ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ

കോട്ടയം: ജലന്ധര്‍ ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍. സുരക്ഷാ ഭീണിയുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്നറിയില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ബിഷപ്പ് കേരളത്തിന് പുറത്താണെങ്കിലും അകത്താണെങ്കിലും സ്വാധീനമുള്ളയാളാണ്. പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. അതേസമയം ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജലന്ധര്‍ രൂപത അറിയിച്ചു. കോടതി ഉത്തരവില്‍ സന്തോഷമുണ്ട്. സത്യം പുറത്തുവരും. ബിഷപ്പ് നിരപരാധിത്വം തെളഇയിക്കുമെന്നും രൂപത പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയാണ് സോപാധിക ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. തുടർച്ചയായ മൂന്നു ദിവസത്തെ…

ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി

ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തിലായി. സുന്നി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന് വാദിക്കുന്ന നിസ സംഘടന അധ്യക്ഷ വിപി സുഹ്‌റയ്ക്ക് എതിരെ സൈബര്‍ ആക്രമണം. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. എന്നാല്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സുഹ്‌റയുടെ നിലപാട്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് പിന്നാലെയാണ് മുസ്ലീം പളളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം സ്ത്രീകള്‍ അടങ്ങിയ കൂട്ടായ്മയായ നിസ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചത്. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാകും ലിംഗ സമത്വത്തിനായുള്ള നിയമപോരാട്ടമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മക്കയില്‍ പോലും ഹജ്ജ് കര്‍മം ചെയ്യുന്നത്…

ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്

വാഷിംഗ്ടണ്‍ ഡി.സി.: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ച സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുന്നറിയിപ്പു നല്‍കി. ഒക്ടബോര്‍ 13 ശനിയാഴ്ച ടര്‍ക്കി ജയിലിലില്‍ നിന്നും വിമോചിതനായി അമേരിക്കയില്‍ എത്തിയ പ്രസ്ബിറ്റീരിയന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രണ്‍സിന് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രമ്പ്. സൗദി ഭരണകൂടത്തില്‍ നിന്നും ഇതു സംബന്ധിച്ചു വ്യക്തമായ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും, ട്രമ്പ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഇമാലിനെ കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ജമാല്‍ കൊലചെയ്യപ്പെട്ടതാണോ എന്നത് അന്വേഷിക്കണമെന്നും ട്രമ്പ് പറഞ്ഞു. അതേ സമയം വൈറ്റ് ഹൗസില്‍ നടന്ന പാസ്റ്റര്‍ ആന്‍ഡ്രൂവിന്റെ സ്വീകരണ ചടങ്ങുകള്‍…

സ്വദേശിവത്ക്കരണം; കുവൈറ്റിലേക്ക് അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവേശനമില്ല; ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായും ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായും കുവൈറ്റില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നിയമം വരുന്നു. വിദേശത്തു നിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. പാര്‍ലമെന്റിലെ റീപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ സാലെയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. സ്വദേശിവല്‍കരണം സംബന്ധിച്ച കമ്മിറ്റി തയാറാക്കിയ കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യം ജനസംഖ്യാ അസന്തുലനത്തിനു പ്രധാന കാരണമായി അധികൃതര്‍ വിലയിരുത്തുന്നുണ്ട്. അവിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണു വിദേശികളില്‍ അധികവും എന്നതാണു വസ്തുത. തൊഴില്‍ വിപണിയില്‍ യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടണം എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. തൊഴില്‍ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു. റിപ്പോര്‍ട്ട് ഈ ആഴ്ച കമ്മിറ്റി പരിഗണിക്കും. തുടര്‍ന്നു പാര്‍ലമെന്റിന്റെ…

കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവും വധവും; സിബിഐ കോടതി ഇരട്ട ജീവപര്യന്തത്തിനു വിധിച്ച ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവും തുടര്‍ന്നുള്ള വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. സിബിഐ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ സിബിഐ അന്വേഷണത്തില്‍ പ്രതികളായിരുന്ന ഒന്‍പത് പ്രതികളും മോചിപ്പിക്കപ്പെട്ടു. മൗലവിയെ ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനാണ് വി.വി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തെളിവില്ലാത്തതിനാല്‍ നേരത്തെ തന്നെ കേസിലെ എട്ടുപ്രതികളെയും വിട്ടയച്ചിരുന്നു. 2010ലാണ് സിബിഐ പ്രത്യേക കോടതി…

പൃഥ്വി ഷാ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസ താരം

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റിനും ഒരു ഇതിഹാസ താരമാകുകയാണ് പതിനെട്ടുകാരന്‍ ഫൃഥ്വി ഷാ. സ്വപ്‌നമോ അത്ഭുതമോ എന്നറിയാതെ അമ്പരന്ന് നില്‍ക്കുയാണ് ഫൃഥ്വിയുടെ പ്രകടനം കണ്ട് ക്രിക്കറ്റ് പ്രേമികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകര്‍ക്ക് ആകാംക്ഷ ഇപ്പോഴും വിട്ടുപോയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ കയ്‌പേറിയ വെല്ലുവിളി നേരിട്ട ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനൊപ്പമുള്ള വിജയം ഇത്ര എളുപ്പമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍, ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും വിജയം ആഘോഷിച്ച് രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന് എതിരാളികളെ തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യന്‍ നിര. ഇനിയും രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെയാണ് ഇന്ത്യ എതിരാളികളില്‍ ആധിപത്യം സൃഷ്ടിച്ചത്. എല്ലാത്തിനും പുറമെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എന്നത് യുവതാരം പൃത്വി ഷാ തന്നെയാണ്. പതിനെട്ടുകാരനായ ബാറ്റിങ് താരോദയത്തെ കണ്ടെത്താന്‍ ടെസ്റ്റിന് കഴിഞ്ഞുവെന്നാണ് ക്രിക്കറ്റ്…

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി:  ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ. കേരളത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉപാധി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ജാമ്യ ഹര്‍ജിയിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴെല്ലാം താന്‍ കൃത്യമായി ഹാജരായിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ബിഷപ്പ് കോടതിയില്‍ വാദിച്ചു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യലിന് ശേഷം സെപ്തംബര്‍ 21ന് ആണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ റിമാന്‍ഡ് ചെയ്തു. പാലാ സബ്ജയിലിലാണ് ബിഷപ്പുള്ളത്. 2014ല്‍ ളോഹയുടെ കീറിയഭാഗം തുന്നാനായാണ് കന്യാസ്ത്രീയെ…

#MeToo: उत्पीड़न के आरोपों पर क्या अकबर की सफाई ही काफी, खड़े हुए सवाल?

#MeToo कैंपेन के तहत महिलाओं के यौन उत्पीड़न से जुड़े आरोपों का सामना कर रहे विदेश राज्यमंत्री एमजे अकबर ने इस्तीफा देने से इनकार कर दिया है. कई महिला पत्रकारों द्वारा उत्पीड़न के आरोपों के बाद अकबर पर इस्तीफे का दबाव था, रविवार को जैसे ही वो विदेश दौरे से लौटे तो उन पर सवालों की बौछार हुई. लेकिन अपने ऊपर लगे हर आरोपों को निराधार बताते हुए उन्होंने इस्तीफा देने से मना कर दिया. हालांकि जिन महिला पत्रकारों ने उन पर आरोप लगाया है वह अब भी अपने बयान…

President Trump Says Climate Change Isn’t a Hoax, but Thinks It Might ‘Change Back Again’

In an interview with 60 Minutes aired Sunday night, President Donald Trump continued to express doubt about whether climate change was man-made, something that is agreed upon by over 97 percent of climate scientists. Trump’s comments, recorded at the White House Thursday, came just days after the United Nations released an alarming report on climate change that concluded the planet had just 12 years to take drastic action in order to prevent warming beyond 1.5 degrees Celsius, or 2.7 degrees Fahrenheit. A half degree beyond that, according to the report, could have divesting…

PRESIDENT TRUMP TO LESLEY STAHL IN CONTENTIOUS ’60 MINUTES’ INTERVIEW — ‘I’M PRESIDENT AND YOU’RE NOT’

In a heated exchange about immigration during an interview with CBS show 60 Minutes aired Sunday, President Donald Trump hit back at host Lesley Stahl, stating: “I’m president and you’re not.” During the interview, which was recorded at the White House on Thursday and was Trump’s first with the iconic news magazine program in two years, the president was confronted about some of the controversies that have often overshadowed his time in the Oval Office. Asked, as a total outsider to Washington when he was elected, what surprised him most as president, Trump…