വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല സെക്രട്ടറി സാബിര്‍ അന്‍സാരി അന്തരിച്ചു

മലപ്പുറം: ഹാജിയാര്‍ പള്ളി എ.എം അബൂബക്കര്‍ സാഹിബിന്റെ മകന്‍ സാബിര്‍ അന്‍സാരി (57) അന്തരിച്ചു. കൊണ്ടോട്ടി മസ്ജിദ് ഇഹ്സാനില്‍ അസര്‍ നമസ്കരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഗം, പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി, പ്രവാസി ശ്രമിക് ആന്തോളന്‍ (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. മാതാവ് പരേതയായ ആമിന. ഭാര്യ: ഹഫ്സ മോങ്ങം. മക്കള്‍: അഷ്ഫാക് (ഖത്തര്‍), അഫ്നാന്‍, മുന പാക്കടപ്പുറായ. മരുമക്കള്‍: ഹന വള്ളുവമ്പ്രം, മഹ്ബൂബ് (ദുബൈ). സഹോദരങ്ങള്‍: യൂസുഫ് അലി, പരേതയായ ആയിഷ, അബുല്ലൈസ് (ഖത്തര്‍), മുജീബ് റഹ്മാന്‍ (കുവൈത്ത്), സല്‍മത്ത് ദേവതിയാല്‍, ഹഫ്സത്ത് ഹാജിയാര്‍ പള്ളി, റസിയ ആട്ടീരി, അഫ്സല്‍ ഹുസൈന്‍, ഷഹര്‍ബാന്‍ വാണിയമ്പലം, അഫ്താബ് മന്‍സൂര്‍, റുക്സാന നിലമ്പൂര്‍, സുമയ്യ പുത്തൂര്‍ പള്ളിക്കല്‍, ഇര്‍ഫാന്‍ നൗഫല്‍ (യാമ്പു), മലീഹ കൂട്ടിലങ്ങാടി, അംജദ്…

ലീലാമ്മ മത്തായി (74) ഡാളസില്‍ നിര്യാതയായി

ഡാളസ്: കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു – എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ സഹധര്‍മ്മിണിയുമായ ലീലാമ്മ മത്തായി (74) ഡാളസില്‍ ഡിസംബര്‍ 3ന് നിര്യാതയായി. 1972 ല്‍ ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ല്‍ നഴ്സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി ഡാളസ് ബെയ്‌ലര്‍ ഹോസ്പിറ്റലില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മക്കള്‍: ലെറ്റി-ജിജു, ലത-ബോബി, ഐസക്-ജോയ്‌സ്. (എല്ലാവരും ഡാളസ് ) പൊതു ദര്‍ശനം: ഡിസംബര്‍ 7 വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസില്‍ ( 1751 Wall Street, Garland, Texas 75041) ശവസംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് Mimosa Lane ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (1233 N. Beltline Road, Mesquite, TX). തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌കരിക്കും. കൂടുതല്‍…

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രൻസ് ക്വിക് ഓഫ് ഡിസംബര്‍ 9 ഞായറാഴ്ച

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെയും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെയും ക്വിക് ഓഫ് ഡിസംബര്‍ 9 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ എല്ലാ ദേവാലയങ്ങളിലും നടക്കും. ഭദ്രാസന തല ക്വിക് ഓഫ് ഡിസംബര്‍ 8 ശനിയാഴ്ച ലോസ് ഏഞ്ചല്‍സ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിക്കും. 2019 ജൂലൈ17 മുതല്‍ 20 വരെ ഷിക്കാഗോ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുക. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും,…

രഘുനാഥന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍‌ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ ബുധനാഴ്ച രാത്രി 9:15ന് (ഇന്ത്യന്‍ സമയം) മാന്താനത്ത് അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്. ശവദാഹം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് (ഇന്ത്യന്‍ സമയം) സ്വവസതിയില്‍ നടക്കും.

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് ഷിക്കാഗോയില്‍ ആരംഭിച്ചു. സന്തോഷത്തിന്റേയും പ്രത്യാശയുടേയും സമാധാനത്തിന്റേയും സമഭാവനയുടേയും സദ് വാര്‍ത്തയുമായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ക്‌ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചുവരുന്നു. ഡിസംബര്‍ 24-നു തിങ്കളാഴ്ച വൈകിട്ട് 6.30-നു ക്രിസ്തുമസ് ഈവ് ആഘോഷങ്ങള്‍ നടക്കും. 25-നു ചൊവ്വാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരം, 9.30-നു വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനയില്‍ ‘ബെല്‍വുഡ് വോയ്‌സ്’ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു വിഭവസമൃദ്ധമായ ക്രിസ്തുമസ് ലഞ്ച് ഉണ്ടായിരിക്കും. ഡിസംബര്‍ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. സണ്‍ഡേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും…

സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2019 കിക്ക്ഓഫ്

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019-ന്റെ ഭദ്രാസനതല കിക്ക്ഓഫ് ഡിസംബര്‍ എട്ടിനു ശനിയാഴ്ച ലോസ് ആഞ്ചലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം തിരുമേനി നിര്‍വഹിക്കും. ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാമിലി കോണ്‍ഫറന്‍സ് കിക്ക്ഓഫ് നടത്തണമെന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത ഇടവക വികാരിമാര്‍ക്ക് അയച്ച കല്പനയില്‍ ആവശ്യപ്പെട്ടു. മൂന്നുവര്‍ഷം കൂടുമ്പോള്‍ മാത്രം നടത്തുന്ന ഭദ്രാസന തല ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളും സംയുക്തമായി ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രസ്തുത കോണ്‍ഫറന്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്തകൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍…

നടിയെ ആക്രമിച്ച കേസ്; തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അഭിഭാഷകരഅയ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കുറ്റകൃത്യത്തില്‍ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസിലെ നിർണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവിൽ പോയി.…

സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനോടൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്നു; ഇന്ത്യന്‍ വംശജനായ മിതേഷ് പട്ടേല്‍ കുറ്റക്കാരനാണെന്ന് കോടതി

സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനോടൊപ്പം ജീവിക്കാന്‍ ഇന്ത്യന്‍ വംശയായ ഭാര്യയെ കൊന്ന ഭര്‍ത്താവ് മിതേഷ് പട്ടേല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബ്രിട്ടനിലാണ് ഇന്ത്യന്‍ വംശജനായ മിതേഷ് പട്ടേല്‍ ഫാര്‍മസിസ്റ്റും ഇന്ത്യന്‍ വംശജയുമായ ഭാര്യ ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നത്. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും. മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരന്‍ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി. മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വര്‍ഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ…

മരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; വൈദ്യശാസ്ത്രത്തിലെ പുത്തന്‍ മുന്നേറ്റമെന്ന് ഡോക്ടര്‍മാര്‍

മരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭ പാത്രം സ്വീകരിച്ച 32കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബ്രസീലിലാണ് മുപ്പത്തിരണ്ടുകാരിയായ യുവതി രണ്ടര കിലോഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എം.ആര്‍.കെ.എച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍…

All Lights India International Film Festival witnesses a grand closing ceremony at HITEX, Hyderabad

Hyderabad (05.12.2018) : All Lights India International Film Festival (ALIIFF) witnessed a grand closing at HITEX, Hyderabad on 5th December 2018. The event was attended by eminent film industry professionals like Mr. Balachandra Menon, Festival Director, ALIIFF, Mr. Neelakanta, Film Maker- India, Mr. Amir Aghaee- Actor, Iran, Jinna Lee- Film Festival Programmer, Korea, Dhanushka Gunathilake- Cinematographer, Srilanka, Boodee Keerthisena- Film Maker, Srilanka,  Chandra Siddhartha- Film maker, India, Ajayan Vincent- Cinematographer, India, Makfire Miftari- Actress/ Producer, Kosovo, Hassan Nazee- Film Maker, Iran, Nadaezhda  Gorshkova- Producer, Russia, Rana Azadivar- Actress, Iran, Soo…