ഫോമ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ജീവകാരുണ്യ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 3-ന്

ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള കൈരളി ഫുഡ്‌സുമായി യോജിച്ച് ‘Bag of Rice For Charity Challenge 2019’ ന് തുടക്കം കുറിക്കുന്നു. ലോക വനിതാ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടി 10 കിലോ അരിയുടെ ബാഗിനു 10 ഡോളര്‍ നിരക്കില്‍ കൈരളി സ്റ്റോറില്‍ നിന്നും വാങ്ങി ഈ ഫണ്ട് റൈസില്‍ പങ്കാളികളാകാവുന്നതാണ്. എല്‍മസ്റ്റിലുള്ള എല്‍മസ്റ്റ് യോര്‍ക്ക് ഫീല്‍ഡ് ഫുഡ് പാന്‍ട്രിയില്‍ ഇവ എത്തിക്കുന്നതാണ്. അതുകൂടാതെ ഫേസ്ബുക്ക് വഴി പണമായി സംഭാവന നല്‍കിയും ഈ പരിപാടിയില്‍ പങ്കുചേരാം. ഇതിന്റെ സമയപരിധി മാര്‍ച്ച് അവസാനം വരെ ഉണ്ടായിരിക്കുന്നതാണ്. ഫോമ സെന്‍ട്രല്‍ റീജിയന്റെ അഞ്ച് അംഗസംഘടനകളായ ഷിക്കാഗോ മലയാളി അസോസിയേഷന്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ…

ഷോജ് എം രാജന്‍ (42) നിര്യാതനായി

ഡിട്രോയിറ്റ്: വിളയില്‍ പടിഞ്ഞാറ്റതില്‍ എം. രാജന്റെയും പരേതയായ വി. മേരിക്കുട്ടിയുടെയും മകനായ ഷോജ് എം. രാജന്‍ (42) മിഷിഗണിലെ ഒക്കേമോസ് സിറ്റിയില്‍ നിര്യാതനായി. അനു ഷോജാണ് ഭാര്യ. മക്കള്‍: അനുഷ് (11), സിയാ (3). സഹോദരൻ: ജോഷ് എം. രാജന്‍ (ന്യൂയോര്‍ക്ക്). സംസ്ക്കാര ശുശ്രൂഷ: മാര്‍ച്ച് 2, 2019 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മിഷിഗണിലെ ലാന്‍സിംഗ് സിറ്റിയിലെ, ട്രിനിറ്റി ദേവാലയത്തില്‍ (3355 Dunckel Rd, Lansing, MI 48911). തുടർന്ന് ഈസ്റ്റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (2400 Bennett Rd, Okemos, MI 48864) വച്ച് സംസ്ക്കാര ചടങ്ങുകള്‍ നടത്തപ്പെടും. സാമൂഹിക സാംസ്ക്കാരിക വേദികളില്‍ സജീവമായിരുന്ന ഷോജ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ലാന്‍സിംഗിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാന്‍സിംഗിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ…

കാലത്തിന്റെ കോലം മാറുന്നതറിയാതെ പുലമ്പുന്ന ചില പുരോഹിതന്മാര്‍!

അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരം പോലെ ഇറ്റലിയുടെ സാമ്പത്തിക രാജധാനിയായി വിരാജിക്കുന്ന നഗരമാണ് മിലാന്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ത്രസിക്കുന്ന മിലാന്‍ നഗരം 2012 സെപ്‌റ്റംബര്‍ 2-ന് പൊടുന്നനവേ നിശ്ചലമായി. ആയിരക്കണക്കിന് കത്തോലിക്കരുടെയും മറ്റു മതസ്ഥരുടെയും അവിശ്വാസികളുടെയും ആരാധനാപാത്രമായിരുന്ന കാര്‍ലോ മാരിയോ മാര്‍ട്ടിന്‍ അന്നേ ദിവസം അവരെ ദുഃഖനിമഗ്നരാക്കിക്കൊണ്ട് എന്നേക്കുമായി വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായി മിലാന്‍ നിവാസികളെ സേവിച്ചും സ്നേഹിച്ചും, അവരുടെ സ്‌നേഹാദരവുകള്‍ ആര്‍ജ്ജിച്ചും ജീവിച്ചിരുന്ന കര്‍ദിനാളായിരുന്നു കാര്‍ലോ. കാലത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കാത്ത, മനസ്സിലാക്കാന്‍ മനസ്സുതുറക്കാത്ത കത്തോലിക്കാ സഭാധികാരികള്‍ക്ക് ഒരു അപവാദമായിരുന്നു കര്‍ദിനാള്‍ കാര്‍ലോ. അക്കാരണത്താല്‍ യാഥാസ്ഥിക സഭാനേതൃത്വത്തിന് അദ്ദേഹം അനഭിമതനുമായിരുന്നു. മരണത്തിനു മൂന്നു നാള്‍ മുന്‍പ്, മരണക്കിടക്കയില്‍ കിടന്നുകൊണ്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഉച്ചരിച്ച വാക്കുകള്‍ ശ്രദ്ധിക്കുക: “കുറഞ്ഞത് 200 വര്‍ഷമെങ്കിലും പിന്നിലാണ് കത്തോലിക്കാ സഭയുടെ നില്‍പ്പും നീക്കങ്ങളും. അവളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഏറെയും പൊള്ളയും…

മലങ്കര അതിഭദ്രാസനം: 33-ാമത് കുടുംബമേള 2019 ജൂലൈ 25 മുതല്‍ 28 വരെ ഡാളസില്‍

ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ 33-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2019 ജൂലൈ 25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികള്‍ പങ്കെടുക്കുന്ന കുടുംബമേള വന്‍ വിജയമാക്കാന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ വിപുലമായ ക്രമീകരങ്ങളാണ് നടത്തുന്നത്. വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകള്‍, സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡി.എഫ്.ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബ മേളക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ…

ട്രം‌പ്-കിം കൂടിക്കാഴ്ച പരാജയം

വിയറ്റ്‌നാം: ഡൊണാള്‍ഡ് ട്രംപ് -കിം ജോങ്ങ് ഉന്‍ ചര്‍ച്ച പരാജയപ്പെട്ടു. ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ധാരണയിലെത്തിയില്ല. ഇരുവരും തമ്മില്‍ വിയറ്റ്‌നാമിലെ ഹാനോയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു. ഉത്തര കൊറിയക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ്ങ് ഉന്നിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. വാര്‍ത്ത പുറത്തു വന്നതോടെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു. ആണവ നിരായുധീകരണത്തിന് തയ്യാറല്ലായിരുന്നെങ്കില്‍ താന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ലായിരുന്നുവെന്നാണ് കിം ജോങ്ങ് ഉന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നത്. നല്ല ഒത്തുചേരലാണ് നടന്നതെന്ന് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപും ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ സൗഹൃദ…

Joint session of Parliament to be held nowadays to talk about Pakistan-India ties

ISLAMABAD (AFP): A joint session of the Parliament has been convened on Thursday (today) to discuss the prevailing security situation in Pakistan and a sharp escalation of tensions with long-standing rival India, a day after Pakistan shot down two Indian fighter jets on the Line of Control (LoC). Reportedly, the session is scheduled to be held at 3pm in the Parliament House where Minister of State for Parliamentary Affairs Ali Muhammad Khan will table the motion to discuss the prevailing external threats. Yesterday, Foreign Minister Shah Mehmood Qureshi and Major…

Ready to negotiate over return of arrested Indian pilot with open heart: Qureshi

ISLAMABAD (AFP): Foreign Minister Shah Mehmood Qureshi on Thursday has said that Pakistan is ready to negotiate over return of arrested Indian pilot Abhinandan with open heart. Talking to Indian media, the minister said that your pilot is safe as Pakistan Army is responsible and respects military traditions. Indian pilot is being given every kind of facility, he told. Qureshi said that Pakistan wants to end hostile relation with India for which we are ready for positive steps. Earlier on February 27, Pakistan Air Force (PAF) destroyed two Indian fighter jets in…

Trump, Kim end Vietnam summit with no agreement

HANOI: US President Donald Trump and North Korean leader Kim Jong Un failed to reach an agreement on denuclearisation of the Korean peninsula at their summit in Vietnam on Thursday, the White House said. Earlier, both Trump and Kim had expressed hope for progress on improving relations and on the key issue of denuclearisation, in their talks in the Vietnamese capital, Hanoi. “The two leaders discussed various ways to advance denuclearization and economic driven concepts,” White House spokeswoman Sarah Sanders said. “No agreement was reached at this time, but their respective…

Indian forces preserve shelling civilian areas of Azad Kashmir

The Indian army continued heavy shelling of civilian areas on Thursday across the Line of Control (LoC) despite Pakistan’s military action a day earlier as multiple locations in Azad Kashmir’s Batal sector were shelled. Indian forces commenced mortar fire at around 3am and damaged civilian property in the area. There were also reports of injuries among the residents. In response to unprovoked Indian fire, the Pakistan Army retaliated and ensured that only Indian military targets were struck and collateral damage was minimised. Residents of the area said they are targeted regularly by…

ആശങ്കവേണ്ടെങ്കില്‍ ചര്‍ച്ച് ബില്‍ പിന്‍വലിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ചര്‍ച്ച്ബില്ലിനെക്കുറിച്ച് ആശങ്കവേണ്ടെന്നുള്ള നിയമപരിഷ്കരണ കമ്മീഷന്റെ ഔദ്യോഗിക പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മാര്‍ച്ച് 8നു മുമ്പായി കരട് ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ച് ക്രൈസ്തവ വിശ്വാസികളുടെ പൊതുവികാരം നിയമപരിഷ്കരണ കമ്മീഷന് ഇതിനോടകം ബോധ്യപ്പെട്ട സ്ഥിതിക്ക് മാര്‍ച്ച് 7, 8 തീയതികളില്‍ കോട്ടയത്തുചേരുന്ന കമ്മീഷന്‍ സിറ്റിംഗും ഒഴിവാക്കണം. കരടുബില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമോ താല്പര്യപ്രകാരമോ തയ്യാറാക്കിയതല്ലന്നുള്ള കമ്മീഷന്‍ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കുവാന്‍ ക്രൈസ്തവര്‍ക്കാവില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയമമാക്കാന്‍ ശ്രമിച്ച ചര്‍ച്ച് ആക്ട് 2009ന്റെ അനുഭവം വിശ്വാസിസമൂഹത്തിനുണ്ട്. കൂടാതെ നിയമങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ക്രൈസ്തവരെ നിരന്തരം വേട്ടയാടുകയാണ്. ഈ നീതി നിഷേധവും ഭരണഘടനാലംഘനവും ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. ജനാധിപത്യരാജ്യത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയായിരിക്കണം. ലോകം…