മുഖ്യമന്ത്രിയും പാര്‍ട്ടിയും കോഴിക്കോട് എന്‍.ഐ.എ കേസും

സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കള്‍ അറസ്റ്റിലായ കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പു കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ് സി.പി.എം സെക്രട്ടേറിയറ്റ് എന്നിരിക്കെ വിശേഷിച്ചും. ക്രമസമാധാനം കൈകാര്യംചെയ്യുന്ന സംസ്ഥാനത്തിന്റെ അവകാശ പരിധിയില്‍ കേന്ദ്രം കൈകടത്തിയെന്നുകൂടി സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിക്കുമ്പോള്‍. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നതാണോ അതോ ഈ കേസില്‍ പൊലീസും ഒടുവില്‍ മുഖ്യമന്ത്രിയും പരസ്യമായെടുത്ത നിലപാടും അതിനനുസൃതമായി സംസ്ഥാന അറ്റോര്‍ണി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടും ആണോ ശരിയെന്ന് സി.പി.എം ഇനിയും വിശദീകരിക്കേണ്ടതുണ്ട്. പാര്‍ട്ടി പറയുന്നതാണോ താനും തന്റെ സര്‍ക്കാറും ഈ കേസിലെടുത്ത നിലപാടാണോ ശരിയെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇനി മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. പന്തീരാങ്കാവിലെ സി.പി.എം പ്രാദേശിക ബ്രാഞ്ചില്‍ അംഗങ്ങളായിരുന്ന അലന്‍ എന്ന വിദ്യാര്‍ത്ഥിയെയും…

ബഹിരാകാശത്ത് 289 ദിവസം ചിലവഴിച്ച് ക്രിസ്റ്റീന കോച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് 289 ദിവസം ചിലവഴിച്ച് അമേരിക്കന്‍ ബഹിരാകാശ യാത്രിക പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2019 ല്‍ രണ്ട് റെക്കോര്‍ഡുകളാണ് ക്രിസ്റ്റീന തകര്‍ത്തത്. ആദ്യത്തെത്, തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ജെസീക്ക മെയറിനൊപ്പം, സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം നടത്തിയ ബഹിരാകാശ നടത്തവും, രണ്ടാമത്തേത് പുതുവര്‍ഷത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റയ്ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്ര ചെയ്ത വനിത എന്ന റെക്കോര്‍ഡുമാണ് ക്രിസ്റ്റീനയ്ക്ക് സ്വന്തമായത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തത്തില്‍ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറും ചരിത്ര നടത്തത്തിനിറങ്ങിയത്. പെണ്‍സാന്നിധ്യം ബഹിരാകാശ നിലയത്തിന്റെ പുറത്തെത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകള്‍ പുറത്ത് നടന്നിട്ടുണ്ട്, പക്ഷേ അപ്പോഴോക്കെ ആണ്‍തുണയുണ്ടായിരുന്നു. ശനിയാഴ്ച ബഹിരാകാശത്ത് തുടര്‍ച്ചയായ 289ാം ദിവസം ക്രിസ്റ്റീന പൂര്‍ത്തിയാക്കി. വിരമിച്ച ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്സണിനേക്കാള്‍ കൂടുതല്‍ ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ക്രിസ്റ്റീന ആവേശഭരിതയാണ്. പെഗ്ഗി…

Year-ender 2019: The world wakes up to climate emergency

Schoolchildren skipping class to strike, protests bringing city centres to a standstill: armed with dire warnings from scientists, people around the world dragged the climate emergency into the mainstream in 2019. Spurred on by Swedish wunderkind Greta Thunberg – virtually unknown outside of her homeland a year ago but now a global star nominated for a Nobel prize – millions of young people took part in weekly demonstrations demanding climate action. And, like harbingers of the apocalypse, the Extinction Rebellion movement embarked on a campaign of peaceful civil disobedience that…

Tear gas fired at Iraq protesters storming US embassy

BAGHDAD (AFP) – Iraqi protesters breached the outer wall of the high-security US embassy compound on Tuesday, AFP correspondents reported, in anger at weekend air strikes that killed pro-Iran fighters. US security forces inside the compound fired tear gas and flash bangs to disperse the crowds, which had ignored calls over megaphones to back away from the embassy. The demonstrators were protesting US air strikes on Sunday that killed at least 25 fighters from a hardline faction known as Kataeb Hezbollah (Hezbollah Brigades), which the US has accused of killing…

India’s transgender protesters fear stateless future

NEW DELHI (AFP) – At 24, Indian transgender Ray has already had to fight many battles for recognition and now faces a new threat — losing her citizenship because of controversial new legislation. The Delhi-based law student — whose official documents identify her as male — is among tens of thousands of people protesting against the legislation and a mooted nationwide citizens’ register, worried that it will render transgender Indians like herself stateless. Her fears are not unfounded. In September this year, a petition was filed in India’s Supreme Court…

I’m using all my strength to fight climate change, says Merkel

BERLIN (Reuters) – German Chancellor Angela Merkel said in a her New Year’s message she is fighting climate change with all her strength to enable future generations to live in peace and prosperity. “Global warming is real. It is threatening,” Merkel said in the recorded speech which will be broadcasted on Tuesday evening. Rising world temperatures and the problems created by global warming are all man-made, Merkel added. “So we have to do everything humanly possible to overcome this human challenge. It is still possible,” Merkel said. “At 65, I…

Thousands trapped on Australia beaches encircled by fire

SYDNEY (AFP) – Thousands of holidaymakers and locals were forced to flee to beaches in fire-ravaged southeast Australia Tuesday, as blazes ripped through popular tourist areas leaving no escape by land. Four thousand people were trapped on the foreshore of the town of Mallacoota and many others sought refuge on beaches in fire-encircled seaside towns up and down a 200-kilometre (135-mile) strip of coast. Some residents with boats even took to the sea, hoping for refuge from one the worst days yet in Australia’s months-long bushfire crisis. Dozens of properties…

വ്യാജ രേഖ ചമച്ച പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ സുരേഷ് ഗോപിക്ക് കുറ്റപത്രം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം. നികുതി വെട്ടിക്കാന്‍ സുരേഷ് ഗോപി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ രേഖപ്പെടുത്തിയ മൊഴികളെല്ലാം സുരേഷ് ഗോപിയ്ക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുത്തിയാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. 2010 ജനുവരി 27നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനായി അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മ്മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ അദ്ദേഹത്തെ ഇതുവരെ നേരില്‍ക്കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. അപ്പാര്‍ട്ട്‌മെന്റിലെ…

ഡല്‍ഹിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം ജനജീവിതം സ്തംഭിപ്പിക്കുന്നു

ന്യൂഡല്‍ഹി: അതികഠിനമായ ശൈത്യത്തില്‍ വിറങ്ങലിച്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. 119 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ഇന്ന് രാവിലെ താപനില 3.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കടുത്ത മൂടല്‍ മഞ്ഞ് കാരണം രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ദേശീയ പാതയില്‍ രണ്ട് ബസുകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ന്യൂഡല്‍ഹിയിലും മൂടല്‍ മഞ്ഞ് മൂലം ഒരു കാര്‍ അപകടത്തില്‍പ്പെടുകയും ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ന്യൂഡല്‍ഹിയില്‍ അതിശൈത്യത്തിന് പുറമേ രൂക്ഷമായ വായുമലിനീകരണവും അനുഭവപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കി. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊടുംതണുപ്പിന്റെ പിടിയിലാണ്. അതിശൈത്യത്തെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞ് കാരണം 34 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ദിലീപ്

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കൊച്ചിയിലെ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച്  ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ്‌ കേസ് പരിഗണിക്കുന്നത്.