സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ് ട്രഷററും, ആദ്ധ്യാത്മിക- സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായ റീന സാബു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രെഡ് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഇതര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. പ്രസിഡന്റ് റോഷന്‍ മാമ്മന്റെ മഹനീയ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും, അലക്‌സ് വലിയവീടന്‍സ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചത് യോഗം ഐക്യകണ്‌ഠ്യേന പാസാക്കി. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), സജിത് കുമാര്‍ നായര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നല്കിയ പൂര്‍ണ്ണ സഹകരണങ്ങള്‍ക്കും…

ബിജെപിയുടെ ഫോട്ടോ ഷോപ്പ് തന്ത്രം കൊല്‍ക്കത്തയിലും; ജനപിന്തുണ തെളിയിക്കാന്‍ ഉപയോഗിച്ചത് വ്യാജ ചിത്രങ്ങള്‍

ഫോട്ടോഷോപ്പ് പ്രചാരണവുമായി ബിജെപി പ്രചാരകര്‍ വീണ്ടും. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബിജെപി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ മോഡിയുടെ റാലിക്കായി ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. നരേന്ദ്രമോഡി ഫോര്‍ പിഎം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലെ വിശദീകരണം ഇങ്ങനെ ‘ആളുകള്‍ ഇല്ലാത്തതിനാല്‍ റാലികള്‍ ഉപേക്ഷിക്കുന്നത് സാധാരണ സംഭവമാണ്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ബംഗാളില്‍ വലിയ ജനക്കൂട്ടം കാരണം പ്രസംഗം ചുരുക്കേണ്ടി വന്നു’ എന്നാല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്. മോഡി ജനക്കൂട്ടത്തെ സംബോധന ചെയ്യുന്ന ചിത്രം 2014 മെയ് 15 ലേതാണ് എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്. നാലോ അതില്‍കൂടുതലോ പഴക്കം ചിത്രത്തിനുണ്ടാകാം. മറ്റൊരു ചിത്രം 2013 നവംബറില്‍ കര്‍ണ്ണാടകയില്‍ നടന്ന…

വ്യത്യസ്ഥനായ മുഖ്യന്‍, വാക്ക് പാലിക്കുന്ന വ്യക്തിത്വം (ജോസ് കാടാപുറം)

അമേരിക്കയിലെ പ്രശസ്തനായ ഓങ്കോളജി വിദഗ്ധന്‍ ഡോ. എംവി പിള്ളയുടെ വാക്കുകളാണ് മേല്പറഞ്ഞത്. ഇന്ന് ഉത്ഘാടനം നടക്കുന്ന തിരുവനന്തപുരത്തെ തോന്നക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്ന സ്ഥാപനത്തെ മുന്‍നിര്‍ത്തിയാണ് ഡോ. പിള്ള ഇങ്ങനെ പറഞ്ഞത്. ജൂലൈ മാസത്തില്‍ ബാള്‍ട്ടിമൂറിലെ നിപ വൈറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദര ഏറ്റുവാങ്ങാനായി പിണറായി വിജയന്‍ വന്നപ്പോള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന വൈറോളജി ഇന്‌സ്ടിട്യൂട്ടിനെകുറിച്ചു പറയുകയുണ്ടയി . സ്വീകരണ ചടങ്ങിനു മുന്പ് മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവരുമാ്യി ചര്‍ച്ച നടത്തി.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളി കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്. ലോക നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് ലോകത്തിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളുമായും ഗവേഷകരുമായും ഇക്കാര്യത്തില്‍ ബന്ധപ്പെടും. ഏറ്റവും പുതിയ വിജ്ഞാനവും സാങ്കേതികവിദ്യയും…

Mutton-Mushroom Fry (Cookery)

SERVES: 4 PREPARATION TIME: 20 minutes COOKING TIME: 40 minutes INGREDIENTS Mutton – 500 gms Mushroom – 100 gms Corn flour – 2 tablespoon Yellow capsicum – 1 Red capsicum – 1 Green capsicum – 1 Garlic – 6 pods Big onion – 2 Green chilli – 3 Ginger – 2 inch piece White pepper powder – 1 teaspoon Vinegar – 2 teaspoon Soy sauce – 3 teaspoon Tomato sauce – 3 teaspoon Turmeric powder – ½ teaspoon Spring onion – as required Salt – as required Oil – 300…

Coconut Mutton (Cookery)

SERVES: 4 PREPARATION TIME: 30 minutes COOKING TIME: 20 minutes INGREDIENTS • Mutton – 500 gms • Shallots – 20 • Green chilli – 8 • Grated coconut – 5 tablespoon • Chilli powder – 1 teaspoon • Turmeric powder – ½ teaspoon • Salt – as required • Oil – 50 ml PREPARATION METHOD – Chop the mutton into fine pieces. – Dice the shallots and green chillies. – Grate the coconut. – Pressure cook the mutton with turmeric powder and salt. – Heat a pan with Oil. –…

മോഷണം പോയ ശ്രവണ സഹായ ഉപകരണത്തിനു പകരമായി നിയമോള്‍ക്ക് മറ്റൊരെണ്ണം ആരോഗ്യമന്ത്രി കെ കെ ശൈലജ സമ്മാനിച്ചു; സന്തോഷത്തോടെ രണ്ടു വയസ്സുകാരി നിയശ്രീ

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ മോഷണം പോയ ശ്രവണ സഹായിയില്ലാതെ കഷ്ടപ്പെട്ടിരുന്ന കണ്ണൂര്‍ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ്ക്ക് പുതിയ ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണമാണ് ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് മറ്റൊരു ഉപകരണം നിയക്ക് നല്‍കിയത്. സാമൂഹിക സുരക്ഷാ മിഷന്‍ വഴി നിയയ്ക്ക് ചേരുന്ന ഉപകരണം ലഭ്യമാക്കാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. അതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലിക ഉപകരണമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നിയശ്രീയുടെ വീട്ടിലെത്തിയാണ് മന്ത്രി ഉപകരണം നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത് ഏറെ നാള്‍ കാത്തിരുന്ന ശേഷമാണ് കുട്ടിക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്. പുറത്ത് ഏകദേശം 8 ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായി ലഭിച്ചു. പകരം ഒരു…

‘ഓണത്തിനിടക്ക് പുട്ടു കച്ചവടം’; തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിയുടെ ‘ചായക്കാര്യം’; പശ്ചിമ ബംഗാളിലെ പ്ലാന്റേഷന്‍ മേഖലയില്‍ ചായ സ്നേഹം പ്രകടിപ്പിച്ച് മോദി

ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നു പറഞ്ഞപോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി വീണ്ടും ചായക്കച്ചവടക്കാരന്റെ വേഷം കെട്ടുന്നു. മമതാ ബാനര്‍ജിക്ക് ചായക്കടക്കാരോട് എന്താണിത്ര ദ്വേഷ്യമെന്നാണ് മോദി ചോദിക്കുന്നത്. “എന്താണ് ദീദിക്ക് ചായക്കടക്കാരോട് ഇത്ര ദേഷ്യം.” പശ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ മോദി ചോദിച്ച ചോദ്യമാണ്. ഉത്തര ബംഗാളിലെ പ്ലാന്റേഷന്‍ മേഖല ഉള്‍പ്പെടുന്ന ജല്‍പൈഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താന്‍ ചായക്കടക്കാരനാണെന്ന് കഥ പറഞ്ഞാണ് മോഡി തൊഴിലാളികളെ കൈയ്യിലെടുക്കാന്‍ നോക്കിയത്. ഉത്തര ബംഗാളുമായി എനിക്ക് പ്രത്യേക ബന്ധം തന്നെയുണ്ടെന്ന് പറഞ്ഞാണ് മോഡി പ്രസംഗത്തിലേക്ക് കടക്കുന്നത്. ഈ ബന്ധം ചായ വഴിയുള്ളതാണെന്ന് പറഞ്ഞ് വീണ്ടും ചായക്കടക്കാരനാണെന്ന പഴങ്കഥ പറഞ്ഞുതുടങ്ങുകയാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി. “നിങ്ങള്‍ തേയില ഉണ്ടാക്കുന്നവരാണ്, ഞാന്‍ ചായയുണ്ടാക്കുന്നയാളും. ഇവിടുത്തെ ചായ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ വളരെ ആസ്വദിച്ചാണ് കുടുക്കുന്നത്. ചായയുടെ കാര്യം പറയുമ്പോള്‍ എന്റെ മനസില്‍ ഒരു ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അല്ല, ഈ…

ആധിയും വ്യാധിയുമല്ല, അതിജീവനമാണ് കഠിനം

ലോക ക്യാന്‍സര്‍ ദിനം ഒന്നുകൂടി കടന്നു പോകുന്നു. പ്രായഭേദമന്യേ വിവിധങ്ങളായ ക്യാന്‍സര്‍ രോഗികള്‍ നമുക്ക് ചുറ്റും ഉണ്ട്. ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ കണ്ടുപിടിച്ചു, കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുന്നതില്‍ നാം വളരെ പിന്നോട്ടാണ്. ചില ക്യാന്‍സറുകള്‍ കണ്ടുപിടിക്കപ്പെടുന്നതില്‍ പലപ്പോഴും തുടക്കത്തില്‍ പരാജയം സംഭവിക്കാറും ഉണ്ട്. തുടര്‍ച്ചയായി നമ്മുടെ ആരോഗ്യസ്ഥിതിയില്‍ വരുന്ന ചില പ്രത്യേക മാറ്റങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം വൈകി മാത്രമാകുന്നു. ഓരോ രോഗങ്ങളും ഡോക്ടറെ കണ്ടു കൃത്യമായി ചികിത്സ നേടാതിരുന്നാല്‍ പിന്നീട് അതൊരു വിപത്തായി മാറാം. ചില അസ്വസ്ഥതകള്‍ ശരീരം നമുക്ക് തരുന്ന ചില സൂചനകള്‍ മാത്രമാണ്. അത് തിരിച്ചറിഞ്ഞു സമയം കണ്ടെത്തി ചികിത്സ തേടുക. ക്യാന്‍സര്‍ രോഗത്തെക്കാള്‍ കഠിനമാണ് അതിജീവന കാലം. എല്ലാറ്റിനോടും ആകാംക്ഷ, ചിലപ്പോള്‍ വെറുപ്പ്, അനാവശ്യ ദ്വേഷ്യം, ചിന്തകള്‍, കൂടപ്പിറപ്പുകളുടെയും മക്കളുടെയും ഒക്കെ അതീവ പരിചരണം,…

സ്വന്തം പ്രതിമകള്‍ സ്ഥാപിക്കാന്‍ ഖജനാവിലെ പണം എന്തിന് ഉപയോഗിച്ചു?; മായാവതിയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി : ബി.എസ്.പി അധ്യക്ഷ മായാവതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്റെയും കന്‍ഷിറാമിന്റെയും പ്രതിമകള്‍ക്കൊപ്പം സ്വന്തം പ്രതിമകളും സ്ഥാപിച്ചതിനാണ് മായാവതിയെ കോടതി വിമര്‍ശിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യരുതെന്ന് കോടതി താക്കീത് ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് മായാവതിയെ വിമര്‍ശിച്ചത്. പണം മായാവതിക്ക് തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ഇനി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ബി.എസ്.പി അധികാരത്തിലിരുന്ന 2006ലാണ് ഉത്തര്‍പ്രദേശിലെമ്പാടും നിരവധി പ്രതിമകള്‍ മായാവതി സ്ഥാപിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രതിമകള്‍ക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായിരുന്നു. പ്രതിമാ നിര്‍മാണക്കരാറുകളില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന്…

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. സാബുവിനും ജാഫറിനും പുറമേ ജോബി സെബാസ്റ്റ്യന്‍, അരുണ്‍ സി.എ, എം.ജി വിപിന്‍, അനീഷ് കുമാര്‍, മുരുകന്‍ എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. മണിയുടെ വീടിന് സമീപത്തുള്ള പാടിയില്‍ വച്ചാണ് താരം കുഴഞ്ഞു വീഴുന്നത്. ഈ സമയം താരത്തോടൊപ്പം ഉണ്ടായിരുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ഈ പരിശോധന പാടുള്ളൂവെന്ന് സുപ്രീം കോടകി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം കൂടി തേടിയിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിലെ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍.…