മാര്‍ഗേറ്റിലെ വെള്ളിയാഴ്ചകള്‍ (ജോണ്‍ ഇളമത)

മഞ്ഞുകാലം പ്രമാണിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഫ്‌ളോറിഡയിലെ മയാമിയിലുള്ള മാര്‍ഗേറ്റിലാണ്. ഞങ്ങള്‍, അഞ്ചാറു കുടുംബം കാനഡയില്‍ മഞ്ഞുകാലം വരുമ്പോള്‍ പറന്ന് ഇക്കര ചാടും.വൃദ്ധയുവാക്കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കുറേപ്പേര്‍. ജരാനരകളെ അതിജീവിച്ച് വാര്‍ദ്ധക്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ് ജീവിക്കുന്ന പഴയ കുറേ കുടിയേറ്റക്കാര്‍. വളരെ റിലാക്‌സ് (അനായാസം) ആയ ഒരു ജീവിത സപര്യ. നേരത്തെ ഉറങ്ങുക നേരത്തെ ഉണരുക. പ്രഭാത നടത്തം, ജിം, നീന്തല്‍, ഹൃസമായ മദ്ധ്യാഹ്ന മയക്കം, അതു കഴിഞ്ഞൊരു അമ്പത്താറുകളി, അങ്ങനെ വാര്‍ദ്ധക്യത്തെ തളരാതെ ആസ്വദിക്കാന്‍ ആവുന്ന ഒരു ജീവിത മുറ. അത് ഏപ്രില്‍ അവസാനിക്കുമ്പോള്‍ മഞ്ഞുകാലത്ത് പറന്നുപോയി വസന്താരംഭത്തില്‍ തിരിച്ചെത്തുന്ന കനേഡിയന്‍ ഗൂസുകളെപ്പോലെ വീണ്ടും ഞങ്ങള്‍ തിരികെ കാനഡയിലെത്തും. പിന്നെ വസന്തകാലത്തിന്റെ വരവു കാത്തിരിക്കകയായി. പുതുജീവന്‍ പുല്‍തൊടികളില്‍ നാമ്പിടുമ്പോള്‍, വീണ്ടും തളിര്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍പോലെ ജീവതത്തെ വീണ്ടും വരവേല്‍ക്കുകയായി. മഞ്ഞില്‍ ഉറഞ്ഞ് കരിവാളിച്ച നാമ്പുകളുടെ പുനരുദ്ധാരണത്തിന്‍റ ഉത്സാഹം പോല.…

ഇന്ത്യ പ്രസ് ക്ലബ് സ്റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങൾക്ക് അനുമോദനം

മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കുവാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്റ്റെപ് (Socially & Technicaly Educated Press ) പ്രൊജക്റ്റിലേക്ക് തെരെഞ്ഞെടുത്ത 5 കുട്ടികൾക്ക് ബോൾഗാട്ടി പാലസിൽ വെച്ച് നടന്ന മാധ്യമശ്രീ പുരസ്‌കാരരാവിൽ അനുമോദിച്ചു. വി.ടി ബൽറാം എം.എൽ.എ , ആർ.ശ്രീകണ്ഠൻനായർ , ഡോ: എം.വി പിള്ള , മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു എന്നിവർ അഭിമാനതാരങ്ങളായ ചിപ്പി രാജ് കെ ആർ, സുജു ടി ബാബു, സൗമ്യ ആർ കെ, നീതു റോയ്, അജ്ന അസീസ് എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ജിജു കുളങ്ങര, പോൾ കറുകപ്പള്ളിൽ, കുസുമം ടൈറ്റസ്‌, സുധീർ നമ്പ്യാർ, ബിജു കിഴക്കേക്കൂറ്റ്, സണ്ണി മാളിയേക്കൽ എന്നിവരാണ് ഈ പദ്ധതി സ്‌പോൺസർമാർ ചെയ്തത്. മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും, ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന വിദ്യാർഥികൾക്ക്…

പഴം കേക്ക് (അടുക്കള) : ശ്രീജ

കേക്കുകള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്. പൊതുവേ പ്ലം കേക്കുകളും സാദാ ഐസിംഗ് കേക്കുകളുമാണ് ഉപയോഗിക്കാറ്. എന്നാല്‍ വളരെ എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കള്‍ വെച്ച് നാടന്‍ പഴം കൊണ്ട് ഒരു കേക്ക് ഉണ്ടാക്കിയാലോ. പഴം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ജാം പഴം -3 മുട്ട -3 ഒലീവ് ഓയില്‍ -അര കപ്പ് ബ്രൗണ്‍ ഷുഗര്‍ 1/4 കപ്പ് ഗോതമ്പ് പൊടി -1 1/4 കപ്പ് ബേക്കിങ് സോഡ -1 ടീസ്പൂണ്‍ വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യം ഗോതമ്പ് പൊടിയും ബേക്കിങ് സോഡയും ഒന്നിച്ച് അരിച്ച് മാറ്റിവെക്കുക.പിന്നീട് ബ്രൗണ്‍ ഷുഗര്‍, ഒലീവ് ഓയില്‍, ജാം എന്നിവ മിക്സ് ചെയ്യുക. ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ഇത് മിക്സ് ചെയ്യാം. ഇതിലേക്ക് ഉടച്ച് വെച്ച പഴം ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. മിശ്രിതം നന്നായി…

മലബാര്‍ കിണ്ണത്തപ്പം (അടുക്കള) : ശ്രീജ

കിണ്ണത്തപ്പം കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് ഉണ്ടാക്കുക. ഇതില്‍ തന്നെ മലബാറിലെ കിണ്ണത്തപ്പത്തിന്റെ സ്വാദ് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. നാവില്‍ കൊതിയൂറുന്ന മലബാര്‍ കിണ്ണത്തപ്പം എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ അരിപ്പൊടി: ഒന്നരക്കപ്പ് ശര്‍ക്കര : 500ഗ്രാം തേങ്ങാപ്പാല്‍ : ഒന്നരക്കപ്പ് വെള്ളം എട്ട് : കപ്പ് നെയ്യ് : അരക്കപ്പ് കടലപ്പരിപ്പ് : കാല്‍ കപ്പ് ഏലക്കായ : 3 എണ്ണം നുറുക്കിയത് തയ്യാറാക്കുന്ന വിധം കാല്‍ കപ്പ് വെള്ളത്തില്‍ ശര്‍ക്കര പൂര്‍ണ്ണമായും ഉരുക്കിയെടുക്കുക. കടലപ്പരിപ്പ് അല്‍പ്പം മൃദുവാവുന്ന വരെ വേവിച്ച് മാറ്റി വെക്കുക. അരിപ്പൊടി, ഉരുക്കിയ ശര്‍ക്കര, വെള്ളം എന്നിവ ഒരു കപ്പ് തേങ്ങാപ്പാലിനോട് ചേര്‍ത്ത് കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം ഒരു ഉരുളിയിലൊഴിച്ച് അടുപ്പിന് മുകളില്‍ വെക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കുക. മുക്കാല്‍ മണിക്കൂറിന് ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ക്കുക. ഇളക്കുന്നത്…

KERALA FISH PICKLE RECIPE- MEEN ACHAR (Cookery): Sumam

Ingredients • Fleshy fish- 500 gms, cut into small cube pieces • Red chilly powder-1 Tsp • Pepper powder- 1/2 tsp • Turmeric powder-1/4 tsp • Oil- 1 tbsp, for marination • Mustard seeds- 1/2 tsp • Curry leaves-few • Ginger- 1 long piece, thinly sliced • Garlic- 1 large pod, thinly sliced • Green chilies- 2, thinly sliced • Chilly powder- 4 Tsp • Vinegar-1/4 cup, boiled & cooled • Salt- to taste • Oil- 1/2 cup, for frying and gravy • Fennel powder-a pinch Method Cut the fish…

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു, അതും ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം

വളരെനാൾ നീണ്ട ഇടവേളക്ക് ശേഷം നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. നിപ പനിയെയും നഴ്സ് ലിനിയുടെയും ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്സില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് പൂർണ്ണിമ സ്‌ക്രീനില്‍ എത്തുക. പൂവിവാഹത്തിന് മുൻപ് സിനിമ, സീരിയല്‍, ആങ്കറിങ് രംഗത്തു സജീവമായിരുന്ന പൂർണ്ണിമ വിവാഹ ശേഷം കുറച്ചു നാള്‍ കൂടി സീരിയല്‍ രംഗത്ത് തുടര്‍ന്നെങ്കിലും പിന്നീട് അഭിനയരംഗത്തു നിന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു. സ്വന്തമായി തുടങ്ങിയ ബിസിനസിൽ ഫാഷന്‍ രംഗത്തു തന്റെ ബ്രാന്‍ഡായ പ്രണയിലൂടെ പൂര്‍ണ്ണിമ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ഇന്ന് രാജ്യത്തെ തന്നെ പ്രമുഖ ഫാഷന്‍ ഷോകളിലും, സെലിബ്രിറ്റി, മോഡലുകളുടെ ഇടയിലും നിറ സാന്നിധ്യമാണ് പ്രണ. മമ്മൂട്ടി ചിത്രം ഡാനി, ബിജു മേനോൻ ചിത്രം മേഘമല്‍ഹാര്‍ തുടങ്ങിയവ ആണ് പൂര്‍ണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.വൈറസ് എപ്രില്‍ 11…

സെന്‍‌കുമാറിനെപ്പോലെയുള്ള പോലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്ന് മേജര്‍ രവി

ഐ എസ് ആര്‍ ഓ മുന്‍ ശാസ്തജ്ഞ്ജന്‍ നമ്പി നാരായണന് രാജ്യം പത്മ പുരസ്കാരം നല്‍കി ആദരിച്ചതിനെതിരെ വിമര്‍ശിച്ച മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത് . നമ്പി നാരായണനെതിരെ സെന്‍കുമാറിന്റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലെയുള്ള പോലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ സ്വാര്‍ത്ഥ ലാഭത്തിനായാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മാത്രമല്ല, നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്പി നാരായണനെതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അവ എന്നെ ഏറെ വേദനിപ്പിച്ചു. ഒരു വ്യക്തിക്ക് പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അങ്ങിനെയുള്ള തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. കേരളത്തിന്റെ മുന്‍ ഡി ജി പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ്…

2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്ത് 2,54,08,711 വോട്ടർമാരാണ് അന്തിമവോട്ടർ പട്ടികപ്രകാരമുള്ളത്. ഇതിൽ 1,31,11,189 പേർ വനിതകളും 1,22,97,403 പേർ പുരുഷൻമാരുമാണ്. 1.37 ശതമാനം വോട്ടർമാരാണ് സംസ്ഥാനത്ത് വർധിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് -30,47,923 പേർ. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം ജില്ലയിൽ 26,54,470 പേരാണുള്ളത്. എറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകളാണ് പട്ടികയിൽ ഉള്ളത്. 119 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണ് പുതുക്കിയ വോട്ടർപട്ടികയിലുള്ളത്. 2018നുമുമ്പ് ഈ വിഭാഗത്തിൽ ആരും പേരു ചേർത്തിരുന്നില്ല. കഴിഞ്ഞവർഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോൾ 119 ആയി ഉയർന്നത്. കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ് -41 പേർ. തൊട്ടുപിന്നിൽ യഥാക്രമം തൃശൂരൂം (21), കോഴിക്കോടും (15) ആണ്. വോട്ടർപട്ടികയിൽ പ്രവാസികളുടെ…

കര്‍ഷകരെ അപമാനിക്കുന്ന ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ ബജറ്റ് കര്‍ഷകരെ അപമാനിക്കുന്ന തരത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ട്വിറ്റര്‍ പേജിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. കര്‍ഷകര്‍ക്കായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വാദം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ഇതുവഴി ലഭിക്കും. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുമെന്നും 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നുമാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത്. 2 ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് തുക നല്‍കുക. സാമ്പത്തിക സര്‍വ്വേ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ പൊളളത്തരം വെളിവാക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍…

നടക്കാന്‍ കഴിയില്ലെങ്കില്‍ ജയിലില്‍ കിടന്നൂടെ; ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനോട് ഹൈക്കോടതി

കൊച്ചി: ടി.പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. കുഞ്ഞനന്തനെ പിന്തുണച്ച് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലില്‍ കഴിയാന്‍ എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായി കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടൊപ്പം കുഞ്ഞനന്തന്‍ ജയിലില്‍ എത്ര വര്‍ഷം കഴിഞ്ഞു എന്നും ചോദിച്ചു. ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ സഹായിക്കാന്‍ കൂട്ടുപ്രതികള്‍ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.…