കാലിഫോര്‍ണിയയില്‍ ഫിജി ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു

സംശയകരമായ രീതിയില്‍ രജിസ്ട്രേഷന്‍ നമ്പറില്ലാത്ത വാഹനത്തെ പിന്തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടയില്‍ ഫിജി ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയയിലെ ചെറു പട്ടണമായ ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പോലീസ് ഓഫീസര്‍ റോണില്‍ സിംഗാണ് (33) ക്രിസ്മസ് ദിവസം രാത്രി നടുറോഡില്‍ വെടിയേറ്റ് മരിച്ചത്. ക്രിസ്മസ് ദിവസം അധിക സമയ ഡ്യൂട്ടിയിലായിരുന്നു സിംഗ്. ഇതിനിടെയാണ് ആയുധധാരിയായ അക്രമി അദ്ദേഹത്തിന് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ റോണില്‍ സിംഗ് വയര്‍ലെസ് സംവിധാനത്തിലൂടെ കണ്‍‌ട്രോള്‍ റൂമില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണില്‍…

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

ന്യൂജേഴ്‌സി: ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി, കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന്റെ നാഥനായി മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈകീട്ട് നടന്ന പിറവി തിരുനാളിലും, തിരുക്കര്‍മ്മങ്ങളിലും എഴുനൂറില്‍പ്പരം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 6:00 മണിക്ക് ദേവാലയത്തിലെ ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിറവിതിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ്‌റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ബെന്നി പീറ്റര്‍ സഹകാര്‍മികത്വം വഹിച്ചു. ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്,…

ഷിക്കാഗോയില്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമ്പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍

ഷിക്കാഗോ: ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ അമ്പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഫാ. ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും. ഡിസംബര്‍ 31-നു തിങ്കളാഴ്ച വൈകിട്ട് 7-നു സന്ധ്യാപ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. ജനുവരി ഒന്നിനു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ധൂപ പ്രാര്‍ത്ഥനയ്ക്കും കൈമുത്തിനും ശേഷം നടക്കുന്ന സ്‌നേഹവിരുന്നിനു ബൈജു ജോസും, ഡെന്നീസ് ജോര്‍ജും നേതൃത്വം നല്‍കും. പരിശുദ്ധ തിരുമേനിയുടേയും വട്ടശേരില്‍ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തിരുമേനിയെ 1929 ഫെബ്രുവരി 13-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ചു മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കയായി വാഴിച്ചു. ദൈവത്തില്‍ അടിയുറച്ച വിശ്വാസവും ഭക്തിയും, സര്‍വ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു ബാവാ തിരുമേനിയുടെ വിജയത്തിന്റെ രഹസ്യം.…

ഫോമാ വില്ലേജ് പദ്ധതിയിലേക്ക് കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് ചെക്ക് കൈമാറി

ഫ്ളോറിഡ: കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്, ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ഒരു ഭവനം നിര്‍മ്മിക്കുവാനുള്ള തുകയുടെ ചെക്ക് കൈമാറി. അസോസിഷന്‍ പ്രസിഡന്റ് ഡോകടര്‍ ജഗതി നായരുടെ പക്കല്‍ നിന്നും, ഫോമായ്ക് വേണ്ടി സണ്‍ഷൈന്‍ ആര്‍. വി. പി ബിജു തോണിക്കടവില്‍ ചെക്ക് സ്വീകരിച്ചു. ഫോമായുടെ വില്ലേജ് പദ്ധതിയ്കായി, രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ ഈ ചെക്ക് കൈപറ്റുമ്പോള്‍ ഇത് എന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണന്ന് അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ടറിയിച്ചു. http://www.keralapb.com ഫോമായുടെ വില്ലജ് പദ്ധതി അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോമായുടെ എല്ലാ പദ്ധതികളിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു കഴിഞ്ഞു. അമേരിക്കയിലുടനീളം വ്യാപരിച്ചുകിടക്കുന്ന ഫോമായുടെ അംഗസംഘടനകളില്‍ നിന്നും ഈ പദ്ധതിയിലേക്ക് സഹായസഹകരണങ്ങള്‍ അഭൂതപൂര്‍വ്വമായി ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിഗതമായ സഹായങ്ങള്‍ നല്കുന്നവരും അസ്സോസിയെഷനുകളും ഫോമാ വില്ലേജ് പദ്ധതി മുഖവിലക്കെടുത്തുകഴിഞ്ഞത്തിന്റെ ഏറ്റവും വലിയ തെളിവായി നമുക്ക് ഇതിനെ കണക്കാക്കാം എന്ന് ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ്…

ഫാമിലി കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വാലികോട്ടേജ് സെന്റ് മേരീസ് ഇടവകയില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക ഡിസംബര്‍ 16-ന് ഞായറാഴ്ച സന്ദര്‍ശിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.മാത്യൂ തോമസ് ഏവരേയും സ്വാഗതം ചെയ്തു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം പോത്തന്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും, കോണ്‍ഫറന്‍സിനെ കുറിച്ച് ആമുഖ വിവരണം നല്‍കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ രജസ്‌ട്രേഷനെകുറിച്ചും നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന സൗജന്യ നിരക്കിനെ കുറിച്ചും സംസാരിച്ചു. മുന്‍ ട്രഷറാറും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ ജീമോന്‍ വര്‍ഗീസ് കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്ക്കുന്ന ആകര്‍ഷകമായ സുവനീറിനെകുറിച്ചും, അതിലേക്കുള്ള ലേഖനത്തെകുറിച്ചും, പരസ്യത്തിന്റെ നിരക്കിനെകുറിച്ചും വിവരണം നല്‍കി. കമ്മിറ്റി അംഗം ജോര്‍ജ് ഫിലിപ്പ്, മുന്‍ സഭാ മാനേജിംഗ് ക്മ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, ഇടവക സെക്രട്ടറി ജോബിന്‍…

Tribune Warns Spectrum Subscribers They Could Lose NFL Playoff Games

If you are a Spectrum subscriber and a football fan, prepare for the worst: potentially losing NFL playoff games on New Year’s Eve, thanks to an ongoing dispute between Tribune Media and the internet cable company. Since Tribune Media has yet to strike a new carriage deal with Spectrum, Tribune Media emerges as the second TV company this week to use the NFL games as a distribution agreement bargaining chip, The Hollywood Reporter reported Thursday. Tribune Media also announced that television stations in 24 markets across the United States have started alerting…

Forest Whitaker files for divorce from wife Keisha Nash after 22 years of marriage: report

Actor Forest Whitaker, best known for his Academy Award-winning performance as brutal Ugandan dictator Idi Amin in The Last King of Scotland (2006), has filed for divorce from wife Keisha Nash. They have been married for 22 years and have two daughters, Sonnet and True, reports The Blast. Keisha Nash is an actor and producer. Besides winning the 2007 Best Actor Oscar, Whitaker also won the Golden Globe that year for the same performance. He’s well known for a slew of box office successes, including the enormously popular Black Panther (2018), Rogue One: A Star…

‘അയ്യപ്പ ജ്യോതിയിലും’ ഫോട്ടോഷോപ്പ്; സംഘ്പരിവാര്‍ വെട്ടിലായി

ഫോട്ടോ ഷോപ്പില്‍ ബഹുമിടുക്കരായ ബിജെപിയും സംഘ്പരിവാറും ‘അയ്യപ്പ ജ്യോതി’യിലും ഫോട്ടോ ഷോപ്പ് ഉപയോഗിച്ചു വെട്ടിലായി. നരേന്ദ്ര മോദിയുടെ റാലികളില്‍ ജനസഹസ്രങ്ങളെ ഫോട്ടോഷോപ്പിലൂടെ തിരുകിക്കയറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നവര്‍ പക്ഷെ ഇത്തവണ പിടിക്കപ്പെട്ടു. അയ്യപ്പ ജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജപ്രചരണത്തിനായി സംഘ്പരിവാര്‍ ഉപയോഗിച്ചതാണ് വിനയായത്. ഋഷിരാജ് സിംഗിന്റെ രൂപസാദൃശ്യമുള്ള, വലിയ മീശയുമായി കൂളിങ് ഗ്ലാസ് ധരിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത മധ്യവയസ്‌കന്റെ ചിത്രമാണ് എക്‌സൈസ് കമ്മീഷണറുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന് പിന്നാലെ ഋഷിരാജ് സിംഗും എന്ന വാചകത്തോടെയാണ് ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തില്ലെന്നും, തന്റെ പേരിലുള്ള നുണപ്രചരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‍. വ്യാജപ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. “സോഷ്യല്‍ മീഡിയയില്‍…

അണഞ്ഞുപോയ ജ്യോതി; ഇനിയെന്ത് എന്ന ചോദ്യവുമായി ആര്‍ എസ് എസും സംഘ്പരിവാരങ്ങളും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ സമരകോലാഹലങ്ങളൊന്നും വേണ്ടവിധത്തില്‍ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ ജനുവരി ഒന്നിനു സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാമതിലിനു മുന്‍പായി അതിനെ കടത്തിവെട്ടി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ‘അയ്യപ്പ ജ്യോതി’യും പാളിപ്പോയതോടെ ഇനിയെന്ത് എന്ന ചോദ്യവുമായി നെട്ടോട്ടമോടുകയാണ് ബിജെപിയും ആര്‍ എസ് എസും സംഘ്പരിവാറും. സംഘ്പരിവാറിന്റെ വജ്രായുധമായിരുന്നു ‘അയ്യപ്പ ജ്യോതി’എന്ന പേരില്‍ കാസര്‍ഗോഡുമുതല്‍ പാറശ്ശാലവരെ സ്ത്രീകളെ നിരത്തി ജ്യോതി തെളിയിക്കല്‍. സനല്‍ കുമാറും സുരേഷ് ഗോപിയും ഇടിവെട്ട് പ്രസംഗങ്ങള്‍ നടത്തിയതല്ലാതെ അതും ജനങ്ങളില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തന്നെയുമല്ല, ഒരു നടനെന്ന നിലയില്‍ സുരേഷ് ഗോപിക്കുണ്ടായിരുന്ന മതിപ്പും ഇല്ലാതായി. ‘ജ്യോതി തെളിക്കല്‍’ പൊളിഞ്ഞതോടെ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സുവര്‍ണ്ണാവസരമാക്കി മുതലെടുപ്പിനിറങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന പ്രമുഖ സംഘടനകള്‍ കൂടി കൈവിട്ടുപോയതാണ‌് ബിജെപിക്കും ആര്‍എ‌സ‌്‌എസിനുമുണ്ടായ…