ഹയര്‍ സെക്കന്ററി സ്കൂള്‍ കേരളശ്ശേരി സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനവും ഗൈഡ് കമ്പനിയുടെ പുനരാരംഭവും

കേരളശ്ശേരി : ഹയര്‍ സെക്കന്ററി സ്കൂള്‍ കേരളശ്ശേരി സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനവും ഗൈഡ് കമ്പനിയുടെ പുനരാരംഭത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്‌കൃത അധ്യാപകനും സ്കൗട്ട് മാഷുമായ കെ. വേണുഗോപാല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ശശി അധ്യക്ഷത വഹിച്ചു. സ്കൗട്ട് വിഭാഗം ജില്ലാ ഓര്‍ഗനൈസിംഗ്‌ കമ്മീഷണര്‍ രാജേഷ് മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് ഗൈഡ് വിഭാഗം ജില്ലാ ഓര്‍ഗനൈസിംഗ്‌ കമ്മീഷണര്‍ ഗീത ടീച്ചര്‍, പറളി LA സെക്രട്ടറി T.U. മുരളി കൃഷ്ണന്‍, പ്രിസിപ്പല്‍ സുഷ്മ ടീച്ചര്‍, സ്കൗട്ട് മാസ്റ്റര്‍ വി.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ എച്ച്.എം പി. രാധിക സ്വാഗതവും, ഗൈഡ് ക്യാപ്റ്റന്‍ തുളസി കേരളശ്ശേരി നന്ദിയും പറഞ്ഞു.

പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ചെയ്തു

ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉത്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു. ടൊറോന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാഹാളില്‍ നടന്ന പ്രമോഷണല്‍ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി വിജു തോമസ്, നാഷണല്‍ ട്രഷററാര്‍ ബിജു ജോര്‍ജ് എന്നിവര്‍ വിവിധ പരിപാടികള്‍ വിശദികരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തില്‍ സംബദ്ധിച്ചു. www.pcnakmiami.org എന്ന വെബ് സൈറ്റിലൂടെ ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ നിരക്കുകള്‍ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍),…

തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മ്മാണം; തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗര സഭയുടെ കുരുക്ക്; പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു മാറ്റണം

തണ്ണീര്‍ത്തട നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃതമായ് നിര്‍മ്മിച്ച തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നഗര സഭ നോട്ടീസ് നല്‍കി. പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്നും ഉത്തരവിലുണ്ട്. പ്ലാനിങ്ങില്‍ നിന്ന് വ്യതിചലിച്ചാണ് നിര്‍മ്മാണമെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ നഗരസഭാ സെക്രട്ടറിയാണ് ഉത്തരവിട്ടിട്ടുള്ളത്. പത്ത് കെട്ടിടങ്ങളുടെ നിര്‍മ്മാണം നഗരസഭയുടെ അറിവോടെയല്ല. ഇതിനായി നികുതിയും ഇതുവരെ അടച്ചിട്ടില്ല. ബാക്കിയുള്ള 22 കെട്ടിടങ്ങള്‍ വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിക്കുകയും ചെയ്തു. പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 എണ്ണം ഭാഗികമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണ് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് നിര്‍മ്മാണത്തിനായി നിലം നികത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ശരിവെച്ച…

ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി; സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലവിലെ വിധി നിലനില്‍ക്കുന്നുവെന്നല്ലേ കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങളെല്ലാം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് പറഞ്ഞ കോടതി ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്ന കാര്യം നിലവിലെ വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തുന്നില്ലെന്നാണെന്നും, 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റാമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് തനിക്ക്‌ മനസ്സിലായതെന്നും അതില്‍ മറ്റ് അര്‍ത്ഥമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി എന്തായാലും അതു നടപ്പിലാക്കുക എന്നതാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സുപ്രീംകോടതി പറഞ്ഞതാണു സര്‍ക്കാരിന്റെ അഭിപ്രായം. വിധിയെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. കൂട്ടായ ആലോചന നടത്തി തുടര്‍നടപടികള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുമായും ആലോചിക്കണം. സര്‍ക്കാര്‍…

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ ഉത്തരവ് പുനഃപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി

ഗുജറാത്ത് കലാപത്തത്തോടനുബന്ധിച്ച് ഗുല്‍ബര്‍ഗില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ ഉത്തരവ് പുനഃപ്പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുളള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു തെളിവുമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രൊ പൊളിറ്റന്‍ കോടതി അടക്കം ശരിവെച്ചിരുന്നു. നരേന്ദ്രമോഡി ഉള്‍പ്പെടെ 58 പേര്‍ക്കെതിരെ കേസില്‍ തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 69 പേരാണ് കൊല്ലപ്പെട്ടത്. ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കലാപത്തില്‍ കൊലചെയ്യപ്പെട്ട 69 പേരില്‍…

ശബരിമല സ്ത്രീ പ്രവേശന വിധി; സെപ്തംബര്‍ 28-ലെ വിധിക്ക് സ്റ്റേ ഇല്ല; പുനഃപ്പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 28-ന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല. അതേ സമയം പുനഃപ്പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ച് വിസമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാം. 15 മിനിറ്റ് നേരം മാത്രമാണ് ചേംബറില്‍ ജഡ്ജിമാര്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മടങ്ങുകയും ചെയ്തു. പുനപരിശോധന ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ഉത്തരവില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേയില്ലെന്ന് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. മൂന്നു മണിക്കാണ് വിധിക്കെതിരെ സമര്‍പ്പിച്ച 49 ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ…

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ദസ്സോ സി‌ഇഒ എറിക് ട്രാപ്പിയര്‍; അനില്‍ അംബാനിയുടെ റിലയന്‍സിനെ തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്ന്

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്ന് ദസ്സോ സിഇഒ എറിക് ട്രാപ്പിയര്‍. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് എറിക് ഇക്കാര്യം വ്യക്തമാക്കിയത്. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയെ ദസ്സോ പങ്കാളിയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. തങ്ങള്‍ തന്നെയാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്ന ദസ്സോ സി ഇ ഒയുടെ വാദം പ്രധാനമന്ത്രിയെ രക്ഷിക്കാനാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. റഫാല്‍ യുദ്ധവിമാനക്കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ കരാറില്‍ പങ്കാളിയാക്കിയത് മോഡി സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ച് രംഗത്തെത്തി. ഫ്രഞ്ച്…

കമല്‍ഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള കാല്‍ വെയ്പ്; കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് താരം

ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രചരണം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നടക്കവേ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ തന്റെ കുഞ്ഞിനെ താരത്തിന്റെ കൈയ്യില്‍ കൊടുത്തതും, കുഞ്ഞ് കമല്‍ഹാസന്റെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നതും ജനങ്ങളില്‍ കൗതുകമുണര്‍ത്തി. ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍ ആണ് സംഭവം. കമല്‍ ഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ കാറിന്റെ മുകള്‍ വശത്ത് നിന്നു കൊണ്ട് എല്ലാവരെയും അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. കമലിന്റെ അടുത്തേക്ക് ഒരാള്‍ കുഞ്ഞിനെ നീട്ടി. രണ്ടു കൈകള്‍ കൊണ്ട് കുഞ്ഞിനെ മാറോട് ചേര്‍ത്ത ശേഷം തിരികെ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ പോകാന്‍ മടികാണിച്ച് പിന്നെയും ചേര്‍ന്ന് കിടക്കുകയാണ് കുഞ്ഞ്. ഇത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരി ഉയര്‍ത്തി. ‘മക്കള്‍ നീതി മയ്യം’ എന്നാണ് കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.

പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചാരിറ്റി കോര്‍ഡിനേറ്ററും പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച് ബോര്‍ഡ് മെമ്പറും കൂടിയായ സോമന്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച്ചും പ്ലെയിന്‍ഫീല്‍ഡ് സൂപ്പ് കിച്ചനും സംയുക്തമായി സംഘടിപ്പിക്കുന്ന “ഷൂ കളക്ഷന്‍ െ്രെഡവില്‍ “ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കാളികളാകുന്നു. പുതിയതോ മിതമായി ഉപയോഗിച്ചതോ ആയ എല്ലാത്തരം ഷൂസുകളും സംഭാവനായി സ്വീകരിക്കുന്നു .പ്ലെയിന്‍ഫീല്‍ഡ് സൂപ്കിച്ചന്റെയും പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച് ആഫ്റ്റര്‍ സ്കൂള്‍ ആന്‍ഡ് ഇംഗ്ലീഷ് ലാംഗ്വേജ് ലേര്‍ണിംഗിന് വേണ്ടിയുള്ള ധന സമാഹരണാര്‍ത്ഥമാണ് ഈ ഷൂ ഡ്രൈവ് പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച് 2500 ഷൂസുകള്‍ സമാഹരിക്കുമ്പോള്‍ അവര്‍ക്കു സംഭാവനയായി $1000 ലഭിക്കും .”Funds2orgs “ എന്ന സംഘടന സമാഹരിക്കുന്ന ഷൂസുകള്‍ എടുക്കുകയും ഘാന, ഹെയ്തി , ഇന്ത്യ ,ഇന്തോനേഷ്യ , ഹോണ്ടുറാസ് , ടാന്‍സാനിയ , ടോഗോ ,…

ദര്‍ശനത്തിനായി തൃപ്തി ദേശായി ശബരിമലയിലെത്തുമെന്ന്

ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സുപ്രീം കോടതി വിധി വന്നയുടന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സന്ദര്‍ശനം വൈകിപ്പിക്കുകയായിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.