പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കും; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും രാജ്യമെങ്ങും, പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. “പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്.”- പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി. എംഎല്‍എ ഒ.രാജഗോപാല്‍ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.…

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020

ആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രണ്ടായിരത്തി പത്തൊന്‍പത്തില്‍ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍കാണു നാം സാക്ഷിയാകേണ്ടി വന്നത്. 2019 ഉള്‍പ്പടെ പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. എത്രയോ ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് തിന്മയുടെ പൈശാചിക ശക്തികള്‍ അപാഹരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തശക്തിയില്‍ അമിതമായി ഊറ്റം കൊളളുകയും അധികാരം നില നിര്‍ത്തുന്നതിന് എന്ത് ഹീന മാര്‍ഗ്ഗവും സ്വീകരിക്കുകയും ചെയ്യുന്ന ചിലരുടെയെങ്കിലും കറുത്ത കരങ്ങളാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. അധികാരം പിടിച്ചെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും മനുഷ്യന്‍ പാടുപെടുന്നത് കാണുമ്പോള്‍ അവന്റെ അല്പത്വത്തില്‍ അവനോടു സഹതപിക്കുകയല്ലാതെ വേറെ…

പുതിയ വര്‍ഷത്തിലേക്ക്

പുതിയ വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് നമ്മേ വരവേല്‍ക്കുന്നത്. മലയാളികളായ നാമേറെ തത്വജ്ഞാനികളായി ആണ് ഭാവിക്കാറ്. സത്യത്തില്‍ നാം ജീവിതത്തില്‍ പറച്ചിലുകള്‍ക്കൊപ്പമാണോ പ്രവര്‍ത്തിക്കുക.സ്വാര്‍ത്ഥത! ഒരോ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും, നമ്മില്‍ ഏറെ വര്‍ദ്ധിച്ചു വരുന്നതായി അനുഭവപ്പെടുന്നില്ലേ? പ്രതികരണശേഷി നഷ്ടപ്പെട്ടവരേപോലെ,ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങളുടെ മുമ്പില്‍ നാം കണ്ണടക്കാറില്ലേ, ഇതെന്റെ പ്രശ്‌നമല്ല എന്ന മട്ടില്‍! പ്രതികരണശേഷി നഷ്ടപ്പെടാതെ സത്യസന്ധമായി പരസ്പര സഹകരണത്തോടുകൂടിയുള്ള ഒരു പുതുജീവിതം, പുതിയ യുഗത്തിലും, കാലഘട്ടത്തിലും നമ്മെ ധന്യരാക്കട്ടെ. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന നാം, മതഭ്രാന്തിന്റെ ചുഴിയില്‍ കറങ്ങി മുങ്ങിതാഴുന്ന ദയനീയ കാഴ്ചയാണ് നമ്മെ വരവേറ്റുകൊണ്ടിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, പരിസ്ഥിതിയെ ദുരുപയോഗപ്പെടുത്തുക എന്നിവ എത്രയോ നിസ്സാരമായി നാം കാണുന്നു. തലമുറകളുടെ സ്വത്ത് അത് മക്കള്‍ക്കും, മക്കളുടെ മക്കള്‍ക്കും, അവരുടെ മക്കള്‍ക്കുമൊക്കെ തുടര്‍ന്നനുഭവിക്കാനുള്ളതല്ലേ. ഞാനും സുന്ദരിയായ എന്റെ ഭാര്യയും, ആജ്ഞാനുവര്‍ത്തിയായ ഒരു ക്ഷുരകനും മാത്രം മതി എന്റെ ജീവിതത്തില്‍…

ജനുവരി 8 ന് മുമ്പ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാത്തവര്‍ക്ക് സ്കൂളികളില്‍ പ്രവേശനമില്ല

സിയാറ്റില്‍: ക്രിസ്മസ് അവധിക്ക് ശേഷം സ്ക്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിരിക്കണമെന്ന് സിയാറ്റില്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 28 വെള്ളിയാഴ്ച രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച ഈമെയിലിലാണ് കുത്തിവെപ്പിനെ കുറിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിയാറ്റില്‍ പബ്ലിക്ക് സ്കൂളുകളില്‍ നിന്നും ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കുത്തിവെപ്പ് റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കാതെ സ്കൂളിലെത്തിയിരിക്കുന്നത്. ഫല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുത്തിവെപ്പുകള്‍ക്ക് നിര്‍ബന്ധിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നും അധികൃതര്‍ പറയുന്നു. എത്രയും വേഗത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിന് ഡിസംബര്‍ 30 തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഇമ്മ്യൂണൈസേഷന്‍ റിക്കാര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി 8 ന് ശേഷം റിക്കാര്‍ഡ് ഹാജരാക്കാതെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയതിന് ശേഷം മാതാപിതാക്കളെ വിവരം…

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്: വെടിയേറ്റു മരിച്ച ഡീക്കന്റെ മകള്‍ പ്രതിക്ക് മാപ്പ് നല്‍കുന്നുവെന്ന്

ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ടെക്‌സസ്സ് ഫോര്‍ട്ട്‌വര്‍ത്ത് വൈറ്റ് സെറ്റില്‍മെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ ഡിസംബര്‍ 29 ഞായറാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട, അതേ ചര്‍ച്ചില്‍ ദീര്‍ഘ കാലമായി ഡീക്കനായി സേവനം അനുഷ്ടിച്ചു വന്നിരുന്ന, ടോണി വാലേയ്‌സിന്റെ മകള്‍ ടിഫനി പിതാവിനെ വെടിവെച്ചു കലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നല്‍കിയതായി തിങ്കളാഴ്ച വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. പ്രതിയുമായി യാതരു ബന്ധവുമില്ലെന്നും ടിഫിനി പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നല്ഡകിയതായി തിങ്കളാഴ്ച വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. പ്രതിയുമായി യാതരു ബന്ധവുമില്ലെന്നും ടിഫിനി പറഞ്ഞു. വെടിവെപ്പില്‍ ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഡീക്കന്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ കല്ലപ്പെട്ടിരുന്ന ദേവാലയത്തില്‍ വളണ്ടിയര്‍ സേവനത്തിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ പ്രതിയും കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റു വീണ പിതാവിന്റെ അടുക്കല്‍ ഓടിയെത്തിയപ്പോള്‍ അല്‍പം ഓക്‌സിജനാണ് പിതാവ് ആവശ്യപ്പെട്ടതെന്ന് വികാരാധീനയായ മകള്‍ ടിഫ്‌നി പറഞ്ഞു. എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളുലും എനിക്ക് സഹായമായിരുന്ന…

കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പദ്ധതി തയ്യാറാക്കുന്നുവെന്ന്

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെസൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനു പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ രാജന് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റിയിട്ടുണ്ട്.

GOPIO-CT hosts youth and young professionals annual meeting

Indian American High School students from Southern Connecticut joined young professionals at a networking luncheon event in Stamford on December 24th. Organized by the Global Organization of People of Indian Origin-Connecticut Chapter (GOPIO-CT) at the Hampton Inn and Suites in Stamford,it was a house full event. GOPIO-CT has been organizing this event for the last twelve years. The program brings together an opportunity for the high school students to interact with college students and young professionals. The program was put together by Dr. Beena Ramachandran, a teacher at Greenwich High…

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനെ നയിക്കാന്‍ പുതിയ നേതൃത്വം

ഡിട്രോയിറ്റ്: കേര നിരകളാടും ഒരു ഹരിത ചാരു തീരം, പുഴയോരം കള മേളം, കവിത പാടും തീരം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി, അമേരിക്കന്‍ ഐക്യ നാടുകളിലെ, വടക്ക്കിഴക്കന്‍ സംസ്ഥാനമായ മിഷിഗണില്‍ കുടിയേറിയ ഒരു ചെറിയ കൂട്ടം മലയാളികള്‍ 1980ല്‍ ആരംഭിച്ച മലയാളി സാംസ്ക്കാരിക സംഘടനയാണ് ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി. എം. എ.). നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, അമേരിക്കയിലും നാട്ടിലുമൊക്കെയായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും, മലയാള ഭാഷയുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുകയും, പുതു തലമുറയെ ദൈവത്തിന്റെ സ്വന്ത നാടിനേയും, അതിന്റെ സംസ്ക്കാരത്തേയും പരിചയപ്പെടുന്നതിലൂടെയും മാതൃകയായി, മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായി ഡി.എം.എ. വളര്‍ന്നു. കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയകാലത്ത് ഏകദേശം ഒരു ലക്ഷം ഡോളര്‍ ($100,000/-) സംഭാവനയായി പരിച്ചെടുത്ത്, നാട്ടില്‍, എല്ലാം നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് വീടുകളും, നിത്യ വൃത്തിക്കായി കടകളും, പശുക്കളും തുടങ്ങി, ഓട്ടോ…

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം ഭക്തിനിര്‍ഭരമായി

ന്യൂയോര്‍ക്ക്: കര്‍ത്താവിന്റെ ജനനപ്പെരുന്നാള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25-നു ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ. മാര്‍ത്തമറിയം സമാജം, മെന്‍സ് ഫോറം എന്നിവര്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. ഈവര്‍ഷത്തെ സെന്റ് തോമസ് ഹൈസ്കൂള്‍ സ്‌കോളര്‍ഷിപ്പിനു അക്‌സാ വര്‍ഗാസ് ഒന്നാം സ്ഥാനവും, ഡേവിഡ് കുര്യാക്കോസ് രണ്ടാം സ്ഥാനവും നേടി. ഇരുവര്‍ക്കും പള്ളിയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഈവര്‍ഷത്തെ ആദ്യഫല ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക പള്ളിയിലേക്ക് സംഭാവന ചെയ്ത വര്‍ക്കി – സാലി പതിക്കല്‍ കുടുംബത്തെ പ്ലാക്ക് നല്‍കി ആദരിച്ചു. ജോയിച്ചന്‍ പുതുക്കുളം

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്‌ക്കോളര്‍ഷിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2020 ജനുവരി 20. വിലാസം: ഫോമ സ്‌ക്കോളര്‍ഷിപ്പ്, എന്‍ എന്‍ 89, പേരൂര്‍ക്കട, തിരുവനന്തപുരം 695005, fomaawfscholarship@gmail.com