Hindus worldwide appalled at vandalizing of Hindu temple in Sydney suburb

Hindus worldwide are highly concerned regarding reports of vandalizing of Hindu temple in Regents Park, a suburb in western Sydney in New South Wales (NSW) of Australia, during the auspicious festive season of Navaratri. Reports suggest that this vandalism at Bhartiye Mandir resulted in destruction of sacred statues and images of deities, fire damage to the interior and carpet, prayer materials thrown around, broken instruments, various other items smashed/overturned and covered with paint, etc.; causing damage of about $50,000 to this house of worship and sending the Hindu community in…

തെരുവു യുദ്ധം ഒഴിവാക്കാന്‍ സുപ്രിം കോടതിയെ സമീപിക്കണം

ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരായ സമരം നിയമം കൈയിലെടുത്ത് മുന്നോട്ടുപോകുകയാണ്. ഏതു സമയവും ഒരു പൊട്ടിത്തെറിയിലേക്ക് എത്താവുന്ന സംഘര്‍ഷാത്മകവും സ്‌ഫോടകാത്മകവുമായ സ്ഥിതിയാണ് ശബരിമല കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നത്. പന്തളം കൊട്ടാരത്തിന്റെയും ശബരിമല തന്ത്രികുടുംബങ്ങളുടെയും നേതൃത്വത്തില്‍ നാമജപ സമരമെന്ന ആത്മീയമുറയാണ് പ്രഖ്യാപിച്ചതെങ്കിലും. ശബരിമലയില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ സുപ്രിം കോടതിവിധി ലംഘിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് സമരത്തിനു നേതൃത്വം കൊടുക്കുന്ന വിവിധ നേതാക്കള്‍ നല്‍കുന്ന ന്യായീകരണം. എന്നാല്‍ സഞ്ചരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വന്തം വിശ്വാസം വെച്ചുപുലര്‍ത്താനും ഭരണഘടന വ്യക്തികള്‍ക്കനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളും പത്രപ്രവര്‍ത്തന സ്വാതന്ത്ര്യംപോലും സംഘടിച്ചും ബലംപ്രയോഗിച്ചും തകര്‍ക്കുകയാണ് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടക വഴിയില്‍ ‘വിശ്വാസി’കളുടെ പേരില്‍ ചെയ്തുകൂട്ടുന്നത്. സുപ്രിം കോടതിവിധിയില്‍ വിശ്വസിച്ച് തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും വന്ന പതിവു വിശ്വാസികളെ ബലംപ്രയോഗിച്ച് തിരിച്ചയച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി മാത്രമല്ല. സാക്ഷാല്‍ അയ്യപ്പനോടും വിശ്വാസത്തോടുമുള്ള നിന്ദ്യമായ അവഹേളനംകൂടിയാണ്. സുപ്രിംകോടതിവിധി പാലിക്കാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള എല്ലാ…

ഇന്റര്‍നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ ആയി കോരസണ്‍ വര്‍ഗീസിനെ നിയമിച്ചു

വൈസ്‌മെന്‍സ് ഇന്റര്‍നാഷണലിന്റെ ഇന്റര്‍നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ ആയി കോരസണ്‍ വര്‍ഗീസിനെ നിയമിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കോരസണ്‍, ക്ലബ്ബിന്റെ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ക്കു മുതല്‍കൂട്ടാകുമെന്നു അന്തര്‍ദേശീയ കൗണ്‍സില്‍ അംഗവും അമേരിക്കന്‍ ഏരിയ പ്രസിഡന്റുമായ റ്റിബോര്‍ ഫോക്കി അഭിപ്രായപ്പെട്ടു. 1922-ല്‍ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിലുള്ള ടോളിഡോയില്‍ ജഡ്ജ് പോള്‍ വില്യം അലക്‌സാണ്ടര്‍ സ്ഥാപിച്ച പ്രസ്ഥാനം ഇന്നു 69 രാജ്യങ്ങളിലായി 1500 ക്ലബ്ബുകളുമായി വികസിച്ചു. വൈ.എം.സി.എ യുടെ സേവന വിഭാഗമായി തുടങ്ങിയ വൈസ്‌‌മെന്‍സ് ഇന്റര്‍നാഷണലിന് ഐക്യരാഷ്ട്രസഭയുടെ, സാമ്പത്തിക സാമൂഹ്യ ആലോചനാ സമിതിയുടെ പ്രത്യേക ഉപദേശക സമിതിയില്‍ NGO അംഗത്വം ഉണ്ട്. 2022-ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സംഘടന തുടങ്ങിയിടത്തു തന്നെ ഒരു നല്ല തിരിച്ചുവരവിനായി പ്രതീക്ഷിക്കുകയാണ്. ന്യൂയോര്‍ക്കിലും ന്യൂജെഴ്സിയിലും ഇതിനകം ക്ലബ്ബ് മുന്നേറ്റം ഉണ്ടാക്കി. അവകാശങ്ങള്‍ക്കു ഒപ്പം ഉത്തരവാദിത്വങ്ങളും അംഗീകരിക്കുക എന്ന ആപ്തവാക്യത്തില്‍ മുറുകെപ്പിടിച്ചു ഭദ്രതയുള്ള കുടുംബങ്ങള്‍, സേവന…

Call to Action! Bring Englewood’s Liberty School Back to Life

(Englewood, New Jersey; October 18, 2018) — Project LIBERTY, an initiative of the Northern New Jersey Community Foundation (NNJCF), invites all residents of Englewood, New Jersey to attend a public forum to discuss the possible uses of the vacant Russell C. Major Liberty School.  The forum takes place on Wednesday, November 7 from 7:00 to 9:00 p.m. at Dwight Morrow High School, located at 274 Knickerbocker Road in Englewood, New Jersey. Project Liberty In 2017, Project LIBERTY was launched by local residents of Englewood interested in preserving and repurposing the historic…

ലണ്ടനില്‍ (കാനഡ) സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍ ഉദ്ഘാടനം ചെയ്തു.

ഒന്റാരിയോ: കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്‌നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഒക്ടോബര്‍ 14ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയന്‍ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റിലെ അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലി പിതാവാണ് പുതിയ മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലണ്ടന്‍ മദര്‍ തെരേസ കാത്തലിക് സെക്കന്‍ഡറി സ്കൂള്‍ ചാപ്പലില്‍ വച്ച് നടത്തിയ സമൂഹബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍ നാം പ്രാപ്തരാകണമെന്നും പരിശുദ്ധാത്മാവിന്റെ നിറവും, വിശുദ്ധ ഗ്രന്ഥത്തിന്മേലുള്ള വിശ്വാസവും, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ആകുന്ന ആത്മീയ ആയുധങ്ങള്‍ ഉപയോഗിച്ച് നാം ഇവയെ നേരിടണമെന്ന് പിതാവ് തന്‍റെ പ്രസംഗത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ചിക്കാഗോ ക്‌നാനായ റീജിയന്‍ വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ പുതിയ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും , പ്രസ്തുത…

എം എസ് എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ഗ്രെയ്റ്റര്‍വാഷിംഗ്ടണ്‍ കേരളാഅസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വിര്‍ജീനിയയില്‍വച്ച് നടത്തപ്പെട്ട എംഎസ്എല്‍സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌െ്രെടക്കേഴ്‌സ് ജേതാക്കളായി. വിര്‍ജീനിയ സെന്റ് ജൂഡ് സ്‌പോര്‍ട്ട്‌സ് ക്ലബ് റണ്ണേഴ്‌സപ്പ് ട്രോഫി കരസ്ഥമാക്കി. മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സിലെ അനില്‍ ജെയിംസ് ടൂര്‍ണ്ണമെന്റിലെ മികച്ച സ്‌കോററായി. ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍ സെക്രട്ടറി മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നസമാപന ചടങ്ങില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സാജു തോമസ് സമ്മാനദാനം നിര്‍വ്വഹിച്ചു. കേരളാകള്‍ച്ചറല്‍ സൊസൈറ്റിപ്രെസിഡന്റ് സേബനവീദ് ആശംസകള്‍അറിയിച്ചു. ചടങ്ങില്‍ എംഎസ്എല്‍ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

ചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച “ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് “ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു . ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റെവ.ഡോ. ജോര്‍ജ് ദാനവേലില്‍ സെമിനാറിന് നേതൃത്വം നല്‍കി . കുട്ടികളുടെ വിശ്വാസപരിശീലനത്തിലും സ്വഭാവ രൂപവത്കരണത്തിലും മതബോധന സ്കൂളിനേക്കാളും അധ്യാപകരേക്കാളും ഉപരിയായി മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഉള്ള പങ്ക് വലുതാണെന്ന് ജോര്‍ജ് അച്ഛന്‍ ക്ലാസ്സില്‍ പറഞ്ഞു.സെമിനാര്‍ ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കള്‍ ഒന്നടങ്കം അഭിപ്രയപ്പെട്ടു . അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ , സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍, കൈക്കാരന്മാര്‍ , അധ്യാപകര്‍ എന്നിവര്‍ സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു .വികാരി ഫാ . തോമസ് മുളവനാല്‍ സെമിനാറിന് ആശംസകള്‍ അറിയിച്ചു .

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി ട്രമ്പ്

വാഷിംഗ്ടണ്‍: സൗദി ജേര്‍ണലിസ്റ്റും, സൗദി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി ഒക്ടോബര്‍ 18 വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ ന്യൂയോര്‍ക്ക് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി ഉന്നതരുടെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടതായും ഇന്റലിജന്‍സ് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും ട്രമ്പ് വ്യക്തമാക്കി. സൗദി പ്രിന്‍സ് സല്‍മാന്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവാദിയാണെന്ന് നേരത്തെ പറഞ്ഞിരുന്നത് ഈയ്യിടെ ട്രമ്പ് ആവര്‍ത്തിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു. ഈ കൊലപാതകത്തിനു സല്‍മാന്‍ ഉത്തരവ് നല്‍കിയെന്നുള്ള ആരോപണം അമേരിക്കയുടെ സഖ്യകക്ഷിയായ സൗദിയുമായുള്ള നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുമെന്നും പ്രസിഡന്റ് ചൂണ്ടികാട്ടി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ഹോംപിയൊ നല്‍കിയ റിപ്പോര്‍ട്ടിന് ശേഷമാണ് ട്രമ്പിന്റെ നിലപാടില്‍ മാറ്റം വരുത്തിയത്. വെര്‍ജീനിയില്‍ നിന്നുള്ള ഗ്രീന്‍കാര്‍ഡ് ഹോള്‍ഡറും, വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കുന്ന ജമാര്‍ ഖഷോഗി ഒക്ടോബര്‍ 2ന് ഫിയാന്‍സിയുമായുള്ള…

സെന്റ് മേരീസില്‍ മതാധ്യാപകര്‍ക്ക് ട്രെയിനിങ് ക്ലാസ് നടത്തി

ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച മതാധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ട്രെയിനിങ് ക്ലാസ്സിന് നേതൃത്വം നല്‍കി. വിശ്വാസ പരിശീലന രംഗത്ത് അനുവര്‍ത്തിക്കേണ്ട വിവിധ അദ്ധ്യാപന രീതികളെപ്പറ്റി ട്രെയിനിങ് ക്ലാസ്സില്‍ സമഗ്രമായ ചര്‍ച്ച നടന്നു. നാല്പതോളം അധ്യാപകര്‍ ട്രെയിനിങ് ക്ലാസ്സില്‍ പങ്കു ചേര്‍ന്നു. സെന്റ് മേരീസ് മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ സ്വാഗതവും സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ നന്ദിയും പറഞ്ഞു .

ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ഡോ. അഖില്‍ പിള്ള (26) ഒക്‌ടോബര്‍ 16-നു ചിക്കാഗോയില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജി.കെ. പിള്ളയുടേയും, പത്മ പിള്ളയുടേയും ഇളയ മകനാണ് അഖില്‍. സഹോദരന്‍ അശ്വിന്‍ പിള്ള. പൊതുദര്‍ശനം ഒക്‌ടോബര്‍ 19-നു വെള്ളിയാഴ്ച (10/19/2018) വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സിംകിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (6251 ഡെമ്പ്സ്റ്റര്‍ സ്ട്രീറ്റ്, മോര്‍ട്ടന്‍ഗ്രോവ്) വച്ചു നടത്തുന്നതും, സംസ്കാര കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ഓടെ ആരംഭിച്ച് ചിക്കാഗോയിലുള്ള ബൊഹിമിയന്‍ നാഷണല്‍ സെമിത്തേരിയില്‍ (5255 നോര്‍ത്ത് പുലാസ്കിറോഡ്) വച്ചു നടത്തുന്നതുമാണ്. കൃത്യം 9.30 മണിക്ക് വിലാപയാത്രയായി സിംകിന്‍ ഫ്യൂണറല്‍ ഹോമില്‍ നിന്നു ബൊഹിമിയന്‍ സെമിത്തേരിയിലേക്ക് തിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന്‍ നായര്‍ (847 708 3279).