ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി

ഹൂസ്റ്റണ്‍ : കീഴ്‌വായ്പൂര് വെട്ടശ്ശേരില്‍ തോട്ടത്തിമലയില്‍ ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ മുംബൈ ബര്‍ജെര്‍ പെയിന്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. മുംബൈ വക്കോല സെന്റ് പോള്‍സ് സി.എന്‍.ഐ മലയാളം ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്‌സ് കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി ജോര്‍ജ്, ജിജി അലക്‌സ്, ജോളി തോമസ് (എല്ലാവരും ഹൂസ്റ്റണ്‍) ജാനിസ് എബ്രഹാം (മുംബൈ) മരുമക്കള്‍ : പാസ്റ്റര്‍ തോമസ് ജോര്‍ജ്, അലക്‌സ് പാപ്പച്ചന്‍, ജീമോന്‍ റാന്നി (എല്ലാവരും ഹൂസ്റ്റണ്‍) എബ്രഹാം തോമസ് (വിജയ് കുവൈറ്റ്) പൊതുദര്‍ശനം : ഫെബ്രുവരി 3 നു ഞായറാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ( 1310, N.Main St, Pearland, TX 77581) സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 4 നു തിങ്കളാഴ്ച രാവിലെ…

ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചവര്‍ വികല മനസ്സിന്റേയും മസ്തിഷ്ക്കത്തിന്റേയും ഉടമകളാണെന്ന് പി എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. അതിഹീനമായ രീതിയിൽ ഗാന്ധിയുടെ വധം പുനരാവിഷ്കരിച്ച് ആഘോഷമാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഒരിക്കലും മാപ്പര്‍ഹിക്കാത്ത മഹാപാതകം ആയിരുന്നു മഹാത്മജിയുടെ വധം. അങ്ങിനെയുള്ള ഗാന്ധിവധം ആഘോഷിക്കുന്നവർ ആരായാലും വികലമായ മനസിന്‍റെയും മസ്തിഷ്കത്തിൻറെയും ഉടമകളാണെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. ഇന്നും എന്നും രാജ്യം കണ്ണീരോടെ ഓർക്കുന്ന ഗാന്ധി വധം ഒരുവിഭാഗം സാമൂഹ്യവിരുദ്ധർ അലിഗഡില്‍ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഭാരതത്തിൻറെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവൻ എക്കാലവും പ്രകീർത്തിക്കും. ഗാന്ധിയന്‍…

ചരിത്രകാരന്മാർ വിട്ടുപോയ ഭാഗം കൂട്ടിച്ചേർത്ത് ചരിത്രം സമഗ്രമാക്കുകയാണ് കലാകാരന്മാരുടെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം: കലാവിഷ്‌കാരങ്ങളും കലാകാരൻമാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് ആർട്ട് ഗാലറി, സ്റ്റുഡിയോ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലയ്ക്കും കലാകാരൻമാർക്കും വേണ്ടി കൂടുതൽ സംവാദസ്ഥലങ്ങൾ ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്രവും ധീരവുമായ മനുഷ്യാവിഷ്‌കാരത്തിന്റെ ഇടമാകണം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പോലുള്ള സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുതപ്പെട്ട ചരിത്രത്തിനപ്പുറം ഒരു കലാത്മകചരിത്രംകൂടി ഉണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരന്മാർ വിട്ടുപോയ ഭാഗം കൂട്ടിച്ചേർത്ത് ചരിത്രം സമഗ്രമാക്കുകയാണ് കലാകാരന്മാരുടെ ഉത്തരവാദിത്വം. വ്യവസ്ഥിതിയുടെ സംരക്ഷകർ എഴുതുന്നതല്ല, അവർ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതാണ് ചരിത്രം. പൂഴ്ത്തി വയ്ക്കാൻ ശ്രമിക്കുന്നവയിൽ ഉജ്ജ്വലങ്ങളായ കലാപത്തിന്റെ ചരിത്രമുണ്ട്. അത് മുന്നോട്ടുചലിക്കാൻ ഊർജം പകരുന്നവയാണ്. ചരിത്രം യുദ്ധങ്ങളുടെയും ആഘോഷങ്ങളുടെയും മാത്രമല്ല, സമൂഹത്തിന്റെ സാംസ്‌കാരികമാറ്റങ്ങളുടെ ആന്തരികമായി സംഭവിക്കുന്ന മാനസികപരിണാമങ്ങളുടേതുകൂടിയാണ്. അത്…

ഇന്നത്തെ നക്ഷത്ര ഫലം (ഫെബ്രുവരി 1, 2019)

അശ്വതി : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുനഃപരീക്ഷയില്‍ വിജയിക്കും. ഉപരിപഠനത്തിന് ചേരുവാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഭരണി : പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികവരുമാനം വർധിക്കു‌മെങ്കിലും അവിചാരിത ചെലവുകള്‍ വർധിക്കു‌ന്നതിനാല്‍ നീക്കിയിരുപ്പു കുറയും. അപ്രതീക്ഷിതമായി സുഹൃത്ത് ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാൻ നിർബന്ധിതനാകും. കാര്‍ത്തിക : വ്യാപര വിതരണ മേഖലകളില്‍ ഉണർവ്‌ ഉണ്ടാകും. വിവിധങ്ങളായ ഭക്ഷ ണങ്ങള്‍ ആസ്വദിക്കാനവസരമുണ്ടാകും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ പാഠ്യപദ്ധതി ആസൂത്രണം ചെയ്യും. രോഹിണി : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൃപ്തിയായ ഗൃഹം മോഹവില കൊടുത്തു വാങ്ങും. അര്‍ഹമായ പൂർവികസ്വത്ത് ലഭിക്കാന്‍ നിയമസഹായം തേടും. മകയിരം : ആരോഗ്യം തൃപ്തികരമായിരിക്കും. വസ്ത്രാഭരണങ്ങള്‍ ദാനം ചെയ്യും. ആഗ്രഹിക്കു‌ന്ന കാര്യങ്ങള്‍ സാധിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. തിരുവാതിര : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകുമെങ്കിലും പരീക്ഷ യില്‍ പ്രതീക്ഷിച്ചതുപോലെ അവതരിപ്പിക്കാൻ സാധിക്കുകയില്ല. അവഗണിക്കുപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. പുണര്‍തം : കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാൻ സാധിക്കില്ല. ബന്ധുക്കള്‍ വിരുന്നു…

കെ‌എസ്‌ആര്‍‌ടിസിയെ കാമിനിയെ പോലെ സ്‌നേഹിച്ചു; ആരും സ്ഥാപനത്തെ സ്വന്തമെന്ന് കരുതരുത്: തച്ചങ്കരി

കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എന്ന അധിക ചുമതലയില്‍ നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തച്ചങ്കരിയ്ക്ക് ഒരു രക്തസാക്ഷി പരിവേഷം നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് തച്ചങ്കരിയ്ക്ക് സ്ഥാനചലനങ്ങളുണ്ടായപ്പോഴെല്ലാം പ്രതിനായകന്റെ കുപ്പായം അണിയിച്ചു മാധ്യമങ്ങള്‍. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങുമ്പോള്‍ തച്ചങ്കരി പോലും വിചാരിക്കാത്ത താരപരിവേഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. തകര്‍ച്ചയിലായിരുന്ന കെഎസ്ആര്‍ടിസിയെ രക്ഷിച്ചെടുത്തു എന്ന മഹത്വമാണ് ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഇതിന് കാരണമെന്നാണ് പലരും വാഴ്ത്തുന്നത്. അതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയതില്‍ പലര്‍ക്കും സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആയുധമാക്കി തല്‍പ്പരകക്ഷികള്‍ ഇതിനെ മാറ്റിയേക്കും. അതേസമയം…

കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് അറസ്റ്റ് ചെയ്തന്നാണ് വിവരം. ഇയാള്‍ക്കെതിരെ എഴുപതോളം കേസുകള്‍ നിലവിലുണ്ട്. ബംഗളൂരു പൊലീസ് രവി പൂജാരിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന് സംശയമുണ്ടായിരുന്നു. വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു. തുടര്‍ന്ന് ഒരു മാദ്ധ്യമ സ്ഥാപനത്തിലേക്ക് ഇയാള്‍ വിളിക്കുകയും ആക്രമണത്തിന് പിന്നില്‍ താന്‍ തന്നെയാണെന്നും വാദിച്ചിരുന്നു. മുംബൈ പൊലീസിന്റെ പക്കല്‍ തന്റെ ശബ്ദരേഖകള്‍ ഉണ്ടെന്നും വേണമെങ്കില്‍ അന്വേഷിച്ച്‌ സ്ഥിരീകരിക്കാമെന്നും ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിളിച്ചത് രവി പൂജാരിയാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഒരാള്‍ ഉടന്‍ കൊല്ലപ്പെടുമെന്നും നടിയല്ല തന്റെ ലക്ഷ്യമെന്നും പൂജാരി അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച, കൊലപാതക കേസുകളില്‍…

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയമായേക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ 11 മണിയ്ക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കും. റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതേസമയം ബജറ്റിന് മുമ്പുള്ള സാമ്പത്തിക സര്‍വ്വേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വായിക്കാത്തത് വിവാദമായി. ആദ്യം സമ്പൂര്‍ണ ബജറ്റായിരിക്കുമെന്ന് സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റാണെന്ന് തിരുത്തിയിരുന്നു. എന്നാല്‍ ഒരു സാധാരണ ബജറ്റിന്റെ സ്വഭാവം തന്നെയായിരിക്കും തന്റെ കന്നി ബജറ്റിനുണ്ടാവുക എന്ന് പീയുഷ് ഗോയല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രതിപക്ഷം വിശദീകരണം തേടും. കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബജറ്റില്‍ ആനുകൂല്യങ്ങള്‍…

അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ താപനില അപാരമായ നിലയില്‍; കനത്ത മഞ്ഞുവീഴ്ചയില്‍ 10 മരണം

ചിക്കാഗോ: ധ്രുവങ്ങളിലെ ന്യൂനമര്‍ദ്ദമേഖലകളില്‍ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റില്‍ യുഎസ് വിറയ്ക്കുന്നു. അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. താപനില അപാരമായ നിലയില്‍ താഴ്ന്ന ‘പോളാര്‍ വോര്‍ടെക്‌സ്’ പ്രതിഭാസത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ശീതക്കൊടുങ്കാറ്റിലും മഞ്ഞു വീഴ്ചയിലുമായി നിരവധി പേര്‍ ദുരിതം അനുഭവിക്കുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നു. ഉത്തരധ്രുവത്തില്‍ കറങ്ങിത്തിരിയുന്ന പോളാര്‍ വോര്‍ടെക്‌സ് എന്ന ന്യൂനമര്‍ദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കന്‍ പ്രദേശങ്ങളില്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും അഞ്ചടിയുടെ മുകളിലാണ് മഞ്ഞ് പുതഞ്ഞ് കിടക്കുന്നത്. നിരവധി പേര്‍ വാഹനങ്ങളിലും വീടുകളിലും കുടുങ്ങി. റോഡുകളിലെ മഞ്ഞു നീക്കാനായി നൂറോളം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ കനത്ത ശീതകാറ്റടിക്കുന്നുണ്ട്. നദികളിലെ വെള്ളച്ചാട്ടത്തെ ഐസുചാട്ടം…

അന്നമ്മ ഉമ്മന്‍ (89) ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇലവട്ട സൈമണ്‍ ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (89) നിര്യാതയായി. പത്തു മക്കളും 26 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. എല്ലാവരും അമേരിക്കയില്‍. മക്കള്‍: ലില്ലി & പൊന്മേലില്‍ എബ്രഹാം; മോളി & ജോര്‍ജ് ഉമ്മന്‍; സൈമണ്‍ & സെലിന്‍ ഉമ്മന്‍; തോമസ് & അനു ഉമ്മന്‍; സൂസി & അന്‍സല്‍ വിജയന്‍; ഡെയ്‌സി & ജോസഫ് രാജന്‍; ലിസി & ടൈറ്റസ് മത്തായി; ഗീവര്‍ഗീസ് & ബീന ഉമ്മന്‍; ഏബ്രഹാം & സോണി ഉമ്മന്‍; മിനി& ജോമോന്‍ ജോസഫ് പൊതുദര്‍ശനം: ഫെബ്രുവരി 3 ഞായര്‍ 2 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, 18 ട്രിനിറ്റി സ്ട്രീറ്റ്,യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്10701 സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 , രാവിലെ 10 മണി: സെന്റ് മേരീസ് മലങ്കര കാത്തലിക്ക്…

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

ന്യൂയോര്‍ക്ക്: പുതുമയുടെ നിറകാഴ്ചകളുമായ്  ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍  ശനിയാഴ്ച രാവിലെ 7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു. ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : അമേരിക്കയില്‍  സൂപ്പര്‍  ബൗള്‍, നാഷണല്‍  ഫുട്ബാള്‍  ലീഗ്  ന്റെ  കലാശക്കളിക്കു  അറ്റ്‌ലാന്റയില്‍   ഒരുക്കങ്ങള്‍  പൂര്‍ത്തിയാക്കി. ടെക്  ലോകത്തിനു  പുതിയ  പ്രതീക്ഷകളുമായി  ലാസ്  വെഗാസില്‍  കണ്‍സ്യൂമര്‍  ഇലക്ട്രോണിക്  ഷോ . ഹോളിവുഡില്‍ നിന്ന്  പുതിയ ചിത്രം   ഡിസ്‌നി  യുടെ  ‘അല്ലാദ്ദിന്‍’  പ്രദര്‍ശനത്തിനെത്തുന്നു. ചിക്കാഗോയില്‍ പുതിയതായി രൂപീകൃതമായ ഇല്ലിനോയി മലയാളി ചേമ്പര്‍…