ഫോമായുടെ പുതുവത്സരാശംസകള്‍

ഡാളസ്: ഒരു പുതുവര്‍ഷം കൂടി സമാഗതമായിരിക്കുന്നു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കിരണങ്ങള്‍ നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും കയ്യില്‍ കരുതിവച്ചിട്ടുണ്ടാവാം. സ്‌നേഹിക്കുന്നവരെ തിരിച്ചു സ്‌നേഹിക്കാനും സുഖദുഃഖങ്ങള്‍ പങ്കുവെയ്ക്കാനും ശ്രമിക്കുക. സഹായിക്കുക എന്നതിനേക്കാള്‍ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നതും, അതുപോലെ ഒരിക്കലും നാം നമ്മളിലേയ്ക്ക് മാത്രം ചുരുങ്ങാതിരിക്കുക. ഇന്നലെകളിലെ സ്വപ്നങ്ങള്‍ പൂവണിയാനും, ഇന്നത്തെ ആഗ്രഹങ്ങള്‍ നിറവേറാനും, നാളെയുടെ പ്രതീക്ഷകളെ ഊട്ടിവളര്‍ത്താനും നമുക്ക് കഴിയട്ടെയെന്നു ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഫോമായുടെ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമത്രയും നമ്മള്‍ അല്പം സന്തോഷങ്ങളിലൂടെയും അധികം സങ്കടങ്ങളിലൂടെയും കടന്നു പോയി. ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത യാതനകളും, ശുഭാപ്തി വിശ്വാസത്തിന്റെ നാളുകളും ആയിരുന്നു അതില്‍ അധികവും. 2018 ലെ മഹാപ്രളയം മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുക ഒരു തുള്ളി കണ്ണീരോടു കൂടി…

മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു

ഷിക്കാഗോ: ബെല്‍വുഡ് മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉണ്ണിയീശോയുടെ തിരുപ്പിറവി കര്‍മ്മങ്ങളും ദിവ്യബലിയും ഡിസംബര്‍ 24 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുകയുണ്ടായി. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ജോസ് കപ്പിലുമാക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി ദിവ്യബലിയര്‍പ്പിച്ചു. പോള്‍ വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഇടവക അംഗങ്ങള്‍ കരോള്‍ ഗാനങ്ങൾ ആലപിച്ചു. വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. റെജിമോന്‍, മിനി കുഞ്ചെറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജോസഫ് മോളി ഒരുവഞ്ചിയേല്‍, റ്റോണി കണ്ടക്കുടി എന്നിവര്‍ രണ്ടാം…

Montreal firm apologizes & removes Lord Ganesh capris after Hindu protest

Montreal (Canada) based production house “Art of Where” apologized and withdrew yoga-capris carrying images of Hindu deity Lord Ganesh after Hindus protested; calling it “highly inappropriate”. Beverly of “Art of Where”, in emails to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: “…the product featuring Ganesh that you brought to our attention was removed from our artist stores…We hope that you can accept our apology”. Zed, who is President of Universal Society of Hinduism, in a statement in Nevada (USA) today, thanked “Art of Where” for understanding the…

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷിക കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെയും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനും സംരംഭകനുമായ അരുണ്‍ നായര്‍ കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സിയുടെ സ്ഥാപകാംഗമാണ്. ന്യൂജഴ്‌സി മേഖലയിലെ നിരവധി ആത്മീയ സാമൂഹ്യ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ദീനദയാല്‍ സ്വയം സേവക്സംഘിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. തൃശ്ശൂര്‍ സ്വദേശിയായ രതി മേനോന്‍ രണ്ടു പതിറ്റാണ്ടായി അമേരിക്കയിലാണ്. എഞ്ചീനീയറിംഗ് കമ്പനിയുടെ ഐ ടി കണ്‍സല്‍ട്ടന്റ് ആയ രതി സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. വനിതകളുടെ സന്നദ്ധസംഘടനയായ ശാന്തിയുടെ സജീവ അംഗവും വര്‍ഷങ്ങളോളം സെക്രട്ടറിയുമായിരുന്നു. സുഗതകുമാരിയുടെ അഭയ, തണല്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി…

ഡോ. കെ.ആര്‍. നാരായണന്റെ ജീവിത മൂല്യങ്ങള്‍ ഇന്നും പ്രസക്തം. : ഉമ്മന്‍ ചാണ്ടി

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള 14ാമത് ഡോ. കെ.ആര്‍. നാരായണന്‍ അനുസ്മരണ പ്രഭാഷണം ബഹു. കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഡോ.കെ.ആര്‍ നാരായണനുമായി 1973 മുതല്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നതായി അദേഹം അനുസ്മരിച്ചു. ഡോ. കെ.ആര്‍ നാരായണന്‍ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന വ്യക്തി മൂല്യങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ സ്വാഗതവും, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ആമുഖ പ്രസംഗവും, സന്തോഷ് നായര്‍ ( യു.എസ്.എ) ആശംസയും, അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ കൃതജ്ഞതയും അറിയിച്ചു. പ്രസ്തുത യോഗത്തില്‍ കഴിഞ്ഞ 2 കാലഘട്ടങ്ങളിലായി 6 വര്‍ഷം കോളേജിന്റെ അലുംമ്‌നി പ്രസിഡന്റായി പ്രവര്‍ത്തിച്ച ഫ്രാന്‍സീസ് കിഴക്കേക്കൂറ്റിനെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ പേരില്‍ കോളേജിനു…

ശബരിമല : ആത്മാഹൂതി ചെയ്തവരുടെ കുടുംബത്തിന് അമേരിക്കന്‍ കര്‍മ്മസമിതി സഹായം കൈമാറി

തിരുവനന്തപുരം: വൈര്യനിര്യാതന രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരള സര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്‍, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, ദുരൂഹ സാഹചര്യത്തില്‍ മരിച്ച പന്തളത്തെ ശിവദാസന്‍ സ്വാമി എന്നിവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യൂഎസ്എ. സുപ്രിം കോടതി വിധിയെ നിയമപരമായി അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാര്‍മ്മികമായി പിന്തുണക്കുവാനുമായി രൂപം കൊണ്ട കര്‍മ്മ സമിതിയാണ് സേവ് ശബരിമല യൂഎസ്എ. ശബരിമല ആചാരസംരക്ഷണത്തിനായി രൂപംകൊണ്ട അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കര്‍മ്മസമിതിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. കൂട്ടായ്മയുടെ ശില്പികളിലൊരാളും, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ സിഡന്റുമായ ഡോ.രാമദാസ് പിള്ള തിരുവനന്തപുരത്തു വേണുഗോപാലന്‍ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭവനത്തിലെത്തി കൈമാറി. മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്കും സഹായം നേരിട്ട് എത്തിക്കുമെന്ന് രാമദാസ് പിള്ള അറിയിച്ചു. കര്‍മ്മ…

ചിക്കാഗോ സെന്റ് മേരിസിലെ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരം

ചിക്കാഗോ :മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 24 ന് നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാദര്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ ഫാ.ബിന്‍സ് ചേത്തലില്‍ , ഫാ.ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വി.കുര്‍ബാനമധ്യേ നേറ്റിവിറ്റി ദൃശ്യാവതരണവും തീയൂഴ്ച കര്‍മ്മവും നടത്തപ്പെട്ടു. തുടര്‍ന്ന് ബാലികമാരുടെ നേതൃത്തില്‍ നൃത്തച്ചുവടുകളാല്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ സന്ദേശവും ക്രിസ്മസ് പാപ്പായുടെ സദസ്സിലേക്കുള്ള രംഗപ്രവേശവും ഏവരിലും ഏറെ കൗതുകമുണര്‍ത്തി. മനോഹരമായ പുല്‍കൂട് നിര്‍മാണത്തിനും ക്രിസ്മസ് ട്രീ ദീപാലങ്കാരത്തിനും ശ്രീ ജോണി തെക്കേപ്പറമ്പിലിന്റെയും, സിസ്റ്റര്‍ ജോവാന്റെയും നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ആയിരക്കണക്കിന് ജനങ്ങള്‍ അന്ന് നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കൂടാരയോഗതലത്തില്‍ നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടത്തപ്പെട്ടു. ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍…

അല്‍മാസ് 2018 റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍ : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അല്‍മാസിന്റെ വാര്‍ഷിക പൊതു സമ്മേളനം ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച കൂട്ടായ്മയില്‍ എല്ലാ മുന്‍കാല അധ്യാപകരും മുന്നൂറിലധികം പ്രതിനിധികളും പങ്കെടുത്തു. അലുമ്‌നി പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി സ്വാഗതവും സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രൊഫ. ബിജു തോമസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് ഇ , ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് എന്നീ മുന്‍അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു. 1992-95 ഇക്കണോമിക്‌സ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ഏറ്റുവാങ്ങുകയും, അര്‍ഹരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യ അതിഥി റോഷി അഗസ്റ്റിന്‍ എം.എല്‍.എ…

ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുംമ്‌നി അസോസിയേഷന്റെ 2018 -2021 വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി നിലവിലെ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ വീണ്ടും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പു നടന്നു. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെതിരെ ഉഴവൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായ ങഇ കുര്യാക്കോസ് മത്സര രംഗത്തെത്തി. 18 ല്‍ 14 വോട്ടും കരസ്ഥമാക്കി ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് പ്രസിഡന്റ് അയി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്, ചിക്കാഗോ കെ സി എസ് മുന്‍ ട്രഷറാര്‍, ചിക്കാഗോ ഡഉഎ കണ്‍വീനര്‍, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിന്റെ സ്ഥാപക സമയത്തെ പേഴ്‌സണ്‍ ഗ്യാരന്റര്‍, കഴിഞ്ഞ 8 വര്‍ഷമായി പാരീഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തു വരുന്നു.…

റെജി ചെറിയാന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി

അറ്റ്‌ലാന്റ: അമേരിക്കൻ മലയാളികളുടെ പ്രവർത്തനനിരതമായ സംഘടനകളുടെ കൂട്ടായ്മയായ ഫോമയ്ക്ക് 2020 – 22 കാലയളവിലേക്ക് വൈസ് പ്രസിഡന്റ് പദത്തിലേക്ക് ശക്തനായ സ്ഥാനാർത്ഥി. അറ്റ്ലാന്റയിൽ നിന്നും റജി ചെറിയാൻ. ഫോമയുടെ സംഘടനാ പ്രവർത്തന ചരിത്രം പരിശോധിച്ചാൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന സംഘടനയാണ് നമ്മുടെ ഫോമ. സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുമ്പോൾ കഴിഞ്ഞ വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തന കൈമുതലുമായാണ് അദ്ദേഹം മത്സര രംഗത്ത് ഇറങ്ങുന്നത്. ഫോമയുടെ 2020 – 22 കാലയളവിലെ വൈസ് പ്രസിഡന്റ് ആയി തന്‍റെ വിജയം ഉറപ്പാക്കുവാനുള്ള തയ്യാറെടുപ്പിലാണ് റെജി ചെറിയാന്‍. തന്റെ സുഹൃത്തുക്കളുടേയും, അഭ്യുദയകാംക്ഷികളുടേയും പിന്തുണയാണ് തന്റെ ശക്തി എന്ന് ഫോമാ റിജിയണല്‍ വൈസ് പ്രസിഡന്റ്‌ ആയിരുന്ന റജി ചെറിയാൻ പറയുന്നു. ഫോമ ഇപ്പോൾ മികച്ച പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഇനി ഫോമയുടെ റീജിയനുകള്‍ ശക്തിയാക്കുവാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സംഘടന…