ഷോർട്ട് മൂവി ‘അച്ഛാ റേറ്റ്’ പുറത്തിറങ്ങി

One BHK ബാനറില്‍ തൃശൂര്‍ യൂത്ത് ക്ലബ് നിര്‍മിച്ച ആദ്യ ഷോര്‍ട്ട് മൂവി ‘അച്ഛാ റേറ്റ്’ പുറത്തിറങ്ങി. CF ഹാളില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സാദിഖലി റിലീസിംഗ് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ അധ്യക്ഷത വഹിച്ചു. രൂപയുടെ മൂല്യ തകര്‍ച്ചയെ സാധാരണ പ്രവാസികള്‍ സമീപിക്കുന്ന ശൈലിയെ പ്രമേയമാക്കിയുള്ളതാണ് ആദ്യ മൂവി ‘അച്ഛാ റേറ്റ്.’ പ്രവാസ ലോകത്ത് മാതൃരാജ്യത്തെയും പ്രവാസ ലോകത്തെയും സമകാലിക സാമൂഹിക അവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നും ഇനിയും ഇതുപോലുള്ള മൂവികള്‍ ഇറക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലി ഹസന്‍ പറഞ്ഞു. നിഹാസ് എറിയാടിന്റെ തിരക്കഥയില്‍ അനൂപ് അലിയാണ് ഈ ഹസ്ര്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ടര്‍ നിഷാദ് ആര്‍ വി, ഫൈസല്‍, മജീദലി, അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തൃശൂര്‍ യൂത്ത് ക്ലബ് സെക്രട്ടറി ഹാരിസ്…

ശബരിമലയിലെ ആചാര സംരക്ഷണം; കെ എച്ച് എന്‍ എ വിശദീകരണ യോഗം ഞായറാഴ്ച

ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി ക്ഷേത്ര ഭരണം കൈയാളാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെതിരെ ലോകമെങ്ങും വര്‍ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍, ശബരിമലയിലെ ആചാര സംരക്ഷണത്തെക്കുറിച്ചു നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ക്കായി കെ എച് എന്‍ എ, എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയും, ശ്രീ നാരായണ സംഘടനകളും അമേരിക്കയിലെ മറ്റു ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബര്‍ 28 ഞായറാഴ്ച രാത്രി 9:00 മണിക്ക് (EST) കോണ്‍ഫറന്‍സ് കാള്‍ വഴി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ശബരിമലയിലെ സമാധാനപരമായ പ്രതിഷേധത്തില്‍ നേരിട്ട് ഭാഗഭാക്കാകുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെടുന്ന നാലോളം അതിഥികള്‍ ഈ കോണ്‍ഫറന്‍സ് കോളിലൂടെ നോര്‍ത്ത് അമേരിക്കയിലെ അയ്യപ്പ ഭക്തരുമായി സംസാരിക്കും. ശബരിമല ആചാര സംരക്ഷണ സമിതി പ്രതിനിധി പൃഥ്വിപാല്‍, പീപ്പിള്‍ ഫോര്‍ ധര്‍മ്മയുടെ മുന്നണി പോരാളിയും അഭിഭാഷകനുമായ ശങ്കു ടി ദാസ്, ജനം ടി വി റിപ്പോര്‍ട്ടര്‍ എ എന്‍…

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 ഞായറാഴ്ച

ന്യൂ ജേഴ്‌സി: ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 ന് നടക്കുന്ന ചടങ്ങില്‍ ചിക്കാഗോ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിക്കും. വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു രാവിലെ വി. ദിവ്യബലിക്ക് ശേഷമായിരിക്കും കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചടങ്ങുകള്‍ നടക്കുക. ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, കണ്‍വെന്‍ഷന്‍ കണ്‍വീനറും കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കാച്ചിറ, യൂത്ത് കണ്‍വീനര്‍ ഫാ. പോള്‍ ചാലിശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരാവും. ഹൂസ്റ്റണില്‍ നിന്നും എത്തുന്ന മറ്റു…

വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച

ന്യൂജേഴ്സി: നൃത്തകലയുടെ വിവിധ ലയ ഭാവങ്ങള്‍ മിന്നിത്തെളിയുന്ന കലാശ്രീ സ്‌കൂള്‍ ഓഫ് ആര്ട്‌സിന്റെ ദൃശ്യ വിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും കൊച്ചു കലാകാരികളെയും കലാകാരന്മാരെയും ചിലങ്ക അണിയിച്ചുകൊണ്ടു ആയിരത്തിലേറെ ശിഷ്യ സമ്പത്തതു നേടിയ അനുഗ്രഹീത നര്‍ത്തകിയും അതുല്യ കൊറിയോഗ്രാഫറും ലോക പ്രശസ്ത കലാകാരിയുമായ ബീന മേനോന്‍ എന്ന ഗുരുവിനു പ്രണാമമര്‍പ്പിച്ചുകൊണ്ടു കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഒരു പടികൂടി കടന്ന് 26 മത് വാര്‍ഷികം ആഘോഷിക്കുകയാണ്. ഒക്ടോബര് 27നു ശനിയാഴ്ച വൈകുന്നേരം നാലിന് ഈസ്റ്റ് ബേണ്‍സ് വിക്കിലുള്ള ജെ.എം.പി എ സി ഓഡിറ്റോറിയത്തിലാണ് 13 മത് ബി.ടി. മേനോന്‍ അവാര്‍ഡ് ദാന ചടങ്ങും വാര്‍ഷികാഘോഷവും ഗുരു പൂജയും അരങ്ങേറുക. ഒരു ഗുരുവിനു നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കും ഈ കലാസന്ധ്യയില്‍ ഗുരു ബീന മേനോന്റ ശിഷ്യഗണങ്ങള്‍ രണ്ടു മണിക്കൂര്‍ നീണ്ട മികവുറ്റ…

സിബി‌ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്; രാഹുല്‍ ഗാന്ധിയും നേതാക്കളും അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബി‌ഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്ക് മുമ്പിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു. റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്ന് നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകളിലും രാവിലെ പത്തരയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ. അർധരാത്രിയിൽ സിബിഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സർക്കാർ നടപടിയെന്നും…

ശബരിമല പ്രതിഷേധം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ അറസ്റ്റു ചെയ്യാവൂ എന്ന് കോടതി

കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അക്രമ സംഭവങ്ങളിലെ പങ്കാളിത്വം ഉറപ്പിച്ചാല്‍ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും. ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇന്നലെ ഒറ്റ രാത്രി കൊണ്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ പൊലീസ്…

കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: നോര്‍ത്ത് ലേക്കില്‍ താമസിക്കുന്ന കുര്യന്‍ കുറ്റിക്കാട്ടില്‍ (60) നിര്യാതനായി. തൊടുപുഴ കുറ്റിക്കാട്ടില്‍ ചാക്കോയുടേയും, ബ്രിജിറ്റിന്റേയും പുത്രനാണ്. ഭാര്യ: ബിനി (ബി.ജെ.ബി കോട്ടേജ് കൊട്ടിയം കൊല്ലം. മകന്‍: ജെസ്ബിന്‍. ഭാര്യാ മാതാവ്: സെലിന്‍. സഹോദരി: ബിജി. പരേതന്റെ സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി (ജോണ്‍ പൈനാടത്ത്), പരേതനായ ജോസഫ് (ആനീസ്), മറിയാമ്മ (പരേതനായ ജസ്റ്റിസ് പുതുവേല്‍), ദേവസ്യ, ത്രേസ്യാമ്മ (ജോണ്‍), ജോര്‍ജ് (തെക്ലാമ്മ), ഡോളി (ബൈജു കണ്ടത്തില്‍). പൊതുദര്‍ശനം: ഒക്‌ടോബര്‍ 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍. സംസ്കാരം: ഒക്‌ടോബര്‍ 29-നു തിങ്കളാഴ്ച രാവിലെ 10.30-നു ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍. Obituary announcement Kurian Kuttikattil (60) of Chicago, Northlake S/o Chacko and Brigit kuttikattil, Thodupuzha Died: 10/25/2018 Wake : Sunday…

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പന്റേതല്ലെന്ന് തെളിവുകള്‍ നിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്

ശബരിമല വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പന്റേതല്ലെന്ന തെളിവുകള്‍ നിരത്തിയാണ് ലക്ഷ്മി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. തന്റെ വാദം തെളിയിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ തനിക്ക് ലഭിച്ചതായും ലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റ് ഇട്ട് ശ്രദ്ധ പിടിച്ചു പറ്റുന്നതിനല്ല. കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും ലക്ഷ്മി പറഞ്ഞു. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകും. അതൊരു ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാന്‍ കാട്ടില്‍ അയച്ച പന്തളം രാജ കുടുംബം ചെയ്താല്‍ മതി ആ നാല്‍പ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മസംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം…

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ്: രജിസ്‌ട്രേഷന്‍ കിക്കോഫ് 11 ന്

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്ലോറിഡയിലെ ഒര്‍ലാന്റോയില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 11 ഞായറാഴ്ച വൈകിട്ട് 5.30ന് ഐ.പി.സി ഒര്‍ലാന്റോ ദൈവസഭയില്‍ വെച്ച് നടത്തപ്പെടും. ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ ( ലേഡീസ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവരെ കൂടാതെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ പാസ്‌റ്റേഴ്‌സ് ജേക്കബ് മാത്യു, തോമസ് കോശി, ജോയി ഏബ്രഹാം, മാത്യൂ ജോസഫ്, റോയി വാകത്താനം, രാജു പൊന്നോലില്‍, സാമുവേല്‍ വി. ചാക്കോ എന്നിവരും പ്രാദേശിക കമ്മറ്റിയുടെ ഭാരവാഹികളും യോഗത്തില്‍ സംബദ്ധച്ച് വിവിധ പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിക്കും. കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി വിവിധ…

ഏഷ്യ വേള്‍ഡ് എം.യു.എന്നില്‍ പങ്കെടുക്കാന്‍ ശാന്തപുരം അല്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍

ശാന്തപുരം: ലോകസമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ഏഷ്യ വേള്‍ഡ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എ.ഡബ്യു.എം.യു.എന്‍) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികള്‍. അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ശരീഅഃ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പി. മുഹമ്മദ് റഖീബ്, ഫാക്കല്‍റ്റി ഓഫ് ഉസൂലുദ്ധീന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഹമ്മദ് അന്‍ഫാല്‍ എന്നിവര്‍ക്കാണ് ബാംങ്കോക്കിന്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ലോക ആരോഗ്യ സംഘടന, യുനെസ്കോ, ഇന്ററര്‍നാഷണല്‍ മോനെറ്ററി ഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായി സംവദിക്കാനുള്ള അവസരം, വിവിധ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച തുടങ്ങിയവയാണ് സമ്മേളനത്തില്‍ നടക്കുക.