പെന്‍‌ഷന്‍‌കാര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കും ആദായ നികുതിയില്‍ വന്‍ ഇളവു വരുത്തി കേന്ദ്ര ബജറ്റ്; ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ധനകാര്യ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു . അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദായ നികുതിപരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷം രൂപയില്‍ തുടരും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000രൂപ ആക്കി. ഇതോടെ ഏഴ് ലക്ഷം രൂപവരെ ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കും. എന്നാൽ ഈ സാമ്പത്തിക വര്‍ഷം, നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. വാടക ഇനത്തിൽ 2.4 ലക്ഷം വരെയും നികുതി ഇളവ് ലഭിക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതിദായകർക്ക് ഗുണം ലഭിക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനം.ആദായ നികുതി റീഫണ്ട് ഒരു…

വന്ധ്യതയെക്കുറിച്ചുള്ള ദേശീയ ആയുര്‍വേദ സെമിനാര്‍ ‘പ്രജ്ഞാനം’ ഗവര്‍ണര്‍ അമൃതയില്‍ ഉത്ഘാടനം ചെയ്തു

അമൃതപുരി: അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1, 2 തീയതികളില്‍ സംഘടിപ്പിച്ച വന്ധ്യത മാറ്റാനുള്ള ആയുര്‍വേദ ചികിത്സാ രീതികളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാര്‍ ‘പ്രജ്ഞാനം’ കേരള ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി സദാശിവം അമൃതാനന്ദമയി മഠത്തില്‍ ഉത്ഘാടനം ചെയ്തു. ഇന്ത്യയില്‍ വന്ധ്യതാ ചികിത്സാ സൗകര്യങ്ങള്‍ കുറവാണെന്നും ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാശാഖകളുടെ സഹകരണം ഇക്കാര്യത്തില്‍ വേണ്ടിവരുന്നത് അതുകൊണ്ടുകൂടിയാണെന്നും ഗവര്‍ണര്‍ പി സദാശിവം തന്‍ റെഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആധികാരികമായ ഗവേഷണങ്ങളിലൂടെ വന്ധ്യതാ ചികിത്സയില്‍ ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. മറ്റു ചികിത്സാ ശാഖകളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ആയുര്‍വേദം വന്ധ്യതയ്ക്ക് പരിഹാരം കാണുന്നതെന്നും ചികിത്സയോടൊപ്പം ശരിയായ ബോധവല്‍ക്കരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ധ്യതാ ചികിത്സ ഉള്‍പ്പെടെയുള്ള വിവിധ ഗവേഷണങ്ങള്‍ക്ക് അമൃതാ സ്കൂള്‍ ഓഫ് ആയുര്‍വേദ നല്‍കുന്ന പ്രധാന്യത്തെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും…

ഷഷ്ഠിപൂര്‍ത്തി നിറവില്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ശനിയാഴ്ച ഷഷ്ടിപൂര്‍ത്തി. ആഗോള കത്തോലിക്കാ സഭയുടെ നയതന്ത്രജ്ഞനായി തിളങ്ങിയ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഫരീദാബാദ് രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായിട്ട് ഏഴു വര്‍ഷമായി. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു ഫലപ്രദമായ നേതൃത്വം നല്‍കാനും പുതുതായി രൂപീകരിച്ച രൂപതയെ വളര്‍ച്ചയുടെ വിവിധ തലങ്ങളിലേക്കു കൈപിടിച്ചുയര്‍ത്താനും കഴിഞ്ഞ ഇടയന് ഷഷ്ടിപൂര്‍ത്തി ജീവിതയാത്രയിലെ മറ്റൊരു നാഴികക്കല്ലു മാത്രം. സഹവൈദികരും സന്യസ്തരും വിശ്വാസികളും നല്‍കിയ വലിയ പിന്തുണയാണു ദൈവനിയോഗം നന്നായി നിര്‍വഹിക്കാന്‍ വഴിതെളിച്ചതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ദീപികയോടു പറഞ്ഞു. ജസോളയിലെ ഫാത്തിമ മാതാവിന്‍റെ പള്ളിയില്‍ ഫെബ്രുവരി രണ്ടിന് (ശനി) പ്രത്യേക കൃതജ്ഞതാ ബലിയോടെയാണു ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നത്. രാവിലെ പത്തിന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും പങ്കുചേരും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.…

വോട്ട് നോട്ടമിട്ടുള്ള കേന്ദ്രബജറ്റ് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം: ഇന്‍ഫാം

കോട്ടയം: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ട് നോട്ടമിട്ടുള്ള കേന്ദ്രബജറ്റിലെ കര്‍ഷകക്ഷേമ പ്രഖ്യാപനങ്ങള്‍ കര്‍ഷകര്‍ക്ക് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും നാലരവര്‍ഷക്കാലം കൊണ്ട് കാര്‍ഷിക ഗ്രാമീണ മേഖലയെ തകര്‍ത്തവര്‍ നാലുമാസംകൊണ്ട് കര്‍ഷകരെയൊന്നാകെ രക്ഷിക്കുമെന്ന ഇടക്കാല ധനമന്ത്രിയുടെ ഇടക്കാലബജറ്റ് പ്രഖ്യാപനം വിചിത്രമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. നാലുവര്‍ഷംകൊണ്ട് രാജ്യത്തിന്‍റെ പൊതുക്കടം 49 ശതമാനം വര്‍ദ്ധിച്ച് 82 ലക്ഷം കോടിയിലെത്തിയിരിക്കുമ്പോള്‍ വരുന്ന ഏഴുവര്‍ഷംകൊണ്ട് കമ്മി കുറയ്ക്കുമെന്ന പ്രഖ്യാപനം വിചിത്രമാണ്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടെത്തുന്ന പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി ഗ്രാമീണ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. കിസാന്‍ ക്രഡിറ്റ് കാര്‍ഡിലെ 2 ശതമാനം പലിശയിളവ് ആവര്‍ത്തനമാണ്. 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും നടപടിക്രമങ്ങളില്‍ മുന്നോട്ടുപോകുവാനുള്ള സാധ്യത മങ്ങുന്നു. പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളേണ്ടവര്‍ 2 ശതമാനം പലിശയിളവ് മാത്രം…

Hindus urge Kentucky Governor Bevin to visit desecrated Hindu temple in Louisville

Hindus, appalled by the reports of vandalizing and desecration of Hindu temple in Louisville, are urging Kentucky Governor Matt G. Bevin to urgently visit this temple. Distinguished Hindu statesman Rajan Zed, in a statement in Nevada today, urged Governor Bevin to visit the vandalized Shree Swaminarayan Temple Kentucky and meet the dismayed Hindu community in Louisville area to reassure them; which would be important and meaningful for the community. Besides bolstering the morale of Hindu community of Kentucky, Governor Bevin’s visit would also fulfill his own “Vision for Kentucky”: “Protecting…

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ പരിശോധന നടത്തുന്നു

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 2019 ജനുവരി മാസം ഒന്‍പതാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ പ്രിസ്റ്റണ്‍ ലൈന്‍, TX 77477 നിലുള്ള കേരളാ ഹൗസില്‍ വച്ച് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കായി സൗജന്യമായി പനിക്കുള്ള പ്രതിരോധ കുത്തിവയ്പ് സംഘടിപ്പിക്കുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.മാര്‍ട്ടിന്‍ ജോണ്‍ അറിയിച്ചു. ഹൂസ്റ്റണ്‍ നിവാസികളായ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്തവര്‍ക്കും ഈ പ്രതിരോധ കുത്തിവയ്യപ് വളരെ ആശ്വാസം പകരുന്നതാണെന്നും ഈ അവസരം മലയാളികള്‍ കൂടുതല്‍ പ്രയോജയനപ്പെടുത്തണമെന്നും സെക്രട്ടറി വിനോദ് വാസുദേവന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക: മാര്‍ട്ടിന്‍ ജോണ്‍ 914 260 5214, വിനോദ് വാസുദേവന്‍ 832 528 6581, ആന്‍ഡ്രുസ് ജേക്കബ് 713 885 7934, ഡോ. മനു ചാക്കോ 281 704 8138.

ഭാരത സംസ്കാരം – കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ചര്‍ച്ചാസമ്മേളനം നടത്തി

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യസമ്മേളനം ജനുവരി 27-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുളള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം എ.സി. ജോര്‍ജ്ജ് മോഡറേറ്റ് ചെയ്ത ചര്‍ച്ചാസമ്മേളനം സമാരംഭിച്ചു. ഭാരത സംസ്കാരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമങ്ങളെയും ആധാരമാക്കി റവ. ഡോ.ഫാ. തോമസ് അമ്പലവേലില്‍ പ്രബന്ധമവതരിപ്പിച്ചു. വൈവിധ്യമേറിയ വിശ്വാസ സംഹിതകളുടേയും ആചാരങ്ങളുടേയും ഒരു സാംസ്കാരികവേദിയും, സമ്മളിത സമ്മേളനവും ഉരുക്കു മൂശയുമാണു ഭാരതം. നാനാത്വത്തില്‍ ഒരു ഏകത്വമുണ്ടെ ങ്കിലും ഓരോ കാലഘട്ടങ്ങളിലുമുണ്ട ായിട്ടുള്ള ആചാരദുരാചാരങ്ങളെയും സാംസ്കാരിക മൂല്യച്യുതികളെപ്പറ്റിയും വിഹഗമായി അദ്ദേഹം പ്രബന്ധത്തില്‍ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായി, ഭാഷാപരമായി, മതപരമായി നിലനില്‍ക്കുന്ന അനേകം അസമത്വം, തെക്കേ ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടുള്ള കേന്ദ്രഗവണ്‍മെന്റുകളുടെ…

ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റാകുന്നത് തീരുമാനിച്ചത് ദൈവമെന്ന് സാറാ ഹക്കമ്പി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രമ്പിനെ തിരഞ്ഞെടുക്കണമെന്ന് ദൈവമാണ് തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കമ്പി. ജനുവരി 30ന് നടത്തിയ അഭിമുഖത്തിലാണ് സാറാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ട്രമ്പിന്റെ പ്രസിഡന്റ് പദത്തിന്റെ ആത്മീയ വശം എന്താണെന്ന് ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ്ങ് നെറ്റ് വര്‍ക്ക് ഡേവിഡ് ബ്രോഡി, ജനിഫര്‍ വിഷന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാറ.വിവിധ സമയങ്ങളില്‍, വിവിധ ദൗത്യങ്ങള്‍ക്കാണ് ദൈവം നമ്മെ നിയോഗിക്കുന്നത്. അതിന്റെ ഒരു ഭാഗമായി മാത്രമാണ് ട്രമ്പിന്റെ നിയോഗത്തെ കാണാന്‍ കഴികയുള്ളൂവെന്നും സാറാ പറഞ്ഞു. മതപരമായ വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക്ക് പ്രതിനിധി റഷീദ റ്റൈമ്പ് (മിഷിഗന്‍) ഇഹന്‍ ഒമര്‍ (മിനിസോട്ട) എന്നിവര്‍ ട്രമ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സാറാ പറഞ്ഞു. പാലസ്ത്യന്‍ ജനതയോടുള്ള ഇസ്രയേലിന്റെ സമീപനത്തെ കുറ്റപ്പെടുത്തി റഷീദയും, ഇഹനും നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കുന്നതിന് ഡമോക്രാറ്റിക്ക് നേതാക്കള്‍ പരാജയപ്പെട്ടതായി സാറാ ആരോപിച്ചു.…

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനില്‍ മയക്കുമരുന്ന് വേട്ട

അരിസോണ : യുഎസ് മെകിസ്ക്കന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റസ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയതായി ജനുവരി 30 ബുധനാഴ്ച യുഎസ് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി. 57 മില്യന്‍ അമേരിക്കക്കാരെ കൊന്നൊടുക്കുവാന്‍ കഴിയുന്ന 114 കിലോ ഗ്രാം ഫെന്റനില്‍, ഒരു കിലോഗ്രാം ഫെന്റനില്‍ ഗുളികകള്‍, 179 കിലോഗ്രാം മെത്ത് എന്നിവയാണ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്. ളലിമേഹ്യി1 ഇതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ നാഷണലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ആന്റ് സെക്വര്‍ ട്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി നിയമാനുസൃതം അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ട്രെയ് ലറില്‍ നിന്നാണ് അനധികൃത മയക്കു മരുന്ന് പിടികൂടിയത്. 3.7 മില്യന്‍ ഡോളര്‍ പിടികൂടിയ ഫെന്റനിലിന് മാത്രം വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.മെക്‌സിക്കോയില്‍ നിന്നുള്ള വന്‍ മയക്കു മരുന്ന് പിടികൂടിയതോടെ യുഎസ് അതിര്‍ത്തി സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ വര്‍ധിച്ചു. മയക്കു…

ഫാമിലി കോണ്‍ഫറന്‍സ് ടീം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ജനുവരി 20 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ രജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണം നല്‍കി. രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വെരി. റവ. പൗലോസ് ആദായി കോ റെപ്പിസ്‌കോപ്പായും , കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ മേരി വര്‍ഗീസ്, ജോര്‍ജ് ഫിലിപ്പ്,…