സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (SAMA) അംഗങ്ങള്‍ സകുടുംബസമേതം ക്രിസ്മസും പുതുവര്‍ഷവും Stafford ലുള്ള നായര്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ (Nair plaza) വച്ചു 2019 ജനവരി അഞ്ചാം തീയതി ശനിയാഴ്ച് വൈകുന്നേരം 5 മണിക്ക് നിറഞ്ഞ സദസ്സില്‍ ആഘോഷിക്കുകയുണ്ടായി. Stafford Council Man ശ്രീ കെന്‍ മാത്യുവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ശ്രീമതി ജൂലി മാത്യുവും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. ജിജി പുഞ്ചത്തലക്കല്‍ സ്വാഗതം ആശംസിക്കുകയും ജിജി ഓലിക്കന്‍ ആധികാരികമായി സാമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചം വിശദമായി സംസാരിച്ചു തുടര്‍ന്ന് K. P. ജോര്‍ജ്, ശശിധരന്‍ നായര്‍, അനില്‍ ആറന്മുള, മാത്യം വൈരമണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികളും മുതിര്‍ന്നവരും പാടിയും ആടിയും അരങ്ങിനെ ആനന്ദസാഗരത്തില്‍ ആറാടിച്ചു. റോയി തീയാടിക്കല്‍, ബേബി ചാക്കോ എന്നിവരുടെ നിയന്ത്രണത്തില്‍ നടന്ന…

Art Brings Community Together. Northern New Jersey Community Foundation Awards Grant to Dr. John Grieco Scholarship Fund for 14th Annual Englewood Idol

(Bergen County, New Jersey; January 8, 2019) — The Northern New Jersey Community Foundation (NNJCF), a not-for-profit organization based in Hackensack, New Jersey, awarded a grant of $1,100 to the Dr. John Grieco Scholarship Fund at the Academies@Englewood for the fourteenth annual Englewood Idol talent competition.  The grant award provides $100 scholarships for each contestant to record one song and the entire group to collaborate and record two songs together on a professionally developed CD in a           studio. Collaboration Builds Communities The grant award complements the Foundation’s…

കേരള അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ചിക്കാഗോ: ചിക്കാഗോയിലെ കേരളാ അസോസിയേഷന്‍ 2018 ഡിസംബര്‍ 30നു ഹിന്‍സ്‌ഡെയില്‍ കമ്യൂണിറ്റി ഹൗസില്‍ വച്ചു സാമുദായിക നേതാക്കളുടേയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേയും ചിക്കാഗോയിലെ മറ്റു സംഘടനകളുടെ പ്രതിനിധികളേയും സാക്ഷിയാക്കി നാല്‍പ്പത്തൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി നടത്തി. ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനാലാപനത്തിനുശേഷം ഭദ്രദീപം തെളിയിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. രക്ഷാധികാരികളുടെ ചെയര്‍പേഴ്‌സണായ ഡോ. പോള്‍ ചെറിയാന്‍ സ്വാഗതം പറഞ്ഞു. കെ.എ.സിയുടെ കേരള പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അദ്ദേഹം സദസിനെ അറിയിക്കുകയുണ്ടായി. കെ.എ.സി പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, യേശുദേവന്റെ പ്രവര്‍ത്തികളുടെ പൂര്‍ണ്ണതയിലേക്കായി നിരാലംബര്‍ക്ക് സഹായഹസ്തം ഏകുന്ന സ്‌നേഹത്തിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന സന്ദേശം പകര്‍ന്നുകൊണ്ട് സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥിയായ റവ. ജോസഫ് കപ്പിലുമക്കല്‍ ക്രിസ്തുമസിന്റെ ചരിത്രവും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. കെ.എ.സിയുടെ യുവജനസംഘം കരോള്‍ ഗാനങ്ങളും, സാന്റാക്ലോസുമായി (ഫിലിപ്പ് നങ്ങച്ചിവീട്ടില്‍) ക്രിസ്തുമസ് വരവ്…

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: യോങ്കേഴ്‌സ് പാര്‍ക്ക്ഹില്‍ ഇടവകയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ്

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ യോങ്കേഴ്‌സ് പാര്‍ക്ക്ഹില്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് 2019 ജനുവരി 6ന് നടന്നു. വികാരി ഫാ.നൈനാന്‍ ഈശോ ഫാമിലി കോണ്‍ഫറന്‍സ് ഭാരവാഹികളെ സ്വാഗതം ചെയ്യുകയും, കോണ്‍ഫറന്‍സിന് എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ സാജന്‍ മാത്യു, ഡോ.ഫിലിപ് ജോര്‍ജ്, കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, മറ്റ് ഭാരവാഹികളായ സണ്ണി വറുഗീസ്, തോമസ് കോശി, മറിയാമ്മ ഏബ്രഹാം, ജീമോന്‍ വറുഗീസ്, ജെയ്‌സണ്‍ തോമസ്, ജിയോ ചാക്കോ എന്നിവര്‍ കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവരണം നല്‍കുകയും, ഇടവയാംഗങ്ങളെ ഉദ്ബുദ്ധമാക്കുകയും ചെയ്തു. റോയി എണ്ണച്ചേരില്‍, സാജന്‍ മാത്യു, ബിബു ജോര്‍ജ്, ജേക്കബ് പി ചാക്കോ എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍ മാത്യു രജിസ്റ്റര്‍ ചെയ്തു. സുവനീര്‍…

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി; ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കി. 165 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 7 പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയാണ് ബില്‍ പാസാകാന്‍ കാരണം. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സംവരണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന സിപിഎമ്മിന്റെ ആവശ്യവും തള്ളിക്കളഞ്ഞു. സഭാനടപടികള്‍ ഒരു ദിവസം കൂടി നീട്ടിയതില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ബില്‍ അവതരണം. സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക സംവരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് ബില്‍. ബില്ലിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പഠിപ്പിച്ച നൃത്തച്ചുവടൊക്കെ ഓര്‍മ്മയുണ്ടല്ലോ അല്ലേ?; അതൊക്കെ നല്ലോണം പഠിപ്പിക്കണം; കൃഷ്ണപ്രഭയോട് മമ്മൂട്ടി

നടി കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മമ്മൂട്ടി പറഞ്ഞ ഫലിതം കേട്ട് കൂടി നിന്നവരില്‍ ചിരി പടര്‍ത്തി. “‘കൃഷ്ണ പ്രഭേ, ഞാന്‍ പഠിപ്പിച്ച നൃത്തച്ചുവടൊക്കെ ഓര്‍മ്മയുണ്ടല്ലോ അല്ലേ, അതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിയണം എന്നില്ല..” മമ്മൂട്ടിയുടെ ഫലിതം കേട്ട് എല്ലാവരും ചിരിച്ചു. തിരക്കുകള്‍ക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് മമ്മൂട്ടിയോടുളള നന്ദി പ്രകാശിപ്പിച്ച് കൊണ്ട് കൃഷ്ണപ്രഭ സംസാരിച്ചു. വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ പരിഹസിച്ച് മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി പറഞ്ഞു. അതാണ് ചടങ്ങില്‍ എത്താന്‍ വൈകിയത്. എന്നാലും മമ്മൂക്കയോട്…

കോഴിക്കോട് മുൻ കളക്ടർ ടി.ഒ സൂരജിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 4 വാഹനങ്ങളും 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ടി ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലൻസും നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചത്. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്. കോഴിക്കോട് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശബരിമല ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഫേസ്ബുക്ക് കൂട്ടായ്മ

സന്നിധാനം: ശബരിമലയില്‍ പ്രവേശിച്ചുവെന്ന് വെളിപ്പെടുത്തലുമായി ഒരു യുവതി കൂടി. കൊല്ലം സ്വദേശി മഞ്ജുവാണ് താന്‍ ശബരിമലയില്‍ പ്രവേശിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. താന്‍ സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷയില്ലാതെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് മഞ്ജു പറഞ്ഞു. ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഇവര്‍ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച്…

ഡോ. ആലു കെ മുഹമ്മദിന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ പുരസ്‌കാരം

ദോഹ : ഖത്തറിലെ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ഡോ. ആലു കെ. മുഹമ്മദിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഗള്‍ഫിലെ ഡ്രീം ഫൈവ് ഗ്രൂപ്പ്, കേരളത്തിലെ മെക്‌സിക്കോ മെന്‍സ് വെയര്‍, ഗ്രൂപ്പ് ബിസിനസ് സെന്റര്‍ എന്നിവയുടെ അമരക്കാരനായ ഡോ. ആലു കെ. മുഹമ്മദ് മികച്ച സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമാണെന്നതാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ശ്രദ്ധേയനാണ് ഡോ. ആലു കെ. മുഹമ്മദ്.   Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around…

മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലെ CITU, INTUC, STU അടക്കമുള്ള ചുമട്ട് തൊഴിലാളികള്‍ ദ്വിദിന ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ശ്രമിച്ചതില്‍ ആള്‍ കേരള മത്സ്യത്തൊഴിലാളി യൂണിയന്‍ (FlTU) പ്രതിഷേധിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ട മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ തന്നെ ഇത്തരം നിലപാട് എടുക്കുന്നത് തൊഴിലാളി വഞ്ചനയാണെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി. യൂണിയന്‍ യൂണിഫോമുകള്‍ ഒഴിവാക്കി മത്സ്യം മാര്‍ക്കറ്റില്‍ ഇറക്കി വില്‍പന നടത്താനായിരുന്നു ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പദ്ധതി. 600 ഓളം വരുന്ന പെരിന്തല്‍മണ്ണ മത്സ്യ മാര്‍ക്കറ്റിലെ ചെറുകിട കച്ചവടക്കാര്‍ ഒന്നിച്ചുനിന്നു ചെറുത്തു നിന്നതോടുകൂടി ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ സമരത്തിന്റെ പേരില്‍ ഏതെങ്കിലും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി സ്വീകരിച്ചാല്‍ ശക്തമായി പ്രതികരിക്കാനും യൂണിയന്‍ തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍, ജനറല്‍ സെക്രട്ടറി ഫാറൂഖ് നെന്മിനി, ഖാദര്‍ അങ്ങാടിപ്പുറം, മുനീര്‍ പച്ചാപ്പ, അയ്യൂബ് കുന്നക്കാവ്, കുഞാപ്പ അങ്ങാടിപ്പുറം, ഫസല്‍ തിരൂര്‍ക്കാട്,…