹം, 1972-ല്‍ അമേരിക്കയില്‍ എത്തും മുന്‍പ് ഈസ്റ്റ് പാകിസ്ഥാന്‍, ഉഗാണ്ട എന്നിവിടങ്ങളിലെ പിന്നോക്ക സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി തന്റെ മെഡിക്കല്‍ രംഗം ഉഴിഞ്ഞ്…

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പതിനെട്ടുകാരന്റെ മിന്നും പ്രകടനം; അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി മുംബൈ സ്വദേശി പൃഥ്വി ഷാ

സച്ചിന്‍ ടെണ്ടുൽക്കറുടെ അരങ്ങേറ്റ കാലത്തെ ഓര്‍മ്മിപ്പിച്ച് പ്രിഥ്വി ഷാ. രാജ്കോട്ടില്‍ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഈ 18 കാരന്‍ കാഴ്ചവെച്ചത്. 99 പന്തില്‍ 102 റണ്‍സ്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് പ്രിഥ്വി ഷാ. പരിചയ സമ്പന്നരായ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പിന്നിലാക്കിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ പ്രിഥ്വി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് ഈ കൗമാരക്കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിന ക്രിക്കറ്റില്‍ ബാറ്റ് വീശുന്ന ലാഘവത്തോടെ കളിച്ച താരം സ്വന്തമാക്കിയത് മിന്നും ശതകമാണ്. പ്രിഥ്വിയുടെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 180 എന്ന ശക്തമായ നിലയിലാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന കാലം തൊട്ട് ഇന്ത്യയുടെ ഭാവിയെന്ന് വിലയിരുത്തിയ താരമായിരുന്നു…

ശബരിമലയിലെ സ്ത്രീ പ്രവേശനം; സര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് എന്‍‌എസ്‌എസ്; റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്‍

കോട്ടയം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ എന്‍എസ്എസ് തീരുമാനം. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണ്. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ട്. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടതു ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എന്‍എസ്എസ് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന കേസില്‍ എന്‍എസ്എസ് കക്ഷിചേര്‍ന്നിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്ന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിവിധിയെ ആദരിക്കുന്നതിനൊപ്പം ആരാധാനാവകാശം സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ ധരിപ്പിക്കുമെന്നും ആര്‍.എസ്.എസ്. സര്‍കാര്യവാഹ് സുരേഷ് ജോഷി വ്യക്തമാക്കി. ആത്മീയ-സമുദായ നേതാക്കള്‍ ഒന്നിച്ചിരുന്നു വിശകലനം ചെയ്തു തുടര്‍നടപടിയെടുക്കണം. നിയമപരമായ സാധ്യതകള്‍ ആലോചിക്കാനും സമാധാനപരമായ രീതിയില്‍ അധികൃതര്‍ മുമ്പാകെ വിഷയമെത്തിക്കാനും വിശ്വാസികള്‍ക്കു പൂര്‍ണ…

പ്രളയ ഭൂവില്‍ “ഫോമാ വില്ലേജ്” ഒരുങ്ങുന്നു

കേരളത്തിന്റെ മഹാപ്രളയ ഭൂമിയില്‍ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കന്‍ മലയാളി കൂട്ടായ്മയാണ് ഫോമാ. അമേരിക്കന്‍ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം. മഹാ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി ഫോമയുടെ നേതൃത്വത്തില്‍ കേരളമണ്ണില്‍ ഒരു ഗ്രാമം ഒരുക്കുകയാണ്. മണ്ണും വീടും നഷ്ടപ്പെട്ടവര്‍ക്കായി മണ്ണും വീടും നല്‍കി ഫോമാ ഒരു നവ സംസ്‌കാരത്തിന് തുടക്കമിടുകയാണെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു തവണയായി വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോള്‍ ഫോമയുടെ പ്രധാനപ്പെട്ട ഭാരവാഹികളും ,മുന്‍ ഭാരവാഹികളും നാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടന്ന് തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ സാധിച്ചിരുന്നു. നാല് ഘട്ടങ്ങളായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു.അഞ്ചാം ഘട്ടം എന്ന നിലയിലാണ് വീടുകളുടെ നിര്‍മ്മാണത്തെക്കുറിച്ചു ആലോചിച്ചത്. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുവാന്‍ തീരുമാനിച്ചപ്പോളാണ് ഫോമയുടെ കമ്മിറ്റി അംഗമായ നോയല്‍ മാത്യു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന നിലമ്പുരിനടുത്ത് പ്രളയത്തില്‍…

സ്‌കോള്‍ കേരള; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി

മലപ്പുറം: ഹയര്‍ സെക്കണ്ടറി മേഖലയില്‍ റെഗുലര്‍ സ്‌കീമില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് പഠനത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ സ്‌കോള്‍ കേരളയുടെ മലപ്പുറം റീജണല്‍ ഓഫീസിന്റെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത കാരണം പ്രൈവറ്റ് രജിസ്ട്രേഷന് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഈ വര്‍ഷം 21,400 വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്ന് സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം അഡ്മിഷന്‍ നേടിയവരുടെ 60 ശതമാനം വരുമിത്. നിസ്സാര കാര്യത്തിന് പോലും ഇവര്‍ക്ക് തിരുവനന്തപുരത്തേക്ക് പോവേണ്ട സ്ഥിതിയായിരുന്നു. ഇതുന്നയിച്ച് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ലാണ് സ്കോള്‍ കേരളയുടെ റീജണല്‍ ഓഫീസ് മലപ്പുറത്ത് ആരംഭിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റതു മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച ലോബി മലപ്പുറം ഓഫീസിനെതിരെ നീക്കങ്ങള്‍ നടത്തുകയും മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു. പകരം ഉദ്ദോഗസ്ഥരെ നിയമിക്കാത്തതിനാല്‍…

ടാലന്റ് പബ്ലിക് സ്‌ക്കൂളിന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആദരം

ദോഹ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതജനങ്ങള്‍ക്കിടയിലും ബോധവത്കരണം നടത്തിയതിന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആദരം. വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ എന്റെ ഹൃദയം നിന്റെ ഹൃദയം എന്ന പ്രമേയത്തെ സ്വാംശീകരിച്ച് നടത്തിയ മാരത്തോണ്‍, വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിന്റെ രൂപത്തില്‍ ചുമന്ന ടീ ഷര്‍ട്ടുകളുമായി ചെയ്ത പ്രതിഞ്ജ, ഹൃദയ സമാനമായ ബലൂണുകള്‍ പറത്തിയും ആരോഗ്യകരമായ ഹൃദയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടികളും ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡേവിഡ് വൂദ് പറഞ്ഞു. ഒരു ഗ്രാമപ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ ബോധവല്‍ക്കരണത്തില്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടാനാകുമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രശംസ പത്രം ഐ.ബി.പി.സി പ്രസിഡന്റ് കെ.എം. വര്‍ഗീസ് ടാലന്റ് പബ്ലിക് സ്‌ക്കൂളിന് നേതൃത്വം നല്‍കുന്ന നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറിന് സമ്മാനിച്ചു.…