ആദര്‍ശ്‌ പോള്‍ വറുഗീസ്‌ അമേരിക്കന്‍ ദേശീയ ക്വയര്‍ ടീമില്‍

കണക്‌ടിക്കട്ട്‌: പത്താംക്ലാസ്‌ വിദ്യാര്‍ഥി ആദര്‍ശ്‌ പോള്‍ വര്‍ഗീസ്‌ അമേരിക്കന്‍ നാഷണല്‍ ക്വയറിലെ, മ്യൂസിക്‌ എജുക്കേറ്റേഴ്‌സ്‌ നാഷണല്‍ അസോസിയേഷ(NAFME)നിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കണക്‌ടിക്കട്ട്‌ സംസ്ഥാനത്തെയാണ്‌ ആദര്‍ശ്‌ പ്രതിനിധീകരിക്കുക. സെന്റ്‌ വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരിയുമായ റവ. ഡോ.വര്‍ഗീസ്‌ എം ഡാനിയേലിന്റെയും ഓപ്‌റ്റിക്കല്‍ സയന്റിസ്റ്റായ ഡോ. സ്‌മിത സൂസന്‍ വര്‍ഗീസിന്റെയും പുത്രനാണ്‌. മൊത്തം അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരം സ്‌കൂളുകളില്‍ നിന്നായി നാലുലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ക്വയറില്‍ ഇടം ലഭിക്കാനായി മാറ്റുരച്ചിരുന്നു. പഠിക്കുന്ന സ്‌കൂള്‍, കൗണ്ടി, സ്റ്റേറ്റ്‌ ലവലുകളില്‍ മല്‍സരിച്ച്‌ ജയിച്ച കുട്ടികള്‍ക്കാണ്‌ പ്രശസ്‌തമായ ഈ ക്വയറിലേക്ക്‌ സെലക്ഷന്‍ ലഭിക്കുന്നതിനുള്ള ഓഡിഷന്‌ പ്രവേശനം ലഭിച്ചത്‌. ടെനര്‍ 1 എന്ന നിലയിലാണ്‌ ആദര്‍ശിന്‌ സെലക്ഷന്‍ ലഭിച്ചത്‌. നവംബര്‍ അവസാനം ഓര്‍ലാന്‍ഡോ ഫ്‌ളോറിഡയിലെ വാള്‍ട്ട്‌ഡിസ്‌നി കൊറെനാഡോ സ്‌പ്രിംഗ്‌ റിസോര്‍ട്ടില്‍ നടക്കുന്ന നാഷണല്‍ ക്വയറിലാണ്‌ ആദര്‍ശ്‌ പങ്കെടുക്കുക.…

ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം വര്‍ണ്ണാഭമായി

ന്യൂജേഴ്‌സി: ഫോമയുടെ 12 റീജണലുകളില്‍ ഒന്നായ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടനം നവംബര്‍ 10 ശനിയാഴ്ച 1 മണിക്ക് ന്യൂജേഴ്‌സിയിലെ ഡ്യൂമൗണ്ടില്‍ ഉള്ള ഔര്‍ റെഡീമര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി നടത്തപ്പെട്ടു .റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫോമാ നാഷണല്‍ സെക്രട്ടറി ജോസ് എബ്രാഹാം , ട്രഷറാര്‍ ഷാന്‍ ജോസഫ് , നാഷണല്‍ കമ്മറ്റി മെമ്പേഴ്‌സ് സണ്ണി എബ്രാഹാം ,ചെറിയാന്‍ കോശി , ഫോമയുടെ കരുത്തരായ ജിബി തോമസ് , സാബു സ്കറിയ , ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി . മത്തായി , കംപ്ലയിന്റ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് , അനിയന്‍ ജോര്‍ജ്ജ് , പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്ര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു . റീജിയനിലെ സംഘടനകളായ കേരളാ അസോസിയേഷന്‍ ഓഫ്…

മനാറിന്റെ കുടുംബ സംഗമം ഫെബ്രുവരി 19-ന് കോട്ടയത്ത്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസിന്റെ (MANAR) ഏഴാമത് കുടുംബ സംഗമം ഫെബ്രുവരി 19-നു കോട്ടയത്തുള്ള വിന്‍സര്‍ കാസില്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തില്‍ സ്റ്റഡി ക്ലാസുകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബ സംഗമത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഗമത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും തമ്പി (847 390 8166), അനില്‍ കുമാര്‍ പിള്ള (847 471 5379), ആര്‍.പി ജോര്‍ജ് (678 643 4177) എന്നിവരുമായി ബന്ധപ്പെടുക.

Climate change will shrink US economy and kill thousands, government report warns

Contrary to President Donald Trump’s oft-recited, seemingly off-the-cuff opposition to scientists’ rock-solid evidence of global warming, the White House released Friday what appears to be a damning, all-encompassing report that instead predicts increasing economic, environmental and agricultural damage in coming years, reported The New York Times. A stronghold of 13 federal agencies collaborated on the major report, which concluded that if serious steps are not taken to lessen the impacts of global warming, climate change could cut “up to a tenth of gross domestic product by 2100, more than double…

People are going to die if we don’t start addressing climate change: Alexandria Ocasio-Cortez Addresses Climate Change

Not long after a mammoth federal climate change report was published Friday, a month before expected, Congresswoman-elect Alexandria Ocasio-Cortez said “people are going to die” if Congress doesn’t take immediate action. A multi-layered report just released outlines a brutal hit to health and economic costs to the United States. The report interlaces global warming, natural disasters, fracturing infrastructure, depleting agriculture and California wildfires to indicate a gloomy scenario for the United States by the year 2100. According to one report, climate change could slice 10 percent of the country’s gross domestic product by…

“ഞാന്‍ വാക്കു പാലിച്ചില്ലെങ്കില്‍ എന്നെ തല്ലിക്കോ”; വേറിട്ട ശൈലിയിലൊരു വോട്ടു തെണ്ടല്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ തിരക്കിലാകും. വോട്ട് തേടിയുള്ള യാത്രയില്‍ പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാത്ത സ്ഥാനാര്‍ത്ഥികളുമുണ്ട്. ചിലരാകട്ടേ പണവും വാരിയെറിയും. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ വോട്ട് തേടുന്ന സ്ഥാനാര്‍ത്ഥിയാണ് തെലങ്കാനയില്‍. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിശേഷണം. പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ശക്തമായ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയതോടെ നിയമസഭാംഗമാകാനുളള പരിശ്രമം സ്വതന്ത്ര സ്ഥാനാർത്ഥികളും ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വാശിയും വീറും ഓരോ ദിവസത്തെയും വാർത്തകളിലൂടെ പുറത്തുവരുന്നുണ്ട്. ഇത്രയും നാൾ പ്രമുഖ നേതാക്കളുടെ പാർട്ടിമാറ്റമാണ് വാർത്തയായതെങ്കിൽ തെലങ്കാനയിൽ നിന്ന് വരുന്നത് വേറിട്ടൊരു സംഭവമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ച് താൻ നിയമസഭാംഗമായാൽ ഇപ്പോൾ നൽകുന്ന വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തല്ലാൻ ചെരിപ്പ് നൽകിയിരിക്കുകയാണ് സ്വതന്ത്രനായ സ്ഥാനാർത്ഥി. ഡിസംബർ ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. കോറത്‌ല മണ്ഡലത്തിൽ നിന്ന്…

വര്‍ഗീയ ധ്രുവീകരണം നടക്കുന്ന കേരളത്തില്‍ കുട്ടികളെ നവോത്ഥാന ചരിത്രം പഠിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം നടക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ നവോത്ഥാനചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു.’നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനം രാജ്യത്തിന് മാതൃകയായി മാറിയ നവോത്ഥാനപാതകളും ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളുടെ അവകാശവുമെല്ലാം സംബന്ധിച്ച ക്ലാസ്സുകള്‍ നല്‍കും. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാമജപപ്രതിഷേധത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നാട്ടില്‍ നടത്തുന്ന അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ട് കൊണ്ടു പോകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമര്‍ത്തലുകളും പൗരാവകാശലംഘനങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാനപ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് കുട്ടികളെ മനസ്സിലാക്കിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ പ്രചാരണങ്ങള്‍ക്കെതിരെയാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. ഭരണഘടനാദിനമായ നവംബര്‍ 26 തിങ്കളാഴ്ച…

മാത്യു ടി. തോമസിനെ ജലസേചന വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി, ചിറ്റൂര്‍ എം‌എല്‍‌എ കൃഷ്ണന്‍‌കുട്ടിയെ തല്‍സ്ഥാനത്ത് അവരോധിച്ചു

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജലസേചന വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനെ നീക്കി പകരം സംസ്ഥാന അദ്ധ്യക്ഷനും ചിറ്റൂര്‍ എം.എല്‍.എയുമായ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജെ.ഡി.എസില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് എല്‍.ഡി.എഫുമായി ധാരണയിലെത്തിയെന്ന് ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണു ദേവഗൗഡയുമായി ബെംഗളൂരുവില്‍ ചര്‍ച്ച നടത്തിയത്. ഡാനിഷ് അലിയും പങ്കെടുത്തു. മാത്യു ടി.തോമസിനെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെഡിഎസ് ഇടതുമുന്നണിക്കു കത്ത് നല്‍കും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കി. മൂന്നു പേരെയും വിളിച്ചുചേര്‍ക്കാന്‍ മൂന്നാഴ്ച മുമ്പും ഗൗഡ ശ്രമിച്ചിരുന്നു. പങ്കെടുക്കാന്‍ തയാറല്ലെന്നു മാത്യു ടി. തോമസ് അന്ന്‌ അറിയിച്ചതോടെ ആ ചര്‍ച്ച വിജയിച്ചിരുന്നില്ല. അതേസമയം തന്നെ മന്ത്രിയാക്കിയതില്‍ ദേശീയ…

ചിന്നമ്മ ചാക്കോ അഴകത്ത് ഫിലഡല്‍ഫിയായില്‍ നിര്യാതയായി

ഫിലാഡല്‍ഫിയ: ആയൂര്‍ പരേതനായ അഴകത്ത് ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (91) നവംബര്‍ 22 നു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ആയൂര്‍ കോയിക്കല്‍ അഴികത്ത് കുടുംബാംഗമാണു പരേത. സംസ്‌ക്കാരം നവംബര്‍ 26 തിങ്കളാഴ്ച മക്കള്‍: എ. സി. രാജു (ഐ. എ. സി. എ. മുന്‍ പ്രസിഡന്റ്), തങ്കമ്മ, ശാന്തമ്മ, ജോണ്‍ ചാക്കോ, റോസമ്മ, മേരിക്കുട്ടി, ഗ്രേസി, റൂബി, ജോളി, ഷീല, റോയി ചാക്കോ, ഷേര്‍ളി (എല്ലാവരും യു. എസ്. എ.) മരുമക്കള്‍: ഏലിക്കുട്ടി, പരേതനായ ഡോ. ജോസഫ്, പരേതനായ കുര്യച്ചന്‍, ഡെയ്‌സി, തോമസ്, ജോണ്‍, ജോസഫ്, ഹ്യൂബര്‍ട്ട്, ജോര്‍ജ്, തോമസ്, ആഷ, അശോക്. മക്കളും, കൊച്ചുമക്കളും, അവരുടെ മക്കളുമായി നാലുതലമുറകള്‍ക്കൊപ്പം ജീവിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച വ്യക്തിയാണു പരേത. പൊതുദര്‍ശനം: നവംബര്‍ 25 ഞായറാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ 8 വരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍…

ശബരിമലയില്‍ യുവതികള്‍ക്ക് മാത്രമായി രണ്ടു ദിവസം; സൗകര്യങ്ങളൊരുക്കാമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിക്കൊണ്ട് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം എത്രമാത്രം പ്രായോഗികമാണെന്ന് ഹൈക്കോടതി ചോദിച്ചു. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്നും ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ശബരിമല ദര്‍ശനത്തിനായി 800 ഓളം യുവതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ബുക്ക് ചെയ്തിരുന്നത്. ഇവരുടെ വിവരങ്ങളോ കണക്കുകളോ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം 19ന് ശബരിമലയില്‍ പോകാന്‍ ആഗ്രഹമറിയിച്ച് നേരത്തെ നാല് യുവതികള്‍ എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.…