അവള്‍ ? (കവിത) : ജയന്‍ വര്‍ഗീസ്

ആടിമേഘ മുലക്കച്ചയഴിച്ചു വച്ചൂ, ആ കവിളി ലരുണിമ യൊളിച്ചു വച്ചൂ, ആലുവാപ്പുഴയില്‍ നീരാട്ടിനിറങ്ങിയ ആതിര രാവിലെപ്പെണ്ണേ, അന്പിളിപ്പെണ്ണേ, ആയിരം തിരിയിട്ട നിലവിളക്കെരിയുമീ ആകാശ ശ്രീകോവിലില്‍, ആരുടെ മാനസ റാണിയായോമലാള്‍ ആരാധനക്കു വന്നു, ആ ചുണ്ടിലാരുടെ തേന്‍കണം തുളുമ്പി നിന്നു? ആരുടെ മനസ്സിലു, മമ്പെയ്തു മലരമ്പന്‍ ആവനാഴി യൊഴിവാക്കു മീ വേളയില്‍, ആ തിരു നെറ്റിയില്‍ ചന്ദനക്കുറിയണി ഞ്ഞാരെയോ കടമിഴി യെറിഞ്ഞു നിന്നൂ, ആ മാറി, ലായിരം മോഹങ്ങള്‍ വിതുമ്പി നിന്നു !

മറിമായം അമേരിക്കയിലെത്തുന്നു

മഴവില്‍ മനോരമയിലെ പ്രസിദ്ധമായ “മറിമായം’ പരമ്പരയിലെ അഭിനേതാക്കള്‍ അമേരിക്കയിലെത്തുന്നു. പ്രേക്ഷകര്‍ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്കിറ്റുകളും സംഗീതമേളയും മാജിക്കല്‍ ഡാന്‍സും മറ്റുമായി അമേരിക്കയില്‍ ഒരുമാസത്തോളം പര്യടനം നടത്തുന്നു. ഫോമയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് വീടുവച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന “കോമഡി ടൈംസ് ഇന്‍ യുഎസ്എ’ എന്ന ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഹെല്‍ത്ത് & ആര്‍ട്‌സും (യു.എസ്.എ), പ്ലാക്കല്‍ ഇവന്റ്‌സുമാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരായ നിയാസ് ബക്കര്‍, മണികണ്ഠന്‍, സ്‌നേഹ, മണി ഷൊര്‍ണൂര്‍, സലീം, റിയാസ് നര്‍മ്മകല, ജയദേവന്‍ കലവൂര്‍, നിയാസ് എന്നിവരും ഗായകരായ ഗായത്രി സുരേഷ്, റിനീഷ്,ജയരാജ് എന്നിവരും എത്തുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലാടന്‍ (യു.എസ്.എ), പ്രോഗ്രാം ഡയറക്ടര്‍ തോമസ് സെബാസ്റ്റ്യന്‍ (ചലച്ചിത്ര സംവിധായകന്‍), ഇവന്റ് കണ്‍സള്‍ട്ടന്റുമാരായ പി.പി. ജോയ്, ലിഷ ജോയ്…

ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് കിക്കോഫ് രജിസ്‌ട്രേഷന്‍ 24 ന്

ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23മത് ദേശിയ കുടുംബസംഗമമായ “AGIFNA 2019 ” രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാ ഹാളില്‍ [2550 Coutny Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും. കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജോണ്‍സണ്‍, യൂത്ത് കോര്‍ഡിനേറ്റര്‍ റവ.ജസ്റ്റിന്‍ സാബു, നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കും. പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍.സി ഡാനിയേല്‍, സജിമോന്‍ ജോര്‍ജ് , ജോണ്‍സണ്‍ ലൂക്കോസ്, ജോര്‍ജ് മാത്യൂ, ഡെന്നി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഫ്രന്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ഭാരവാഹികള്‍ സ്വീകരിക്കും. െ്രെകസ്തവ കൈരളിയുടെ…

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. കുര്‍ബ്ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു; യുഎ‌ഇയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎ‌ഇയിലെ ദിവ്യബലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് വിശുദ്ധ കുര്‍ബാന നടത്തിയത്. ദിവ്യബലിക്കു മുമ്പായി മൊബീല്‍ വാഹനത്തില്‍, മാര്‍പാപ്പ സ്റ്റേഡിയത്തിലുള്ള ജനക്കൂട്ടത്തിന് ആശിര്‍വാദം നല്‍കി. ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തു കാണാവുന്ന തരത്തില്‍ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാര്‍പാപ്പ വന്നത്. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയത്. ദിവ്യബലി അര്‍പ്പിച്ച സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുമ്പായി അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും ചെയ്തു.മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിരുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് പാപ്പ അബുദാബി: യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാര്‍പാപ്പയുടെ ആദ്യ…

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം; ഒന്നര ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കോടതിയില്‍ നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി പറഞ്ഞു. ഓരോ പ്രതികളും ഒരു ലക്ഷം രൂപയുടെ ബോണ്ട് ജാമ്യവ്യവസ്ഥയായി നല്‍കണം. എല്ലാ ഞായാറാഴ്ചകളിലും സ്‌റ്റേഷനില്‍ ഒപ്പിടണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. കേസില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അശോക് ,എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി അംഗം ഹരിലാല്‍,എന്‍ജിഒ യൂണിയന്‍ നേതാവ് പി.കെ വിനുകുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അനില്‍കുമാര്‍,സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു,യൂണിയന്‍ നേതാക്കളായ ബിജോയ് രാജ്,ശ്രീവത്സന്‍,സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 8,9 തീയ്യതികളില്‍ നടന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുളള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച്…

ഭൂമി കൈയ്യേറ്റ കേസ് ഹര്‍ജികള്‍ പിന്‍വലിച്ചു; തോമസ് ചാണ്ടിയ്ക്ക് 25000 രൂപ പിഴ

കൊച്ചി : ഭൂമി കൈയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുളളവരും നല്‍കിയ നാല് ഹര്‍ജികള്‍ പിന്‍വലിച്ചു. കേസില്‍ വിധി പറയാനിരിക്കെയായിരുന്നു തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുളള 7 പേര്‍ക്കെതിരെ 25000 രൂപ വീതം പിഴയും കോടതി വിധിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണ്. മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എഫ്.ഐ.ആറിനെതിരെ ഹര്‍ജിക്കാര്‍ക്ക് ഇനി കോടതിയെ സമീപിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കമല്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഹര്‍ജി നല്‍കിയിരുന്നു. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല് ഹര്‍ജികള്‍ പിന്‍വലിച്ചത്. ഇതിന് കോടതി…

സ്ത്രീയെ പരസ്യമായി ആക്ഷേപിച്ച ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

ആലപ്പുഴ : സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. കേസില്‍ മാര്‍ച്ച് 28ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയുടെ സ്വകാര്യ അന്യായത്തിലാണ് നടപടി. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ പറഞ്ഞത്. സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തന്‍റെ മുന്‍പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയായ വനിതക്കെതിരെ മന്ത്രി മോശമായി സംസാരിച്ചു എന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഉഷയെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപമാനത്തിനെതിരെ ഉഷ…

രവി നായര്‍ എമ്പയര്‍ സ്റ്റേറ്റ് റീജിയന്‍ ആര്‍ വി പി

ന്യൂജെഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എമ്പയര്‍ സ്റ്റേറ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി രവി നായരെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ വളരെ സജീവമാണ് രവി നായര്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലം(മഹിമ) എന്ന സംഘടനയുടെ സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്്. ു ഗായകന്‍, ഗാനരചയിതാവ്, നടന്‍, സംവിധായകന്‍, സംഘാടകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ദൃശ്യ സംഗീത ആല്‍ബങ്ങളും ഹസ്വ ചിത്രവും നിര്‍മ്മിക്കുകയും അവയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ രവി അമേരിക്കയില്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ സീനിയര്‍ ഐ ടി ആര്‍ക്കിടെക്ട് ആയി…

സൂപ്പര്‍ സോളിനു ശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ

താംമ്പ (ഫ്‌ളോറിഡ): അമേരിക്കന്‍ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ബോള്‍ ഞായറാഴ്ച ശരിക്കും ആഘോഷിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിങ്കളാഴ്ച സിക്ക് വിളിച്ചവരുടെ എണ്ണം മാത്രം 17 മില്യനാണെന്ന് വര്‍ക്ക് ഫോഴ്‌സിന്റെ സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ക്ക്‌ഫോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വ്വെയില്‍ 2005 നു ശേഷം ഇത്രയും പേര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകി ജോലിയില്‍ പ്രവേശിച്ചവര്‍ മൂന്നു മില്യനും, നേരത്തെ ജോലിയില്‍ നിന്നും പോയവര്‍ ആറു മില്യനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പര്‍ ബോളിനെ തുടര്‍ന്ന് 4 ബില്യണ്‍ ഡോളറിന്റെ പ്രൊഡക്റ്റിവിറ്റി ലോസ് ഉണ്ടായതായും കണക്കാക്കിയിട്ടുണ്ട്. സിക്ക് വിളിച്ചവര്‍ക്ക് നല്‍കേണ്ട തുകയും, കളിയെ കുറിച്ചു ചര്‍ച്ച ചെയ്ത് നഷ്ടപ്പെടുത്തിയ സമയവും, കണക്കാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ 8 മില്യണ്‍ ജീവനക്കാര്‍ അംഗീകൃത ‘ഡെ ഓഫ്’ എടുത്തിട്ടുണ്ടെന്നും സര്‍വ്വെ പറയുന്നു. ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സും, ലോസ്…

ഉന്നതങ്ങളിലേക്ക് ഉയരാന്‍ ചിറകുകളുമായി ഫോമാ വിമന്‍സ് ഫോറം

കാലിഫോര്‍ണിയ: ഫോമായുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ സമ്മേളനം ലോസ് ആഞ്ചലസില്‍ പ്രൌഡഗംഭീരമായി ആഘോഷിച്ചു. വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സന്‍ രേഖ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനം അമേരിക്കന്‍ മലയാളി മങ്കമാരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഭാരതീയ സംസ്‌കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് കല്പിച്ചിരുന്നത്. സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണമാണ് നമ്മുക്ക് ആവശ്യമെന്ന് രേഖനായര്‍ ഓര്‍മ്മിപ്പിച്ചു. സ്ത്രീയില്‍ അന്തര്‍ലീനമായ തന്റെ കഴിവുകള്‍ സ്വയം കണ്ടെത്തി അത് നേടിയെടുക്കുമ്പോള്‍, സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ അവളെ തേടിയെത്തും. ഭാവനകളുടെ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ സമൂഹനന്മയില്‍ സുഖം കണ്ടെത്തുന്നവരാണ് എന്ന് ഫോമാ നാഷണല്‍ കമ്മറ്റിയംഗവും വനിതാ പ്രധിനിതിയുമായ ഡോക്ടര്‍ സിന്ധു പിള്ള എല്ലാവരെയും സ്വാഗതം അറിയിച്ചുകൊണ്ട് പറഞ്ഞു. ഇത് അമേരിക്കയാണ്, ലിംഗ വിത്യാസമില്ലാത്ത രാജ്യം, സാങ്കേതിക തികവില്‍ മിന്നിത്തിളങ്ങുന്നവരാകണം നമ്മള്‍, ആരോഗ്യ ശുശ്രൂഷ മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ…