ആധുനിക ഇന്ത്യയുടെ സ്രഷ്ടാവും സംയോജകനും – പ്രധാനമന്ത്രി നരേന്ദ്ര മോദി

1947ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നാളുകള്‍ ആയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു എങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങള്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. സാധനവില കുതിച്ചുയരുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികള്‍ക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ ഐക്യം നേരിട്ടിരുന്ന ഭീഷണി. ഈ സാഹചര്യം നിലനില്‍ക്കേയാണ് 1947ന്റെ മധ്യത്തോടെ സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടമെന്റ് നിലവില്‍ വന്നത്. വലിപ്പംകൊണ്ടും ജനസംഖ്യകൊണ്ടും ഭൂപ്രകൃതികൊണ്ടും ധനശേഷികൊണ്ടും മറ്റും വ്യത്യസ്ത തലങ്ങളിലായിരുന്ന 550 നാട്ടുരാജ്യങ്ങളുമായി ഇന്ത്യ ഏതു വിധത്തിലുള്ള ബന്ധം നിലനിര്‍ത്തണമെന്ന വിഷയം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ വകുപ്പു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത്, നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പ്രശ്‌നം അത്രത്തോളം ഗൗരവമാര്‍ന്നതാണ് എന്നും അതു താങ്കള്‍ക്കേ പരിഹരിക്കാന്‍ സാധിക്കൂ എന്നും ഒരു വ്യക്തിയോട് മഹാത്മാഗാന്ധി നേരിട്ടു പറയുകയുണ്ടായി. കുലീനമായ സര്‍ദാര്‍ പട്ടേല്‍ ശൈലിയില്‍ സൂക്ഷ്മതയോടും ദൃഢതയോടും ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടുനീങ്ങി.…

ചിന്നമ്മ ആലക്കാട്ടില്‍ (ചിന്നമ്മ സാര്‍ 96) നിര്യാതയായി

ന്യൂജേഴ്‌സി: മാരാമണ്‍ ആലക്കാട്ടില്‍ പരേതനായ സാമുവേല്‍ സി ഏബ്രഹാമിന്റെ (സാമുവേല്‍ സാര്‍ ) ഭാര്യ ചിന്നമ്മ ആലക്കാട്ടില്‍ (ചിന്നമ്മസാര്‍ 96 ) ന്യൂജേഴ്‌സിയില്‍ നിര്യതയായി. കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും, ആറന്മുള ഹൈസ്കൂളിലും അധ്യാപികയായിരുന്നു പരേത. 1983 മുതല്‍ 1989 വരെ മാരാമണ്‍ മാര്‍ത്തോമാ ഇടവകയുടെ സേവികാ സംഘം സെക്രട്ടറിയായും 1990-ല്‍ സേവികാ സംഘം ട്രഷററായും, ഇതേ ഇടവകയുടെ മണ്ഡലം മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: പരേതയായ ഗ്രേസ് മാത്യു & സാം അലക്കാട്ടില്‍ (SUMA TRAVELS, NY). മരുമക്കള്‍: മാത്യു കൊഴിമ്പറമ്പത് & ജെസ്സി ആലക്കാട്ടില്‍. കൊച്ചുമക്കള്‍: ശരത് എബ്രഹാം, റെയ്‌ന എബ്രഹാം & ഷെറിന്‍ എബ്രഹാം. പൊതുദര്‍ശനം നവംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതല്‍ 9:30 വരെ ന്യൂജേഴ്‌സി ടീനെക്കിലുള്ള സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (stpetersmarthomachurch.org) വെച്ചും ശവസംസ്കാര ശുശ്രൂഷ നവംബര്‍ 3 ശനിയാഴ്ച…

പ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തെ നമ്മളാരും മറന്നിട്ടില്ല .ഇനി വേണ്ടത് ഒരു പുനര്‍നിര്‍മാണമാണ്.നമ്മുടെ പഴയ കേരളത്തെ വീണ്ടെടുക്കാന്‍ നടത്തിയ ഉദ്യമങ്ങളാല്‍ ഫ്‌ളോറിഡയിലെ കേരളാ സമാജം ഇതര സംഘടനകള്‍ക്ക് മാതൃകയാവുകയാണ് . പ്രളയം അതിന്റെ താണ്ഡവമാടിത്തുടങ്ങിയ ഓഗസ്റ്റ് 15 നുതന്നെ കേരളാ സമാജം സ്വന്തം നിലയില്‍ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി . തുടര്‍ന്ന് ഓഗസ്റ്റ് 17 നു നടക്കേണ്ടിയിരുന്ന ഓണാഘോഷം കേരളത്തിന്റെ കണ്ണുനീരിനു മുന്നില്‍ സമര്‍പ്പിച്ചു ഞങ്ങള്‍നടത്തിയ “കരുണയോടെ കരുതലോടെ കേരളത്തോടൊപ്പം’ എന്ന പരിപാടിയില്‍ സുമനസുകളുടെ സഹായത്താല്‍ ഞങ്ങള്‍ സ്വരൂപിച്ച 8 ,00,000 ഉള്‍പ്പടെ മൊത്തം 10,00,000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി . ഈ വലിയ ഉദ്യമത്തില്‍ കേരള സമാജത്തോടൊപ്പം നിന്ന സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ നല്ല മനസുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി…

പാടശേഖരം കൈയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ മനോവിഷമമുണ്ടായി; സര്‍ക്കാരിനെതിരെ കോടതിയുടെ പരാമര്‍ശം കൂടിയായപ്പോള്‍ രാജിവെച്ചു എന്ന് തോമസ് ചാണ്ടി

കൊച്ചി: പാടശേഖരം കൈയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ മനോവിഷമമുണ്ടായി എന്നു മാത്രമല്ല സര്‍ക്കാരിനെതിരെ കോടതിയുടെ പരാമര്‍ശം കൂടിയായപ്പോള്‍ എനിക്ക് രാജി വെക്കേണ്ടി വന്നുവെന്ന് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവെച്ചപ്പോഴാണ് കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായത്. എന്നാല്‍, പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിയ്ക്കും രാജിവെക്കേണ്ടി വരികയായിരുന്നു. തനിയ്‌ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വക്കീല്‍ തന്നോടോ അസിസ്റ്റന്റ് വക്കീലന്മാരോടോ ചോദിക്കാതെ ചീഫ്…

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ എഐസിസി അംഗീകരിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അനുകൂലിച്ച് എഐസിസി. രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. കെപിസിസി പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണ്. ശബരിമല വിധി സ്വാഗതാര്‍ഹമെന്നാണ് അഭിപ്രായമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നാണ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നുവെന്നും രാഹുല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. താനും പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ശബരിമലയില്‍ സമരത്തിന് പിന്തുണ തേടി കേരള നേതാക്കള്‍ എത്തിയപ്പോഴും രാഹുല്‍ സമാനമായ…

എം.ടി.യുടെ രണ്ടാമൂഴത്തിന് പാര വെച്ചത് ദിലീപാണെന്ന് പ്രചരണം; മഞ്ജുവിന്റെ ശക്തമായ കഥാപാത്രത്തിന് തിരിച്ചടി

എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത് ഈ അടുത്ത കാലത്താണ്. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതാണ് എം.ടിയെ പ്രകോപിപ്പിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സിനിമാമേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പിന്മാറിയതാണ് ശ്രീകുമാര്‍ മേനോനെ വെട്ടിലാക്കിയത്. എന്നാല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മ്മിക്കുമെന്ന് ബി…

സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് വിതരണവും സെമിനാറും ബുധനാഴ്ച

തിരുവനന്തപുരം: സോളിഡാരിറ്റി മാധ്യമ അവാര്‍ഡും വിതരണവും സെമിനാറും ബുധനാഴ്ച നടക്കും. തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വൈകുന്നേരം 4.30നാണ് പരിപാടി. കേരളത്തിന്‍െറ അപരിഷ്കൃത മനസുകളില്‍ നിലനില്‍ക്കുന്ന ജാതിയും അയ്ത്തവും തുറന്നുകാട്ടുന്ന ‘ഊതിക്കത്തിക്കരുത് വീണ്ടും ആചാരം’ എന്ന പരമ്പരക്കാണ് മംഗളം ദിനപത്രം സബ് എഡിറ്റര്‍ കെ. സുജിത്തിന് പത്രമാധ്യമ അവാര്‍ഡ്. കാസര്‍കോടിന്‍െറ മതസൗഹാര്‍ദവും സാംസ്കാരിക പാരമ്പര്യവും ചരിത്ര പശ്ചാത്തലവും മുന്‍നിര്‍ത്തി മീഡിയാ വണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ടി. നാസര്‍ തയാറാക്കി മീഡിയാ വണ്‍ ടി.വിയിലെ നേര്‍ക്കാഴ്ച പരമ്പരയില്‍ സംപ്രേക്ഷണം ചെയ്ത ‘മിത്തും യാഥാര്‍ഥ്യവും’ എന്ന വീഡിയോ റിപ്പോര്‍ട്ടിനാണ് ദൃശ്യമാധ്യമ അവാര്‍ഡ്. മനുഷ്യാവകാശ പൗരാവകാശ രംഗത്തെ ധീരമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് കൗണ്ടര്‍ കറന്‍സ് എഡിറ്റര്‍ ബിനു മാത്യുവിന് പ്രത്യേക അവാര്‍ഡ് നല്‍കുന്നത്. തുടര്‍ന്ന് ‘വാര്‍ത്തകള്‍ക്ക് വിലയിടുന്ന കാലത്തെ പത്രപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തോമസ് ജേക്കബ്,…

നടുമുറ്റം ടീന്‍സ് മീറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു

“പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക” എന്ന പ്രമേയത്തിലുള്ള കള്‍ച്ചറല്‍ ഫോറം കാമ്പയിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗമായ നടുമുറ്റം വിപുലമായ കേരളപ്പിറവി ആഘോഷങ്ങളും ടീന്‍സ്മീറ്റും സംഘടിപ്പിക്കുന്നു . നവംബര്‍ രണ്ടിന് വക്രയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് വിപുലമായ കേരളപ്പിറവി ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7:30 മുതല്‍ വൈകുനേരം 5:30 വരെയാണ് ടീന്‍സ് മീറ്റ്. സ്‌കൂളിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ടീന്‍സ് മീറ്റ് നടത്തുന്നത്. കേരളത്തിന്റെയും പ്രവാസത്തിന്റെയും പുതിയ സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികക്ക് ഉണ്ടാകേണ്ട സാമൂഹ്യ അവബോധം, ഔദ്യോഗിക ഭാവി ജീവിതത്തില്‍ ഉണ്ടാകേണ്ട കാഴ്ചപ്പാടുകളെക്കുറിച്ച് ബോധവത്കരണം, മാനസിക ഉല്ലാസങ്ങള്‍ക്കുള്ള വിവിധ ഗെയിമുകള്‍, കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ എന്നിവയാണ് ടീന്‍സ് മീറ്റിന്റെ പ്രധാന പരിപാടികള്‍. പ്രമുഖ ആര്‍ക്കിടെക്റ്റും ഉര്‍വി ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ഹസ്സന്‍ നസീഫ് മുഖ്യാതിഥിയായിരിക്കും. ടീന്‍സ്മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.cfqatar.org എന്ന…

ഡോ. കെ.പി. സുലൈമാന് ഗിഫ എക്‌സലന്‍സ് അവാര്‍ഡ്

ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക വിനിമയ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് ഡോ.. കെ.പി. സുലൈമാന്. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പ്രവാസ ലോകത്തും നാട്ടിലും ശ്രദ്ധേയനായ ഡോ. കെ.പി. സുലൈമാനെ ഗിഫ എക്‌സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. സൗദി അറേബ്യേയില്‍ നിരവധി സ്‌ക്കൂളുകള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.പി.എസ്. എഡ്യൂക്കേഷണ്‍ ട്രസ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. കെ.പി. സുലൈമാന്‍ വ്യാപാര രംഗത്തും സജീവ സാന്നിധ്യമാണ്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ചെയ്തുവരുന്ന സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. സാമൂഹ്യ സൗഹാര്‍ദ്ധവും മതനിരപേക്ഷതയും ഉദ്‌ഘോഷിക്കുന്ന ഡോ. കെ.പി. സുലൈമാന്‍ കൊണ്ടോട്ടി മുതുവല്ലൂര്‍ ക്ഷേത്രപുനര്‍നിര്‍മാണത്തില്‍ പങ്കാളിയായതും മൂത്ത മകന്റൈ…

ഫോമാ വില്ലേജിനു ഒരേക്കര്‍ ഭൂമി ദാനമായി നല്‍കി ദമ്പതികള്‍ മാതൃകയാവുന്നു

ഡാളസ്: ഫോമായുടെ സ്വപ്ന പദ്ധതിയായ ഫോമാ വില്ലേജിന് ഒരേക്കര്‍ ഭൂമി ദാനമായി നല്‍കി ഹ്യൂസ്റ്റണില്‍ നിന്നുള്ള ജോസ് കെ. പുന്നൂസ് – ആലീസ് ജോസ് ദമ്പതികള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത്, തലവൂര്‍ കൊട്ടാരക്കര റോഡിന് സമീപത്തായാണ് ഈ സ്ഥലം. അമേരിക്കയിലേക്ക് കുടിയേറിയ ഈ ദമ്പതികളുടെ ആദ്യത്തെ സമ്പാദ്യത്തില്‍ നിന്ന് നാട്ടില്‍ വാങ്ങിയ സ്ഥലമാണിത്. ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കുക എന്ന പരസഹായ തത്വത്തില്‍ വിശ്വസിക്കുന്ന ജോസിന്‍റെ കുടുംബം ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ഉദാത്ത മാതൃകയാണ്. സഹജീവികളുടെ ദുഃഖങ്ങളില്‍ പങ്കാളികളാവുക, തങ്ങളാലാവുന്ന വിധം ദുരിതമനുഭവിക്കുന്നവരെ സഹായിച്ചു സമാശ്വസിപ്പിക്കുകയെന്നുള്ളതാവണം നമ്മുടെയെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നാണു ജോസ് പുന്നൂസിനും കുടുംബത്തിനും അമേരിക്കന്‍ മലയാളികളായ നമ്മളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. പത്തനാപുരം തലവൂര്‍ കൊക്കാട്ടുവിളയില്‍ കുടുംബംഗമാണ്. 2001- ല്‍ നാട്ടില്‍ ന്നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കുടിയേറിയ ഈ കുടുംബം എറണാകുളം ജില്ലയിലെ കലൂരില്‍…