വിവാഹത്തിനു മുമ്പു ഗര്‍ഭധാരണം; പിരിച്ചുവിടപ്പെട്ട അദ്ധ്യാപിക നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു

പെന്‍സില്‍വാനിയ: വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതു ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടികാട്ടി ഹാരിസ്ബര്‍ഗ് റോമന്‍ കാത്തലിക്ക് ഡയോസീസിന്റെ കീഴിലുള്ള ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റീജിയണല്‍ സ്കൂളില്‍ നിന്നും പിരിച്ചുവിട്ട അദ്ധ്യാപിക നയ്ദ് റീച്ച് (Naiad Reich) നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. കത്തോലിക്കാ മതവിശ്വാസി അല്ലാതിരുന്നിട്ടും സ്കൂള്‍ പ്രിന്‍സിപ്പാള്‍ മേരി ആന്‍ അച്ചടക്കത്തെക്കുറിച്ചും കുട്ടികള്‍ക്ക് നല്ല മാതൃകയായി പ്രവര്‍ത്തിച്ചില്ല എന്നും ആരോപിച്ചാണ് നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ജൂണില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അതിനുശേഷം വിവാഹം നടക്കുമെന്നുമുള്ള തീരുമാനത്തൈ അംഗീകരിക്കുവാന്‍ സിസ്റ്റര്‍ മേരി തയ്യാറായില്ലെന്ന് അദ്ധ്യാപിക ആരോപിക്കുന്നു. ഗര്‍ഭിണിയാണെന്ന് പ്രിന്‍സിപ്പളിനെ അറിയിച്ചപ്പോള്‍ ഇതൊരു വലിയ പ്രശ്‌നമാണെന്നും, ഡയോസീസുമായി ഇതിനെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞതായി അദ്ധ്യാപിക പറയുന്നു. ഗര്‍ഭിണിയായതില്‍ തെറ്റില്ലെന്നും, എന്നാല്‍ വിവാഹത്തിനു മുമ്പു ഇതു സംഭവിക്കരുതായിരുന്നുവെന്ന് പറഞ്ഞതായും അദ്ധ്യാപിക പറഞ്ഞു. ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍…

കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019- 20 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളായി ഷിബു മുളയാനികുന്നേലിനേയും, പ്രമോദ് വെള്ളിയാനേയും തെരഞ്ഞെടുത്തു. ജനുവരി 27-നു നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബില്‍ഡിംഗ് ബോര്‍ഡില്‍ നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും യോഗം നന്ദി രേഖപ്പെടുത്തി. കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലേക്ക് ഷിബുവിനേയും, പ്രമോദിനേയും സ്വാഗതം ചെയ്യുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ പ്രസ്താവിച്ചു. കെ.സി.എസ് ചിക്കാഗോ സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്. ജോയിച്ചന്‍ പുതുക്കുളം

ഇന്നത്തെ നക്ഷത്ര ഫലം (05 ഫെബ്രുവരി 2019)

അശ്വതി : സുഖദുഃഖമിശ്രത്വമായ അനുഭവങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ക്ക് പുനര്‍ജീവന്‍ നൽകാൻ നിർദേശം തേടും. അവധിയെടുത്ത് മംഗളവേളയില്‍ പങ്കെടുക്കും. ഭരണി : ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രവര്‍ത്ത നമേഖലകളുടെ പ്രാരംഭതലചര്‍ച്ചയില്‍ പങ്കെടുക്കും. അവധികഴിഞ്ഞ് വിദേശയാത്ര പുറ പ്പെടും. മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. കാര്‍ത്തിക : ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. സുദീര്‍ഘമായ ചര്‍ച്ച യിലൂടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മേലധികാരിയുടെ ആജ്ഞകള്‍ അർധമനസ്സോടുകൂടി അനുസരിക്കും. രോഹിണി : ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും. അവധിയെടുത്ത് മംഗളകർമങ്ങളില്‍ പങ്കെടുക്കും. അശ്രദ്ധകൊണ്ട് വീഴ്ചയ്ക്ക് സാദ്ധ്യതയുണ്ട്. ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. മകയിരം : വര്‍ഷങ്ങളായി അധപതിച്ച് കിടക്കുന്ന പ്രവര്‍ത്തനമണ്ഡലങ്ങള്‍ക്ക് പുനര്‍ജീവന്‍ നൽകാൻ തയാറാകും. അധികൃതരുടെ പ്രത്യേകപരിഗണനയില്‍ തൃപ്തിയായ വിഭാഗത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും. തിരുവാതിര : മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതിസമര്‍പ്പിക്കാൻ സാധിക്കും. കാര്യനിര്‍വ്വഹണശക്തി വർധിപ്പിക്കുന്നതിനാല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കാൻ തയാറാകും. സജ്ജനസംസര്‍ഗ്ഗത്താല്‍ സല്‍ക്കർമപ്രവണത വർധിക്കും. പുണര്‍തം : ആത്മധൈര്യക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. സാമ്പത്തികപ്രതിസന്ധി തരണം…

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി 16 നു

ഇര്‍വിംഗ് (ഡാളസ് ): ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 16നു ശനിയാഴ്ച ഇര്‍വിംഗില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇര്‍വിംഗ് ഹിന്ദു ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. Address 1605 N Britain Rd, Irving, TX 75061. ഫോണ്‍: 1 972 445 3111. ഡാളസിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒ.സി.ഐ. കാര്‍ഡ്, വിസ, റിനൗണ്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്. പി.പി.…

പീഡനക്കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായി ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ.എം.ജോര്‍ജ് കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ.എം.ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ…

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പനാജി: മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന അസുഖമല്ല അദ്ദേഹത്തിന്റേതെന്ന് ജനം മനസ്സിലാക്കണമെന്നും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണ് ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്കര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയോ ചെയ്താല്‍ ഗോവ രാഷ്ട്രീയം പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലും വിദേശത്തുമായി ചികിത്സയ്ക്ക് ശേഷം ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത പരീക്കറെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം പ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിസന്ധിയുണ്ടാകും. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതും കര്‍ത്തവ്യം നിര്‍വഹിക്കുന്നതും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണെന്നും ലോബോ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കോണ്‍ഗ്രസ്…

മീന്‍ കട്‌ലറ്റ് (അടുക്കള)

ആവശ്യമുള്ള സാധനങ്ങള്‍: മീന്‍ – 500 ഗ്രാംസ് ഉരുളക്കിഴങ്ങ് – 2 മല്ലിയില – 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍ മുളകുപൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ നാരങ്ങാനീര് – 1 ടീസ്പൂണ്‍ മുട്ട – 1 റൊട്ടി തുണ്ട് – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് എണ്ണ – 500 മില്ലി തയ്യാറാക്കുന്ന വിധം: – മീന്‍ പുഴുങ്ങി മുള്ളു കളഞ്ഞു എടുക്കുക. – ഒരു ബൗളില്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. – ഉപ്പും ചേര്‍ത്ത് മുട്ട നന്നായി അടിച്ചെടുക്കുക. – ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു ഉപ്പ് ചേര്‍ത്ത് കുഴച്ചെടുക്കുക. – ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു പാന്‍ ചൂടാക്കുക. – ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിയില, എന്നിവ ചേര്‍ത്ത് നന്നായി…

മാനവ സാഹോദര്യമാണ് ലോകത്തിനാവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

അബുദാബി: യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരെ കൈകോര്‍ക്കാമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവസഹോദര്യമാണ് ലോകത്തിന് ആവശ്യം. ലോകത്തിലെ വ്യത്യസ്ത മതങ്ങളുടെ പ്രതിനിധികള്‍ എന്നനിലയ്ക്ക് യുദ്ധത്തിനെതിരേ നിലകൊള്ളുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നും മാര്‍പാപ്പ പറഞ്ഞു. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന വിശ്വമാനവ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെമനിലെയും സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും യുദ്ധസാഹചര്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. എല്ലാതരം അതിക്രമങ്ങളും നിസ്സംശയം എതിര്‍ക്കപ്പെടണം. ഒരുതരത്തിലുള്ള ഹിംസപ്രവൃത്തികളും മതത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടരുത്. ഭീകരവാദത്തിനും വെറുപ്പിനുമെതിരെ ശക്തമായി നിലകൊള്ളുന്നതിനോടൊപ്പം എല്ലാ വിഭാഗക്കാര്‍ക്കും വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവസരമൊരുക്കുന്ന രാജ്യമായ യുഎഇയില്‍ വന്ന് സംസാരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ലോകത്തിന്റെ സമാധാനപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് രണ്ടാമതൊരു മാര്‍ഗമില്ല. ‘ഒരുമിച്ച് നല്ല ഭാവി സ്വപ്നംകണ്ട് പ്രവര്‍ത്തിക്കാം, അല്ലെങ്കില്‍ എല്ലാം നശിച്ച് ഇല്ലാതാവുന്നത് കാണാം’. ഇതു മാത്രമാണ് വഴി. യു.എ.ഇ.…

യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ…..

ശബരിമലയില്‍ യുവതികള്‍ കയറിയിട്ടേ ഇല്ലെന്ന് എന്നാവും മന്ത്രി പറയുക?  51 പേര്‍ കയറിയെന്ന് നേരത്തെ സുപ്രീം കോടതിയിലും പിന്നിടത്  17 പേരെയുള്ളൂ എന്ന് തിരുത്തി പറഞ്ഞതും ജനം മറക്കാതിരിക്കുമ്പോളാണ് ദേവസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍- രണ്ടു പേരെ കയറിട്ടുള്ളവെന്ന്! തീര്‍ത്ഥാടന കാലവും യുവതികള്‍ സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച പുകിലുമൊക്കെ അവസാനിച്ച സ്ഥിതിക്ക് ആരും കയറിയിട്ടില്ലെന്ന്  പറയുന്നതില്‍ വലിയതെറ്റൊന്നും പറയാവുന്നതല്ല. പൊലീസ് നല്‍കിയ വിശദീകരണമനുസരിച്ച് കോടതിയില്‍ നല്‍കിയ  സ്ത്രീകളുടെ എണ്ണത്തില്‍ നാലുപേര്‍ പുരുഷന്മാരാണെന്ന് വ്യക്തമായപ്പോഴാണ്, 17 പേര്‍ മാത്രമാണ് സന്ദര്‍ശിച്ചതെന്ന വെളിപ്പെടുത്തലുണ്ടായത്.  സ്ത്രീകളുടെ പേരുകള്‍  പലതും പുരുഷന്മാര്‍ക്ക് ഉണ്ടാവുന്നതില്‍ പുതുമയില്ല. തമിഴ്‌നാട്ടില്‍ പല പേരുകള്‍ക്കും ലിംഗവ്യത്യാസമില്ല.  കേരളത്തില്‍ തന്നെ എത്ര രമണിമാരുണ്ട്.  രമണി എന്ന് വിളിച്ചാല്‍ പ്രതികരിക്കുന്നത് ചിലപ്പോള്‍ പുരുഷനാവും.  അത് പോലെയാണ് തമിഴ്നാട്ടുകാരായ തീര്‍ത്ഥാടകരില്‍ ചിലരുടെ പേരുകള്‍കണ്ട് പെണ്ണോ ആണോ എന്ന്തിരിച്ചറിയാനാവാത പോയത്. ആളെ നേരില്‍…

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി

ലോക കാന്‍സര്‍ ദിനത്തില്‍ മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളജില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കുമ്പോഴായിരുന്നു ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിത നീക്കം. ‘ഏറെ കാലമായി മനസില്‍ ഇക്കാര്യം ഉണ്ടായിരുന്നു. സുഹൃത്തുക്കളോടൊക്കെ പറയുമ്പോള്‍ അവര്‍ തടയും. നീണ്ട മുടിയാണ് ഭംഗി, അത് മുറിക്കരുതെന്നൊക്കെ പറയും. അതുകൊണ്ട് ഇത്തവണ ഞാന്‍ ആരോടും പറഞ്ഞില്ല.മുടി മൊട്ടയടിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ അവിടെ മുറിക്കാനുള്ള സജ്ജീകരണങ്ങളേ സംഘാടകര്‍ ഒരുക്കിയിരുന്നുള്ളൂ’- ഭാഗ്യലക്ഷ്മി പറഞ്ഞു. ‘രാവിലെ കുളി കഴിഞ്ഞ് അഴിച്ചിട്ട മുടിയുമായി ഞാന്‍ സ്റ്റേജില്‍ കയറി മുടി ദാനം ചെയ്യുന്നതിന്റെ മഹത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയുള്ള ഒരു കുട്ടിയെങ്കിലും മനസില്‍ വിചാരിക്കില്ലേ, നീണ്ട മുടിയും അഴിച്ചിട്ടാണല്ലോ ഞാനീ പറയുന്നതെന്ന്. വാക്കിലല്ല, നമ്മുടെ പ്രവൃത്തിയിലാണ് കാര്യം. ഞാനീ ചെയ്തത് ആര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ടെങ്കില്‍ അത്രയും സന്തോഷം.’- ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുടി മുറിച്ചത് ഐഡന്റിറ്റിയെ ബാധിക്കുമോ എന്ന…