Spring to Appear in Marsha Heller’s Exhibition at Riverside Gallery in Hackensack

— Marsha Heller’s work will be exhibited from February 16 to March 2, 2019. An opening reception will be held on Saturday, February 16 from 6 p.m. to 8 p.m.– (Bergen County, New Jersey; January 25, 2019) — See harbingers of spring in Leonia, New Jersey artist Marsha Heller’s solo exhibition, Blooming Landscapes, from February 16 to March 2, 2019 at The Riverside Gallery. The public is invited to attend an opening reception on Saturday, February 16 from 6:00 p.m. to 8:00 p.m. at The Riverside Gallery, Suite 201, located…

റിപ്പബ്ലിക് ദിനാഘോഷം ഫിലാഡല്‍ഫിയായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യാതിഥി സിബി മാത്യു ഐ.പി.എസ്

ഫിലാഡല്‍ഫിയാ: ചരിത്രനഗരമായ ഫിലാഡല്‍ഫിയായില്‍ വച്ച് ഇന്ത്യന്‍ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയ കേരളാചാപ്റ്ററിന്റെ ആഭിമുഖ്യ.ത്തില്‍ ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ശനിാഴ്ച വൈകിട്ട് 4.30മുതല്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gantry Rd, Phiiladelhia, PA 19115) നടത്തപ്പെടുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഈ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി എക്കാലത്തിലേയും കേരളത്തിലെ മികച്ച ഐ. പി. എസ് ഓഫീസറായിരുന്ന സിബി മാത്യു പങ്കെടുത്ത് റിപ്പബ്ലിക്ദിന സന്ദേശം നല്‍കുന്നതാണ്. 1947 ആഗസ്റ്റ് 15-ാം തീയതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26-ാം തീയതി ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഭരണഘടന എഴുതി ഉണ്ടാക്കി സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യപിക്കപ്പെട്ടു. ഈ മീറ്റിംഗില്‍ യു. എസ്. എ. യിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിംഗിന് ശേഷം പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ജീമോന്‍…

ഐഎപിസിയുടെ 2019 ഡയറക്ടര്‍ബോര്‍ഡ് പ്രഖ്യാപിച്ചു: ഡോ. ബാബു സ്റ്റീഫന്‍ ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടര്‍ബോര്‍ഡ് പ്രഖ്യാപിച്ചു. ചെയര്‍മാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ വീണ്ടും തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചെലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടണ്‍ ഡിസി…

മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയമായി

ഫിലാഡെല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സരാഘോഷവും 2019 ജനുവരി 19 ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ യോഗത്തില്‍ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു . പ്രസിഡന്‍റ് ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീജിത്ത് കോമാത്ത് വിശിഷ്ടാഥിതിയെ സദസ്സിന് പരിചയപ്പെടുത്തി . വിജ്ഞാനപ്രദവും ചിന്തനീയവുമായ പല വിഷയങ്ങളേക്കുറിച്ചും സംസാരിച്ച ആദ്ദേഹത്തിന്റെ പ്രസംഗം ഏവര്‍ക്കും ഒരു മുതല്‍ക്കൂട്ടായി . ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മാപ്പ് കാഴ്ചവയ്ക്കുന്നത് എന്ന കാര്യത്തില്‍ ഒരു മലയാളി എന്ന നിലയില്‍ താന്‍ അത്യധികം അഭിമാനം കൊള്ളുന്നുവെന്നും, ഈ പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം ജനങ്ങള്‍ ഇന്നിവിടെ എത്തിയത് മാപ്പ്…

പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം. സാമൂഹ്യപരിഷ്‌കര്‍ത്താവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവരാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ച മറ്റു രണ്ട് പേര്‍. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രണബ് മുഖര്‍ജി അസാമാന്യനായ രാഷ്ട്രതന്ത്രജഞനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. പ്രണബ് മുഖര്‍ജിയ്ക്ക് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും സംഘ്പരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന നല്‍കിയിരിക്കുന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റേയും നേതാവായിരുന്ന ദേശ്മുഖിന് വാജ്‌പേയ് ഭരണകാലത്ത് പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പുതിയ മാതൃകയാണ്…

വെസ്റ്റ്‌‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം, ജോയി ഇട്ടന്‍ പ്രസിഡന്റ്

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍ നാല്‍പത്തിഅഞ്ചു വര്‍ഷം പിന്നിടുകായണ്. അത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാന്‍ സാധിച്ചു എന്ന സന്തോഷതോട് നാല്‍പത്തിഅഞ്ചമത് ജനറല്‍ ബോഡി അതിന്റെ 2019 ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ജോയി ഇട്ടന്‍ ,വൈസ് പ്രസിഡന്റ്: ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറിയായി നിരീഷ് ഉമ്മനെയും ; ട്രഷറര്‍: ടെറന്‍സണ്‍ തോമസ്, ജോ. സെക്രട്ടറി: പ്രിന്‍സ് തോമസ് എന്നിവരെ തെരഞ്ഞുടുത്തു. കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി, ജോണ്‍ സി വര്‍ഗീസ് , ഫിലിപ്പ് ജോര്‍ജ് , ജെ .മാത്യൂസ്, എം . വി. ചാക്കൊ,കെ.ജെ. ഗ്രിഗറി, കെ ജി ജനാര്‍ദ്ദനന്‍ , ജോണ്‍…

പ്രേം പരമേശ്വരന്‍ പ്രസിഡന്റിന്റെ ഏഷ്യന്‍ ആഡൈ്വസറി കമ്മീഷന്‍ അംഗം

വാഷിംഗ്ടണ്‍, ഡി.സി: പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്‌സ് അംഗമായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍ അംഗമാണ്. ബഹുരാഷ്ട്ര മീഡിയഫിലിം കമ്പനിയായ ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ്‍ പരമേശ്വരന്റെയും ഡോ. പ്രിസില്ല പരമേശ്വരന്റെയും ഏക പുത്രനാണ്. വാള്‍ സ്ട്രീറ്റില്‍ ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കറായി 23 വര്‍ഷത്തെ പരിചയമുള്ള പ്രേം പരമേശ്വരന്‍ 2015ല്‍ ആണുഇറോസില്‍ ചെര്‍ന്നത്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കറെന്ന നിലയില്‍ ഉപദേഷ്ടാവായിരുന്നപരമേശ്വരന്റെ മികവില്‍ ആക്രുഷ്ടരായി കമ്പനി മേധാവികല്‍ അദ്ധേഹത്തെ ഇറോസിലേക്കുക്ഷണിക്കുകയായിരുന്നു. ജെഫ്രീസ്സ് എല്‍.എല്‍.സിയില്‍ മീഡിയ, ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കിംഗിന്റെ ഗ്ലോബല്‍ ഹെഡായി ചേരുന്നതിനു മുന്‍പ് ഡോഷ് ബാങ്കിന്റെ മീഡിയ ആന്‍ഡ് ടെലികോം വിഭാഗത്തിന്റെ അമേരിക്ക ഹെഡ് ആയിരുന്നു. അതിനു…

അഭിലാഷിനും പ്രശാന്ത് നായര്‍ക്കും രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ്

കേരളത്തിലെ മഹാപ്രളയ കാലത്ത് തൃശൂരില്‍ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ വിംഗ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. പ്രളയത്തില്‍ രണ്ടു ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയ ഹെലികോപ്റ്റര്‍ പറത്തിയ കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ് സേന മെഡലാണ് രാജ്യം നല്‍കുക. വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരം വിശിഷ്ട് സേവ മെഡല്‍ ലഭിച്ചിട്ടുണ്ട്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അര്‍ഹരായവര്‍ക്കെല്ലാം പുരസ്‌കാരം നല്‍കും. 2018 സെപ്തംബറില്‍ ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തില്‍ പങ്കെടുത്ത് അപകടത്തില്‍ പെട്ട ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമിക്കും സേനാ…

“മോദി ഏകാധിപതിയെ പോലെ; മന്ത്രിസഭയിലെ എല്ലാവര്‍ക്കും മോദിയോട് വിയോജിപ്പ്”- രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയാണെന്നും കേന്ദ്ര മന്ത്രിസഭയിലെ മുഴുവന്‍ ആളുകള്‍ക്കും മോദിയോട് വിയോജിപ്പാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്കെതിരെ ഒരാള്‍ക്കും സംസാരിക്കാനുള്ള ധൈര്യമില്ലെന്നും രാഹുല്‍ ആരോപിച്ചു.   ജനാഭിപ്രായം കേള്‍ക്കുന്ന കോണ്‍ഗ്രസില്‍ നിന്നു വ്യത്യസ്തമായി മോദിക്ക് എല്ലാം അറിയാമെന്നുള്ള ധാരണയാണ്. അതിനാല്‍ അധികാരത്തില്‍ തുടരുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള യാതൊരു അവസരവുമില്ല. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനും കുറ്റമറ്റ വ്യവസ്ഥയില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പലപ്പോഴും കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ബഹളത്തില്‍ കലാശിക്കാറുണ്ട്. അതിനു കാരണം പാര്‍ട്ടി എല്ലാവിഭാഗക്കാരോടും സംവദിക്കാന്‍ ശ്രമിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ല. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ…

പണിമുടക്കുദിവസം SBI ശാഖ ആക്രമിച്ചവർക്ക് ജാമ്യമില്ല; പിഴയടച്ച് രക്ഷപ്പെടാനാവില്ല; റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക് ദിവസമായ ജനുവരി 9ന്, സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.റിമാൻഡ് കാലാവധി അടുത്തമാസം 7 വരെ നീട്ടി. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുറത്തിറങ്ങിയാല്‍ ഇവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന വാദം അംഗീകരിച്ച്‌ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആക്രമണം അതീവ ഗൗരവതരമെന്നു കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്താല്‍ തെറ്റായ സന്ദേശം നല്‍കും. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും കോടതി വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട്, എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ അടക്കം എട്ടു പേരാണ് അറസ്റ്റിലായിരുന്നത്. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റന്‍ഡന്റും യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി.…