രാഹുല്‍ ഗാന്ധിയുടെ പൊതുസമ്മേളനം; ദുബൈയിലേക്ക് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക്

“ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും…” കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. യുഎഇ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അദ്ദേഹത്തെ അഭിനന്ദിച്ച രാഹുല്‍ പിന്നീട് ദുബായ് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ദുബൈ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ഒഴുക്കാണ്. സൗദി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസുകളിലും ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നു വിമാന മാര്‍ഗവുമാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ദമാമില്‍നിന്നുള്ള സംഘത്തിന്…

ഞങ്ങള്‍ ഒരേ മനസ്സോടെ; കോണ്‍ഗ്രസും മുസ്ലിം ലീഗും തോളോടു തോള്‍

ദുബൈ: ഒരു മനസ്സോടെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്ന കാഴ്ച്ചകള്‍ അണികളിലും ആവേശമുയര്‍ത്തുന്നു. രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം യുഎഇയില്‍ ആഴ്ചകള്‍ക്കു മുന്‍പേ എത്തിയിരുന്നു. ആലോചനാ യോഗങ്ങളും കണ്‍വെന്‍ഷനുകളുമായി അവര്‍ അണികളില്‍ ആവേശം നിറച്ചു. രണ്ടാഴ്ച്ച മുന്‍പ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എത്തിയതോടെ പരിപാടികളുടെ ഏകദേശ ചിത്രം ലഭിച്ചു. മാത്രമല്ല പ്രവര്‍ത്തകരും ആവേശത്തിലായി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസും ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയും സജീവമായി രംഗത്തിറങ്ങി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സുധാകരന്‍, എംപിമാരായ എം.കെ.രാഘവന്‍,ആന്റോ ആന്റണി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി,എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കള്‍ ഒട്ടേറെ യോഗങ്ങളില്‍ പങ്കെടുത്തു. എംഎല്‍എമാരായ കെ.മുരളീധരന്‍,…

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്സും നവവത്സരവും ആഘോഷിച്ചു

ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2019 ജനുവരി 6ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെട്ടു. മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. തോമസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി ബേത്‌ലഹേമിലെ കാലിക്കൂട്ടില്‍ അവതരിച്ച്, കുരിശുമരണത്തോളം സ്വയം താഴ്ത്തി മാനവരാശിയെ വീണ്ടെടുത്ത ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന് കാലഘട്ടത്തിന്റെ വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കുകയെന്നതാണ് ക്രിസ്തുമസ്സ് നമുക്കു തരുന്ന സന്ദേശമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. ദൈവത്തിലുള്ള ആഴമായ വിശ്വാസം , പ്രൊഫഷണലിസം, സ്പിരിറ്റ്വാലിറ്റി, ഉത്തമ ക്രിസ്തീയ സാക്ഷ്യം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി, ജീവിക്കുന്നവനായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്നുള്ള…

ശിക്ഷ തീരുന്നതിനു മുമ്പേ തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : 2011ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് 209 തടവുകാരെ മോചിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. 2011ല്‍ മോചിപ്പിച്ചവരുടെ ലിസ്റ്റ് ഗവര്‍ണറും സര്‍ക്കാരും ആറുമാസത്തിനകം പുന:പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കേരള ജയില്‍ വകുപ്പ് 209 ജയില്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് ഇത് സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നിരുന്നു. കൊലപാതക കേസുകളില്‍ ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി. ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് അഞ്ച് പേരും പത്ത് വര്‍ഷം ശിക്ഷ വിധിച്ചതില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരുമായിരുന്നു. ഇങ്ങനെ 105 പേര്‍ മാത്രമാണ്…

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചുവന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മ്മ രാജിവെച്ചു

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മ്മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടറായി പുതിയ പദവി ഏറ്റെടുക്കാതെയാണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി. ചന്ദ്രമൗലിക്ക് അലോക് വര്‍മ്മ രാജിക്കത്ത് നല്‍കി. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ വ്യക്തമാക്കുന്നു. “സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.”…

വിശ്വവിജ്ഞാന സര്‍വ്വകലാശാല – കേംബ്രിഡ്ജ്

ആകാശത്തുനിന്ന് പ്രസരിക്കുന്ന പ്രകാശകിരണങ്ങള്‍പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേസ്റ്റേഷനില്‍നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണവൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു. ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ…

Is Congress waxing or waining?: An ism is coming to an end

Note: In this article Manini Chatterjee gives a graphic picture of the slow but steady revival of the Congress party.With the advent of BJP government, Mod-Amitsha government almost succeeded to wipe out Congress with the war cry “Congress-mukth Bharath”. Victories of Congress in states in the Hindi belt are the signs of revival. Now in view of the coming General election, he is addressing the anti-BJP alliance partners – RJD, SP, BSP in the North and Dravidian parties in the South like Thelugu Deasam and DMK-Anna-DMK, that their tactictis are…

പ്രളയകാലത്ത് കേരളം നേടിയെടുത്ത ഐക്യം നിലനിര്‍ത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: നൂറ്റാണ്ടിലെ പ്രളയത്തെ കേരളം അതിജീവിച്ചത് കൂട്ടായ്മയും ഐക്യവും കൊണ്ടാണ്. അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. ദുരിതബാധിതരുടെ പുനരധിവാസ രംഗത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്റേത് നിസ്തുല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പാലക്കാട് സുന്ദരം കോളനിയില്‍ സംഘടിപ്പിച്ച പ്രളയബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതി ജില്ലാതല പ്രഖ്യാപനവും തൊഴില്‍ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ രക്ഷാധികാരി അബ്ദുല്‍ ഹകീം നദ്‌വി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദ് അലി നിര്‍വഹിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ആശംസകള്‍ അർപ്പിച്ചുകൊണ്ടു സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അയൂബ്, പ്രളയ ദുരിതാശ്വാസ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.സുലൈമാന്‍, പാലക്കാട് നഗര സഭ കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍, വെല്‍ഫെയര്‍…

അമൃതശ്രീ പ്രവര്‍ത്തന മൂലധനവിതരണവും വസ്ത്രദാനവും അമൃതപുരിയില്‍ സംഘടിപ്പിച്ചു

അമൃതപുരി: സ്ത്രികള്‍ക്ക് സ്വയം പര്യാപ്തത നേടാനും തൊഴില്‍ കണ്ടെത്താനുമായി അമൃതാനന്ദമയിമഠം രൂപകല്പന ചെയ്ത അമൃതശ്രീ സ്വാശ്രയ സംഘങ്ങളുടെ മൂലധന വിതരണവും കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രദാനവും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എം എല്‍ എ ആര്‍ രാമചന്ദ്രനും മുന്‍ എം എല്‍ എ ടി എന്‍ പ്രതാപന്‍ എന്നിവര്‍ മൂലധനം സംഘാംഗങ്ങള്‍ക്ക് കൈമാറി പ്രസ്തുത പരിപാടി ഉത്ഘാടനം സംയുക്തമായി നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് മുന്നോടിയായി വിശിഷ്ടാതിതിഥികളും സ്വാമിനി കൃഷ്ണാമൃത പ്രാണയും ഭദ്രദീപ പ്രകാശനം നടത്തി. തുടര്‍ന്ന് സൗജന്യ വസ്ത്ര വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പ്ലാനിംഗ് കമ്മറ്റി ചെയര്‍പേഴ്സനുമായ സി രാധാമണി, ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ ഒ എം ശാലീന എന്നിവര്‍ നിര്‍വ്വഹിച്ചു. കൊല്ലത്തും ആലപ്പുഴയില്‍ നിന്നും എത്തിച്ചേര്‍ന്ന സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ട പതിനയ്യായിരത്തോളം സ്ത്രീകള്‍ക്കാണ് മൂലധനവും വസ്ത്രങ്ങളും മാതാ…

തിരുവാഭരണ ഘോഷയാത്ര കൊടിമര ജാഥയല്ലെന്ന് പി പി മുകുന്ദന്‍

തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്‌ക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. ഇത് പാര്‍ട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ട് നിയന്ത്രിക്കാനാകുമെന്ന മൂഡവിശ്വാസം പിണറായി ഉപേക്ഷിക്കണം. സര്‍ക്കാര്‍ അനുമതിയുള്ളവര്‍ മാത്രം യാത്രയെ അനുഗമിച്ചാല്‍ മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മൗലികാവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ്. ഇന്ന് ക്ഷേത്രങ്ങളുടെ മേല്‍ കൈവെക്കുന്ന പിണറായി സര്‍ക്കാര്‍ പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശം ഭക്തന്‍മാര്‍ക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സര്‍ക്കാര്‍…