നടിമാരെ നടിമാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?; അവര്‍ക്കൊരു അജണ്ടയുണ്ട്, അതാണവരുടെ ലക്ഷ്യം; ഡബ്ല്യുസിസി അംഗങ്ങളെ വിമര്‍ശിച്ച് നടന്‍ ബാബുരാജ്

നടിമാരെ നടിമാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് നടന്‍ ബാബുരാജ്. ഡബ്ല്യൂസിസി അംഗങ്ങള്‍ മോഹന്‍ലാല്‍ നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചുവെന്ന് പരാതി പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ബാബുരാജ്. അവര്‍ക്കൊരു അജണ്ടയുണ്ട്, അതാണവരുടെ ലക്ഷ്യം. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ആ കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം. ആക്രമിക്കപ്പെട്ട നടിയെ സഹായിക്കുക എന്നതല്ല ഡബ്ലിയുസിസിയുടെ ഉദ്ദേശം. ഞങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഒരുപാട് തിരക്കുകള്‍ ഉള്ള മനുഷ്യനാണ്. അതെല്ലാം മാറ്റിവെച്ചാണ് ലാലേട്ടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അമ്മയുടെ പ്രസിഡന്റിനെ അദ്ദേഹം, അയാള്‍, അങ്ങേര് എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി. അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട കുട്ടിയെ അകറ്റാനുള്ള ശ്രമമാണ് ഡബ്ലിയുസിസി നടത്തുന്നത്. ആ കുട്ടി തന്റെ ചങ്കാണ്. ആ കുട്ടിയ്ക്ക് വേണ്ടി ‘അവനെ’ വെട്ടി വെട്ടി നൂറ് നൂറ് കഷ്ണമാക്കാന്‍ വരെ തയ്യാറാണെന്നും ബാബുരാജ് ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൂടുവെള്ളത്തില്‍ വീണ പൂച്ച…

ജോസഫ് തോമസ് പുതിയാമഠം (71) നിര്യാതനായി

ന്യൂയോര്‍ക്ക്: ജോസഫ് തോമസ് പുതിയാമഠം (ഔസേപ്പച്ചന്‍ പുതിയാമഠം, 71), ന്യൂയോര്‍ക്കിലെ ഹേസ്റ്റിംഗ്‌സില്‍ ഒക്ടോബര്‍ 11 നു നിര്യാതനായി. കത്തോലിക്കാ വിശ്വാസത്തിന്റെ വക്താവായിരുന്ന ജോസഫ് പുതിയാമഠം ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുവാനും, അവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. 1984 ല്‍ ഇന്ത്യ കാത്തലിക്ക് അസോസിയേഷന്റെ പ്രസിഡന്റ്ആയിരുന്നു. കത്തോലിക്ക മലയാളി നൊവേന കൂട്ടായ്മ 1984ല്‍ അദ്ധേഹത്തിന്റെ വസതിയിലാണു ആരംഭിച്ചത്. മലയാളി കത്തോലിക്കാ സമൂഹത്തിന്റെ കലാ, കായിക ഉന്നമനങ്ങള്‍ക്കു വേണ്ടിയും, സാമൂഹ്യ സേവനത്തിലും അതീവ തല്പരനായിരുന്നു. വിവിധാവശ്യങ്ങള്‍ക്കു വേണ്ടി നിരവധി ധനശേഖരണ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു. വിദ്യാഭാസത്തിനു വളരെയധികം പ്രാധാന്യം നല്‍കി. അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും ഉന്നത വിദ്യാഭാസം നേടാന്‍ സഹായിക്കുകയും ചെയ്തു നിരവധി വൈദിക വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തു. മക്കള്‍ ഉപേക്ഷിച്ച അനവധി മാതാപിതാക്കളെ പരിരക്ഷിച്ചു. ദീനദയാലുവും, മറ്റുള്ളവരെ സഹായിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു. തോമസ് ജേക്കബ് പുതിയാമഠത്തിന്റെയും…

ശബരിമല സ്ത്രീ പ്രവേശനം; ഇടഞ്ഞു നിന്ന തന്ത്രി കുടുംബം നിലപാടി മാറ്റുന്നു; ദേവസം ബോര്‍ഡിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന്

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ സമവായ ചർച്ചയ്ക്ക് ദേവസ്വം ബോർഡ് മുൻകൈ എടുക്കുന്നു. ഇതിന്റെ ഭാഗമായി 16ന് തിരുവനന്തപുരത്ത് ചർച്ച നടക്കും. തന്ത്രി കുടുംബം, പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ചർച്ച നടത്താനാണ് തീരുമാനമെന്ന് പ്രസിഡന്റ് എ.പദ്മകുമാർ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര് പറഞ്ഞു. എന്നാല്‍ നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ഓഫിസില്‍ ചര്‍ച്ച വിളിച്ചിരിക്കുന്നത്. പന്തളത്തെ മുന്‍രാജകുടുംബം, തന്ത്രി കുടുംബം, അയ്യപ്പ സേവാ സംഘം എന്നിവരുമായാണ് ചര്‍ച്ച. ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ജാതി വിവേചനമുണ്ടെന്ന അഭിപ്രായങ്ങളും…

സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെഷന്‍സ് ജഡ്ജിയുടെ ഭാര്യ മരിച്ചു

ഛണ്ഡീഗഢ്: ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്രിഷന്‍ കാന്ത് ശര്‍മയുടെ ഭാര്യ ഋതുവാണ് മരിച്ചത്. രണ്ട് വര്‍ഷമായി ജഡിജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് എന്നയാളുടെ വെടിയേറ്റാണ് ഋതു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. സെക്ടര്‍ 49ലെ ആര്‍ക്കഡിയ മാര്‍ക്കറ്റില്‍ വെച്ചാണ് ഋതുവിനും മകന്‍ ധ്രുവിനും നേര്‍ക്ക് ഉദ്യോദസ്ഥന്‍ വെടിയുതിര്‍ത്തത്. ആദ്യം ഋതുവിനു നേര്‍ക്കാണ് മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പിന്നീട് ധ്രുവിനെയും വെടിവയ്ക്കുകയും കാറിനുള്ളിലേക്ക് വലിച്ചിടാനും ശ്രമിച്ചു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഋതുവിനെയും ധ്രുവിനെയും മാര്‍ക്കറ്റില്‍ തന്നെ ഉപേക്ഷിച്ച് അതേ കാറില്‍ കയറി മഹിപാല്‍ സിങ് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് ഫരീദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. അക്രമണത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. #WATCH: Wife and son of an additional sessions judge…

എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ഞാന്‍ ശബരിമല ചവിട്ടുമെന്ന് കോളേജ് അദ്ധ്യാപിക

കണ്ണൂർ: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സുപ്രിം കോടതി വിധി വന്നതുമുതല്‍ നിരവധി സ്ത്രീകള്‍ മല ചവിട്ടാന്‍ സന്നദ്ധരാകുന്നുണ്ടെങ്കിലും മറു വശത്ത് പ്രതിഷേധങ്ങളും ദിനം‌പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങളായി മാലയിടാതെ കണ്ണൂരില്‍ നിന്നൊരു അധ്യാപിക മണ്ഡല വൃതം നോക്കാറുണ്ട്. ഇത്തവണ വിശ്വാസിയായി മുഴുവൻ ആചാര വിധികളോടും കൂടി മല ചവിട്ടാനൊരുങ്ങിയിരിക്കുകയാണ് ഈ കോളേജ് അധ്യപിക. തന്‍റെ ഫേസ്ബുക്ക് പോസ്ററിലൂടെയാണ് അധ്യാപിക രേഷ്മ മല ചവിട്ടുന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതിനായി സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു. രേഷ്മ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന…

മീ ടൂ കുരുക്കില്‍ സുഭാഷ് ഗയ്; നടിയെ പുറകിലൂടെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി

മുംബൈ: മീ ടൂ വിവാദം കത്തിപ്പടരുമ്പോള്‍ പ്രശസ്ത നിര്‍മ്മാതാവ് സുഭാഷ് ഗയ്ക്കെതിരെ ലൈംഗികാരോപണവുമായി നടി പരാതിയുമായി രംഗത്ത്. നടിയും മോഡലുമായ കേറ്റ് ശര്‍മ്മയാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച മുംബൈയിലെ വെഴ്‌സേവ പൊലീസ് സ്റ്റേഷനില്‍ കേറ്റ് ഇത് സംബന്ധിച്ച പരാതി നല്‍കി. തന്നോട് വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആഗസ്റ്റ് ആറിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരില്‍ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നോട് ഗായിന് മസാജ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിട്ട് വരെ അദ്ദേഹത്തിന് മസാജ്…

എന്തു വില കൊടുത്തും ശബരിമലയിലെ സ്ത്രീ പ്രവേശനം തടയും; അല്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേനയുടെ പ്രഖ്യാപനം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേന. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ ആചാരം തെറ്റിച്ച് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. തൃപ്തി ദേശായിയെ മല കയറാന്‍ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. ശബരിമല നട തുറക്കുന്ന ഒക്ടോബര്‍ 17, 18 തീയതികളില്‍ ശിവസേന പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികള്‍ മലകയാറാന്‍ എത്തിയാല്‍ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ പമ്പയിലും നിലയ്ക്കലിലും സാന്നിധാനത്തും ഉണ്ടാകുമെന്നും അജി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ബിജെപി ലോങ് മാര്‍ച്ച് നടത്തേണ്ടത് സെക്രട്ടറിയറ്റിന് മുന്നിലേക്കല്ലെന്നും കേന്ദ്രത്തിന് മുന്നിലേക്കാണെന്നും പറഞ്ഞു.

ഡല്‍ഹി ഹൗസ് ഖാസില്‍ ഫാ. അലക്സാണ്ടര്‍ കുര്യന്‍ നയിക്കുന്ന സുവിശേഷ കണ്‍‌വന്‍ഷന്‍

വാഷിംഗ്ടണ്‍/ഡല്‍ഹി : ഡല്‍ഹി ഹൗസ് ഖാസിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ സുവിശേഷ കണ്‍വെന്‍ഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കും. യു.എസ് സര്‍ക്കാരിന്റെ മുതിര്‍ന്ന ജീവനക്കാരനും യു.എസിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ഇടവകയിലെ മുതിര്‍ന്ന പുരോഹിതനുമായ ഫാ. അലക്സാണ്ടര്‍ കുര്യന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ശനിയാഴ്ച 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. ഫാ. അലക്സാണ്ടര്‍ തന്റെ ആത്മീയ യാത്രയെക്കുറിച്ച് പങ്കുവെക്കുന്നതോടൊപ്പം പ്രാര്‍ത്ഥന, സംഗീതവിരുന്ന്, ധ്യാനം എന്നിവയുമുണ്ടാകും. കണ്‍വെന്‍ഷന്‍ പൂര്‍ണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്ത്യന്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ ക്ലാസും നടക്കുന്നതാണ്.

ന്യൂയോര്‍ക്ക് സെന്‍റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം

ന്യൂയോര്‍ക്ക്: പരിശുദ്ധ ദൈവമാതാവിന്‍റെ കരുതലും പരിലാളനയും ആവോളം അനുഭവിക്കുന്ന ന്യൂയോര്‍ക്ക് സെന്‍ റ്മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥയായ കന്യകാ മറിയത്തിന്‍റെ തിരുനാള്‍ ആഘോഷിച്ചു. ദൈവാനുഗ്രഹത്തിലൂടെ സംജാതമായ അനുകൂല കാലാവസ്ഥ ആഘോഷദിനത്തിന്‍റെ മാറ്റുയര്‍ത്തി. നാല്‍പ്പത് സ്പോണ്‍സര്‍മാര്‍ എന്ന റിക്കാര്‍ഡിട്ട ആഘോഷ ചടങ്ങുകള്‍ വിശ്വാസികളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. ചിക്കാഗോ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു മുഖ്യ കാര്‍മ്മികന്‍. ഫാ. സിയ പളളിത്തുരുത്തേല്‍, ഫാ. ജോയി ചെങ്ങാളന്‍, ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ജപമാലയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സപൊണ്‍സര്‍മാര്‍ക്കൊപ്പമുളള ഒപ്പ മോറിസ് പ്രദക്ഷിണം. സ്പൊണ്‍സര്‍മാരെ അവരോധിച്ച ശേഷമായിരുന്നു ലദീഞ്ഞും ബലിയര്‍പ്പണവും. കത്തോലിക്കാ സഭയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സാന്നിധ്യവും പ്രാധാന്യവുമാണ് തിരുനാള്‍ സന്ദേശത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രഘോഷിച്ചത്. നമ്മുടെ വിശ്വാസ സംരക്ഷണത്തിനും കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാണ്…

ഫ്ലാറ്റ് സമുച്ചയത്തിന്റെ 27-ാം നിലയില്‍ നിന്ന് സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച യുവതി താഴെ വീണ് മരിച്ചു (വീഡിയോ)

ലിസ്ബണ്‍: സെല്‍‌ഫി ഭ്രമം തലയ്ക്കു പിടിച്ചാല്‍ അപകടം പതിയിരിക്കുന്നതൊന്നും പ്രശ്നമല്ല. ഓടുന്ന ട്രെയിനിനു മുന്നില്‍ നില്‍ക്കുക, ഇലക്ട്രിക് ട്രെയിനിന്റെ മുകളില്‍ നില്‍ക്കുക, അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ നില്‍ക്കുക, വന്യമൃഗങ്ങളുടെ മുന്നില്‍ നില്‍ക്കുക എന്നിങ്ങനെ പലതും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ബാല്‍ക്കെണിയില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ 27ാമത്തെ നിലയില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പോര്‍ച്ചുഗീസ് സ്വദേശിയായ സാന്ദ്ര (27)യാണ് മരിച്ചത്. പനാമയില്‍ അധ്യാപികയാണ് സാന്ദ്ര. സംഭവസ്ഥലത്ത് തന്നെ സാന്ദ്ര മരണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്തെ കെട്ടിടത്തില്‍നിന്നും ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. https://youtu.be/TPFvPkf78iI