മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പുനലൂര്‍ ചണ്ടാലപ്പള്ളില്‍ പരേതരായ ചാണ്ടി വര്‍ഗീസിന്റെയും ശോശാമ്മ ചാണ്ടിയുടെയും പുത്രന്‍ മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യൂയോര്‍ക്കില്‍ നിര്യാതനായി. വിദ്യാര്‍ഥിയായി 1968-ല്‍ അമേരിക്കയിലെത്തിയ മാത്യു വര്‍ഗീസ് ദീര്‍ഘകാലം റിപ്പബ്ലിക്കന്‍ നാഷനല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.  പരേതയായ ചിന്നമ്മ മാത്യു ആണു ഭാര്യ. മക്കള്‍: അലക്‌സ് മാത്യു,ഷീല ജേക്കബ്, ഷൈല ജോര്‍ജ്. മരുമക്കള്‍: റാണി മാത്യു, ജോബ് ജേക്കബ്, ഡോ. ഫിലിപ്പ് ജോര്‍ജ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭാദ്രാസന കൗണ്‍സില്‍ അംഗം). കൊച്ചുമക്കള്‍: ഡോ. അലക്‌സ് മാത്യു, ഡോ. നോറാ കളിനാന്‍ മാത്യു, റിയാന മാത്യു, ബേസില്‍ ജേക്കബ്, ഷോണ്‍ ജേക്കബ്, അരുണ്‍ ജോര്‍ജ്, അലന്‍ പി. ജോര്‍ജ്. പൊതുദര്‍ശനം: ജനുവരി 27 ഞായര്‍ 3 മുതല്‍ 8 വരെ വാലി സ്ട്രീമിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (937 എല്‌മോണ്ട് റോഡ്, ന്യു യോര്‍ക്-11580). സംസ്‌കാര ശുശ്രൂഷകള്‍ ഇതെ…

തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: ചന്ദനപ്പള്ളി പെരുമല വീട്ടില്‍ പരേതനായ ഡേവിഡിന്റെ പത്‌നി തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. അടൂര്‍ നെല്ലിമൂട്ടില്‍പ്പടി പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ പെരുമല, ശാന്തമ്മ മാത്യു (ഇരുവരും ന്യൂയോര്‍ക്ക്), പരേതയായ അമ്മിണി രാജന്‍. മരുമക്കള്‍: രാജന്‍ തുണ്ടിയത്ത്, ഓമന രാജന്‍, യോഹന്നാന്‍ മാത്യു (ഇരുവരും യു.എസ്.എ).

അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ചരിത്രവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

‘അരവിന്ദ് കെജ്രിവാള്‍’ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസിദ്ധനായ രാഷ്ട്രീയ കര്‍മ്മോന്മുഖനും മാറ്റത്തിനായി നിലകൊള്ളുന്ന രാജ്യസേവകനും മുന്‍ സര്‍ക്കാര്‍ ജോയിന്റ്’ കമ്മീഷണറുമാണ്. 2013 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഇടക്കാല മുഖ്യമന്ത്രിയായി ഡല്‍ഹി ഭരിക്കുകയും 49 ദിവസത്തിനുള്ളില്‍ അധികാരം ഒഴിയുകയും ചെയ്തു. 2015 ഫെബ്രുവരി മുതല്‍ ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി ഭരണം നിര്‍വഹിക്കുന്നു. ഐ.ഐ.റ്റി (IIT) ഗോരഖ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീറിംഗില്‍ ബിരുദം നേടി. ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. ശമ്പളം മാസം മൂന്നുലക്ഷത്തി അമ്പതിനായിരം രൂപയുണ്ടെങ്കിലും അത്രയും ശമ്പളം കൈപ്പറ്റാറില്ല. കെജ്രിവാള്‍, ‘ലോക്‌പാല്‍’ ബില്ല് പാസാക്കുന്നതിനായുള്ള നീക്കത്തിന്റെ മുന്നണി നേതാവായിരുന്നു. അണ്ണാ ഹസാരെയും ഒന്നിച്ച് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ വകുപ്പുകളായ ഡല്‍ഹി ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മുനിസിപ്പല്‍ ഓഫിസുകള്‍ എന്നിവടങ്ങളിലുള്ള അഴിമതികളെ ബോധവല്‍ക്കരിക്കാന്‍ ‘കേജ്രിരിവാള്‍’ അത്യുജ്വലങ്ങളായ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ…

ചന്ദ കൊച്ചാറിനെതിരായ കേസ്: സി.ബി.ഐക്കെതിരെ ജെയ്റ്റലി

ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദകൊച്ചാറിനെതിരെ കേസെടുത്ത സിബിഐക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ഏജന്‍സിയുടേത് അന്വേഷണാത്മക സാഹസമാണെന്ന് ജെയ്റ്റലി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം. ഐ.സി.ഐ.സി.ഐ കേസില്‍ നിരീക്ഷിക്കുമ്പോള്‍ അന്വേഷണം പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയതായി തോന്നുന്നുവെന്ന് ജെയ്റ്റലി കുറിച്ചു. അന്വേഷണാത്മക സാഹസവും വിദഗ്ധ അന്വേഷണവും തമ്മില്‍ അടിസ്ഥാനപരമായി വിത്യാസമുണ്ടെന്നും ജെയ്റ്റലി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള തന്റെ ഉപദേശം ഇതാണ്. മഹാഭാരത്തിലെ അര്‍ജുനന്റെ ഉപദേശം തുടരൂ, കാളയുടെ കണ്ണില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ ജെയ്‌ററലി കുറിച്ചു. വീഡിയോകോണിന് വഴിവിട്ട് വായ്പ നല്‍കിയെന്ന കേസിലാണ് സി ബി ഐ ചന്ദയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.   Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the…

ഇന്നത്തെ നക്ഷത്ര ഫലം (26 ജനുവരി 2019)

അശ്വതി : അസുഖങ്ങളാല്‍ അവധിയെടുക്കും. സമീപനങ്ങളില്‍ ഔചിത്യം സ്വീകരിക്ക ണം. സംഘനേതൃത്വസ്ഥാനം ഉപേക്ഷിക്കും. വിജ്ഞാനം ആര്‍ജ്ജിക്കാൻ അവസ രമുണ്ടാകും. ഭരണി : അവസരങ്ങള്‍ പരമാവധിപ്രയോജനപ്പെടുത്തും.വിദേശത്ത് സ്ഥിരതാമസമാക്കു വാനുളള അനുമതിലഭിക്കും.പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. കാര്‍ത്തിക : മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃപ്തിയായ വിലയ്ക്ക് ഭൂമിവിൽക്കാൻ തയാറാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. വെല്ലുവിളികളെ അതിജീ വിക്കാൻ സാധിക്കും. രോഹിണി : സമന്വയ സമീപനം സർവകാര്യ വിജയങ്ങള്‍ക്ക് വഴിയൊരുക്കും.ഊഹക്ക ച്ചവടത്തില്‍ സാമ്പത്തികലാഭം വർധിക്കും. ചുമതലാബോധമുളള പുത്രന്‍റെ സമീപന ത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. മകയിരം : പ്രതിഭാസംഗമത്തില്‍ പങ്കെടുക്കും.നിഷ്ഠകള്‍ പാലിക്കുന്നതില്‍ ആത്മാഭി മാനം തോന്നും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാ ധിപ്പിക്കും. തിരുവാതിര : വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. പറയുന്ന വാ ക്കുകള്‍ ഫലപ്രദമായിത്തീരും. ഉദ്ദേശിച്ച വിഷയത്തിലേയ്ക്ക് ഉപരിപഠനത്തിന് മാറാൻ സാധിക്കും. പുണര്‍തം : മനസ്സാന്നിദ്ധ്യത്താല്‍ അഭീഷ്ടകാര്യങ്ങള്‍ വിജയിക്കും. നല്ല ശീലങ്ങള്‍ ജീ വിതത്തിലേയ്ക്കു പകര്‍ത്തുവാന്‍ തയാറാകും. സാഹിത്യരചനയ്ക്ക്…

സിപിഎം പാര്‍ട്ടി ഓഫീസില്‍ റെയ്ഡ്: യുവ ഐ‌പി‌എസ് ഉദ്യോഗസ്ഥക്ക് സ്ഥാനചലനം

പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ തേടി സിപിഎം ജില്ലാകമ്മിററി ഓഫീസില്‍ റെയ്ഡ് നടത്തിയ വനിതാ ഡിസിപിക്ക് സ്ഥാന ചലനം. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തേരേസ ജോണിനെയാണ് വനിതാ സെല്‍ എസ്പിയായി മാറ്റിയത്. ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂണിയന്‍ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ഇവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തിയത്. എന്‍ജിഒ നേതാക്കളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അത് ചൈത്രയുടെ കാര്‍ക്കശ്യത്തിന് മുന്നില്‍ വിലപ്പോയില്ല. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ചൈത്ര സിപിഎം…

നമ്പി നാരായണനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ ബഹുമതി നല്‍കാന്‍ സര്‍ക്കാറിന് മുന്നില്‍ ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറെന്ന് റിപ്പോര്‍ട്ട്. നമ്പിനാരായണന്‍ നടത്തിയ നിയമപ്പോരാട്ടത്തിന് പത്മപുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കണമെന്നാവശ്യപ്പെട്ട് 2018 സെപ്തംബര്‍ 19നാണ് രാജീവ് ചന്ദ്രശേഖര്‍ ശുപാര്‍ശക്കത്തയച്ചത്. ജിഎസ്എല്‍വിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ‘വികാസ്’ എന്‍ജിന്റെ മുഖ്യശില്‍പിയായിരുന്നു. ചാന്ദ്രയാനും മംഗള്‍യാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. 1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ പത്മജ വേണുഗോപാല്‍ തന്നെ വെളിപ്പെടുത്തി. റോക്കറ്റ് ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശ കത്തില്‍ പറയുന്നു. ഐ.എസ്.ആര്‍.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു…

ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കര്‍മ്മ സമിതിയുടെ യോഗത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അത് അവരെ ആരാധിക്കുന്നവര്‍ക്കും പോലും ഇഷ്ടമായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട്…

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് എന്തിന്? രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്. പത്മഭൂഷണ്‍ പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് നമ്പി നാരായണ്‍ നല്‍കിയത്. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം.  ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ല. മറ്റ് പല കണ്ടുപിടിത്തങ്ങള്‍ക്കും ഒരു അംഗീകാരവും ലഭിക്കുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ക്ക് പത്മ പുരസ്‌കാരം നല്‍കിയത് തെറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു.  ഗോവിന്ദച്ചാമിയും അമിറുള്‍ ഇസ്ലാമുമെല്ലാം ഈ പട്ടികയില്‍ വരും. നമ്പി നാരായണനു നല്‍കിയതോടെ ആ പുരസ്‌കാരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു. അതേസമയം, താന്‍…

ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു യാത്രയയപ്പ് നല്‍കി

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി നാലു വര്‍ഷം സേവനം ചെയ്തതിനുശേഷം കേരളത്തിലേക്കു തിരിച്ചുപോകുന്ന റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു സെന്റ് ബര്‍ത്തലോമിയോ വാര്‍ഡിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. പയസ് & ജാനറ്റ് ഒറ്റപ്ലാക്കലിന്റെ ഭവനത്തില്‍ കൂടിയ സമ്മേളനത്തില്‍ വാര്‍ഡ് പ്രസിഡന്റ് ജൂബി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പാരീഷ് കൗണ്‍സില്‍ അംഗങ്ങളായ ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം എന്നിവരും മുന്‍ ട്രസ്റ്റി സിബി പാറേക്കാട്ടില്‍, മുന്‍ വാര്‍ഡ് പ്രസിഡന്റ് കൊച്ചുമോള്‍ നടയ്ക്കപ്പാടം, ജോര്‍ജ് വെണ്ണിക്കണ്ടം, ജോഷി വള്ളിക്കളം, മോനിച്ചന്‍ നടയ്ക്കപ്പാടം എന്നിവരും അച്ചന് ആശംസകളും മംഗളങ്ങളും നേര്‍ന്നു. തുടര്‍ന്നു നടത്തിയ അച്ചന്റെ മറുപടി പ്രസംഗത്തില്‍ വാര്‍ഡിലെ അംഗങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിലും പല തലങ്ങളിലുള്ള സഹകരണത്തിനും നന്ദി പറഞ്ഞു. സെന്റ് ബര്‍ത്തലോമിയ വാര്‍ഡിന്റെ പേരിലുള്ള സ്‌നേഹോപഹാരം ബിജി കൊല്ലാപുരം, ജൂബി വള്ളിക്കളം, ഷൈബി ചിറയില്‍ എന്നിവര്‍…