ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലുവിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടിക്കുന്നു. സേവ് ശബരിമല യൂ. എസ്. എ എന്ന ആയിരത്തില്‍പരം അംഗങ്ങളുള്ള ശബരിമല ധര്‍മമ സംരക്ഷണ സേനയെ നയിക്കുന്ന കര്‍മ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയ യോഗം തുലാമാസപൂജകള്‍ക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാന്‍ പ്രധാന മന്ത്രിയും രാഷ്ട്രത്തലവനായ രാഷ്ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കുവാനും തീരുമാനിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും സ്വതന്ത്രമായി മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും അനുമതി നല്‍കുന്ന ഭരണഘടനാ നിലനില്‍ക്കുന്ന ഭാരതത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കരുതലുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം മാത്രം കൈയടക്കി കൊള്ളയടിക്കാനും ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കാനും അവിശ്വാസത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയവര്‍ കാട്ടുന്ന…

മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താര സംഘടനയായ ‘അമ്മ’യില്‍ ഉരുത്തിരിഞ്ഞ അഭിപ്രായവ്യത്യാസവും ഡബ്ല്യുസിസി അംഗങ്ങളുടെ പ്രതിഷേധവും വാര്‍ത്താ സമ്മേളനവും ‘അമ്മ’ ഭാരവാഹികള്‍ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നു മാത്രമല്ല നടിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖും കെപി‌എസി ലളിതയും. സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും അതിനെ അജണ്ടയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും നടി പാര്‍വതിയും പ്രതികരിച്ചു. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് അമ്മ ശ്രമിക്കുന്നത്. അമ്മയില്‍ തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യൂസിസിക്കെതിരെ ആഞ്ഞടിച്ചായിരുന്നു നടന്‍ സിദ്ദിഖും നടി കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനെ ഇവര്‍ അപമാനിച്ചുവെന്നും അത്തരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്. ദിലീപിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരയ്‌ക്കൊപ്പം തന്നെയാണ് തങ്ങളെന്നുമാണ് എഎഎംഎയുടെ ഔദ്യാഗിക പ്രതികരണമായി സിദ്ദിഖും കെപിഎസി ലളിതയും അറിയിച്ചത്. എന്നാല്‍ ഇവരുടെ വാദം തള്ളിക്കൊണ്ട് സംഘടനയുടെ…

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 19 മുതല്‍ 28 വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 19 ണ്ടമുതല്‍ ഒക്ടോബര്‍ 28 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 28 ണ്ടന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. 2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍ സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി…

‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി

‘മീ ടൂ’ വിവാദത്തില്‍ കുടുങ്ങി മലയാള സിനിമാ രംഗത്തുള്ള നടന്മാര്‍ അങ്കലാപ്പിലായിരിക്കുന്ന സമയത്ത് മറ്റൊരു ആരോപണവുമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നടിയും രംഗപ്രവേശം ചെയ്തു. നടന്‍ അലന്‍സിയറിനെതിരെയാണ് ഈ നടി മീ ടൂവില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെ മാത്രമായിരുന്നു ആ ബഹുമാനം ഉണ്ടായിരുന്നത് എന്ന് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ നടി പറഞ്ഞു. ‘ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നതൊക്കെ കുറച്ച് സേഫ്…

ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്

ഡബ്ല്യൂസിസി അംഗങ്ങള്‍ പത്രസമ്മെളനം നടത്തി പ്രസ്താവിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും, ബാലിശമാണെന്നും നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എ.എം.എം.എയുടെ പ്രാധാന്യം മനസ്സിലാകില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ഡബ്ല്യൂ.സി.സി അംഗങ്ങളെ ജനങ്ങള്‍ ചീത്തവിളിക്കുവെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ദിഖ് പ്രതികരിച്ചു. കെ.പി.എ.സി ലളിതക്കൊപ്പമാണ് സിദ്ദിഖ് മാധ്യമങ്ങളെ കണ്ടത്. മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. അതെങ്ങനെ അപമാനമാകും. എ.എം.എം.എ ഇരുപത്തഞ്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ നാന്നൂറോളം അംഗങ്ങളുണ്ട്. അതില്‍ നൂറ്റമ്പതോളം അംഗങ്ങള്‍ക്ക് എല്ലാ മാസവും 5000 രൂപ കൈനീട്ടം നല്‍കാറുണ്ട്. മറ്റൊരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. പത്ത് ലക്ഷം വരെയുള്ള ഇന്‍ഷൂറന്‍സ് പാക്കേജ് അപകടം സംഭവിച്ച് ആശുപത്രിയിലായാല്‍ നല്‍കുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയില്ല. ഈ…

മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി

പാലക്കാട്‌: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പറേറ്റ് മൂലധനശക്തികളോട് കൂടുതല്‍ ആസക്തിയും, പൊതു മേഖലകള്‍ വിറ്റഴിക്കല്‍, പല ഓമനപ്പേരുകളില്‍ വിളിക്കുന്ന മേക്കിംഗ് ഇന്ത്യ പോലുള്ള പല പദ്ധതികളുടെയും ഫലമായി തൊഴില്‍ ശാലകളില്‍ നിന്നും തൊഴിലാളികളെ പുറം തള്ളുന്നു. തൊഴിലാളികള്‍ പല വിധത്തില്‍ ഏറ്റവും വലിയ ഇരകളായി മാറുകയും ചെയ്യുന്നു. തൊഴിലാളികളെ അങ്ങിനെ നക്കി തുടച്ചില്ലാതാക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് എഫ്.ഐ.ടി.യു. നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളുടെ പ്രയാസങ്ങളില്‍ പുതിയൊരാവേശവും രാഷ്ട്രീയ മുന്നേറ്റവുമാണ് എഫ്.ഐ. ടി. യു. പാലക്കാട് ജില്ലയിലെ യൂണിയനുകളുടെ ജില്ലാ കമ്മിറ്റി കണ്‍‌വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയനുകളുടെ ജില്ലാ പ്രസിഡന്റായി കരിം പറളി, ജനറല്‍ സെക്രട്ടറി കെ.എം.എ. അസീസ്, ട്രഷറര്‍ റസാഖ് കരിങ്കല്ലത്താണി, വൈസ് പ്രസിഡന്റ്മാര്‍ ചന്ദ്രന്‍ പുതുക്കോട് , ബാബു തരൂര്‍, ആസിയ, വകുപ്പ് സെക്രട്ടറിമാര്‍ മുജീബ് അലനല്ലുര്‍, സുലൈമാന്‍ പുലാപ്പറ്റ, സക്കീര്‍…

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. ഇതു മൂന്നാം തവണയാണ് സെബാസ്റ്റ്യന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാകുന്നത്. ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ജനറലും, കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന ചെയര്‍മാനുമാണ്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായ സെബാസ്റ്റ്യന് 2013 ഡിസംബറില്‍ സഭാ പ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ നല്‍കുന്ന ഏറ്റവും ഉന്നത അല്മായ അംഗീകാരമായ ഷെവലിയര്‍ പദവി റോമില്‍ നിന്ന് ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ ബോര്‍ഡംഗം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫാ. മാത്യു പുത്തന്‍‌പറമ്പില്‍ പി.ആര്‍.ഒ

കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള

ഒഹായോ : ജലപ്രളയത്തിന്റെ കെടുതിയില്‍ ആയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരു പറ്റം പ്രവാസി മലയാളികള്‍ നടത്തിയ പ്രയത്‌നത്തിന്റെ ഫലമാണ് “കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള”. കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ മിഷന്റെ യൂത്ത് അപ്പോസ്‌റ്റോലറ്റിന്റെ നേതൃത്വത്തില്‍ കൊളംബസ് പെന്തക്കോസ്റ്റല്‍ അസംബ്ലി , ഓഎംസിസി , സെന്‍റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ഛ് , കൊളംബസ് മലയാളി അസ്സോസിയേഷന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ആണ് ഈ ചാരിറ്റി എവെന്റ്‌നടത്തപ്പെട്ടത്. നാനാജാതി മതസ്ഥരും വിവിധ ഭാഷകളിലുള്ളവരും വരുന്ന നാനൂറോളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കാളികളായി. കാതിനു കുളിര്‍മയേകുന്ന മനോഹരമായ ഗാനങ്ങളും വീടുകളില്‍ ഉണ്ടാക്കിയ നാവില്‍ രുചിയുണര്‍ത്തുന്ന കേരളത്തിന്റെ തനതായ ആഹാര വിഭവങ്ങളും ഈ പ്രോഗ്രാമിനെ ആകര്‍ഷണീയമാക്കി. ഈ ഫണ്ട് റെയ്‌സീര്‍ പ്രോഗ്രാമില്‍ ഫണ്ട് സമാഹരിച്ചത് ഈ ഭക്ഷണവിഭവങ്ങള്‍ വിറ്റും പിന്നെ വീടുകളില്‍ ഉണ്ടായ പച്ചക്കറികളും കറിവേപ്പില തൈകളും ലേലം…

പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്

കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ വിമണ്‍ ഇന്‍ കളക്ടീവ് സിനിമാസ് അംഗങ്ങള്‍ക്ക് മറുപടിയുമായി അമ്മ രംഗത്ത്. പരാതികള്‍ക്ക് മറുപടി വൈകിയത് പ്രളയം കാരണമാണെന്ന വിചിത്ര മറുപടി നല്‍കിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയുമാണ് അമ്മ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവെക്കരുതെന്നും മോഹന്‍ലാലിനെ മാത്രം കുറ്റക്കാരനാക്കരുതെന്നും അമ്മ വ്യക്തമാക്കുന്നു. അമ്മയുടെ ഔദ്യോഗിക വ്യക്താവ് ജഗദീഷാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നും നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും വിശദീകരണവും നല്‍കി. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ജഗദീഷ് പറഞ്ഞു. അധികം വൈകാതെ പ്രത്യേക പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാമെന്ന് കരുതുന്നു. പ്രശ്‌നപരിഹാരത്തിനുളള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്തുണ…

ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം

ഡാലസ്: സൗത്ത് ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു നടന്ന വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു  ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കോര്‍പസ് ക്രിസ്റ്റിയില്‍ നിന്നും പന്ത്രണ്ടു മൈല്‍ വടക്കു മാറി ട്രിഫ്റ്റില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു വെടിവയ്പ് നടന്നതെന്ന് സെര്‍ജന്റ് നാഥന്‍ ബ്രാന്‍ഡ് ലി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വെടിവച്ചു എന്ന് പറയപ്പെടുന്ന  20 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഈ യുവാവിന്റെ 37 വയസ്സുള്ള പിതാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വാന്‍ എസ്പിനൊസ് (62) വാന്‍ സാന്‍ഡോവല്‍ (20) ജറമിസാന്‍ ഡോവല്‍ (22) നിക്കി സാന്‍ഡോവല്‍ (25) എന്നിവരാണു കൊല്ലപ്പെട്ടത്. വാന്‍ എസിപിനോസിന്റെ കൊച്ചു മക്കളാണു മറ്റു മൂന്നു പേരും.. ഗുരുതരമായി പരുക്കേറ്റ നാല്‍പത്തി മൂന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പി.പി. ചെറിയാന്‍